സ്ക്രാംബ്ലറും അഡ്വഞ്ചറും ഏറ്റുമുട്ടിയാൽ? ട്രയംഫും കെടിഎമ്മും ഒരു താരതമ്യം

ഇന്ത്യയിലെ ബജാജ്-ട്രയംഫ് സഖ്യത്തിൽ നിന്നുള്ള ഏറ്റവും പുതിയ മോഡലുകളാണ് സ്പീഡ് 400, സ്ക്രാംബ്ലർ 400X എന്നിവ. സ്പീഡ് 400 -നെ ഇതിനകം തന്നെ 2.33 ലക്ഷം രൂപ ആമുഖ എക്സ്-ഷോറൂം വിലയിൽ നിർമ്മാതാക്കൾ പുറത്തിറക്കിയിട്ടുണ്ട്. സ്ക്രാംബ്ലർ 400X ഈ വർഷം ഒക്ടോബറിൽ വിപണിയിലെത്തും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇരു ബൈക്കുകളുടെയും ബുക്കിംഗ് ഇതിനകം തന്നെ 2000 രൂപ ടോക്കൺ തുകയ്ക്ക് ബ്രാൻഡ് ആരംഭിച്ചിട്ടുണ്ട്. സ്പീഡ് 400 -ന്റെ ഡെലിവറികൾ സെപ്റ്റംബർ മുതൽ തുടങ്ങും. ഇന്ത്യൻ വിപണിയിൽ കെടിഎംമ്മിന്റെ ഏറ്റവും പുതിയ 390 അഡ്വഞ്ചർ X ഉൾപ്പെടെ നിരവധി എതിരാളികൾ ട്രയംഫ് സ്ക്രാംബ്ലർ 400X -ന് ഒരു വെല്ലുവിളിയാകുന്നു. ഈ ലേഖനത്തിൽ നമുക്ക് സ്ക്രാംബ്ലർ 400X, കെടിഎം 390 അഡ്വഞ്ചർ X എന്നിവയുടെ സവിശേഷതകളും പവർ ഔട്ടുപുട്ടുകളും താരതമ്യം ചെയ്യാം.

സ്ക്രാംബ്ലറും അഡ്വഞ്ചറും ഏറ്റുമുട്ടിയാൽ?

ട്രയംഫ് സ്ക്രാംബ്ലർ 400X VS കെടിഎം 390 അഡ്വഞ്ചർ X; പവർട്രെയിൻ: ട്രയംഫ് സ്‌ക്രാംബ്ലർ 400X -ന് ഒരു ഓൾ ന്യൂ 398 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ലഭിക്കുന്നത്, എന്നാൽ മറുവശത്ത് കെടിഎം 390 അഡ്വഞ്ചർ X -ൽ നമുക്ക് ഏവർക്കും പരിചിതമായ 373 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് സെറ്റപ്പാണ് നിർമ്മാതാക്കൾ ഉപയോഗിക്കുന്നത്.

ഇത് കെടിഎമ്മിന്റെ മോഡൽ നിരയിലെ മറ്റ് നിരവധി ബൈക്കുകൾക്കും പവർ നൽകുന്നു. ട്രയംഫിന്റെ പവർ പ്ലാന്റ് 40 bhp മാക്സ് പവറും 37.5 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. കെടിഎം യൂണിറ്റ് 43.5 bhp കരുത്തും 37 Nm പരമാവധി torque ഉം സൃഷ്ടിക്കുന്നു.

Specifications Triumph Scrambler 400X KTM 390 Adventure X
Engine 398cc liquid cooled single cylinder 373cc liquid cooled single cylinder
Power 40 bhp 43.5 bhp
Torque 37.5 Nm 37 Nm
Transmission 6-speed 6-speed
സ്ക്രാംബ്ലറും അഡ്വഞ്ചറും ഏറ്റുമുട്ടിയാൽ?

