ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്‌മെന്റിന്റെ കാര്യം നാളെ തീരുമാനമാകും; പുത്തന്‍ ടീസറോടെ ഹൈപ്പ് കൂട്ടി ടിവിഎസ്

ഒറ്റ ഇലക്ട്രിക് സ്‌കൂട്ടര്‍ വെച്ച് സെഗ്‌മെന്റില്‍ ഓല ഇലക്ട്രിക്, ഏഥര്‍ എനര്‍ജി എന്നിവയുമായി കട്ടക്ക് നില്‍ക്കുന്ന ടിവിഎസിനെ നമുക്കറിയാം. കുറച്ച് നാളായി തങ്ങള്‍ പുറത്തിറക്കാന്‍ പോകുന്ന പുത്തന്‍ ഉല്‍പ്പന്നത്തിന്റെ ടീസര്‍ പുറത്തുവിട്ട് ഹൈപ്പ് കൂട്ടുകയാണ് ടിവിഎസ്. നാളെ (ഓഗസ്റ്റ് 23) യുഎഇയിലെ ദുബായില്‍ നടക്കുന്ന ഇവന്റില്‍ വെച്ച് ടിവിഎസ് പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാന്‍ പോകുകയാണ്.

അതിന് മുന്നോടിയായി ഇവിയുടെ പുത്തന്‍ ടീസര്‍ വാഹന നിര്‍മാതാവ് അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചിരിക്കുകയാണിപ്പോള്‍. 2018 ഓട്ടോ എക്‌സ്‌പോയില്‍ പ്രാദര്‍ശിപ്പിച്ച ക്രിയോണ്‍ ഇലക്ട്രിക് കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പായിരിക്കും പുത്തന്‍ ഉല്‍പ്പന്നമെന്നാണ് സൂചന. അതേസമയം ടിവിഎസ് മോട്ടോര്‍ കമ്പനി വികസിപ്പിച്ചെടുത്ത ബിഎംഡബ്ല്യുവിന്റെ CE02-മായി പുതിയ സ്‌കൂട്ടര്‍ അതിന്റെ അടിത്തറ പങ്കിടുമെന്നും സംസാരങ്ങളുണ്ട്.

 tvs creon electric scooter

ഏതായാലും ഏറ്റവും പുതിയ ടീസര്‍ ഇലക്ട്രിക് സ്‌കൂട്ടറിലെ TFT സ്‌ക്രീനിന്റെ സാന്നിധ്യമാണ് കാണിക്കുന്നത്. പുതിയ സ്‌കൂട്ടറിന്റെ TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ വിവിധ വിവരങ്ങള്‍ കാണിക്കുന്നതോടൊപ്പം കണക്റ്റിവിറ്റി ഫീച്ചറുകളും ഇതിലുണ്ടാകും. ദീര്‍ഘചതുരാകൃതിയിലുള്ള ക്ലസ്റ്റര്‍ ഊര്‍ജ്ജ ഉപഭോഗം, ട്രിപ്പ്, വേഗത, റേഞ്ച്, ലഭ്യമായ ചാര്‍ജ് ശതമാനം എന്നിവ പോലുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.

TFT സ്‌ക്രീനില്‍ താഴെ മധ്യഭാഗത്തായി 'സോണിക്' എന്ന് എഴുതിയത് കാണാം. ഇത് സ്‌കൂട്ടറില്‍ ഉണ്ടായേക്കാവുന്ന ഒരു റൈഡ് മോഡ് ആയിരിക്കാം. സോണിക് സ്‌കൂട്ടറിന്റെ പെര്‍ഫോമന്‍സ് റൈഡിംഗ് മോഡുകളില്‍ ഒന്നാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇക്കോ ഉള്‍പ്പെടെ മറ്റ് രണ്ട് മോഡുകളും ലഭ്യമായേക്കും. വാര്‍ണിംഗ് ലൈറ്റുകള്‍ സ്‌കൂട്ടര്‍ സ്‌ക്രീനിന്റെ വലത് വശത്ത് ലംബമായി സ്ഥാപിച്ചിരിക്കുന്നു.

 tvs teases electric scooter tft screen

അത് വിലയിരുത്തുമ്പോള്‍ ഒറ്റ ചാര്‍ജില്‍ സ്‌കൂട്ടര്‍ ഏകദേശം 100 കിലോമീറ്ററിലധികം ഓടുമെന്ന് കണക്കാക്കാം. മണിക്കൂറില്‍ 105 കിലോമീറ്റര്‍ ആയിരിക്കും ഇവിയുടെ പരമാവധി വേഗതയെന്നാണ് പ്രതീക്ഷിക്കുന്നത്. എനര്‍ജിയും സമയവും സ്‌ക്രീനിന്റെ ഇടതുവശത്താണ് കാണാനാകുക. ടീസറില്‍ TFT സ്‌ക്രീന്‍ ബാറ്ററിയില്‍ 60 ശതമാനം ചാര്‍ജ് ശേഷിക്കുമ്പോള്‍ 63 കിലോമീറ്റര്‍ റേഞ്ച് കാണിക്കുന്നു.

