ഇനി കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം ഈ ഇലക്ട്രിക് ബൈക്ക്; ഒപ്പം ചില്ലറ സര്‍പ്രൈസുകളും
ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളാണ് മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോര്‍ക്ക് മോട്ടോര്‍സ്. കമ്പനിയുടെ മോഡല്‍ നിരയിലെ ഏറ്റവും ഡിമാന്‍ഡുള്ള മോഡലാണ് ടോര്‍ക്ക് ക്രാറ്റോസ് R. കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തിലാണ് കമ്പനി മോഡല്‍ വിപണിയില്‍ എത്തിച്ചത്. ഈ വര്‍ഷം പുത്തന്‍ പരിഷ്‌കാരങ്ങളോടെ മോഡല്‍ പുറത്തിറക്കുകയും ചെയ്തു.
ഇപ്പോള്‍ തങ്ങളുടെ ക്രാറ്റോസ് R ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ പുതിയ അര്‍ബന്‍ ട്രിം കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് ടോര്‍ക്ക് മോട്ടോര്‍സ്. വളരെ കുറച്ച് ഫീച്ചറുകളുമായി വരുന്ന ഈ ഇ-ബൈക്ക് ടോര്‍ക്ക് ക്രാറ്റോസ് R-ന്റെ പുത്തന്‍ ബേസ് വേരിയന്റാണ്. റേഞ്ചില്‍ വിട്ടുവീഴ്ച ചെയ്യാതെ ദൈനംദിന യാത്രകള്‍ക്കായി ഒരു ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ തിരയുന്നവര്‍ക്ക് പറ്റിയ മോഡലാണിതെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. 1.67 ലക്ഷം രൂപയാണ് ടോര്‍ക്ക് ക്രാറ്റോസ് R-ന്റെ പുതിയ അര്‍ബന്‍ ട്രിമ്മിന്റെ എക്സ്ഷോറൂം വില.

'രാജ്യത്തെ പുതിയ വിപണികളിലേക്ക് ഞങ്ങള്‍ കടക്കുമ്പോള്‍ ഉപഭോക്താക്കളുടെ റൈഡിംഗ് ശൈലിയിലും ഉപയോഗ രീതിയിലും വലിയ വ്യത്യാസമുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. പെര്‍ഫോമന്‍സിന്റെയും റേഞ്ചിന്റെയും കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ ആവശ്യമായ എല്ലാ ഫീച്ചറും സജ്ജീകരിച്ച ദൈനംദിന ആവശ്യത്തിനുള്ള വാഹനം തേടുന്നവരുടെ ആവശ്യങ്ങള്‍ അര്‍ബന്‍ ട്രിം നിറവേറ്റുന്നു' ടോര്‍ക്ക് സ്ഥാപകനും സിഇഒയുമായ കപില്‍ ഷെര്‍കെ പറഞ്ഞു. നിലവിലുള്ള ക്രാറ്റോസ് R-നെ അടിസ്ഥാനമാക്കിയുള്ള ഇവിയുടെ അര്‍ബന്‍ ട്രിം ദൈനംദിന നഗരയാത്രക്കാര്‍ക്ക് ആവശ്യമായ ഫീച്ചറുകള്‍ മാത്രമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഹോം ചാര്‍ജിംഗ് സജ്ജീകരണത്തിനൊപ്പം ക്രാറ്റോസ് R-ന്റെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഫീച്ചറുകളാണ് ഇതില്‍ വാഗ്ദാനം ചെയ്യുന്നത്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയും 100 കിലോമീറ്ററിലധികം റേഞ്ചും വാഗ്ദാനം ചെയ്യുന്ന 'സിറ്റി' റൈഡ് മോഡ് മാത്രമായിരിക്കും ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിലുണ്ടാവുക. എന്നാല്‍ സ്‌റ്റൈലിംഗ്, മെക്കാനിക്കല്‍ വശങ്ങളില്‍ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല.
സ്ട്രീക്കി റെഡ്, ഓഷ്യാനിക് ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ടോര്‍ക്ക് ക്രാറ്റോസ് R അര്‍ബന്‍ ട്രിം ലഭ്യമാകും. ഇലക്ട്രിക് ബൈക്കിന്റെ പവര്‍ട്രെയിന്‍ വശങ്ങളിലേക്ക് കടന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് സമാനമായി 4.0 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് (IP 67 റേറ്റഡ്) ആണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതിനോടൊപ്പം ചേര്‍ന്ന് അടുത്തിടെ പേറ്റന്റ് ലഭിച്ച 96 ശതമാനം കാര്യക്ഷമതയുള്ള 'ആക്‌സിയല്‍ ഫ്‌ലക്‌സ്' മോട്ടോര്‍ പ്രവര്‍ത്തിക്കുന്നു.
