'ഹിമാലയന്‍' ഹിറ്റ്; ട്രയംഫ് സ്പീഡ് 400 അത്ര 'സ്പീഡില്‍' കൈയ്യില്‍ കിട്ടൂല

സബ് 500 സിസി മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റ് ആകെ ഇളകി മറിഞ്ഞ അവസ്ഥയിലാണിപ്പോള്‍. ട്രയംഫ് സ്പീഡ് 400 മോട്ടോര്‍സൈക്കിളിന്റെ വരവോടെ സെഗ്‌മെന്റിലാകെ കൊടുങ്കാറ്റ് വീശിയിരിക്കുകയാണ്. ആകര്‍ഷകമായ പ്രൈസ് ടാഗില്‍ എത്തിയ സ്പീഡ് 400 യുവജനങ്ങളെ കൈയ്യിലെടുത്തിരിക്കുകയാണ്. ബ്ലോക്ക്ബസ്റ്റര്‍ ലോിഞ്ചിന് പിന്നാലെ ദിവസങ്ങള്‍ക്കകം തന്നെ ട്രയംഫ് സ്പീഡ് 400 ബൈക്കിന്റെ ഡിമാന്‍ഡ് കുതിച്ചുയരുകയാണ്.

ശക്തമായ ബുക്കിംഗുകള്‍ കാരണം മോട്ടോര്‍സൈക്കിളിനുള്ള കാത്തിരിപ്പ് കാലയളവ് ശരാശരി മൂന്നോ നാലോ മാസമായി ഉയര്‍ന്നതായാണ് ഡീലര്‍മാര്‍ വ്യക്തമാക്കുന്നത്. മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റിലെ ഏറ്റവും പുതിയ ഹിറ്റ് മോഡലിന്റെ വിതരണം ഈ മാസം അവസാനത്തോടെ മാത്രമേ ഔദ്യോഗികമായി ആരംഭിക്കുകയുള്ളൂ. ലൊക്കേഷന്‍ അനുസരിച്ച് ബൈക്ക് കൈയ്യില്‍ കിട്ടാന്‍ 12 മുതല്‍ 16 ആഴ്ച വരെ കാത്തിരിക്കണമെന്നാണ് ഡീലര്‍മാര്‍ ഉപഭോക്താക്കളെ അറിയിക്കുന്നത്.

triumph speed 400

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ വെച്ചായിരുന്നു ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യന്‍ വിപണിയെ പ്രധാനമായും ലക്ഷ്യം വെച്ച് നിര്‍മിച്ച 400സിസി ട്വിന്‍സിനെ പരിചയപ്പെടുത്തിയത്. തൊട്ടുപിന്നാലെ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യുകയും ചെയ്തു. ട്രയംഫിന്റെ ഏറ്റവും താങ്ങാവുന്ന വിലയിലുള്ള മോട്ടോര്‍സൈക്കിളാണ് ഇത്. ബജാജ് ഓട്ടോയുമായി സഹകരിച്ച് ട്രയംഫ് നിര്‍മിച്ച മോട്ടോര്‍സൈക്കില്‍ വൈകാതെ മറ്റ് ആഗോള വിപണികളിലും എത്തും.

ഇന്ത്യന്‍ വിപണിയിലാണ് ബൈക്ക് ആദ്യം വില്‍പ്പനക്കെത്തിയത്. മഹാരാഷ്ട്രയിലെ ചക്കനിലെ ബജാജ് ഓട്ടോയുടെ പ്ലാന്റില്‍ വെച്ചാണ് നിര്‍മാണം. ബജാജ് പ്രതീക്ഷിച്ചതിലുമപ്പുറമുള്ള പ്രതികരണമാണ് സ്പീഡ് 400 മോട്ടോര്‍സൈക്കിളിന് ലഭിച്ചത്. ഉയര്‍ന്ന ഡിമാന്‍ഡിനെ തുടര്‍ന്ന് ബൈക്കിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബജാജ്. നിലവില്‍ ഇന്ത്യക്ക് ആവശ്യമായ വാഹനങ്ങള്‍ ചക്കന്‍ പ്ലാന്റില്‍ നിര്‍മിക്കും.

