ഹിറ്റടിച്ച് ഹിറ്റടിച്ച് 5 മില്ല്യൺ വിൽപ്പന പിന്നിട്ട് ടിവിഎസ് അപ്പാച്ചെ

തങ്ങളുടെ വിശാലമായ ടു-വീലർ, ത്രീ-വീലർ മോഡലുകൾ കൊണ്ട് ആഗോളതലത്തിൽ പ്രശസ്തമായ ബ്രാൻഡാണ് ടിവിഎസ് മോട്ടോർ കമ്പനി. ടു-വീലർ സെഗ്മെന്റിൽ ഒട്ടനവധി മോഡലുകൾ കമ്പനിക്കു ഉണ്ടെങ്കിലും ടിവിഎസ് അപ്പാച്ചെ സീരീസാണ് ഇവയിൽ ഏറ്റവും ജനപ്രിയം.

ലോഞ്ച് ചെയ്തതു മുതൽ ഈ സീരീസ് വെച്ചടി വെച്ചടി കയറ്റമാണ് കൈവരിക്കുന്നത്. ഇപ്പോൾ, അവർ അഞ്ച് മില്ല്യൺ യൂണിറ്റ് (50 ലക്ഷം) എന്ന സുപ്രധാന വിൽപ്പന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. അതിവേഗം വളരുന്ന പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡുകളിലൊന്നായി ടിവിഎസിനെ സ്ഥാപിക്കാൻ അപ്പാച്ചെ സീരീസിന്റെ ഈ നേട്ടം സഹായകമായിരുന്നു.

5 മില്ല്യൺ വിൽപ്പന പിന്നിട്ട് ടിവിഎസ് അപ്പാച്ചെ

ക്ലാസ്-ലീഡിംഗ് പെർഫോമെൻസിനും ഫീച്ചറുകൾക്കും സാങ്കേതികവിദ്യയ്ക്കും ഊന്നൽ നൽകുന്ന ടിവിഎസ് അപ്പാച്ചെ സീരീസിന്റെ ട്രാക്ക്-ടു-റോഡ് ഫിലോസഫിയാണ് ഇവയുടെ വിജയത്തിന് കാരണമായത്. ടിവിഎസ് അപ്പാച്ചെ സീരീസ് 2005 -ലാണ് കമ്പനി ലോഞ്ച് ചെയ്തത്. ഇപ്പോൾ, നിർമ്മാതാക്കൾ മോഡലിന്റെ ശ്രദ്ധേയമായ അഞ്ച് ദശലക്ഷം ആഗോള വിൽപ്പന നാഴികക്കല്ല് പ്രഖ്യാപിച്ചിരിക്കുകയാണ്.

സ്റ്റൈലൈസ്ഡ് ഡിസൈൻ ഇൻസേർട്ടുകൾക്കും നൂതന ഫീച്ചറുകൾക്കും പേരുകേട്ട മോഡൽ അനുദിനവും വളരെ സ്ട്രോംഗായി തന്നെ വളർന്നു വരികയാണ്. പുതിയ നാഴികക്കല്ല് പിന്നിട്ടതിലൂടെ, മുൻനിര നിർമ്മാതാക്കളിൽ ഒരാളെന്ന നിലയിൽ ടിവിഎസ് തങ്ങളുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നു. 2020 ഒക്ടോബറിൽ അപ്പാച്ചെ സീരീസിന്റെ ആദ്യ നാല് ദശലക്ഷം യൂണിറ്റ് വിൽപ്പന കൈവരിക്കാൻ ഏകദേശം 15 വർഷമെടുത്തതായി കമ്പനി പറയുന്നു.

എന്നാൽ അവസാനത്തെ ഒരു ദശലക്ഷം വിൽപ്പന നടന്നത് വെറും 28 മാസത്തിനുള്ളിലാണ് എന്നത് ശ്രദ്ധേയമാണ്. സീരീസിന്റെ വർധിച്ചുവരുന്ന ജനപ്രീതിയുടെ തെളിവാണിത്. നവീകരണത്തിലും ഉപഭോക്തൃ സംതൃപ്തിയിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ടിവിഎസ് അപ്പാച്ചെ സീരീസിന്റെ വിജയത്തിന് മറ്റൊരു പ്രധാന കാരണം. സാധാരണമായ അതിർ വരമ്പുകൾ ഭേദിച്ച് കമ്പനി മുന്നോട്ട് പോകുന്നത് തുടരുന്നതിനാൽ, ഭാവിയിൽ ടിവിഎസ് അപ്പാച്ചെ സീരീസിൽ നിന്ന് കൂടുതൽ ശ്രദ്ധേയമായ നേട്ടങ്ങൾ നമുക്ക് കാണാം എന്ന് നിസംശയം പറയാം.