390 അഡ്വഞ്ചർ എക്‌സിൽ വരുന്ന എഞ്ചൻ യൂണിറ്റ് 3.5 bhp അധിക പവർ പുറപ്പെടുവിക്കുമ്പോൾ സ്ക്രാംബ്ലറിന്റെ എഞ്ചിൻ ഇരു മോഡലുകളിലും വെച്ച് അല്പം ഉയർന്ന torque ഔട്ട്‌പുട്ട് വാഗ്ദാനം ചെയ്യുന്നു. ഇരു ബൈക്കുകൾക്കും ഒരു പോലെ ആറ് സ്പീഡ് ഗിയർബോക്സാണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്.

ട്രയംഫ് സ്ക്രാംബ്ലർ 400X VS കെടിഎം 390 അഡ്വഞ്ചർ X; അളവുകൾ: മോട്ടോർസൈക്കിളുകളുടെ അളവുകളുടെ കാര്യത്തിൽ, കെടിഎം 390 അഡ്വഞ്ചർ X എല്ലാ കോണുകളിൽ നിന്നും വളരെ വലിയ ബൈക്കാണ് എന്ന് നിസംശയം പറയാം. കെടിഎം അഡ്വഞ്ചർ മോഡലിന്റെ സീറ്റ് ഹൈറ്റും ഗ്രൗണ്ട് ക്ലിയറൻസും പോലും ട്രയംഫ് സ്‌ക്രാംബ്ലർ 400X -നേക്കാൾ കൂടുതലാണ്.

Specifications Triumph Scrambler 400X KTM 390 Adventure X
Length 2,117 mm 2,154 mm
Width 825 mm 900 mm
Height 1,190 mm 1,400 mm
Wheelbase 1,418 mm 1,430 mm
Seat Height 835 mm 855 mm
Ground Clearance 195 mm 200 mm
സ്ക്രാംബ്ലറും അഡ്വഞ്ചറും ഏറ്റുമുട്ടിയാൽ?

ട്രയംഫ് സ്‌ക്രാംബ്ലർ 400X VS കെടിഎം 390 അഡ്വഞ്ചർ X; വിലയും വേരിയന്റുകളും: സ്‌ക്രാംബ്ലർ 400X -ന്റെ വില ഇതുവരെ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ മറുവശത്ത് കെടിഎം 390 അഡ്വഞ്ചർ X -ന് 2.8 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. രണ്ട് ബൈക്കുകളും സിംഗിൾ വേരിയന്റിലാണ് ലഭ്യമാവുന്നത്, കൂടാതെ സ്വിച്ചബിൾ റിയർ യൂണിറ്റുള്ള ഡ്യുവൽ ചാനൽ ABS സംവിധാനവും സ്‌ക്രാംബ്ലർ 400X, 390 അഡ്വഞ്ചർ X എന്നീ മോഡലുകളിൽ സ്റ്റാൻഡേർഡ് ഫിറ്റ്മെന്റാണ്.

ട്രയംഫ് സ്‌ക്രാംബ്ലർ 400X VS കെടിഎം 390 അഡ്വഞ്ചർ X; ഷാസിയും സസ്പെൻഷനും: സ്ക്രാംബ്ലർ 400X -നെ ഒരു ടൂബുലാർ സ്റ്റീൽ പെരിമീറ്റർ ഫ്രെയിമിലാണ് ട്രയംഫ് ഒരുക്കിയിരിക്കുന്നത്. അതേസമയം 390 അഡ്വഞ്ചർ X -ന് ഒരു സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമാണ് കെടിഎം നൽകുന്നത്. സസ്പെൻഷന്റെ കാര്യത്തിൽ സ്‌ക്രാംബ്ലർ 400X -ന് 43mm ഫ്രണ്ട് ഫോർക്കും പിന്നിൽ ഒരു സിംഗിൾ ഷോക്ക് അബ്സോർബറും ലഭിക്കുന്നു. അഡ്വഞ്ചർ X -ന് 43mm USD ഫ്രണ്ട് ഫോർക്കും പിന്നിൽ ഒരു സമാനമായ ഒരു സിംഗിൾ ഷോക്ക് അബ്സോർബറും സജ്ജീകരിച്ചിരിക്കുന്നു.

More from DriveSpark

Article Published On: Wednesday, August 2, 2023, 16:27 [IST]
English summary
Triumph scrambler 400x vs ktm 390 adventure x power specs features compared
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X