ഹിമാലയന് ഒരുമുഴം മുന്നേ ട്രയംഫ്; അതിശയിപ്പിക്കുന്ന വിലയില്‍ സ്‌ക്രാംബ്ലര്‍ 400X പുറത്തിറങ്ങി

സ്പീഡ് 400 എന്ന ഒരൊറ്റ മോഡല്‍ കൊണ്ട് ഇന്ത്യയിലെ മിഡ്കപാസിറ്റി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ തരംഗം സൃഷ്ടിച്ച ട്രയംഫ് മോട്ടോര്‍സൈക്കിള്‍ മറ്റൊരു പവര്‍പായ്ക്ക്ഡ് ഉല്‍പ്പന്നം കൂടി പുറത്തിറക്കി. 2.63 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ട്രയംഫും ബജാജും ചേര്‍ന്ന് സ്‌ക്രാംബ്ലര്‍ 400X മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

സ്പീഡ് 400-നേക്കാള്‍ 30000 രൂപ കൂടുതല്‍ മുടക്കിയാല്‍ മാത്രമാണ് സ്‌ക്രാംബ്ലര്‍ 400x സ്വന്തമാക്കാന്‍ സാധിക്കുക. ബ്രിട്ടീഷ് ബ്രാന്‍ഡിന്റെ ഏറ്റവും കുറഞ്ഞ വിലയിലുള്ള സ്‌ക്രാംബ്ലര്‍ മോഡലാണിത്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ 10,000 രൂപ ടോക്കണ്‍ തുക നല്‍കി ട്രയംഫിന്റെ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും വാഹനം റിസര്‍വ് ചെയ്യാവുന്നതാണ്. ബുക്കിംഗ് തുക റീഫണ്ടബിള്‍ ആണ്.

 triumph scrambler 400x

ഈ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ നൂറിലധികം നഗരങ്ങളിലായി വ്യാപിക്കുന്ന ട്രയംഫ് ഡീലര്‍ഷിപ്പ് ശൃംഖല വഴി മോട്ടോര്‍സൈക്കിള്‍ ലഭ്യമാകും. ഈ വര്‍ഷം ജൂണില്‍ സ്പീഡ് 400-നൊപ്പം സ്‌ക്രാംബ്ലര്‍ മോഡലും കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. ഒരോ പ്ലാറ്റ്‌ഫോമിലാണ് ഇരുബൈക്കുകളും പണികഴിപ്പിച്ചത്. എല്ലാത്തരം ഭൂപ്രദേശങ്ങളും കീഴടക്കാന്‍ സാധിക്കുന്ന തരത്തിലാണ് സ്‌ക്രാംബ്ലര്‍ 400X രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് ബ്രാന്‍ഡ് അവകാശപ്പെടുന്നത്.

അതിന്റെ പരുക്കന്‍ ഫ്രെയിമിന്റെയും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സിന്റെയും ബലത്തില്‍ റൈഡര്‍മാര്‍ക്ക് അധിക അധ്വാനം കൂടാതെ ഏത് ഭൂപ്രദേശവും കീഴടക്കുന്ന അനുഭൂതി പകര്‍ന്ന് നല്‍കുന്നു. ഓഫ്-റോഡ് ശേഷി ഇതിനെ സെഗ്‌മെന്റില്‍ വേറിട്ട് നിര്‍ത്തുന്നു. ഓണ്‍ റോഡിലും ഓഫ്‌റോഡിലും സുഗമമായ യാത്രാനുഭവം ആഗ്രഹിക്കുന്നവര്‍ക്ക് സ്‌ക്രാംബ്ലര്‍ 400X അനുയോജ്യമായ വാഹനമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 triumph scrambler 400x

ഹെഡ്ലൈറ്റ് ഗ്രില്‍, റേഡിയേറ്റര്‍ ഗാര്‍ഡ്, സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം, സംപ് ഗാര്‍ഡ്, ഹാന്‍ഡ്ഗാര്‍ഡുകള്‍, ഹാന്‍ഡില്‍ബാര്‍ ബ്രേസ്, നീളമേറിയ ഫ്രണ്ട് മഡ്ഗാര്‍ഡ് എന്നിവയുമായാണ് സ്പീഡ് 400 മോട്ടോര്‍സൈക്കിളില്‍ നിന്ന് സ്‌ക്രാംബ്ലര്‍ 400X-നെ ഡിസൈനിന്റെ കാര്യത്തില്‍ വ്യത്യസ്തമാക്കുന്ന ഘടകങ്ങള്‍. വിശാലമായ അഡ്ജസ്റ്റബിള്‍ ഹാന്‍ഡില്‍ബാറുകള്‍, നീക്കം ചെയ്യാവുന്ന റബ്ബര്‍ ഇന്‍സേര്‍ട്ടുകളുള്ള ഫ്‌ലാറ്റ് സ്‌ക്രാംബ്ലര്‍ ഫൂട്ട് പെഗ്, സ്ലിം വെയിസ്റ്റും റിലാക്സ്ഡ് സ്‌ക്രാമ്പ്ളര്‍ എര്‍ഗണോമിക്‌സും, അപ്സ്വെപ്റ്റ് എക്സ്ഹോസ്റ്റ് എന്നിവ ഉള്‍പ്പെടുന്ന ടണ്‍കണക്കിന് നൂതന ഫീച്ചറുകളോടെയാണ് വരുന്നത്.

