ജോഷി എന്നെ ചതിച്ച് ആശാനേ! FAME II ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതോടെ ഐക്യൂബിന് വില വർധിപ്പിച്ച് ടിവിഎസ്
ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്കുള്ള FAME II സബ്‌സിഡികൾ കുറച്ചതോടെ, നിരവധി വാഹന നിർമ്മാതാകൾ തങ്ങളുടെ ഇവി മോഡലുകൾക്ക് വില വർധന പ്രഖ്യാപിച്ചിരിക്കുകയാണ്. FAME II -ന് കീഴിലുള്ള സബ്‌സിഡി ഒരു kwh -ന് 15,000 രൂപയിൽ നിന്ന് 10,000 രൂപയായിട്ടാണ് സർക്കാർ കുറച്ചത്. കൂടാതെ, പരമാവധി സബ്‌സിഡി തുക ഇപ്പോൾ മുമ്പ് ഉണ്ടായിരുന്ന 40 ശതമാനത്തിൽ നിന്ന് എക്‌സ്-ഫാക്‌ടറി പ്രൈസിന്റെ 15 ശതമാനം ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.
FAME II സബ്‌സിഡി ഗണ്യമായി കുറച്ചതോടെ, മിക്ക ഇവ നിർമ്മാതാക്കളും ഉപഭോക്താക്കളിലേക്ക് പ്രൊഡക്ഷൻ ചെലവിന്റെ ഭാരം ചുമത്താനാണ് തീരുമാനമെടുത്തത്. ടിവിഎസ് പോലുള്ള ചില ബ്രാൻഡുകൾ ക്രമേണ വിലകൾ വർധിപ്പിക്കുന്ന ഒരു സ്ലോ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് ഉപഭോക്താക്കളുടെ മൊത്തത്തിലുള്ള ചെലവിന്റെ ഭാരം കുറയ്ക്കുകയും വിൽപ്പനയിൽ ഉണ്ടാവുന്ന ഇംപാക്ട് പരിമിതപ്പെടുത്തുകയും ചെയ്യും.

വിലക്കയറ്റത്തിന്റെ ആഘാതം ലഘൂകരിക്കാൻ ടിവിഎസ് ഉപഭോക്താക്കൾക്കായി ലോയൽറ്റി പ്രോഗ്രാമും പ്രഖ്യാപിച്ചിട്ടുണ്ട്. ഐക്യൂബിന്റെ വില ടിവിഎസ് 17,000 രൂപ മുതൽ 22,000 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. വേരിയന്റിനെ ആശ്രയിച്ചിരിക്കും ഈ തുക. പുതിയ വിലകൾ 2023 ജൂൺ 01 മുതൽ പ്രാബല്യത്തിൽ വരും.
FAME-II പദ്ധതി പരിഷ്‌ക്കരിക്കുന്നതിന് മുമ്പ്, TVS ഐക്യൂബ് 51,000 രൂപയുടെ സബ്‌സിഡിക്ക് അർഹമായിരുന്നു. ഇവിയുടെ ബേസ് വേരിയന്റിന് 1.74 ലക്ഷം രൂപയും, ഐക്യൂബ് S വേരിയന്റിന് 1.85 ലക്ഷം രൂപയായിരുന്നു എക്സ്-ഷോറൂം വില. നേരത്തെ സബ്‌സിഡിയോടെ, ഐക്യൂബ് സ്റ്റാൻഡേർഡ് വേരിയന്റ് 1.06 ലക്ഷം രൂപയ്ക്ക് ഡൽഹിയിൽ ലഭ്യമായിരുന്നു.

