RR 310 -നൊപ്പം പുത്തൻ RTR 310 നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ മോഡലും ഉടനെത്തും; അണിയറയിൽ വൻ സന്നാഹവുമായി ടിവിഎസ്

വെബ്ബിൽ പുറത്തുവരുന്ന സമീപകാല റിപ്പോർട്ടുകൾ അനുസരിച്ച്, ടിവിഎസ് മോട്ടോർ കമ്പനി വരുന്ന ഏതാനും മാസങ്ങൾക്കുള്ളിൽ പുതിയ RTR 310 മോഡൽ പുറത്തിറക്കും. ഏറെ ജനപ്രിയമായ അപ്പാച്ചെ സീരീസിലേക്ക് ഒരു പുതിയ കൂട്ടിച്ചേർക്കലായിരിക്കും ഇത്. ലോഞ്ച് ചെയ്തു കഴിഞ്ഞാൽ ബ്രാൻഡിന്റെ മുൻനിര നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ മോഡൽ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അപ്പാച്ചെ RR 310 ഫെയേർഡ് സൂപ്പർസ്‌പോർട്ട് മോഡലിനേക്കാൾ അല്പം കുറഞ്ഞ വിലയ്ക്കാവും നേക്കഡ് മോട്ടോർസൈക്കിൽ വിൽപ്പനയ്ക്ക് എത്തുന്നത്. ഏകദേശം 2.5 ലക്ഷം രൂപയോളമാണ് ബൈക്കിന് ഞങ്ങൾ പ്രതീക്ഷിക്കുന്ന എക്‌സ്-ഷോറൂം വില. ബ്രാൻഡിന്റെ മുൻനിര മോഡലായ RR 310 -നുമായി ഇതിന് വളരെയധികം സാമ്യമുണ്ടായിരിക്കും.

ടിവിഎസ് അപ്പാച്ചെ RTR 310 നേക്കഡ് സ്ട്രീറ്റ് മോഡൽ ഉടനെത്തും

മോട്ടോർസൈക്കിളിന്റെ വരവ് പ്രഖ്യാപിച്ചിട്ട് വളരെക്കാലമായി, റൈഡർ മാനിയ ഇവന്റിൽ ഇത് അരങ്ങേറ്റം കുറിക്കുമെന്നായിരുന്നു എല്ലാവരും ആദ്യം പ്രതീക്ഷിച്ചിരുന്നു. വരാനിരിക്കുന്ന മോഡലിന് നിലവിലുള്ള അപ്പാച്ചെ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു എവല്യൂഷണറി ഡിസൈൻ പ്രതീക്ഷിക്കാം.

വിലനിർണ്ണയത്തിന്റെ കാര്യത്തിൽ ബി‌എം‌ഡബ്ല്യു G 310 R -നേക്കാളും കുറവായിരിക്കും RTR 310 ന്. കൂടാതെ കെ‌ടി‌എം 250 ഡ്യൂക്ക്, ഹോണ്ട CB 300 R, 390 ഡ്യൂക്ക് എന്നിവയ്‌ക്കെതിരെയാവും ഇത് പ്രധാനമായി മത്സരിക്കുന്നത്. പെർഫോമെൻസിനെ സംബന്ധിച്ചിടത്തോളം, 312 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ്, ഫ്യൂവൽ ഇഞ്ചക്റ്റഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം.

ഇത് പരമാവധി 34 PS പവർ ഔട്ട്പുട്ടും 27 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവ്വഹിക്കുന്നത്. വാഹനത്തിന്റെ എക്യുപ്മെന്റ് ലിസ്റ്റിൽ വ്യത്യസ്ത ഡ്രൈവ് മോഡുകളും, RR 310 -ൽ വരുന്നത് പോലെ ഒരു TFT ഇൻസ്ട്രുമെന്റ് കൺസോളും ഉൾപ്പെടും.

ടിവിഎസ് അപ്പാച്ചെ RTR 310 നേക്കഡ് സ്ട്രീറ്റ് മോഡൽ ഉടനെത്തും

അതോടൊപ്പം ട്വിൻ-ചാനൽ ABS സിസ്റ്റത്തോടു കൂടിയ ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, സ്ലിപ്പർ ക്ലച്ച്, USD ഫ്രണ്ട് ഫോർക്കുകൾ, പ്രീ-ലോഡ് അഡ്ജസ്റ്റബിൾ മോണോഷോക്ക് റിയർ സസ്പെൻഷൻ, ക്രമീകരിക്കാവുന്ന ബ്രേക്ക്, ക്ലച്ച് ലിവറുകൾ, സ്പ്ലിറ്റ് സീറ്റുകൾ, ഓൾ എൽഇഡി ലൈറ്റിംഗ് തുടങ്ങിയ ഫീച്ചറുകളും ലഭിക്കും.

അഗ്രസീവ് ബോഡി പാനലുകൾ, ഒതുക്കമുള്ള റിയർ സെക്ഷൻ, മൾട്ടി-സ്‌പോക്ക് അലോയി വീലുകൾ എന്നിവ ലഭ്യമായേക്കാം എന്നതിനാൽ ഡിസൈനിന്റെ കാര്യത്തിൽ ഡ്രാക്കൻ കൺസെപ്റ്റ് ഇതിനെ വളരെയധികം സ്വാധീനിച്ചേക്കാം. വൈഡ് ഹാൻഡിൽബാർ സെറ്റപ്പും കമ്മിറ്റഡ് റൈഡിംഗ് പോസ്‌ചറിനായി അഗ്രസീവ് റിയർ സെറ്റ് ഫുട്‌പെഗുകളും മോട്ടോർസൈക്കിളിലുണ്ടാകും.

അപ്പാച്ചെ RR 310 -ന് സമാനമായ BTO (ബിൽഡ് ടു ഓർഡർ) പ്ലാറ്റ്‌ഫോം ഇതിൽ ഓഫർ ചെയ്യുമോ ഇല്ലയോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല, എന്നാൽ ഇത് ഉപഭോക്താക്കൾക്ക് തീർച്ചയായും മികച്ച ഫ്ലെക്സിബിലിറ്റി നൽകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മറ്റ് അനുബന്ധ വാർത്തകളിൽ ടിവിഎസ് മോട്ടോർ തങ്ങളുടെ ഇലക്ട്രിക് വാഹന ശ്രേണിയിലും കാര്യമായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.

10 ദിവസത്തിനുള്ള 10 വ്യത്യസ്ത നഗരങ്ങളിൽ തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടർ മോഡലായ ഐക്യൂബിന്റെ 1000 യൂണിറ്റുകൾ ഡെലിവറി ചെയ്യുന്ന ഒരു മാരത്തൺ പദ്ധതിയും കമ്പനി അടുത്തിടെ ലോഞ്ച് ചെയ്തുന്നു. ഐക്യൂബിന് പിന്നാലെ ജൂപ്പിറ്റർ അടിസ്ഥാനമാക്കി മറ്റൊരു ഇവി മോഡൽ കൂടെ നിർമ്മാതാക്കൾ വിപണിയിൽ എത്തിക്കും എന്ന് ചില ഊഹാപോഹങ്ങളും ഉയരുന്നുണ്ട്. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗിക വിശദ്ധീകരണം ഒന്നും ടിവിഎസ് നൽകിയിട്ടില്ല.

More from DriveSpark

Article Published On: Tuesday, May 9, 2023, 20:23 [IST]
English summary
Tvs apache rtr 310 naked street motorcycle to be launched soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X