റോയല്‍ എന്‍ഫീല്‍ഡിനോട് മുട്ടാന്‍ ടിവിഎസ്; 650 സിസി വജ്രായുധം പണിപ്പുരയില്‍

ലൈഫ്‌സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റിപ്പോള്‍ അടക്കി ഭരിക്കുന്നത് റോയല്‍ എന്‍ഫീല്‍ഡാണ്. റോയല്‍ എന്‍ഫീല്‍ഡിന്റെ 650 ഇരട്ടകള്‍ക്ക് വലിയ ആരാധക പിന്തുണയാണുള്ളത്. ഒപ്പം തന്നെ ഈ ബൈക്കുകള്‍ വില്‍പ്പന ചാര്‍ട്ടുകളിലും വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നു.

റോയല്‍ എന്‍ഫീല്‍ഡിന്റെ 650 സിസി ബൈക്കുകളായ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ GT 650, സൂപ്പര്‍ മീറ്റിയോര്‍ 650 എന്നിവ ഉപഭോക്താക്കള്‍ക്കിടയില്‍ വളരെ ജനപ്രിയമാണ്. അടുത്ത കാലത്താണ് റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയോര്‍ 650 വിപണിയില്‍ എത്തിച്ചത്. ഈ സാഹചര്യത്തില്‍ മിഡില്‍വെയിറ്റ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ കുത്തക അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ടിവിഎസ്.

റോയല്‍ എന്‍ഫീല്‍ഡിനോട് മുട്ടാന്‍ ടിവിഎസ്; 650 സിസി വജ്രായുധം പണിപ്പുരയില്‍

ഇതിന്റെ ഭാഗമായാണ് പുതിയ ബൈക്ക് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ടിവിഎസ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. നല്ല ലാഭമുണ്ടാക്കാനാകും എന്നതിനാല്‍ തന്നെ സമീപഭാവിയില്‍ വൈവിധ്യമാര്‍ന്ന 650 സിസി ബൈക്കുകള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റോയല്‍ എന്‍ഫീല്‍ഡുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഈ വിഭാഗത്തില്‍ ആളുകളുടെ അഭിരുചി മനസ്സിലാക്കി വാഹനം ഇറക്കിയാല്‍ ക്ലിക്ക് ആകുമെന്നതിനാലാണ് വൈകിയാണെങ്കിലും റോയല്‍ എന്‍ഫീല്‍ഡുമായി നേരിട്ട് ഏറ്റുമുട്ടാന്‍ ടിവിഎസ് തീരുമാനിച്ചതെന്നാണ് സൂചന.

ഒരു അപ്‌ഗ്രേഡ് ആഗ്രഹിക്കുന്ന ടിവിഎസിന്റെ വിശ്വസ്ഥ കസ്റ്റമേഴ്‌സിന് പെര്‍ഫെക്ട് ആയിരിക്കും അണിയറയില്‍ ഒരുങ്ങുന്ന ബൈക്ക്. 310 സിസി ശേഷിയുള്ള അപ്പാച്ചെ RR 310 കഴിഞ്ഞ് മുകളിലേക്ക് ഒരു ഓപ്ഷന്‍ ടിവിഎസ് നിലവില്‍ വാഗ്ദാനം ചെയ്യുന്നില്ല. നിരവധി ഉപഭോക്താക്കള്‍ 500 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ തേടുന്ന സാഹചര്യത്തില്‍ ഇത് ടിവിഎസിനെ സംബന്ധിച്ച് ഒരു കുറവായി അനുഭവപ്പെടുന്നു. ഈ കുറവ് നികത്താന്‍ വേണ്ടിയാണ് പുതിയ 650 സിസി ബൈക്ക് വികസിപ്പിക്കാന്‍ ടിവിഎസിന്റെ ശ്രമം.

റോയല്‍ എന്‍ഫീല്‍ഡിനോട് മുട്ടാന്‍ ടിവിഎസ്; 650 സിസി വജ്രായുധം പണിപ്പുരയില്‍

കമ്പനി സ്വന്തം നിലയില്‍ ബൈക്ക് ഒരുക്കുമോ അതോ 2020-ല്‍ സ്വന്തമാക്കിയ ബ്രിട്ടീഷ് ബ്രാന്‍ഡായ നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിളിന്റെ സേവനം ഉപയോഗപ്പെടുത്തുമോ എന്നറിയില്ല. നോര്‍ട്ടണ്‍ ഇതിനോടകം ഒരുപിടി വലിയ മോട്ടോര്‍സൈക്കിളുകള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. ഈ പുതിയ ബൈക്കിന് 600 മുതല്‍ 750 സിസി വരെ ശേഷിയുണ്ടാകുമെന്ന് പറയപ്പെടുന്നു. ഈ ബൈക്കിന് ട്വിന്‍ സിലിണ്ടര്‍ എഞ്ചിന്‍ നല്‍കുമെന്നും പ്രതീക്ഷിക്കുന്നു.