പുതുക്കിയ സബ്‌സിഡി നിരക്കുകളോടെ ഐക്യൂബിന് ഇപ്പോൾ ഏകദേശം 1.23 ലക്ഷം രൂപ വിലവരും. ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിൽപ്പനയിൽ ഈ വില വർധന എന്ത് തരത്തിലുള്ള സ്വാധീനം ചെലുത്തും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇലക്ട്രിക് ടു വീലർ വിഭാഗവും വിൽപ്പനയിൽ ഹ്രസ്വകാലത്തേക്ക് ഇടിവ് പ്രതീക്ഷിക്കുന്നു.
എന്നിരുന്നാലും, ദീർഘകാലാടിസ്ഥാനത്തിൽ വലിയ ഒരു ഇംപാക്ട് ഉണ്ടാകാൻ സാധ്യതയില്ല. വരും മാസങ്ങളിൽ വിപണിയിൽ കൂടുതൽ വ്യക്തത ഉണ്ടാകും, ഇത് വിൽപ്പന വർധിപ്പിക്കാൻ സഹായിക്കും എന്നാൽ നിർമ്മാതാക്കൾ വിശ്വസിക്കുന്നത്. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ബ്രാൻഡുകൾക്ക് വിലക്കുറവുള്ള പതിപ്പുകളും വിപണിയിൽ അവതരിപ്പിച്ച് ഒരു പരിഹാരം കാണാം.

പതിയെ പതിയെയുള്ള വിലവർധന എന്ന തന്ത്രം പ്രയോഗിക്കുന്നതിന് പുറമേ, ഐക്യൂബ് ഉപഭോക്താക്കൾക്കായി മുകളിൽ സൂച്ചിപ്പിച്ചതുപോലെ ഒരു പ്രത്യേക ലോയൽറ്റി ബെനിഫിറ്റ് പ്രോഗ്രാമും ടിവിഎസ് പ്രഖ്യാപിച്ചിട്ടുണ്ട്. 2023 മെയ് 20 -നോ അതിനുമുമ്പോ ഐക്യൂബ് ബുക്ക് ചെയ്‌തിട്ടുള്ള ആളുകൾക്ക് ഈ പദ്ധതി ബാധകമായിരിക്കും.
ലോയൽറ്റി പ്രോഗ്രാം പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. FAME II സബ്‌സിഡിയിലെ പരിഷ്‌ക്കരണത്തിന്റെ ഫലമായി ഉണ്ടാകുന്ന ചെലവിന്റെ ഭാരം ലഘൂകരിക്കാനാണ് ഇത് ഉദ്ദേശിക്കുന്നത്. ലോയൽറ്റി പ്രോഗ്രാമിന്റെ വിശദാംശങ്ങൾ കമ്പനിയുടെ വെബ്‌സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കും. കഴിഞ്ഞ സാമ്പത്തിക വർഷം ടിവിഎസ് ഐക്യൂബ് ഒരു ലക്ഷം യൂണിറ്റുകളുടെ വിൽപ്പന എന്ന നാഴികക്കല്ല് കൈവരിച്ചിരുന്നു.
മെയ് മാസത്തിൽ 20,000 യൂണിറ്റിൽ പരം റീടെയിൽ വിൽപ്പനയും ഇവി കൈവരിച്ചിരുന്നു. ഐക്യൂബിന് 30,000-ലധികം യൂണിറ്റുകളുടെ ആരോഗ്യകരമായ ബുക്കിംഗ് പെൻഡിംഗ് ഉള്ളതിനാൽ വരും മാസങ്ങളിലും വിൽപ്പന മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വില വർധനവ് ഉണ്ടായിട്ടുണ്ടെങ്കിൽ പോലും, ഈ സാമ്പത്തിക വർഷത്തിൽ വിൽപ്പന വർധിപ്പിക്കാൻ ഐക്യൂബിന് കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
സസ്റ്റെയിനബിൾ മൊബിലിറ്റി സൊല്യൂഷനുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിൽ ടിവിഎസ് തങ്ങളുടെ പ്രതിജ്ഞാബദ്ധത തുടരുന്നു. ഇവികളിലേക്കുള്ള അഡോപ്ഷൻ വേഗത്തിലാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും കമ്പനി സ്വീകരിക്കും. രാജ്യത്തെ മൊത്തത്തിലുള്ള ഇലക്ട്രിക് വാഹന ഇക്കോസിസ്റ്റത്തിന്റെ വളർച്ചയ്ക്കും എക്സ്പാഷനിലും ടിവിഎസ് കാര്യമായ ശ്രദ്ധ കേന്ദ്രീകരിക്കും എന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.


Click it and Unblock the Notifications








