ട്രയംഫ് സ്പീഡ് 400 ബൈക്കിന്റെ റിവ്യൂ വീഡിയോ കാണാം; എൻഫീൽഡ് മുട്ടുമടക്കേണ്ടി വരുമോ
കാലങ്ങളായി, 350 നും 500 സിസിക്കും ഇടയിൽ സിംഗിൾ-സിലിണ്ടർ മിഡിൽവെയ്റ്റ് മോട്ടോർസൈക്കിൾ വേണമെങ്കിൽ എല്ലാവരുടേയും ആദ്യ ചോയിസ് എന്ന് പറയുന്നത് റോയൽ എൻഫീൽഡ് തന്നെ ആയിരുന്നു. ഒരു എതിരാളികൾ ഇല്ലാതെ ഒറ്റയാനായി വാണിരുന്ന എൻഫീൽഡിനെ വെല്ലുവിളിക്കാൻ ജാവ-യെസ്ഡിയും ഹോണ്ടയും പലകുറി ശ്രമിച്ചുകൊണ്ടിരിക്കുകയാണെങ്കിലും പരാജയപ്പെടുന്ന കാഴ്ച്ചയാണ് കാണുന്നത്.
എന്നാൽ രാജ്യത്തെ ബൈക്കുകളുടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ച ബജാജുമായി കൈകോർത്ത് കൊണ്ട് ട്രയംഫ് മോട്ടോർസൈക്കിൾ സ്പീഡ് 400 എന്ന പേരിൽ ആദ്യത്തെ പ്രഹരം കൊടുത്തിരിക്കുകയാണ്. റോയൽ എൻഫീൽഡ് അരങ്ങുവാഴുന്ന സെഗ്മെന്റിലേക്ക് എത്തിയ ഈ മിടുക്കനെ പൂനെയിൽ ഞങ്ങൾക്ക് ഒരു ദിവസം ലഭിച്ചു. എതിരാളികൾക്ക് മുന്നറിയിപ്പ് കൊടുക്കാൻ ഇത് കൊണ്ട് സാധിക്കുമോ? വാഹനത്തിൻ്റെ റിവ്യൂ വീഡിയോയുടെ ലിങ്ക് ചുവടെ നൽകിയിട്ടുണ്ട്, കാണാൻ മറക്കരുത്.
ട്രയംഫ് സ്പീഡ് 400 എന്നത് കമ്പനിയുടെ ഏറ്റവും പുതിയ TR സീരീസ് സിംഗിൾ സിലിണ്ടർ എഞ്ചിൻ അവതരിപ്പിക്കുന്ന ആദ്യത്തെ മോട്ടോർസൈക്കിളാണ്.
പുതിയ ട്രയംഫ് സ്പീഡ് 400 ന്റെ 398 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ ഫ്യൂവൽ ഇഞ്ചക്‌റ്റഡും ലിക്വിഡ് കൂൾഡും ആണ്. ഫോർ-വാൽവ് DOHC എഞ്ചിൻ വളരെ മികച്ചതായി തന്നെ കാണപ്പെടുന്നു. എഞ്ചിനിൻ്റെ ഘർഷണം കുറയ്ക്കുന്ന ഡിഎൽസി കോട്ടിംഗുകളും കുറഞ്ഞ റിസിപ്രോക്കേറ്റിംഗ് മാസ്സും ഉള്ള വാൽവ്ട്രെയിന് ഉപയോഗിച്ചിരിക്കുന്നത് മികച്ച കാര്യം തന്നെയാണ്.

ട്രയംഫും ബജാജും തമ്മിലുള്ള ബ്രിട്ടീഷ്-ഇന്ത്യൻ പങ്കാളിത്തം റോയൽ എൻഫീൽഡ് ഇതുവരെ ഉയർത്തിക്കൊണ്ട് വന്ന കോട്ടമതിലിന് ഒരു വെല്ലുവിളി തന്നെയാണ്. എൻഫീൽഡിൻ്റെ ലൈനപ്പിലെ വമ്പൻമാരെ ഇടിച്ചിടാൻ തക്ക എല്ലാ വിദ്യകളും അമ്പുകളും ബജാജ്-ട്രയംഫ് പോരാളിയുടെ ആവനാഴിയിൽ ഉണ്ട് എന്ന് വളരെ വ്യക്തമായി തന്നെ മനസിലായിട്ടുണ്ട്. ഇനിയാണ് പോരാട്ടം ആരംഭിക്കാൻ പോകുന്നത്.


Click it and Unblock the Notifications








