'ആദായ വില്‍പ്പന' നീട്ടി എന്‍ഫീല്‍ഡിന്റെ എതിരാളി; ക്ലാസിക് 350 വാങ്ങാന്‍ ആളില്ലാതാകുമോ?

ആഭ്യന്തര വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോയും ബ്രിട്ടീഷ് കമ്പനിയായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സും തമ്മില്‍ കൈകോര്‍ക്കുന്നതായി 2020-ലാണ് പ്രഖ്യാപിച്ചത്. വെറും മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇരുവരുടെയും പങ്കാളിത്തത്തിന് കീഴില്‍ വികസിപ്പിച്ച രണ്ട് ബൈക്കുകള്‍ വിപണിയിലെത്തി. 2023 ജൂലൈയിലാണ് സ്പീഡ് 400, സ്‌ക്രാബ്ലര്‍ 400X എന്നീ മോഡലുകള്‍ ട്രയംഫ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.

ജൂലൈയില്‍ 2.33 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലായിരുന്നു കമ്പനി സ്പീഡ് 400 റോഡ്‌സ്റ്റര്‍ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയത്. എന്നാല്‍ സര്‍പ്രൈസായി ആദ്യത്തെ 10,000 കസ്റ്റമേഴ്‌സിന് 10,000 രൂപ കിഴിവില്‍ വണ്ടി വാഗ്ദാനം ചെയ്തു. ഫലത്തില്‍ ബൈക്കിന്റെ വില വെറും 2.23 ലക്ഷം രൂപയായി. മോഹവിലയില്‍ ബൈക്ക് കിട്ടുന്ന അവസ്ഥ വന്നതോടെ ഉപഭോക്താക്കള്‍ ഷോറൂമിലേക്ക് ഇരച്ചെത്തി. ഇപ്പോള്‍ ട്രയംഫ് മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്തയുണ്ട്.

triumph speed 400

സ്പീഡ് 400 മോട്ടോര്‍സൈക്കിളിനുള്ള ഈ സ്‌പെഷ്യല്‍ പ്രൈസ് ഓഫര്‍ കമ്പനി 2023 ഡിസംബര്‍ 31 വരെ നീട്ടി. 2024 ജനുവരി ഒന്ന് മുതല്‍ ബൈക്കിന്റെ എക്‌സ്‌ഷോറൂം വില 2.33 ലക്ഷം രൂപയായിരിക്കും. അതേസമയം സ്‌ക്രാംബ്ലര്‍ 400X-ന്റെ വിലയില്‍ മാറ്റമില്ല. കാര്‍ണിവല്‍ റെഡ്, കാസ്പിയന്‍ ബ്ലൂ, ഫാന്റം ബ്ലാക്ക് എന്നീ നിറങ്ങളില്‍ ട്രയംഫ് സ്പീഡ് 400 ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാനാവും.

ട്രയംഫ് സ്പീഡ് ട്വിന്‍ 900, സ്പീഡ് ട്വിന്‍ 1200 എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ടാണ് ട്രയംഫ് സ്പീഡ് 400 നിര്‍മിച്ചത്. ട്രയംഫിന്റെ മോഡല്‍ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോട്ടോര്‍സൈക്കിളാണ് സ്പീഡ് 400. യുകെയിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് സെന്ററില്‍ വെച്ചാണ് ട്രയംഫ് ഈ മോട്ടോര്‍സൈക്കിള്‍ വികസിപ്പിച്ചെടുത്തത്. മഹാരാഷ്ട്രയിലെ ചകനിലുള്ള ബജാജിന്റെ പ്ലാന്റില്‍ വെച്ചാണ് നിര്‍മാണം.

triumph speed 400

വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ്, സ്ലീക്ക് ഇന്‍ഡിക്കേറ്ററുകള്‍, ക്ലീന്‍ ടെയില്‍ സെക്ഷന്‍, സ്ലീക്ക് ടെയില്‍ ലാമ്പ് എന്നിവയടക്കം മനോഹരമായാണ് മോഡലിന്റെ ഡിസൈന്‍. ഫിന്‍ ചെയ്ത സിലിണ്ടര്‍ ഹെഡ്സ്, പരമ്പരാഗത എക്സ്ഹോസ്റ്റ് ഹെഡര്‍, ലോഗോ തുടങ്ങി എല്ലാ ഡിസൈന്‍ ഘടകങ്ങളും ഒരുമിച്ചു ചേര്‍ന്ന് ഇതൊരു പക്കാ ട്രയംഫ് മോട്ടോര്‍സൈക്കിളായി മാറുന്നു.