തുടക്കത്തില്‍ കസ്റ്റമേഴ്‌സിന് 30 ദിവസത്തേക്ക് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളുടെ കംപ്ലീറ്റ് സ്യൂട്ട് അര്‍ബന്‍ ട്രിം വാങ്ങുന്നവര്‍ക്കും ആസ്വദിക്കാനാകുമെന്നതാണ് ഹൈലൈറ്റ്. മള്‍ട്ടി-റൈഡ് മോഡുകള്‍ (ഇക്കോ, സിറ്റി, സ്പോര്‍ട്സ്), റിവേഴ്സ് മോഡ്, ഫാസ്റ്റ് ചാര്‍ജിംഗ്, ഇന്‍ ആപ്പ് നാവിഗേഷന്‍, ബ്ലൂടൂത്ത് ലൈവ് ഡാഷ്, ട്രാക്ക് മോഡ് അനലിറ്റിക്സ്, സ്മാര്‍ട്ട് അനലിറ്റിക്സ്, ഗൈഡ് മി ഹോം ലൈറ്റുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഈ ഫീച്ചറുകള്‍ അണ്‍ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് വാഹനം വാങ്ങി ശേഷം ആറ് മാസത്തിനുള്ളില്‍ 20,000 രൂപയ്ക്ക് അത് ചെയ്യാന്‍ കഴിയും. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഹാര്‍ഡ്‌വെയറില്‍ ഒന്നും മാറ്റമില്ല. 20,000 രൂപ നല്‍കി ഫീച്ചറുകള്‍ അണ്‍ലോക്ക് ചെയ്യുന്നതോടെ ഫലത്തില്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന്റെ എക്‌സ്‌ഷോറൂം വിലയാകും.
ഇക്കഴിഞ്ഞ ജൂണ്‍ ഒന്ന് മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിക് ടൂവീലറുകള്‍ക്ക് നല്‍കി വന്നിരുന്ന സബ്‌സിഡി ഗണ്യമായി വെട്ടിക്കുറച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് താങ്ങാവുന്ന വിലയില്‍ പുതിയ വേരിയന്റുകള്‍ പുറത്തിറക്കാന്‍ ഇവി നിര്‍മാതാക്കള്‍ നിര്‍ബന്ധിതരായത്. സബ്‌സിഡി കുറച്ചതോടെ മോഡലുകള്‍ക്ക് വില കൂട്ടിയത് വില്‍പ്പനയില്‍ ഇടിവുണ്ടാകാന്‍ കാരണമായിരുന്നു. ഈ പ്രതിസന്ധി മറികടക്കാനാണ് ഫീച്ചറുകള്‍ വെട്ടിക്കുറച്ച് കൂടുതല്‍ താങ്ങാനാകുന്ന മോഡലുകള്‍ വിപണിയില്‍ എത്തിച്ച് തുടങ്ങിയത്.
ഇലക്ട്രിക് ടൂവീലര്‍ രംഗത്തെ പ്രമുഖരായ ഓല ഇലക്ട്രിക്കും ഏഥര്‍ എനര്‍ജിയും ജനപ്രിയ മോഡലുകളുടെ വില കുറഞ്ഞ പതിപ്പുകള്‍ പുറത്തിറക്കിയിരുന്നു. വിലകൂടിയതോടെ ഇവി വാങ്ങാന്‍ മടിച്ച് നില്‍ക്കുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഇതല്ലാതെ മറ്റ് വഴിയില്ല. ക്രാറ്റോസ് R അര്‍ബന്‍ ട്രിം ഈ വര്‍ഷം ഓഗസ്റ്റ് 15 മുതല്‍ ഇന്ത്യയിലുടനീളമുള്ള ടോര്‍ക്ക് എക്‌സ്പീരിയന്‍സ് സോണുകളില്‍ ലഭ്യമാകും. 999 രൂപയ്ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് ബൈക്ക് ഓണ്‍ലൈനായി ബുക്ക് ചെയ്യാം.


Click it and Unblock the Notifications








