ടോർക്ക് മോട്ടോർസിൻ്റെ എക്സ്പീരിയൻസ് സോൺ ബംഗ്ലൂരുവിലും; പോരാട്ടം മുറുകും

ഇന്ത്യയിലെ ഇലക്ട്രിക് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ടോർക്ക് മോട്ടോഴ്‌സ്, തങ്ങളുടെ കർണാടകയിലേക്കുളള വരവ് പ്രഖ്യാപിച്ചുകൊണ്ട് ആദ്യ എക്സ്പീരിയൻസ് സോൺ ബെംഗളൂരുവിൽ ആരംഭിച്ചിരിക്കുകയാണ്. ജയനഗർ അഞ്ചാം ബ്ലോക്കിലാണ് ഉപഭോക്താക്കൾക്ക് തങ്ങളുടെ മോഡലുകൾ കൂടുതൽ അടുത്തറിയാനും എക്സ്പീരിയൻസ് ചെയ്യാനുമുളള സംവിധാനം കമ്പനി ഒരുക്കിയിരിക്കുന്നത്.

രാജ്യത്തിൻ്റെ ടെക് തലസ്ഥാനമായ ബംഗ്ലൂരുവിൽ തങ്ങളുടെ ആദ്യ എക്‌സ്പീരിയൻസ് സോൺ തുറക്കുന്നതിൽ സന്തോഷമുണ്ടെന്നും അത്യാധുനിക സാങ്കേതിക വിദ്യയിലും വളരെ മിതമായ നിരക്കിൽ മികച്ച പെർഫോമൻസ് നഗരത്തിലെ ടെക് പ്രേമികളെയും മോട്ടോർ സൈക്കിൾ പ്രേമികളെയും ഒരുപോലെ ആവേശം കൊള്ളിക്കുമെന്ന് ഉറപ്പുണ്ടെന്നും ടോർക്ക് മോട്ടോഴ്‌സിന്റെ സ്ഥാപകനും സിഇഒയുമായ കപിൽ ഷെൽകെ പറഞ്ഞു.

ടോർക്ക് മോട്ടോർസിൻ്റെ എക്സ്പീരിയൻസ് സോൺ ബംഗ്ലൂരുവിലും; പോരാട്ടം മുറുകും

ടോർക്ക് മോട്ടോർസ് തങ്ങളുടെ മോഡലുകൾ അവതരിപ്പിച്ചത് മുതൽ മികച്ച പ്രതികരണവും ഒരു ട്രെൻഡ് സെറ്ററുമായി മാറിയിരിക്കുകയാണ്. ശ്രദ്ധേയമായ ഡിസൈനും, മികച്ച പവർട്രെയിൻ, കരുത്തുറ്റ ഷാസി എന്നിവയെല്ലാം നിങ്ങൾക്ക് ലഭിക്കുന്നു. മികച്ച പ്രകടനവും ഹാൻഡ്‌ലിങ്ങും പ്രദാനം ചെയ്യുന്ന പ്രീമിയം കമ്മ്യൂട്ടർ മോട്ടോർസൈക്കിളാണിത്.

ക്രാറ്റോസ് X കൂടുതൽ പവർ, റൈഡിംഗ് മോഡുകൾ, വിഷ്വൽ അപ്‌ഗ്രേഡുകൾ എന്നിവ വാഗ്ദാനം ചെയ്യും. അതേസമയം, R പതിപ്പിന് കൂടുതൽ ഡിമാൻഡുള്ളതിനാൽ അടിസ്ഥാന ക്രാറ്റോസ് ഈ വർഷം ആദ്യം നിർത്തലാക്കിയിരുന്നു. സ്റ്റാൻഡേർഡ്, R എന്നീ രണ്ട് വേരിയന്റുകളിൽ കഴിഞ്ഞ വർഷം (2022) തുടക്കത്തിലാണ് ടോർക്ക് ക്രാറ്റോസ് ഇലക്ട്രിക് മോട്ടോർസൈക്കിൾ കമ്പനി പുറത്തിറക്കുന്നത്. 4 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ഇവിയുടെ ഹൃദയം.

