ഒരു ബജറ്റ് ഓഫ് റോഡ് എക്സ്പീരിയൻസുമായി ട്രയംഫ്; സ്‌ക്രാംബ്ലർ 400 X -ന്റെ വിശേഷങ്ങൾ

സ്‌ക്രാംബ്ലർ 400 X -നെ, ഇപ്പോൾ ട്രയംഫ് ഈ മോട്ടോർസൈക്കിളിനെ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ്. ബ്രിട്ടീഷ് ബ്രാൻഡിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന സ്‌ക്രാമ്പ്‌ളർ മോട്ടോർസൈക്കിൾ എങ്ങനെയുണ്ട് എന്ന് പരീക്ഷിക്കാൻ ഞങ്ങൾക്ക് ഒരു അവസരം ലഭിച്ചു.

ട്രയംഫ് സ്പീഡ് 400 X അതിന്റെ ഡിസൈൻ സവിശേഷതകൾ അതിന്റെ സഹോദരനായ സ്പീഡ് 400 -മായി പങ്കിടുന്നു. എന്നാൽ 400 മോഡലിനേക്കാൾ 400 X അല്പം ഉയർന്നതും, അതോടൊപ്പം ഓഫ്-റോഡുകൾക്കായി കുറച്ച് വ്യത്യസ്ത ഘടകങ്ങളുമായാട്ടാണ് സ്ക്രാംബ്ലർ 400 X വരുന്നത്. മോട്ടോർസൈക്കിളിന്റെ കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ കാണാം.

മാറ്റ് ഖാഖി ഗ്രീൻ വിത്ത് ഫ്യൂഷൻ വൈറ്റ്, ഫാന്റം ബ്ലാക്ക് വിത്ത് സിൽവർ ഐസ്, കാർണിവൽ റെഡ് വിത്ത് ഫാന്റം ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ട്രയംഫ് സ്‌ക്രാംബ്ലർ 400 X വാഗ്ദാനം ചെയ്യുന്നത്. 398 സിസി, ലിക്വിഡ് കൂൾഡ്, ഫ്യൂവൽ ഇഞ്ചക്‌റ്റഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം. പുതിയ TR എഞ്ചിൻ ഉപയോഗിക്കുന്ന ബ്രിട്ടീഷ് ബ്രാൻഡിന്റെ മോഡൽ നിരയിൽ നിന്നുള്ള രണ്ടാമത്തെ മോട്ടോർസൈക്കിളാണ് ട്രയംഫ് സ്‌ക്രാംബ്ലർ 400 X. DOHC എഞ്ചിൻ 8,000 rpm -ൽ 39.5 bhp പവറും 6,500 rpm -ൽ 37.5 Nm torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്സാണ് ബൈക്കിൽ വരുന്നത്.

ട്രയംഫ് സ്‌ക്രാംബ്ലർ 400 X -ന് ഫ്രണ്ടിൽ 43 mm USD ഫോർക്കുകളും പിന്നിൽ ട്വിൻ സൈഡഡ് കാസ്റ്റ് അലുമിനിയം സ്വിംഗ്ആർമിനൊപ്പം അഡ്ജസ്റ്റബിൾ (പ്രീലോഡ്) മോണോഷോക്ക് സജ്ജീകരണവുമാണ് ലഭിക്കുന്നത്. കൂടാതെ മുന്നിലും പിന്നിലും 150 mm വീൽ ട്രാവൽ ഇത് നൽകുന്നു. പുതിയ സ്‌ക്രാംബ്ലർ 400 X -ന്റെ ഫ്രണ്ടിൽ 320 mm ഡിസ്‌കും നാല് പിസ്റ്റൺ കാലിപ്പറുകളും ലഭിക്കുന്നു, പിന്നിൽ 230 mm ഡിസ്‌ക്കും സിംഗിൾ പിസ്റ്റൺ ക്യാലിപ്പറും മോട്ടോർക്കിൾ ഉൾക്കൊള്ളുന്നു.

സ്‌ക്രാംബ്ലർ 400 X -ന്റെ വിശേഷങ്ങൾ

More from DriveSpark

Article Published On: Wednesday, October 18, 2023, 13:52 [IST]
English summary
Triumph scrambler 400 x video review specs and features explained in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X