എൻഫീൽഡിനെ പൂട്ടാനെത്തുന്ന ട്രയംഫിന്റെ കാളക്കൂറ്റന്മാരെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

മിഡ് കപാസിറ്റി മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ സമഗ്രാധിപത്യം ഏറെ നാള്‍ ഉണ്ടാകില്ലെന്ന് ഉറപ്പിക്കാനാണ് എതിരാളികള്‍ അടുത്ത കാലത്തായി പരിശ്രമിക്കുന്നത്. അതിന്റെ സാമ്പിള്‍ വെടിക്കെട്ടിന് തിരികൊളുത്തിയിരിക്കുകയാണ് ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ട്രയംഫ്. ഇന്ത്യയിലെ പ്രമുഖ ടൂവീലര്‍ ബ്രാന്‍ഡായ ബജാജുമായി കൈകോര്‍ത്ത് ട്രയംഫ് പുത്തന്‍ മോഡലുകള്‍ വിപണിയില്‍ എത്തിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഒരുപാടായി.

ഇപ്പോള്‍ ഒന്നല്ല രണ്ട് വെടിച്ചില്ല് ഐറ്റങ്ങളെ കൊണ്ടുവന്ന് റോയല്‍ എന്‍ഫീല്‍ഡിനെ പൂട്ടാനാണ് ട്രയംഫിന്റെ ശ്രമങ്ങള്‍. 400 സിസി കരുത്തില്‍ രണ്ട് ഇരട്ടകളെയാണ് ബജാജും ട്രയംഫും വിപണിയില്‍ എത്തിക്കാന്‍ പോകുന്നത്. സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400x എന്നിങ്ങനെ വ്യത്യസ്ത ബോഡി ശൈലിയിലുള്ള രണ്ട് പോരാളികളെയാണ് കഴിഞ്ഞ ദിവസം കമ്പനി വെളിപ്പെടുത്തിയത്. വരാനിരിക്കുന്ന ബജാജ്-ട്രയംഫ് മോട്ടോര്‍സൈക്കിള്‍ ജോഡിയെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട 5 കാര്യങ്ങള്‍ നോക്കാം.

triumph speed 400 scrambler 400 x

ഡിസൈന്‍: പുതിയ ട്രയംഫ് സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400 X മോട്ടോര്‍സൈക്കിളുകളില്‍ നിയോ റെട്രോ തീമിലുള്ള 'ടിയര്‍-ഡ്രോപ്പ്' ആകൃതിയിലുള്ള ഫ്യുവല്‍ ടാങ്കുകളാണുള്ളത്. LED ഹെഡ്ലാമ്പുകള്‍, LED ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, റിയര്‍ വ്യൂ മിററുകള്‍, LED ടെയില്‍ ലാമ്പുകള്‍ എന്നിവയും ഈ തീം വഹിക്കുന്നു. ട്രയംഫിന്റെ മറ്റ് പ്രീമിയം ബൈക്കുകളില്‍ നിന്ന് ചില ഡിസൈന്‍ ഘടകങ്ങള്‍ കടംകൊള്ളുന്നു.

ഒരു സ്‌ക്രാംബ്ലര്‍ ശൈലി നേടാനായി മോട്ടോര്‍സൈക്കിളിന് ഒരു ജോടി ഹാന്‍ഡ് ഗാര്‍ഡുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, ഡ്യുവല്‍ പര്‍പ്പസ് ടയറുകള്‍, വ്യത്യസ്ത എക്സ്ഹോസ്റ്റ് എന്നിവ കമ്പനി സമ്മാനിച്ചിട്ടുണ്ട്. കൂടാതെ, രണ്ട് മോഡലുകളും പ്രീമിയം ഹാര്‍ഡ്വെയറുകള്‍ സജ്ജീകരിച്ചാണ് വരുന്നത്. ഇത് രണ്ട് മോട്ടോര്‍സൈക്കിളുകളുടെയും മൊത്തത്തിലുള്ള ലുക്ക് കൂട്ടുന്നു.

triumph scrambler 400 x

എഞ്ചിന്‍: 398.15 സിസി, ലിക്വിഡ് കൂള്‍ഡ്, 4-വാല്‍വ്, DOHC, ഓവര്‍സ്‌ക്വയര്‍ എഞ്ചിനാണ് പുതിയ ട്രയംഫ് മോഡേണ്‍ ക്ലാസിക് ബൈക്കുകള്‍ക്ക് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 8,000 rpm-ല്‍ 39.5 bhp പവറും 6,500 rpm-ല്‍ 37.5 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സ്ലിപ്പ് & അസിസ്റ്റ് ക്ലച്ച് ഉള്ള 6-സ്പീഡ് ഗിയര്‍ബോക്സാണ് എഞ്ചിനുമായി ജോടിയാക്കിയിരിക്കുന്നത്. ഒരു X-റിംഗ് ചെയിന്‍ ഡ്രൈവ് വഴി പിന്‍ ചക്രങ്ങളിലേക്ക് പവര്‍ അയയ്ക്കുന്നു.