അതേസമയം ടേണ്‍ സിഗ്‌നല്‍ ഇന്‍ഡിക്കേഷന്‍, ഹെഡ്ലൈറ്റ് ബീം, ഫോണ്‍ സിഗ്‌നല്‍ തുടങ്ങിയ സവിശേഷതകളും സ്‌ക്രീനില്‍ കാണാന്‍ കഴിയും. ബിഎംഡബ്ല്യു CE 02 ഏകദേശം 15 hp പവറാണ് സൃഷ്ടിക്കുന്നത്. മണിക്കൂറില്‍ 95 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. നഗരയാത്രകള്‍ക്ക് അനുയോജ്യമായി പണികഴിപ്പിക്കുന്ന ഇവിക്ക് 90 കിലോമീറ്റര്‍ ആണ് ക്ലെയിംഡ് റേഞ്ച്.

പുതിയ ടിവിഎസ് സ്‌കൂട്ടറിന് ക്രിയോണ്‍ കണ്‍സെപ്റ്റില്‍ നിന്ന് ഡിസൈന്‍ പ്രചോദനം ഉള്‍ക്കൊള്ളുമെന്നാണ് മുന്‍ ടീസറുകള്‍ സൂചിപ്പിക്കുന്നത്. മുന്‍ ടീസറുകള്‍ ഫ്രണ്ട് ഫാസിയ, ലൈറ്റിംഗ് സിസ്റ്റം, ഡിആര്‍എല്‍ എന്നിവയുടെ പ്രിവ്യൂ ക്രിയോണ്‍ കണ്‍സെപ്റ്റിനെ അനുകരിക്കുന്ന മൊത്തത്തിലുള്ള സിലൗറ്റിനൊപ്പം നല്‍കിയിരുന്നു. ലംബമായി വിന്യസിച്ചിരിക്കുന്ന എല്‍ഇഡി ഹെഡ്ലൈറ്റ് ക്ലസ്റ്ററും ഷാര്‍പ്പ് ഫ്രണ്ട് ആപ്രോണും ബോഡി പാനലുകളും സ്‌കൂട്ടറിന് ലഭിക്കുമെന്ന് ടീസറുകളില്‍ നിന്ന് മനസ്സിലാക്കാം.

ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ക്കും ടെയില്‍ ലാമ്പിനും എല്‍ഇഡി ട്രീറ്റ്‌മെന്റും ലഭിക്കും. ഇലക്ട്രിക് സ്‌കൂട്ടര്‍ ഒരു സ്മാര്‍ട്ട് വാച്ച് വഴി ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും സാധിക്കും. റൈഡിംഗ് മോഡ് അനുസരിച്ച് TFT സ്‌ക്രീന്‍ അതിന്റെ തീം മാറ്റുമെന്ന് മുന്‍ ടീസറുകളില്‍ കാണിച്ചിരുന്നു. പുതിയ സ്‌കൂട്ടറിന് പുറമെ, അപ്പാച്ചെ RR 310-ന്റെ നേക്കഡ് പതിപ്പായ അപ്പാച്ചെ RR 310 മോട്ടോര്‍സൈക്കിളിലും ടിവിഎസ് പ്രവര്‍ത്തിക്കുന്നുണ്ട്.

ക്രിയോണ്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ അരങ്ങേറ്റത്തിന് ശേഷം ടിവിഎസ് സെപ്റ്റംബര്‍ ആറിന് അപ്പാച്ചെ RTR 310 നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ പുറത്തിറക്കും. ഫെയേര്‍ഡ് സൂപ്പര്‍സ്പോര്‍ട്ട് സഹോദരങ്ങളായ RR 310 മോട്ടോര്‍സൈക്കിളുമായി ഇതിന് നിരവധി സാമ്യതകള്‍ കാണാം. ഏകദേശം 2.4 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലായിരിക്കും പുതിയ ബൈക്ക് ടിവിഎസ് വിപണിയില്‍ എത്തിച്ചേക്കുക.

ടിവിഎസിന്റെ പോര്‍ട്ട്ഫോളിയോയില്‍ ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിന് മുകളിലായിരിക്കും ക്രിയോണ്‍ കണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തി വരുന്ന പുതിയ അവതാരം നിലയുറപ്പിക്കുക. ഇത് ഓല S1 പ്രോ, ഏഥര്‍ 450X, ഹീറോ വിഡ V1, സിമ്പിള്‍ വണ്‍ എന്നീ മുന്‍നിര മോഡലുകള്‍ക്കെതിരെ കൊമ്പ്‌കോര്‍ക്കും. തമിഴ്‌നാട്ടിലെ ഹൊസൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മാതാവിന് തങ്ങളുടെ ഭാവി പദ്ധതികളും ഇവന്റില്‍ വെച്ച് പ്രഖ്യാപിക്കും.

More from DriveSpark

Article Published On: Tuesday, August 22, 2023, 15:09 [IST]
English summary
Tvs creon based electric scooter new teaser shows tft screen details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X