ടോർക്ക് മോട്ടോർസിൻ്റെ എക്സ്പീരിയൻസ് സോൺ ബംഗ്ലൂരുവിലും; പോരാട്ടം മുറുകും

R വേരിയന്റിന് 12 bhp പവറിൽ 38 Nm torque വരെ നകുന്ന ഒരു ആക്സിയൽ ഫ്ലക്സ് PMS മോട്ടോർ പായ്ക്കാണ് തുടിപ്പേകുന്നത്. ടോർക്ക് ക്രാറ്റോസ് ഇലക്ട്രിക് മോട്ടോർസൈക്കിളിന് 0-40 കിലോമീറ്റർ വേഗത വെറും 3.5 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്. അതേസമയം ബൈക്കിന്റെ പരമാവധി വേഗത 105 കിലോമീറ്ററായി കമ്പനി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

ഇക്കോ മോഡിൽ ഒറ്റ ചാർജിൽ 120 കിലോമീറ്റർ യഥാർഥ റേഞ്ച് കണക്കുകളും ടോർക്ക് ക്രാറ്റോസ് R വേരിയന്റ് വാഗ്‌ദാനം ചെയ്യും. ഇത് സിറ്റി മോഡിൽ 100 കിലോമീറ്ററും സ്‌പോർട്ടിൽ 70 കിലോമീറ്ററും ആയി കുറയുന്നു. ഒരു മണിക്കൂറിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ബൈക്കിനെ സഹായിക്കുന്ന ഫാസ്റ്റ് ചാർജിംഗോടെയാണ് മോഡൽ വരുന്നത് എന്നതും വലിയൊരു നേട്ടമാണ്.

ഈ വർഷം ആദ്യം, KRATOS-R കാര്യമായ മാറ്റങ്ങളോടെ പുതുക്കുകയും ഇപ്പോൾ പൂർണ്ണമായും കറുത്ത മോട്ടോറും ബാറ്ററി പാക്കും, മെച്ചപ്പെടുത്തിയ അപ്പീലിനായി സ്റ്റൈലിഷ് ഡീക്കലുകളും മോട്ടോർസൈക്കിളിൽ ഉൾക്കൊള്ളുന്നുണ്ട്, കൂടാതെ അതിവേഗ ചാർജിംഗ് പോർട്ടുമായിട്ടാണ് വന്നിരിക്കുന്നത്. അഞ്ച് ട്രെൻഡി നിറങ്ങളിൽ മോട്ടോർസൈക്കിൾ ലഭ്യമാണ്.

EMI ഓപ്‌ഷനുകൾ പ്രതിമാസം INR 2,999/-* മുതൽ ആരംഭിക്കുന്നു, KRATOS-R എല്ലാവർക്കും ആക്‌സസ് ചെയ്യുന്നതിനായി ടോർക്ക് മോട്ടോർസ് പ്രമുഖ ഫിനാൻസ് സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. നിലവിലുള്ള ഉപഭോക്താക്കൾക്കും ഡിഫറൻഷ്യൽ തുക നൽകി നിലവിലെ മോട്ടോർസൈക്കിൾ അപ്‌ഗ്രേഡ് ചെയ്യാം. www.booking.torkmotors.com എന്ന കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഉപഭോക്താക്കൾക്ക് KRATOS-R ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും.

ഇവി മോട്ടോര്‍സൈക്കിളുകളുടെ ഒരു പുതിയ യുഗത്തിന്റെ തുടക്കം മാത്രമായിരുന്നു ക്രാറ്റോസ്. ടോര്‍ക്ക് മോട്ടോര്‍സില്‍, കമ്പനി വികസിപ്പിച്ച മോട്ടോര്‍സൈക്കിള്‍ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു സമ്പൂര്‍ണ്ണ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ ഉള്ള വ്യക്തമായ ചിന്താ പ്രക്രിയയോടെ മോട്ടോര്‍സൈക്കിളുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും നിര്‍മ്മിക്കുന്നതിനുമുള്ള സമീപനം എപ്പോഴും ഹൈടെക്ക് തന്നെയാണ്.

More from DriveSpark

Article Published On: Friday, July 28, 2023, 16:58 [IST]
English summary
Tork motors opens first experience zone in bengaluru
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X