നേക്കഡ്, സൂപ്പർ സ്‌പോർട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ടിവിഎസ് അപ്പാച്ചെ സീരീസിൽ ലഭ്യമാണ്. നേക്കഡ് മോട്ടോർസൈക്കിൾ വിഭാഗത്തിൽ ടിവിഎസ് അപ്പാച്ചെ RTR 160, ടിവിഎസ് അപ്പാച്ചെ RTR 160 4V, ടിവിഎസ് അപ്പാച്ചെ RTR 180, ടിവിഎസ് അപ്പാച്ചെ RTR 200 4V എന്നിവ ഉൾപ്പെടുന്നു. ഈ മോട്ടോർസൈക്കിളുകൾ പെർഫോമെൻസിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഓരോ മോഡലും അതുല്യമായ ഫീച്ചറുകളും സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യുന്നു, അതോടൊപ്പം 160 സിസി മുതൽ 200 സിസി വരെയുള്ള സെഗ്‌മെന്റുകൾ പൂർണ്ണമായി കവർ ചെയ്യുന്നു.

5 മില്ല്യൺ വിൽപ്പന പിന്നിട്ട് ടിവിഎസ് അപ്പാച്ചെ

സൂപ്പർ സ്‌പോർട്‌സ് വിഭാഗത്തിൽ ടിവിഎസ് അപ്പാച്ചെ RR 310 (റേസ് റെപ്ലിക്ക) ഉൾപ്പെടുന്നു. 2017 -ലാണ് ഈ മോഡലുമായി ടിവിഎസ് സൂപ്പർ പ്രീമിയം സെഗ്മെന്റിലേക്ക് പ്രവേശിച്ചത്. 2021 -ൽ ടിവിഎസ് മോട്ടോർ കമ്പനി ടിവിഎസ് അപ്പാച്ചെ RR 310 -നായി ബിൽറ്റ്-ടു-ഓർഡർ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു.

റൈഡർമാരുടെ ഉയർന്നു വരുന്ന ആവശ്യങ്ങൾ നിറവേറ്റുന്ന ലോകോത്തര ഉൽപ്പന്നങ്ങൾ നൽകാൻ ടിവിഎസ് മോട്ടോർ കമ്പനി പ്രതിജ്ഞാബദ്ധമാണ്. ഈ പ്രതിബദ്ധത ടിവിഎസ് അപ്പാച്ചെ സീരീസിലേക്കുള്ള തുടർച്ചയായ അപ്‌ഗ്രേഡുകളിൽ കലാശിച്ചു, ഇത് നവീകരണത്തിന്റെ മുൻനിരയിൽ തന്നെ മോഡൽ തുടരുന്നുവെന്ന് ഉറപ്പാക്കുന്നു. വർഷങ്ങളായി, ടിവിഎസ് അപ്പാച്ചെ സീരീസ് 60 -ലധികം രാജ്യങ്ങളിൽ അവയുടെ ആഗോള സാന്നിധ്യം വർധിപ്പിക്കുകയും ബ്രാൻഡിന് ചുറ്റും ഒരു യൂസർ കമ്മ്യൂണിറ്റി കെട്ടിപ്പടുക്കുകയും ചെയ്തു.

റേസ്-ട്യൂൺഡ് ഫ്യൂവൽ ഇഞ്ചക്ഷൻ (RT-Fi), ഡ്യുവൽ ചാനൽ ABS, റൈഡ് മോഡുകൾ, റേസ് ട്യൂൺഡ് സ്ലിപ്പർ ക്ലച്ച്, സ്മാർട്ട്‌Xകണക്റ്റ് എന്നിവ കാലാകാലങ്ങളിൽ ലഭ്യമായ ഫീച്ചർ അപ്‌ഡേറ്റുകളിൽ ഉൾപ്പെടുന്നു. ടിവിഎസ് അപ്പാച്ചെ സീരീസിന്റെ അഞ്ച് ദശലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച ഈ സമീപകാല നാഴികക്കല്ല് ബ്രാൻഡിലുള്ള ഉപഭോക്താക്കളുടെ വിശ്വാസത്തിന്റെ തെളിവാണ്.

More from DriveSpark

Article Published On: Wednesday, March 1, 2023, 15:15 [IST]
English summary
Tvs apache series clocked 5 million sales milestone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X