ഇവര് ശൂപ്പറാഡാ...! 2023 ഓട്ടോ എക്‌സ്‌പോയില്‍ അവതരിച്ച ടോപ് 5 ടൂവീലറുകള്‍

2023 ഓട്ടോ എക്‌സ്‌പോ അടിപൊളിയായി പുരോഗമിക്കുകയാണ്. 2023 ഓട്ടോ എക്സ്പോയില്‍ ഇരുചക്രവാഹന സെഗ്‌മെന്റ് എടുത്തു നോക്കിയാല്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഒരു ആധിപത്യമാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകള്‍ എല്ലാം ഓട്ടോ എക്‌സ്‌പോയില്‍ തങ്ങളുടെ സാന്നിധ്യം ഫ്‌ലക്‌സ് ഫ്യുവല്‍ പവലിയനില്‍ മാത്രം ഒതുക്കിയതും ഇതിന് ഒരു കാരണമായി നമുക്ക് പറയാം.

എന്നിരുന്നാലും ഈ ഓട്ടോ എക്‌സ്‌പോയില്‍ നടന്ന ലോഞ്ചുകളുടെയും അവതരണങ്ങളിലെയും 90 ശതമാനവും ഇവികളാണെന്ന് നിസ്സംശയം പറയാന്‍ പറ്റും. ഇവി സ്‌പേസില്‍ തന്നെയുള്ള വലിയ കമ്പനികള്‍ ഒരു ലോ പ്രൊഫൈല്‍ നിലനിര്‍ത്താന്‍ തയാറായപ്പോള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തിളങ്ങാനുള്ള സമയമാണ് കൈവന്നത്. ഒരുപക്ഷേ നിങ്ങളില്‍ പലരും ഇക്കുറി ഓട്ടോ എക്‌സ്‌പോ കാണാന്‍ പോകാന്‍ പ്ലാന്‍ ഇട്ടിട്ടുണ്ടാകും. ഈ അടുത്ത ദിവസങ്ങളില്‍ നിങ്ങള്‍ 2023 ഓട്ടോ എക്സ്പോ സന്ദര്‍ശിക്കാന്‍ പോകുകയാണെങ്കില്‍ ഇരുചക്ര വാഹന വിഭാഗത്തില്‍ ഉറപ്പായും ശ്രദ്ധിക്കേണ്ട അഞ്ച് മോഡലുകളെ ഞങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.

ഇവര് ശൂപ്പറാഡാ...! 2023 ഓട്ടോ എക്‌സ്‌പോയില്‍ അവതരിച്ച ടോപ് 5 ടൂവീലറുകള്‍

1. ടോര്‍ക്ക് ക്രാറ്റോസ് X

പുതിയ ടോര്‍ക്ക് ക്രാറ്റോസ് X ടോപ്പ്-സ്‌പെക്ക് ക്രാറ്റോസ് R-നെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ റേഞ്ചില്‍ കമ്പനിയുടെ ഫ്‌ലാഗ്ഷിപ്പ് മോഡല്‍ ആയതിനാല്‍ മോട്ടോര്‍സൈക്കിളിന് ശ്രദ്ധേയമായ ചില അപ്ഗ്രേഡുകള്‍ ലഭിക്കുന്നു. പുതിയ അലുമിനിയം സ്വിംഗ്ആം, ആന്‍ഡ്രോയിഡ് ബേസ്ഡ് 7 ഇഞ്ച് ഡിജിറ്റല്‍ കണ്‍സോള്‍, വിംഗ്ലെറ്റ്, ഫാസ്റ്റ് ചാര്‍ജിംഗ്, പുതിയതും വേഗതയേറിയതുമായ എഫ്എഫ് മോഡ് എന്നിവ വാഹനത്തില്‍ വരുത്തിയ അപ്‌ഗ്രേഡുകളില്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷം ജൂണില്‍ ടോര്‍ക്ക് ക്രാറ്റോസ് X-ന്റെ ഡെലിവറി ആരംഭിക്കും.

2. അള്‍ട്രാവയലറ്റ് F99

ഏതാനും ദിവസങ്ങള്‍ മാത്രം മുമ്പാണ് മലയാളത്തിന്റെ സ്വന്തം യുവ സിനിമ താരം ദുല്‍ഖര്‍ സല്‍മാന് നിക്ഷേപമുള്ള അള്‍ട്രവയലറ്റ് F77 പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയത്. ഇപ്പോള്‍ 2023 ഓട്ടോ എക്‌സ്‌പോയിലൂടെ അള്‍ട്രാവയലറ്റ് അതിന്റെ പുതിയ റേസിംഗ് സീരീസിന്റെ അടിസ്ഥാനമായ F99 ഇലക്ട്രിക് റേസിംഗ് പ്ലാറ്റ്ഫോം അവതരിപ്പിച്ചു.