ഫ്രെയിമും സസ്‌പെന്‍ഷനും: പുതിയ ട്രയംഫ് സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400 X മോട്ടോര്‍സൈക്കിളുകള്‍ ബോള്‍ട്ട്-ഓണ്‍ റിയര്‍ സബ്ഫ്രെയിമോടുകൂടിയ ട്യൂബുലാര്‍ സ്റ്റീല്‍ പെരിമീറ്റര്‍ ഫ്രെയിമിലാണ് പണിതിരിക്കുന്നത്. ഈ രണ്ട് മോട്ടോര്‍സൈക്കിളുകളും ട്വിന്‍ സൈഡഡ് കാസ്റ്റ് അലുമിനിയം സ്വിംഗാര്‍മിലാണ് വരുന്നത്.അത്തരമൊരു ഫ്രെയിമിന്റെ ഉപയോഗത്തിലൂടെ പുതിയ ട്രയംഫ് സ്പീഡ് 400, സ്‌ക്രാമ്പ്‌ളര്‍ 400 X മോട്ടോര്‍സൈക്കിളുകള്‍ ലൈറ്റ് വെയിറ്റ് ആയി മാറുന്നു.

triumph speed 400

ട്രയംഫ് സ്പീഡ് 400 ബൈക്കിന് വെറും 170 കിലോഗ്രാമാണ് ഭാരം. അതേസമയം സ്‌ക്രാംബ്ലര്‍ 400 X-ന് ഇതിനേക്കാള്‍ 9 കിലോഗ്രാം അധികം ഭാരമുണ്ട്. രണ്ട് മോട്ടോര്‍സൈക്കിളുകളിലും മുന്നില്‍ 43 mm അപ്‌സഡൈ് ഡൗണ്‍ ബിഗ് പിസ്റ്റണ്‍ ഫോര്‍ക്കുകളും പിന്നില്‍ എക്സ്റ്റേണല്‍ റിസര്‍വോയറുള്ള ഗ്യാസ് ചാര്‍ജ്ഡ് മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്.

എന്നിരുന്നാലും, രണ്ട് മോട്ടോര്‍സൈക്കിളുകളിലും മുന്നിലും പിന്നിലും സസ്‌പെന്‍ഷന്‍ ട്രാവല്‍ തികച്ചും വ്യത്യസ്തമാണ്. ട്രയംഫ് സ്പീഡ് 400-ന് മുന്നില്‍ 140 മില്ലീമീറ്ററും പിന്നില്‍ 130 മില്ലീമീറ്ററും സസ്‌പെന്‍ഷന്‍ ട്രാവല്‍ ഉണ്ട്. അതേസമയം ഓഫ്-റോഡിംഗിന് കെല്‍പ്പുള്ള സ്‌ക്രാമ്പ്‌ളര്‍ 400 X-ന് സസ്‌പെന്‍ഷന്‍ മുന്നില്‍ 10 mm, പിന്നില്‍ 20 mm സസ്‌പെന്‍ഷന്‍ ട്രാവല്‍ കൂടുതലാണ്.

triumph scrambler 400 x rear

ബ്രേക്കുകള്‍: പുതിയ ട്രയംഫ് സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400 X മോട്ടോര്‍സൈക്കിളുകളിന്റെ പിന്നില്‍ ഫേ്‌ലാട്ടിംഗ് കാലിപ്പറോട് കൂടി 230 mm ഫിക്സഡ് ഡിസ്‌ക് ബ്രേക്ക് സജ്ജീകരിച്ചിരിക്കുന്നു. മുന്‍വശത്ത് 4 പിസ്റ്റണ്‍ കാലിപ്പറിനൊപ്പം ഡ്യുവല്‍-ചാനല്‍ എബിഎസ് സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നത്. ട്രയംഫ് സ്പീഡ് 400 മോട്ടോര്‍സൈക്കിളിന്റെ ഫ്രണ്ട് ഡിസ്‌ക് സൈസ് 300 mm ആണ്, അതേസമയം ട്രയംഫ് സ്‌ക്രാമ്പ്‌ളര്‍ 400 X-ന്റെ ഫ്രണ്ട് ഡിസ്‌ക് യൂണിറ്റ് 320 mm ആണ്.

ഫീച്ചറുകള്‍: നിരവധി സവിശേഷതകളുമായിട്ടാണ് ബജാജിന്റെ കൈകോര്‍ത്ത് ട്രയംഫ് നിര്‍മിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ നിരത്തിലെത്താന്‍ പോകുന്നത്. ഓള്‍-എല്‍ഇഡി ലൈറ്റിംഗ്, റൈഡ്-ബൈ-വയര്‍ ടെക്, ഡ്യുവല്‍-ചാനല്‍ എബിഎസ്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇമ്മൊബിലൈസര്‍, പാര്‍ട്ട്-അനലോഗ് പാര്‍ട്ട്-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ ഫീച്ചര്‍ ലിസ്റ്റ് നീളുന്നു. ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണി ഏറെ നാളായി കാത്തിരിക്കുന്ന രണ്ട് മോഡലുകളാണ് ട്രയംഫ് സ്പീഡ് 400, സ്‌ക്രാമ്പ്‌ളര്‍ 400 X എന്നിവ.

triumph speed 400 scrambler 400 x running shot

വിഖ്യാത ബ്രിട്ടീഷ് വാഹന നിര്‍മാതാക്കള്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ഓഫര്‍ ചെയ്യാന്‍ പോകുന്ന മോഡലുകള്‍ ആയിരിക്കും ഇത്. ബജാജ് പോലുള്ള ഒരു വമ്പന്‍ കമ്പനിയുടെ വിതരണ ശൃംഖല കൂടിയുള്ളപ്പോള്‍ ഷോറൂമില്‍ ആളുകളെത്തും. എന്നാല്‍ ഇതിന് വിലയുടെ കാര്യത്തില്‍ കൂടി തീരുമാനമാകണം. ജൂലൈ ആദ്യ വാരം തന്നെ ഇരു മോട്ടോര്‍സൈക്കിളുകളുടെയും വില പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

More from DriveSpark

Article Published On: Wednesday, June 28, 2023, 11:51 [IST]
English summary
Triumph speed 400 and scrambler 400 x to launch next month 5 things to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X