വ്യത്യസ്തത ആഗ്രഹിക്കുന്നവർക്ക് ഇതിലും മികച്ച ഓപ്ഷൻ ഇല്ല; 2024 -ന് മാത്രമായി സ്റ്റെൽത്ത് എഡിഷനുമായി ട്രയംഫ്

ബ്രിട്ടീഷ് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ട്രയംഫ് തങ്ങളുടെ ബോണവില്ലെ ലൈനപ്പിന്റെ ലിമിറ്റഡ് സ്റ്റെൽത്ത് എഡിഷനുകൾ പുറത്തിറക്കിയിരിക്കുകയാണ്. 2023 ഇന്ത്യ ബൈക്ക് വീക്കിലാണ് നിർമ്മാതാക്കൾ ഈ സ്പെഷ്യൽ എഡിൻ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. 9.09 ലക്ഷം മുതൽ 12.85 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് ട്രയംഫ് സ്റ്റെൽത്ത് എഡിഷൻ റേഞ്ച് വിൽപ്പനയ്ക്ക് എത്തുന്നത്.

2024 എന്ന ഒറ്റ വർഷത്തേക്ക് മാത്രം, ലഭ്യമാകുന്ന ട്രയംഫ് ബോണവില്ലെ ഫാമിലിയുടെ പുതിയ സ്റ്റെൽത്ത് പതിപ്പുകൾ, സാധാരണ ബൈക്കുകളെ അപേക്ഷിച്ച് പ്രത്യേക പെയിന്റ് സ്‌കീമുകളുമായിട്ടാണ് വരുന്നത്. ബോണവില്ലെ റേഞ്ചിലെ ഓരോ മോട്ടോർസൈക്കിളും ഈ പരിമിതമായ എഡിഷനിൽ പ്രത്യേക പെയിന്റ് ഷെയ്ഡ് ഫീച്ചർ ചെയ്യും.

2023 IBW -ൽ പുത്തൻ സ്റ്റെൽത്ത് എഡിഷനുമായി ട്രയംഫ്

പുതിയ സ്റ്റെൽത്ത് എഡിഷൻ മോട്ടോർസൈക്കിൾ നിരയിൽ എട്ട് വ്യത്യസ്ത ബോണവില്ലെ മോട്ടോർസൈക്കിളുകൾ ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. ഈ സ്‌പെഷ്യൽ എഡിഷൻ മോട്ടോർസൈക്കിളുകളുടെ ഓരോ ഫ്യുവൽ ടാങ്കുകളും ആദ്യം തയ്യാറാക്കി മിറർ ഫിനിഷ് സിൽവർ ബേസ് കോട്ട് ഉപയോഗിച്ച് കൈകൊണ്ട് പെയിന്റ് ചെയ്യപ്പെടുന്നു.

ഇതിനുശേഷം, ഒരു ഗ്രാഫൈറ്റ് വിഗ്നെറ്റ് ഇതിൽ പ്രയോഗിക്കുന്നു, ഇത് ടാങ്കുകൾക്ക് ഒരു ഡാർക്ക് ടു ലൈറ്റ് ഫെയിഡ് ഇഫക്റ്റ് നൽകുന്നു. അതിനുശേഷം, ലാക്വർ ടോപ്പ് കോട്ടിന്റെ ഒന്നിലധികം ലെയറുകൾ, വൈബ്രന്റ് ക്യാൻഡി ഷേഡ് എന്നിവ ഉപയോഗിച്ച് ഒരുക്കപ്പെടുന്നു, പെയിന്റിന് ഒരു ഡീപ്പ് ഫിനിഷ് നൽകുന്നതിനാണ് ഇവ പ്രയോഗിക്കുന്നത്.