പുതുതായി നിര്‍മിച്ച 400 സിസി, ലിക്വിഡ് കൂള്‍ഡ്, DOHC, 4-വാല്‍വ് എഞ്ചിനാണ് സ്പീഡ് 400 റോഡ്‌സറ്ററിന് തുടിപ്പേകുന്നത്. 39.45 bhp കരുത്തില്‍ പരമാവധി 37.5 Nm ടോര്‍ക്ക് വികസിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ സ്ലിപ്പര്‍ ക്ലച്ച് അസിസ്റ്റോഡ് കൂടിയ 6 സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. റൈഡറുടെ സേഫ്റ്റിക്കായി ട്രാക്ഷന്‍ കണ്‍ട്രോളും ഡ്യുവല്‍ ചാനല്‍ എബിഎസും സ്റ്റാന്‍ഡേര്‍ഡായി തന്നെ ട്രയംഫ് 400 ട്വിന്‍സില്‍ വാഗ്ദാനം ചെയ്യുന്നു.

triumph speed 400 rear

മുന്‍വശത്ത് 43 mm അപ്സൈഡ് ബിഗ് പിസ്റ്റണ്‍ ഫോര്‍ക്കുകളും പിന്‍വശത്ത് എക്‌സ്റ്റേണല്‍ റിസര്‍വോയറുള്ള ഗ്യാസ് ചാര്‍ജ്ഡ് മോണോഷോക്കുമാണ് സ്പീഡ് 400 മോട്ടോര്‍സൈക്കിളില്‍ സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. മുന്‍വശത്ത് 300 mm ഡിസ്‌ക്കും പിന്നില്‍ 230 mm ഡിസ്‌ക്കും ബ്രേക്കിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നു. ഡ്യുവല്‍ ചാനല്‍ എബിഎസും ഓഫറിലുണ്ട്.

ഫീച്ചറുകളുടെ കാര്യത്തിലും ബ്രിട്ടീഷ് വാഹന നിര്‍മാതാക്കള്‍ ഒരു പിശുക്കും കാണിച്ചിട്ടില്ല. എല്‍സിഡി സ്‌ക്രീനോടുകൂടിയ അനലോഗ് സ്പീഡോമീറ്റര്‍, ഇമ്മൊബിലൈസര്‍, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍ എന്നിവയാണ് സ്പീഡ് 400 റോഡ്സ്റ്ററിന്റെ പ്രധാന ഫീച്ചര്‍ ഹൈലൈറ്റുകള്‍. ഹാര്‍ലി ഡേവിഡ്‌സണ്‍ X440, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ഹോണ്ട CB300R, കെടിഎം 390 ഡ്യൂക്ക് എന്നിവയാണ് ട്രയംഫ് സ്പീഡ് 400 റോഡ്‌സ്റ്റര്‍ ബൈക്കിന്റെ എതിരാളികള്‍.

triumph speed 400

2023 ജൂലൈയില്‍ സ്പീഡ് 400 ലോഞ്ച് ചെയ്തത് മുതല്‍ രാജ്യവ്യാപകമായി 40-ല്‍ കൂടുതല്‍ നഗരങ്ങളിലായി ട്രയംഫ് ഷോറൂമുകളുടെ എണ്ണം 50-ല്‍ കൂടുതലാക്കി ഉയര്‍ത്തിയിരുന്നു. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ തങ്ങളുടെ സാന്നിധ്യം 80 നഗരങ്ങിലേക്ക് വ്യാപിപ്പിക്കാനാണ് ട്രയംഫിന്റെ ശ്രമം. ഇയര്‍ എന്‍ഡ് ഓഫറുകള്‍ കൂടി പ്രഖ്യാപിച്ചതോടെ ഷോറൂമുകളില്‍ തിരക്കേറുമെന്നാണ് ട്രയംഫിന്റെ പ്രതീക്ഷ.

More from DriveSpark

Article Published On: Monday, December 18, 2023, 19:01 [IST]
English summary
Triumph speed 400 special offer price extended till 31 december 2023 offering at rs 2 23 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X