റോയല്‍ എന്‍ഫീല്‍ഡില്‍ നിന്നുള്ള എതിരാളികള്‍ക്ക് സമാനമോ അല്ലെങ്കില്‍ അതില്‍ മെച്ചപ്പെട്ടതോ ആയ പവര്‍ ഔട്ട്പുട്ടായിരിക്കും പുതിയ ബൈക്ക് നല്‍കുക. റോയല്‍ എന്‍ഫീല്‍ഡ് 650 ട്വിന്‍സ് 47 bhp പവറും 52 Nm ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡലിന് ഏത് ബോഡിസ്‌റ്റൈല്‍ ആയിരിക്കും ടിവിഎസ് തെരഞ്ഞെടുക്കുകയെന്ന കാര്യത്തിലും ഉറപ്പില്ല. റോഡ്‌സ്റ്റര്‍ ശൈലിയിലോ അതുമല്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ ബോഡിസ്‌റ്റൈലിലോ പുതിയ ബൈക്ക് എത്തിയാലും അതിശയിക്കാനില്ല.

റോയല്‍ എന്‍ഫീല്‍ഡിനോട് മുട്ടാന്‍ ടിവിഎസ്; 650 സിസി വജ്രായുധം പണിപ്പുരയില്‍

വിപണിയില്‍ നിന്നുള്ള പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ ഒരേ പ്ലാറ്റ്‌ഫോമില്‍ വ്യത്യസ്ഥ ബോഡിസ്‌റ്റൈലില്‍ സ്‌ക്രാംബ്ലര്‍, കഫേ റേസര്‍, അഡ്വഞ്ചര്‍ ബൈക്ക് എന്നിവ പുറത്തിറക്കാനും പ്ലാനുണ്ട്. ഇതിന്റെ നീക്കങ്ങള്‍ ഇതിനോടകം നടന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ടിവിഎസ് ഇതുവരെ ഉള്ളുതുറന്നിട്ടില്ല. ടിവിഎസിന്റെ ഈ പുതിയ ബൈക്ക് എപ്പോഴാണ് വില്‍പ്പനയ്ക്കെത്തുക എന്ന കാര്യം തീര്‍ച്ചയില്ല. എന്നാല്‍ ഈ പുതിയ ബൈക്ക് എത്രയും വേഗം പ്രതീക്ഷിക്കാം.

റോയല്‍ എന്‍ഫീല്‍ഡ് പോര്‍ട്‌ഫോളിയോ അതിവേഗം വിപുലീകരിക്കുന്നതിനാല്‍ സെഗ്‌മെന്റില്‍ ഒന്നില്‍ കൂടുതല്‍ ബൈക്കുകള്‍ ടിവിഎസ് പുറത്തിറക്കിയാലും ഞെട്ടേണ്ടതില്ല. ഷോട്ട്ഗണ്‍ 650, ഹിമാലയന്‍ 650, ക്ലാസിക് 650 എന്നീ ബൈക്കുകള്‍ സമീപഭാവിയില്‍ തന്നെ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കാനാണ് സാധ്യത. ജാവ-യെസ്ഡിയില്‍ നിന്ന് വരാന്‍ പോകുന്ന 650 സിസി ബൈക്കില്‍ നിന്നുള്ള വെല്ലുവിളിയും പുതിയ ടിവിഎസ് ബൈക്കിന് നേരിടേണ്ടി വരും.

റോയല്‍ എന്‍ഫീല്‍ഡിന്റെ 350 സിസി ബൈക്കുകളോട് മത്സരിക്കാന്‍ വിവിധ കമ്പനികള്‍ ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് മൃഗീയ ആധിപത്യം പുലര്‍ത്തുന്ന 650 സിസി സെഗ്മെന്റില്‍ നേരിട്ട് മത്സരിക്കാന്‍ ടിവിഎസ് ഒരുങ്ങുന്നത്. റോയല്‍ എന്‍ഫീല്‍ഡിന് ടിവിഎസില്‍ നിന്ന് എതിരാളി വരുന്നത് വാഹന രംഗത്ത് വലിയ ഓളം സൃഷ്ടിച്ചിട്ടുണ്ട്. വാര്‍ത്ത സംബന്ധിച്ച് ടിവിഎസ് മോട്ടോറില്‍ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ അടുത്ത് തന്നെ പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Thursday, March 9, 2023, 16:30 [IST]
English summary
Tvs developing new flagship 600 750 cc motorcycle to challenge royal enfield 650 twins
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X