സ്പീഡ് 400 മോട്ടോര്‍സൈക്കിളില്‍ ഡ്യൂട്ടി ചെയ്യുന്ന ട്രയംഫിന്റെ TR സീരീസില്‍ വരുന്ന അതേ എഞ്ചിന്‍ തന്നെയാണ് സ്‌ക്രാംബ്ലര്‍ 400X-നും തുടിപ്പേകുന്നത്. 398.15 സിസി ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ 39.5 bhp പരമാവധി പവറും 37.5 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോഡിയാക്കിയിരിക്കുന്നത്.

സ്‌ക്രാംബ്ലര്‍ 400X മോട്ടോര്‍സൈക്കിള്‍ സ്പീഡ് 400-നെ അപേക്ഷിച്ച് അല്‍പ്പം വ്യത്യസ്തമായ ഹാര്‍ഡ്വെയറാണ് ഉപയോഗിക്കുന്നത്. മുന്‍വശത്ത് അതേ 43 mm അപ്പ് സൈഡ് ഡൗണ്‍ ബിഗ് പിസ്റ്റണ്‍ ഫോര്‍ക്കുകളും പ്രീ-ലോഡ് അഡ്ജസ്റ്റബിള്‍ റിയര്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. എന്നിരുന്നാലും മുന്നിലും പിന്നിലും സസ്‌പെന്‍ഷന്‍ ട്രാവല്‍ 150 mm ആയി ഉയര്‍ത്തിയിട്ടുണ്ട്. സ്പീഡ് 400-ന് മുന്നില്‍ 140 മില്ലിമീറ്ററും പിന്നില്‍ 130 മില്ലിമീറ്ററും സസ്‌പെന്‍ഷന്‍ ട്രാവല്‍ ഉണ്ട്.

സ്‌ക്രാംബ്ലര്‍ 400X മോട്ടോര്‍സൈക്കിളിന്റെ മുന്‍വശത്ത് 320 mm ഡിസ്‌ക് ബ്രേക്കാണ് ബ്രേക്കിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നത്. അതേസമയം സ്പീഡ് 400 ബൈക്കിന്റെ മുന്നിലെ ഡിസ്‌ക് 300 mm ഡആണ്. പിന്നില്‍ രണ്ട് മോട്ടോര്‍സൈക്കിളുകളും 230 mm ഡിസ്‌ക്കാണ് ഉപയോഗിക്കുന്നത്. ട്രയംഫ് സ്‌ക്രാംബ്ലര്‍ 400 X മോട്ടോര്‍ സൈക്കിളില്‍ സ്വിച്ചബിള്‍ എബിഎസ് ട്രയംഫ് നല്‍കിയിരിക്കുന്നു.

റോഡ്സ്റ്റര്‍ മോഡല്‍ ആയതിനാല്‍ ട്രയംഫ് സ്പീഡില്‍ 17 ഇഞ്ച് അലോയ് വീലുകളാണ് ബ്രിട്ടീഷ് വാഹന നിര്‍മാതാക്കള്‍ ഘടിപ്പിച്ചിരിക്കുന്നത്. സ്‌ക്രാംബ്ലര്‍ 400X-േലക്ക് വന്നാല്‍ ഇതിന്റെ മുന്നില്‍ 19 ഇഞ്ച് അലോയ് വീലും പിന്നില്‍ 17 ഇഞ്ച് യൂണിറ്റുമാണ് നല്‍കുന്നത്. മാത്രമല്ല സ്‌ക്രാംബ്ലര്‍ 400X-ന് ഡ്യുവല്‍ പര്‍പ്പസ് ടയറുകളും ലഭിക്കും.

ഈ വിലനിലവാരത്തില്‍ ലഭ്യമാകുന്ന ഏക ലിക്വിഡ് കൂള്‍ഡ് സ്‌ക്രാബ്ലര്‍ യെസ്ഡി സ്‌ക്രാംബ്ലര്‍ ആണ്. കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ ലഭ്യമാകുമെങ്കിലും ട്രയംഫിന്റെ അത്ര ശക്തമോ ഫീച്ചര്‍ സമ്പന്നമോ അല്ല. ട്രയംഫ് സ്‌ക്രാംബ്ലര്‍ 400X-നോട് പെര്‍ഫോമന്‍സിന്റെയും ശേഷിയുടെയും കാര്യത്തില്‍ അടുത്ത് നില്‍ക്കുന്ന മോഡല്‍ കെടിഎം അഡ്വഞ്ചര്‍ X ആണ്. 2.81 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. അതായത് ട്രയംഫ് സ്‌ക്രാംബ്ലര്‍ 400X-നേക്കാള്‍ 18000 രൂപ കൂടുതല്‍.

More from DriveSpark

Article Published On: Tuesday, October 10, 2023, 18:27 [IST]
English summary
Triumph scrambler 400x launched in india price specs features details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X