മൂന്ന് ദിവസം കൊണ്ട് 10,000 ബുക്കിംഗ് വാരി ട്രയംഫ് ഇരട്ടകള്‍; ഉള്ളുപിടഞ്ഞ് എന്‍ഫീല്‍ഡ്

ട്രയംഫ് മോട്ടോര്‍സൈക്കിളും ബജാജും ചേര്‍ന്ന് അടുത്തിടെയാണ് രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ട്രയംഫ് സ്പീഡ് 400 മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചത്. 2.23 ലക്ഷം രൂപയെന്ന ആകര്‍ഷകമായ ആമുഖ എക്‌സ്‌ഷോറൂം വിലയിലാണ് ട്രയംഫ് സ്പീഡ് 400 പുറത്തിറക്കിയത്. ആദ്യത്തെ 10,000 പേര്‍ക്കാണ് ഈ വിലയില്‍ മോട്ടോര്‍സൈക്കിള്‍ ലഭ്യമാകുകയെങ്കിലും വില നിര്‍ണയം ട്രയംഫിന്റെ എതിരാളികളെ വരെ ഞെട്ടിച്ചു.

ഇപ്പോള്‍ ട്രയംഫ് സ്പീഡ് 400-നും വരാനിരിക്കുന്ന സ്‌ക്രാംബ്ലര്‍ 400 X-നുമായി 10,000 ബുക്കിംഗുകള്‍ ലഭിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രിട്ടീഷ് വാഹന നിര്‍മാതാക്കള്‍. ആഗോള അവതരണം കഴിഞ്ഞ് വെറും പത്ത് ദിവസത്തിനുള്ളിലും ഇന്ത്യയില്‍ വില പ്രഖ്യാപനം കഴിഞ്ഞ് വെറും മൂന്ന് ദിവസത്തിനുള്ളിലുമാണ് ഈ വമ്പന്‍ നേട്ടം. 2023 ജൂണ്‍ 27-ന് യുകെയില്‍ വെച്ചായിരുന്നു 400സിസി ട്വിന്‍സിന്റെ ആഗോള അവതരണം. ഒട്ടും വൈകാതെ സ്പീഡ് 400 മോട്ടോര്‍സൈക്കിളിന്റെ വിലയും പ്രഖ്യാപിച്ചു.

triumph speed 400 scrambler 400x launch

ഈ മോട്ടോര്‍സൈക്കിള്‍ ആദ്യമായി വിപണിയില്‍ എത്തിയത് ഇന്ത്യയിലാണെന്ന കാര്യം കൂടി ചേര്‍ത്ത് വായിക്കണം. ഇന്ത്യയില്‍ ട്രയംഫ് സ്പീഡ് 400 മോട്ടോര്‍സൈക്കിളിന്റെ വില പലരും പ്രതീക്ഷിച്ചതിലും വളരെ കുറവാണ്. ആദ്യത്തെ 10,000 ഉപഭോക്താക്കള്‍ക്ക് മോട്ടോര്‍സൈക്കിള്‍ പ്രത്യേക ആമുഖ വിലയ്ക്ക ലഭിക്കുമെങ്കിലും ശേഷം 2.33 ലക്ഷം രൂപയായിരിക്കും എക്‌സ്‌ഷോറൂംവില. ട്രയംഫ് സ്പീഡ് 400 മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്.

ട്രയംഫിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി 2000 രൂപ ടോക്കണ്‍ തുക നല്‍കി ട്രയംഫ് സ്പീഡ് 400 മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യാം. ടയംഫ് സ്പീഡ് 400 മോട്ടോര്‍സൈക്കിളിനെ കുറിച്ച് പറയുമ്പോള്‍ ഇത് ആകര്‍ഷകമായ നിയോ-റെട്രോ തീമിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. 'ടിയര്‍-ഡ്രോപ്പ്' ആകൃതിയിലുള്ള ഫ്യുവല്‍ ടാങ്കിനൊപ്പം LED ഹെഡ്ലാമ്പുകള്‍, LED ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, റിയര്‍ വ്യൂ മിററുകള്‍, LED ടെയില്‍ ലാമ്പുകള്‍ എന്നിവയടക്കം വൃത്താകൃതിയിലുള്ള ഡിസൈന്‍ ഘടകങ്ങള്‍ ടൂവീലറിന്റെ മാറ്റ് കൂട്ടുന്നു.

triumph speed 400

ഒരു ട്രയംഫ് മോട്ടോര്‍സൈക്കിളിന്റെ തനതായ ഡിസൈന്‍ ഘടകങ്ങളും സ്പീഡ് 400 ഉള്‍ക്കൊള്ളുന്നു. 398.15 സിസി, ലിക്വിഡ് കൂള്‍ഡ്, 4-വാല്‍വ്, DOHC, ഓവര്‍സ്‌ക്വയര്‍ എഞ്ചിനാണ് ട്രയംഫ് സ്പീഡ് 400 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 8,000 rpm-ല്‍ 39.5 bhp പവറും 6,500 rpm-ല്‍ 37.5 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചോട് കൂടിയ 6 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ട്യൂബുലാര്‍ സ്റ്റീല്‍ പെരിമീറ്റര്‍ ഫ്രെയിമിലും ബോള്‍ട്ട്-ഓണ്‍ റിയര്‍ സബ്ഫ്രെയിമിലുമാണ് ട്രയംഫ് മോട്ടോര്‍സൈക്കിളിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ട്വിന്‍ സൈഡഡ് കാസ്റ്റ് അലുമിനിയം സ്വിംഗാം ട്രയംഫ് സ്പീഡ് 400-ന്റെ ഹൈലൈറ്റുകളില്‍ ഒന്നാണ്.

triumph scrambler 400x

മുന്‍വശത്ത് 43 mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. മോട്ടോര്‍സൈക്കിളിന്റെ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നത്. 300 mm ഡിസ്‌ക് മുന്നിലും 230 mm ഡിസ്‌ക് പിറകിലും സജ്ജീകരിച്ചിട്ടുണ്ട്. കൂടുതല്‍ ഫലപ്രദമായ ബ്രേക്കിംഗ് പെര്‍ഫോമന്‍സ് സാധ്യമാക്കാനായി മോട്ടോര്‍സൈക്കിളില്‍ ഡ്യുവല്‍-ചാനല്‍ എബിഎസും സേവനത്തിനുണ്ട്.

പ്രീമിയം ഹാര്‍ഡ്വെയര്‍, ആകര്‍ഷകമായ ഡിസൈന്‍ എന്നിവയ്ക്കൊപ്പം മോഹ വിലയും കൂടിയാകുന്നതോടെ മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ ട്രയംഫ് സ്പീഡ് 400 മോട്ടോര്‍സൈക്കിളിനാകും. റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ക്കൊപ്പം ഹാര്‍ലി ഡേവിഡ്‌സണ്‍ 440X മോട്ടോര്‍സൈക്കിള്‍ കൂടി കളത്തിലെത്തിയതോടെ തീപാറുന്ന പോരാട്ടമാണ് സെഗ്‌മെന്റില്‍ അരങ്ങേറുന്നത്. ട്രയംഫിന്റെയും ഹാര്‍ലിയുടെയും വെല്ലുവിളി റോയല്‍ എന്‍ഫീല്‍ഡ് എങ്ങനെ മറികടക്കുമെന്നറിയാനാണ് വാഹന പ്രേമികളുടെ കാത്തിരിപ്പ്.

More from DriveSpark

Article Published On: Monday, July 10, 2023, 12:48 [IST]
English summary
Triumph speed 400 and scrambler 400 x achieves 10000 bookings in just 3 days
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X