അഡ്വഞ്ചര്‍ സെഗ്‌മെന്റിലേക്ക് ടിവിഎസും; ഹിമാലയനും കെടിഎമ്മും ഇനി വിയര്‍ക്കും

ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യ അങ്ങ് കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ വ്യാപിച്ച് കിടക്കുകയാണ്. സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്ന വാഹന പ്രേമികളെ കൊതിപ്പിക്കുന്ന തരത്തിലുള്ള ഭൂപ്രകൃതിയാണ് നമ്മുടെ രാജ്യത്തുള്ളത്. അതിനാല്‍ തന്നെ നിലവില്‍ അഡ്വഞ്ചര്‍ സെഗ്‌മെന്റില്‍ അനുദിനം ഒത്തിരി പോരാളികളാണ് വരുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍, സ്‌ക്രാം, സുസുക്കി V-സ്റ്റോം SX 250, ബിഎംഡബ്ല്യു G 310, കെടിഎം അഡ്വഞ്ചര്‍ റേഞ്ച്, യെസ്ഡി അഡ്വഞ്ചര്‍, ഹീറോ എക്‌സ്പള്‍സ്, ഹോണ്ട CB200X എന്നിവയാണ് നിലവില്‍ സെഗ്‌മെന്റില്‍ മാറ്റുരക്കുന്നവരില്‍ ചിലര്‍. ഇവയില്‍ ചിലത് യഥാര്‍ത്ഥ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകള്‍ ആണെങ്കിലും ചിലതിനെ വ്യജന്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്.

tvs apache rtx name trademarked

എന്നാല്‍ രാജ്യത്തെ വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ ഒന്നായ ടിവിഎസിന് സെഗ്‌മെന്റില്‍ സാന്നിധ്യമില്ല. എന്നാല്‍ ഈ സാഹചര്യം മാറാന്‍ പോകുകയാണ്. ടിവിഎസ് അപ്പാച്ചെ RTX എന്ന പേര് ഇന്ത്യയില്‍ ട്രേഡ് മാര്‍ക്ക് ചെയ്തിട്ടുണ്ട്. പേരിലുള്ള 'X' ന്റെ സാന്നിധ്യമാണ് ഇത് ഒരു അഡ്വഞ്ചര്‍ അല്ലെങ്കില്‍ ക്രോസ്ഓവര്‍ ടൈപ്പ് മോട്ടോര്‍സൈക്കിള്‍ ആകാമെന്ന സൂചനയിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നത്.

ടിവിഎസിന് എല്ലാകാലത്തും സല്‍പ്പേര് സമ്മാനിച്ച ഒരു നെയിംപേറ്റാണ് അപ്പാച്ചെ. വിവിധ ബോഡിടൈപ്പുകളിലായി അപ്പാച്ചെ സീരീസില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ തമിഴ്‌നാട്ടിലെ ഹൊസൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി വിപണിയില്‍ എത്തിച്ചു. RTR റേഞ്ചില്‍ നേക്കഡ് സ്ട്രീറ്റ് മോട്ടോര്‍സൈക്കിളുകള്‍ വിപണിയില്‍ എത്തിച്ചപ്പോള്‍ ഫെയേര്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ RR റേഞ്ചിന് കീഴില്‍ എത്തി.

 tvs draken

ഈ ഒരു സാഹചര്യത്തില്‍ നോക്കുമ്പോള്‍ RTX എന്ന പേര് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ റേഞ്ചിനാണ് കൂടുതല്‍ ഇണങ്ങുകയെന്ന് പറയാനാകും. ടിവിഎസ് നിലവില്‍ അഡ്വഞ്ചര്‍ ബൈക്കുകള്‍ ഒന്നും പുറത്തിറക്കാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. ടിവിഎസും ബിഎംഡബ്ല്യുവും തമ്മിലുള്ള പങ്കാളിത്തം ബിഎംഡബ്ല്യുവിനായി 313സിസി അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മിക്കാന്‍ ടിവിഎസിന് സഹായകമായി. ടിവിഎസും ബിഎംഡബ്ല്യുവും തമ്മിലുള്ള ഈ പങ്കാളിത്തം വിദേശ ബ്രാന്‍ഡിനാണ് കൂടുതല്‍ ഉപകാരപ്പെട്ടതെന്ന് പൊതുവേ അഭിപ്രായമുണ്ട്.