2023 IBW -ൽ പുത്തൻ സ്റ്റെൽത്ത് എഡിഷനുമായി ട്രയംഫ്

ട്രയംഫ് ബോണവില്ലെ ലൈനപ്പിന്റെ സ്റ്റെൽത്ത് എഡിഷൻ മോഡലുകളിൽ സ്പീഡ്മാസ്റ്റർ റെഡ് സ്റ്റെൽത്ത് എഡിഷൻ, ബോബർ പർപ്പിൾ സ്റ്റെൽത്ത് എഡിഷൻ, ബോണവില്ലെ T100 ബ്ലൂ സ്റ്റെൽത്ത് എഡിഷൻ, ബോണവില്ലെ T120 ബ്ലൂ സ്റ്റെൽത്ത് എഡിഷൻ എന്നിവ ഉൾപ്പെടുന്നു. അഴകിന്റെ കാര്യത്തിൽ ഈ സ്പെഷ്യൽ എഡിഷൻ ഒരു ഹെഡ് ടർണർ തന്നെ എന്ന് പറയാം.

ഇത് കൂടാതെ സ്പീഡ് ട്വിൻ 1200 റെഡ് സ്റ്റെൽത്ത് എഡിഷൻ, സ്പീഡ് ട്വിൻ 900 ഗ്രീൻ സ്റ്റെൽത്ത് എഡിഷൻ, സ്‌ക്രാംബ്ലർ 1200 റെഡ് സ്റ്റെൽത്ത് എഡിഷൻ, സ്പീഡ് ട്വിൻ 900 ഗ്രീൻ സ്റ്റെൽത്ത് എഡിഷൻ, സ്‌ക്രാംബ്ലർ 900 ഓറഞ്ച് സ്റ്റെൽത്ത് എഡിഷൻ, ഒരു മാറ്റ് സിൽവർ ഫിനിഷ് T120 ബ്ലാക്ക് സ്റ്റെൽത്ത് എഡിഷൻ എന്നിവയും പുതിയ സ്റ്റെൽത്ത് എഡിഷൻ ലൈനപ്പിന്റെ ഭാഗമാണ്.

2023 IBW -ൽ പുത്തൻ സ്റ്റെൽത്ത് എഡിഷനുമായി ട്രയംഫ്

ഈ ബോണവില്ലെ മോഡലുകൾ അവയുടെ 'പതിവ്' സഹോദരങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരേയൊരു എലമെന്റ് എന്നത് ഈ പുത്തൻ സ്റ്റെൽത്ത് പെയിന്റ് സ്കീം മാത്രമാണ്. മറ്റ് എല്ലാ രീതികളിലും, എഞ്ചിൻ പോലുള്ള മെക്കാനിക്കൽ ബിറ്റുകൾ മുതൽ ഗിയർബോക്‌സ്, വീലുകൾ, ടയറുകൾ, സ്വിച്ച് ഗിയർ വരെ, പുതിയ സ്റ്റെൽത്ത് എഡിഷൻ ബൈക്കുകൾക്ക് മറ്റ് മാറ്റങ്ങൾ ഒന്നും തന്നെ നിർമ്മാതാക്കൾ വരുത്തിയിട്ടില്ല എന്നതാണ് വാസ്തവം.

ഞങ്ങളുടെ അഭിപ്രായം: ട്രയംഫ് സ്റ്റെൽത്ത് എഡിഷൻ മോഡലുകൾ 2024 കാലഘട്ടത്തിലേക്ക് മാത്രം വാഗ്ദാനം ചെയ്യുന്ന ചില മികച്ച കളർ ഓപ്ഷനുകൾ ഉപഭോക്താക്കൾക്കായി നൽകുന്നു, ഇത് ഇന്ത്യയിലെ ജനക്കൂട്ടത്തിൽ നിന്ന് വേറിട്ട് നിൽക്കാൻ ആഗ്രഹിക്കുന്ന ട്രയംഫ് ഉപഭോക്താക്കളെ തീർച്ചയായും ആകർഷിക്കും. എന്തിലും ഒരു വ്യത്യസ്തത ആഗ്രഹിക്കുന്നവർക്ക് ഈ ഓപ്ഷൻ ഒരു വളരെ മികച്ച ചോയിസ് ആയിരിക്കും. അതോടൊപ്പം ഒരു വർഷത്തേക്ക് മാത്രമാണ് ഇവ വിൽപ്പക്കുക എന്നത് ഈ മോട്ടോർസൈക്കിളുകളുടെ എക്സ്ക്ലൂസിവിറ്റി കൂട്ടും.

More from DriveSpark

Article Published On: Friday, December 8, 2023, 19:48 [IST]
English summary
Triumph launched new stealth editions in 2023 ibw details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X