triumph speed 400 front

അടുത്ത വര്‍ഷം തുടക്കത്തോടെ ആഗോള തലത്തില്‍ ബൈക്ക് ലോഞ്ച് ചെയ്യുന്നതോടെ യുകെ, ബ്രസീല്‍, തായ്ലന്‍ഡ് എന്നിവിടങ്ങളിലെ ട്രയംഫ് പ്ലാന്റുകളിലേക്ക് ഇന്ത്യയില്‍ ഉത്പാദിപ്പിച്ച യൂണിറ്റുകള്‍ അസംബ്ലി കിറ്റുകളായി കയറ്റുമതി ചെയ്യും. എല്ലാ വിപണികളിലും മോട്ടോര്‍സൈക്കിളിന് മത്സരാധിഷ്ഠിത വില നിലനിര്‍ത്താനാണ് ഇങ്ങനെ ചെയ്യുന്നത്. നിലവില്‍ 20-ലേറെ ഡീലര്‍ഷിപ്പുകളില്‍ നിന്നുള്ള ഡിമാന്‍ഡാണ് ബജാജ് നിറവേറ്റേണ്ടത്. എന്നാല്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ട്രയംഫ് ഡീലര്‍ ശൃംഖല വിപുലീകരിക്കന്‍ ബജാജ് പദ്ധതിയിടുന്നുണ്ട്.

ജൂലൈ അവസാനത്തോടെ ഏകദേശം 30 ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനും ഒക്ടോബറില്‍ ഏകദേശം 50 ഷോറൂമുകള്‍ ആരംഭിക്കാനും 2024 മാര്‍ച്ചോടെ രാജ്യത്തെ 80 നഗരങ്ങളിലായി 100 ഷോറൂമുകള്‍ ഉയര്‍ത്താനും കമ്പനി പദ്ധതിയിടുന്നു. ഈ ഡീലര്‍ഷിപ്പുകളിലെല്ലാം സര്‍വീസ് സൗകര്യവും ഒരുക്കും. സ്പീഡ് 400 മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന കസ്റ്റമേഴ്‌സിന് ഇപ്പോള്‍ കമ്പനി ഡീലര്‍ഷിപ്പ് വഴിയും ഓണ്‍ലൈനായും വാഹനം ബുക്ക് ചെയ്യാന്‍ അവസരമുണ്ട്.

triumph speed 400 rear

2.33 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് മോഡേണ്‍ ക്ലാസിക് റോഡ്‌സ്റ്റര്‍ കമ്പനി പുറത്തിറക്കിയത്. ആദ്യത്തെ 10,000 ഉപഭോക്താക്കള്‍ക്ക് 2.23 ലക്ഷം ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ ബൈക്ക് സ്വന്തമാക്കാന്‍ കമ്പനി അവസരമൊരുക്കിയിരുന്നു. ന്യൂഡല്‍ഹിയില്‍ ബൈക്കിന് 2.68 ലക്ഷം രൂപയായിരിക്കും ഓണ്‍റോഡ് വിലയെന്ന് കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

6 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 398 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 8000 rpm-ല്‍ 39.5 bhp പവറും 6500 rpm-ല്‍ 37.5 Nm ടോര്‍ക്കും വികസിപ്പിക്കുന്നു.
സെഗ്‌മെന്റിലെ കിടമത്സരത്തിനിടെ മോഡലിന്റെ ഭാവി വില്‍പനാനന്തര സേവനത്തെ ആശ്രയിച്ചിരിക്കും. ഇന്ത്യയിലുടനീളം സാന്നിധ്യമുള്ള ബജാജിന്റെ പിന്തുണ ഇക്കാര്യത്തില്‍ ട്രയംഫിന് വലിയ ആശ്രയമായിരിക്കും.

16,000 കിലോമീറ്റര്‍ സര്‍വീസിനൊപ്പാ രണ്ട് വര്‍ഷത്തെ പരിധിയില്ലാത്ത കിലോമീറ്റര്‍ വാറണ്ടിയും കമ്പനി സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നുണ്ടെന്നതും ആകര്‍ഷകമാണ്. മൂന്ന് വര്‍ഷത്തേക്ക് ഒരു 350 സിസി റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് പരിപാലിക്കുന്നതിനേക്കാള്‍ ചെലവ് കുറവായിരിക്കും ട്രയംഫ് സ്പീഡ് 400 മോട്ടോര്‍സൈക്കിളിനെന്നാണ് പറയപ്പെടുന്നത്. സെഗ്‌മെന്റ് അടക്കി ഭരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡിനൊപ്പം ജാവ, യെസ്ഡി, ഹാര്‍ലി ഡേവിഡ്‌സണ്‍ എന്നീ ബ്രാന്‍ഡുകളുടെ മോഡലുകള്‍ക്കെതിരെയാണ് ട്രയംഫ് സ്പീഡ് 400 ഏറ്റുമുട്ടുന്നത്.

More from DriveSpark

Article Published On: Tuesday, July 18, 2023, 17:20 [IST]
English summary
Triumph speed 400 waiting period increased to about 3 to 4 months due to high demand
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X