65 bhp കരുത്തും മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയും പുറത്തെടുക്കാന്‍ സഹായിക്കുന്ന മോട്ടോര്‍, കണ്‍ട്രോളര്‍, ബാറ്ററി എന്നിവ അള്‍ട്രവയലറ്റ് നവീകരിച്ചിട്ടുണ്ട്. ക്രമീകരിക്കാവുന്ന എര്‍ഗണോമിക്സ്, ഭാരം കുറയ്ക്കുന്നതിനുള്ള കാര്‍ബണ്‍ കോമ്പോസിറ്റ് ഭാഗങ്ങള്‍, വിംഗ്‌ലറ്റ്‌സ്, സ്ലിക്ക് ടയറുകള്‍ എന്നിവയും ഇതിന് ലഭിക്കുന്നു. ഈ പഠനങ്ങള്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും റേസിംഗ് ട്രാക്കിലെ അള്‍ട്രവയലറ്റിന്റെ ഭാവി ലോഞ്ചുകള്‍.

3. എംബിപി ബ്രാന്‍ഡ് ലോഞ്ച്

ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യ (എഎആര്‍ഐ) തങ്ങളുടെ കുടക്കീഴില്‍ ഒരു പുതിയ ബ്രാന്‍ഡ് കൂടി അവതരിപ്പിച്ചു. ഇറ്റാലിയന്‍ ബ്രാന്‍ഡായ മോട്ടോ ബൊലോഗ്‌ന പാസിയോണ്‍ (എംബിപി) ആണ് ആദീശ്വര്‍ ഓട്ടോ റൈഡിന്റെ കൈപിടിച്ച് പുതുതായി ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. ഇതോടെ എഎആര്‍ഐ തങ്ങളുടെ പ്രീമിയം മോട്ടോര്‍സൈക്കിളുകളുടെ അനുദിനം വളരുന്ന ശ്രേണി വിപുലീകരിച്ചു. ചൈനയിലെ QJ ഗ്രൂപ്പിന്റെ ഭാഗമാണ് എംബിപി. അതിന്റെ പുതിയ ഇറ്റാലിയന്‍ ശ്രേണിയിലുള്ള ബൈക്കുകള്‍ ഇനി ഇന്ത്യന്‍ വിപണിയിലും എത്തും. എംബിപി M502N മിഡില്‍വെയ്റ്റ് സ്ട്രീറ്റ് ഫൈറ്ററും എംബിപി C1002V പ്രീമിയം ക്രൂയിസറും എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു. ഈ രണ്ട് മോഡലുകളും ഈ വര്‍ഷം അവസാനം വിപണിയില്‍ എത്തും.

4. ലിഗര്‍ മൊബിലിറ്റി സെല്‍ഫ് ബാലന്‍സിംഗ് സ്‌കൂട്ടര്‍

മുംബൈ ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ ലിഗര്‍ മൊബിലിറ്റി അതിന്റെ പുതിയ സെല്‍ഫ് ബാലന്‍സിംഗ് സ്‌കൂട്ടര്‍ 2023 ഓട്ടോ എക്‌സ്‌പോ വേദിയില്‍ അവതരിപ്പിച്ചു. സ്വയം ബാലന്‍സ് ചെയ്യാനുള്ള സാങ്കേതികവിദ്യ കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്തതാണ്. ഇത് കുറഞ്ഞ വേഗതയിലോ നിശ്ചലമായിരിക്കുമ്പോഴോ സ്‌കൂട്ടറിനെ സന്തുലിതമാക്കാന്‍ റൈഡറെ സഹായിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ ലിഗര്‍ സെല്‍ഫ് ബാലന്‍സിംഗ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉത്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

4. ആമ്പിയര്‍ പ്രൈമസ്

ഗ്രീവ്‌സ് കോട്ടണ്‍ അതിന്റെ പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി 2023 ഓട്ടോ എക്സ്പോയില്‍ അനാവരണം ചെയ്തു. ഓട്ടോ എക്‌സ്‌പോയില്‍ പുതിയ ആമ്പിയര്‍ പ്രൈമസ് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. പുതിയ ഇവിക്ക് 3 kWh ബാറ്ററി പാക്കോടുകൂടിയ 4 kW മോട്ടോര്‍ ലഭിക്കുന്നു. അത് ഫുള്‍ ചാര്‍ജില്‍ 100 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മണിക്കൂറില്‍ 77 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. ആമ്പിയര്‍ പ്രൈമസിന്റെ വില ഗ്രീവ്‌സ് കോട്ടന്‍ ഉടന്‍ പ്രഖ്യാപിക്കും.

More from DriveSpark

Article Published On: Sunday, January 15, 2023, 14:00 [IST]
English summary
Top 5 two wheelers you shouldn t miss at auto expo 2023 in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X