ഈ 313 സിസി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി G310R, G 310 RR, G 310 GS എന്നിങ്ങനെ മൂന്ന് മോട്ടോര്‍സൈക്കിളുകള്‍ ബിഎംഡബ്ല്യു ഇറക്കി. എന്നാല്‍ ടിവിഎസിന് ഒരെണ്ണം മാത്രമേ (അപ്പാച്ചെ RR 310) ലഭിച്ചുള്ളൂ. എന്നാല്‍ ഇപ്പോള്‍ ടിവിഎസ് ഈ 313 സിസി പ്ലാറ്റ്‌ഫോമില്‍ അഡ്വഞ്ചര്‍, നേക്കഡ് മോട്ടോര്‍സൈക്കിള്‍ പണിതിറക്കാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

 tvs draken front

ബിഎംഡബ്ല്യു മോഡലുകളെ അപേക്ഷിച്ച് ചില ഡിസൈന്‍ മാറ്റങ്ങളും ചില പ്രീമിയം ഫീച്ചറുകള്‍ ഒഴിവാക്കിയുമായിരിക്കും ടിവിഎസ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ എത്തിയേക്കുക. ഇത് മിക്കവാറും ടിവിഎസിന്റെ റീബ്രാന്‍ഡഡ് പതിപ്പ് ആയിരിക്കും. ബിഎംഡബ്ല്യു G 310 RR SmartXonnect ബ്ലൂടൂത്ത് ഇല്ലാതെ ടിവിഎസ് RR 310 ആയപ്പോള്‍ 28,000 രൂപ കുറച്ച് നല്‍കിയാല്‍ മതിയായിരുന്നു.

വരാന്‍ പോകുന്ന ടിവിഎസ് അഡ്വഞ്ചര്‍ ബൈക്കിന്റെ എഞ്ചിന്‍ വശങ്ങളിലേക്ക് കടന്നാല്‍ ഇതിന് ബിഎംഡബ്ല്യു G 310 GS-ന്റെ അതേ 313 സിസി സിംഗിള്‍-സിലിണ്ടര്‍ എഞ്ചിന്‍ ആയിരിക്കും ലഭിച്ചേക്കുക. ഈ എഞ്ചിന്‍ 33.52 bhp പവറും 28 Nm ടോര്‍ക്കും പുറപ്പെടുവിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടായിരിക്കും എഞ്ചിന്‍ ജോടിയാക്കുന്നത്.

ബിഎംഡബ്ല്യു മോഡലില്‍ നിന്നുള്ള ഫീച്ചറുകളും ഘടകങ്ങളും കടമെടുക്കും. താങ്ങാവുന്ന വിലയില്‍ അഡ്വഞ്ചര്‍ ബൈക്ക് നോക്കുന്നവരെയും ടിവിഎസ് ലക്ഷ്യമിടുന്നുണ്ട്. ഹീറോ എക്‌സ്പള്‍സ് 200 4V-ക്ക് ചെക്ക് വെക്കാന്‍ ടിവിഎസ് അപ്പാച്ചെ RTX-ന്റെ 200 സിസി പതിപ്പും വന്നേക്കാം. ടിവിഎസ് ഈ മോട്ടോര്‍സൈക്കിളുകള്‍ക്ക് SmartXonnect ബ്ലൂടൂത്ത് സംവിധാനവും സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റിയുമടക്കമുള്ള നൂതന ഫീച്ചറുകള്‍ വാഗ്ദാനം ചെയ്‌തേക്കാം.

ഈ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാലും ടിവിഎസിന്റെ അഡ്വഞ്ചർ ബൈക്കിന് ബിഎംഡബ്ല്യു ബൈക്ക് വാങ്ങുന്ന അത്രയും ക്യാഷും മുടക്കേണ്ടി വരില്ല. ഏതായാലും ടിവിഎസ് കൂടി അഡ്വഞ്ചര്‍ സ്‌പെയ്‌സിലേക്ക് വരവറിയിക്കുന്നതോടെ പൊടിപാറുന്ന പോരാട്ടമായിരിക്കും നടക്കാന്‍ പോകുന്നത്. എന്തായാലും ഹിമാലയന്റെയും എക്‌സ്പള്‍സിന്റെയുമെല്ലാം സിംഹാസനം ഇളകുമോ എന്ന് നമുക്ക് കണ്ടറിയാം.

More from DriveSpark

Article Published On: Monday, June 26, 2023, 10:32 [IST]
English summary
Tvs apache rtx name trademarked in india probably 313cc adventure bike
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X