എന്‍ഫീല്‍ഡ് പ്ലീസ് നോട്ട്; ട്രയംഫിന്റെ അടുത്ത പുലിക്കുട്ടിയും നിരത്തില്‍
ഇന്ത്യന്‍ ടൂവീലര്‍ ഭീമന്‍മാരായ ബജാജും ബ്രിട്ടീഷ് കമ്പനിയായ ട്രയംഫും ചേര്‍ന്ന് അടുത്തകാലത്തായി രണ്ട് മോഡലുകള്‍ പുറത്തിറക്കിയിരുന്നു. ട്രയംഫ് സ്പീഡ് 400, ട്രയംഫ് സ്‌ക്രാംബ്ലര്‍ 400X എന്നീ മോഡലുകള്‍ മികച്ച അഭിപ്രായം നേടിയിരുന്നു. ബജാജ്-ട്രയംഫ് കൂട്ടുകെട്ടിന്റെ 400 സിസി പ്ലാറ്റ്ഫോം കൂടുതല്‍ മോഡലുകള്‍ക്ക് പിറവി നല്‍കുമെന്ന് അന്നുമുതലേ ഊഹാപോഹങ്ങള്‍ പരന്നിരുന്നു.
പുതിയ പ്ലാറ്റ്‌ഫോമില്‍ വരാന്‍ പോകുന്ന ഒന്ന് ത്രക്‌സ്റ്റണ്‍ കഫേറേസര്‍ ആകുമെന്നാണ് പറയപ്പെട്ടിരുന്നത്. ഊഹങ്ങള്‍ക്ക് ബലമേകി ഒരു പുതിയ കഫേ റേസര്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ട്രയംഫ്-ബജാജിന്റെ കൂട്ടുകെട്ടില്‍ വരാന്‍ പോകുന്ന പുതിയ ഉല്‍പ്പന്നം സ്പീഡ് 400-ല്‍ നിന്ന് അതിന്റെ അണ്ടര്‍പിന്നിംഗുകളും പവര്‍ട്രെയിനും പങ്കിടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ബൈക്ക്‌പ്രേമികളെ ആകര്‍ഷിക്കുന്ന ഒരു ഡിസൈന്‍ ഭാഷയാണ് കഫേറേസറിനുള്ളത്. ചെറിയ കപാസിറ്റിയിലുള്ള കഫേറേസറുകള്‍ക്ക് അടുത്തകാലത്തായി പ്രചാരമേറി വരുന്ന കാഴ്ചയാണ്. ട്രയംഫില്‍ നിന്ന് ചെറിയ കപാസിറ്റിയില്‍ ഒരു കഫേറേസര്‍ ആഗ്രഹക്കുന്ന ആളുകള്‍ക്ക് സന്തോഷം നല്‍കുന്നതാണ് ത്രക്‌സ്റ്റണ്‍ 400-ന്റെ സ്‌പൈ ചിത്രങ്ങള്‍. കാഴ്ചക്കാരുടെ ഇഷ്ടംപിടിച്ചുപറ്റുന്ന ഒരു നിയോ-റെട്രോ ശൈലിയിലുള്ള മോട്ടോര്‍സൈക്കിളാണ് സ്‌പൈ ചിത്രങ്ങളില്‍ കാണാനാകുക.
ബ്രാന്‍ഡിന്റെ ലൈനപ്പിലെ വലിയ കഫേ റേസറായ ത്രക്‌സ്റ്റണ്‍ 1200 മോട്ടോര്‍സൈക്കിളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡിസൈന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ കഫേ റേസറിന് ഹെഡ്‌ലൈറ്റ് കൗള്‍ എന്ന് വിളിക്കാവുന്ന ഒരു ബിക്കിനി ഫെയറിംഗ് ലഭിക്കുന്നു. ഫ്യൂവല്‍ ടാങ്കിന്റെ അടിഭാഗം വരെ നീളുന്ന ഈ ഫെയറിംഗ് ബൈക്കിന് മസ്‌കുലാര്‍ ലുക്ക് നല്‍കുന്നു.

ടെസ്റ്റ് മ്യൂളിന്റെ ഫ്യുവല്‍ ടാങ്ക്, ബാര്‍ എന്‍ഡ് മിററുകള്‍, രണ്ടറ്റത്തും 17 ഇഞ്ച് വീലുകള്‍, വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, ഉയര്‍ന്ന എക്സ്ഹോസ്റ്റ് എന്നിവ മുതല്‍ സ്പീഡ് 400-മായി സാമ്യത പുലര്‍ത്തുന്നു. സിംഗിള്‍ പീസ് സീറ്റ് സ്പീഡ് 400 റോഡ്സ്റ്ററില്‍ ലഭിക്കുന്നതിന് സമാനമാണെന്ന് തോന്നുന്നു.
39.5 bhp കരുത്തും 37.5 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന പരിചിതമായ 398.15 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ആയിരിക്കും ത്രക്‌സ്റ്റണ്‍ 400-ന് തുടിപ്പേകുകയെന്നാണ് പ്രതീക്ഷിക്കുന്നത്. റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചോട് കൂടിയ 6-സ്പീഡ് ഗിയര്‍ബോക്സ് എന്നിവയും ഓഫറിലുണ്ടായേക്കും.

