2.23 ലക്ഷം വിലയുള്ള ട്രയംഫ് ബൈക്ക് നിരത്തിലെത്താൻ 3.38 ലക്ഷം രൂപ! ഒടുവിൽ വ്യക്തത വരുത്തി ബജാജ്

ഇന്ത്യന്‍ ഇരുചക്ര വാഹന ഭീമന്‍മാരായ ട്രയംഫ് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ബ്രാന്‍ഡായ ട്രയംഫുമായി കൈകോര്‍ത്ത് രണ്ട് മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിച്ചിരുന്നു. മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റിലെ റോയല്‍ എന്‍ഫീല്‍ഡിന്റെ കുത്തക തകര്‍ക്കുക ലക്ഷ്യമിട്ട് സ്പീഡ് 400 ട്രയംഫ്-ബജാജ് സഖ്യം പുറത്തിറക്കി. ആരെയും കൊതിപ്പിക്കുന്ന വിലയിലായിരുന്നു മോഡലിന്റെ ലോഞ്ച്. 2.23 ലക്ഷം രൂപ ആമുഖ എക്‌സ്‌ഷോറൂം വിലയിലായിരുന്നു സ്പീഡ് 400 പുറത്തിറക്കിയത്.

ആദ്യത്തെ 10,000 ഉപഭോക്താക്കള്‍ക്കാണ് ഈ വിലയില്‍ ബൈക്ക് സ്വന്തമാക്കാനാകുക. അതിന് ശേഷം 2.33 ലക്ഷം രൂപയായിരിക്കും മോഡലിന്റെ എക്‌സ്‌ഷോറൂം വില. സാധാരണക്കാര്‍ക്ക് അനുയോജ്യമായ പ്രീമിയം മിഡില്‍ വെയ്റ്റ് മോട്ടോര്‍സൈക്കിള്‍ കണ്ണുതള്ളിക്കുന്ന വിലയില്‍ ഓഫര്‍ ചെയ്ത് ട്രയംഫ് മോട്ടോസൈക്കിള്‍ പ്രേമികളെ കൈയ്യിലെടുക്കുകയും ചെയ്തു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ട്രയംഫ് സ്പീഡ് 400 ഇന്റര്‍നെറ്റില്‍ വീണ്ടും ട്രെന്‍ഡിംഗായി.

triumph speed 400

കാരണമെന്തെന്നാല്‍ ദക്ഷിണേന്ത്യയിലെ ട്രയംഫ് ഇന്ത്യ ഡീലര്‍ഷിപ്പുകളിലൊന്നില്‍ നിന്നുള്ള സ്പീഡ് 400-ന്റെ ഓണ്‍ റോഡ് വില സൂചിപ്പിക്കുന്ന ഒരു സ്ക്രീന്‍ഷോട്ടാണ് ഇന്റര്‍നെറ്റില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ആകര്‍ഷകമായ വിലയില്‍ മോട്ടോര്‍സൈക്കിള്‍ വീട്ടിലെത്തിക്കാന്‍ കൊതിച്ച ഉപഭോക്താക്കള്‍ ഇത് കണ്ട് നെറ്റി ചുളിച്ച അവസ്ഥയിലായി. ഇതിന് പിന്നാലെ വിഷയത്തില്‍ വ്യക്തത വരുത്തി രംഗത്ത് വന്നിരിക്കുകയാണ് ബജാജ് ഓട്ടോ.

2.23 ലക്ഷം രൂപയാണ് ട്രയംഫ് സ്പീഡ് 400 മോട്ടോര്‍സൈക്കിളിന്റെ എക്സ്ഷോറൂം വിലയെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ വൈറല്‍ ചിത്രത്തില്‍ ട്രയംഫ് ഡീലര്‍ഷിപ്പ് 46,553 രൂപ റോഡ് ടാക്‌സ് ഇനത്തിലും 3,937 രജിസ്‌ട്രേഷന്‍ ഇനത്തിലും കാണിച്ചിട്ടുണ്ട്. ഇതിന് പുറമെ ഡെലിവറി ചാര്‍ജായി 17,000 രൂപയും ഇന്‍ട്രോ കിറ്റിനായി 8500 രൂപയുമാണ് ആവശ്യപ്പെടുന്നത്.

triumph speed 400 cost

ഇതിന് പുറമെ ശ്രദ്ധേയമായ മറ്റൊരു കാര്യം 2.23 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള ബൈക്കിന് ട്രയംഫ് ഡീലര്‍ഷിപ്പ് 23,592 രൂപയാണ് ഇന്‍ഷുറന്‍സ് ചാര്‍ജായി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് ചിത്രം വഴി മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇതെല്ലാം കൂടി ചേര്‍ക്കുന്നതോടെ ട്രയംഫ് സ്പീഡ് 400 മോട്ടോര്‍സൈക്കിള്‍ നിരത്തിലെത്തിക്കാന്‍ 3,38,598 രൂപ മുടക്കേണ്ടതായി വരുമെന്നാണ് വൈറല്‍ ചിത്രം സൂചിപ്പിച്ചത്.