സസ്പെന്‍ഷന്‍, ഷാസി, വീലുകള്‍, ബ്രേക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഹാര്‍ഡ്വെയര്‍ സ്പീഡ് 400-ല്‍ നിന്ന് കടംകൊള്ളുമെന്ന് തോന്നുന്നു. ട്രയംഫ് ത്രക്സ്റ്റണ്‍ 400-ന് സ്പീഡ് 400-ന്റെ അതേ അപ്‌സൈഡ് ഡൗണ്‍ (USD) ഫ്രണ്ട് ഫോര്‍ക്കുകള്‍ ലഭിക്കുന്നു. എന്നാല്‍ ഈ ടെസ്റ്റ് മ്യൂളില്‍ ഗോള്‍ഡിന് പകരം ബ്ലാക്ക് ഫിനിഷിലാണ് USD ഫോര്‍ക്ക് പൂര്‍ത്തിയാക്കിയിരിക്കുന്നത്. റേഡിയേറ്റര്‍ പൊസിഷനിംഗ്, എക്സ്ഹോസ്റ്റ് റൂട്ടിംഗ്, എന്‍ഡ് എന്നിവ സ്പീഡ് 400 റോഡ്‌സ്റ്ററിന് സമാനമായി കാണപ്പെടും.
കുറച്ച് വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ട്രയംഫ് ത്രക്സ്റ്റണ്‍ 400 മോട്ടോര്‍സൈക്കിളില്‍ ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാറുകള്‍ വാഗ്ദാനം ചെയ്യും. സ്പീഡ് 400-ല്‍ കണ്ടതിനേക്കാള്‍ വ്യത്യസ്തമാണ് ത്രക്‌സ്റ്റണ്‍ 400 ടെസ്റ്റ് മ്യൂളുകളിന്റെ ടെയില്‍ എന്‍ഡ്. റോഡ്സ്റ്ററിലെ റൗണ്ടഡ് പില്ല്യണ്‍ ഗ്രാബ്‌റെയിലിന് പകരം സ്‌ക്വയര്‍ രൂപത്തില്‍ വരുമെന്ന് തോന്നുന്നു.

ഗ്ലോബര്‍ മാര്‍ക്കറ്റില്‍ സ്പീഡ് 400-ല്‍ ഘടിപ്പിക്കുന്ന അതേ പിറെല്ലി റോസോ 3 ടയറില്‍ ആണ് ടെസ്റ്റ് മ്യൂള്‍ കാണപ്പെടുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇത് പ്രാദേശികമായി ലഭിക്കുന്ന അതേ എംആര്‍എഫ് അല്ലെങ്കില്‍ അപ്പോളോ ടയര്‍ ആയിരിക്കും മോഡലില്‍ ഉപയോഗിച്ചേക്കുക.വിദേശ രാജ്യത്ത് ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ ത്രക്സ്റ്റണ്‍ 400 പരീക്ഷണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്ന് തോന്നുന്നു. ഇന്ത്യയില്‍ ബജാജ് ആയിരിക്കും ബൈക്ക് നിര്‍മിക്കുക.
ഈ ബൈക്കിന്റെ ലോഞ്ച് ടൈംലൈനെ സംബന്ധിച്ച് ഒന്നും തന്നെ ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എന്നിരുന്നാലും 2024 പകുതിയോടെയോ അല്ലെങ്കില്‍ അവസാനമോ ഇത് പുറത്തിറങ്ങുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ട്രയംഫിന്റെ മോഡല്‍ നിരയില്‍ സ്പീഡ് 400 റോഡ്‌സ്റ്ററിനും സ്‌ക്രാംബ്ലര്‍ 400X-നും ഇടയിലായിരിക്കും പുത്തന്‍ മോഡലിന്റെ സ്ഥാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. 300-500 സിസി സെഗ്‌മെന്റില്‍ ത്രക്‌സ്റ്റണ്‍ 400 കഫേറേസറിന് ഇന്ത്യയില്‍ നേരിട്ടുള്ള എതിരാളിയുണ്ടാകില്ല.
Image Courtesy: Autostreet.in


Click it and Unblock the Notifications