ട്രയംഫ് സ്പീഡ് 400 മോട്ടോര്‍ സൈക്കിളിന്റെ ഔദ്യോഗിക ഓണ്‍ റോഡ് പ്രൈസ് മാര്‍ഗനിര്‍ദേശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട സ്‌ക്രീന്‍ഷോട്ട് വാസ്തവിരുദ്ധമാണെന്നുമാണ് ബജാജ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. ഓരോ സംസ്ഥാനത്തിനും അനുസൃതമായ ഓണ്‍ റോഡ് വില ഡെലിവറിയോട് അടുത്ത് പ്രഖ്യാപിക്കുമെന്നും ബജാജ് അറിയിച്ചു.

triumph speed 400

സ്‌ക്രീന്‍ഷോട്ടില്‍ കാണിച്ച ഇന്‍ട്രോ കിറ്റില്‍ എന്തെല്ലാം ഉണ്ടെന്നും ഡെലിവറി ചാര്‍ജ് എത്ര വരുമെന്ന കാര്യത്തിലുമെല്ലാം ജൂലൈ 10 ആകുന്നതോടെ ട്രയംഫ് വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷ. അന്ന് അവര്‍ ഔദ്യോഗികമായ സംസ്ഥാനം തിരിച്ച് ഓണ്‍റോഡ് വില പങ്കുവെക്കുമെന്ന് കരുതുന്നു. ഈ ആഴ്ചയാണ് ട്രയംഫ് സ്പീഡ് 400 പുറത്തിറക്കിയത്. സ്പീഡ് 400-നൊപ്പം അവതരിപ്പിച്ച സ്‌ക്രാംബ്ലര്‍ 400X-ന്റെ വില പ്രഖ്യാപിച്ചിട്ടില്ല. രണ്ട് 400 സിസി ബൈക്കുകളും പുത്തന്‍ പ്ലാറ്റ്‌ഫോമിലാണ് പണി കഴിപ്പിച്ചിട്ടുള്ളത്.

ഇതിലെ ലിക്വിഡ് കൂള്‍ഡ്, DOHC, 4-വാല്‍വ്, 400 സിസി എഞ്ചിന്‍ 39.45 bhp പവറും 37.5 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സ്ലിപ്പര്‍ ക്ലച്ച് അസിസ്‌റ്റോഡ് കൂടിയ 6 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ട്രാക്ഷന്‍ കണ്‍ട്രോളും ഡ്യുവല്‍ ചാനല്‍ എബിഎസും ഓഫറിലുണ്ട്. എന്നാല്‍ ഇരുബൈക്കുകളുടെയും ട്യൂണിംഗും പവര്‍ ഡെലിവറിയും വ്യത്യസ്തമായിരിക്കുമെന്നാണ് കരുതുന്നത്. ട്രയംഫിന്റെ 400 സിസി ട്വിന്‍സിനൊപ്പം ഈ ആഴ്ച മറ്റൊരു കരുത്തന്‍ കൂടി ഇന്ത്യന്‍ വിപണിയിലേക്ക് ചുവടുവെച്ചിട്ടുണ്ട്.

ഹീറോ മോട്ടോകോര്‍പ്പുമായി സഹകരിച്ച് ഹാര്‍ലി ഡേവിഡ്സണ്‍ പുറത്തിറക്കിയ X440 റോഡ്‌സ്റ്റര്‍ മോട്ടോര്‍സൈക്കിള്‍ ആണത്. മൂന്ന് വേരിയന്റുകളിലാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ X440 വിപണിയില്‍ എത്തുന്നത്. 2.29 ലക്ഷം മുതല്‍ 2.69 ലക്ഷം രൂപ വരെയാണ് ബൈക്കിന്റെ വില വരുന്നത്. ഇതിനെ കൂടാതെ കെടിഎം ഡ്യൂക്ക് 390, ഹോണ്ട ഹൈനസ്, ജാവ 42, യെസ്ഡി റോഡ്സ്റ്റര്‍, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 എന്നിവക്കെതിരെയാണ് ട്രയംഫ് സ്പീഡ് 400 ഏറ്റുമുട്ടുന്നത്.

More from DriveSpark

Article Published On: Saturday, July 8, 2023, 16:17 [IST]
English summary
Triumph speed 400 on road price rs 3 38 lakh bajaj says viral screenshot is not correct
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X