ഒരെണ്ണം ധാരാളം... ഓലയെ വിറപ്പിച്ച് ടിവിഎസ് ഐക്യൂബ്, വില്‍പ്പന വര്‍ധിച്ചത് നാലിരട്ടി

ഇന്ത്യയിലെ മുന്‍നിര ടൂവീലര്‍ ബ്രാന്‍ഡായ ടിവിഎസ് മോട്ടോറിന്റെ ഏക ഇലക്ട്രിക് സ്‌കൂട്ടറാണ് ഐക്യൂബ്. മറ്റ് ബ്രാന്‍ഡുകള്‍ മോഡല്‍ നിര വിപലീകരിക്കുന്നതിനിടയിലും ഒറ്റ മോഡല്‍ മാത്രം വെച്ച് റെക്കോഡുകള്‍ പഴങ്കഥയാക്കുകയാണ് ടിവിഎസ്. 2020 ജനുവരിയില്‍ ലോഞ്ച് ചെയ്തതിന് പിന്നാലെ ആഭ്യന്തര മാര്‍ക്കറ്റില്‍ 2 ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ലാണ് ടിവിഎസ് ഐക്യൂബ് ഇപ്പോള്‍ പിന്നിട്ടിരിക്കുന്നത്.

വെറും 45 മാസത്തിനുള്ളിലാണ് ഈ വമ്പന്‍ നേട്ടം. പരമ്പരാഗത ടൂവീലര്‍ നിര്‍മാതാക്കളില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കമ്പനിയാണ് ടിവിഎസ്. 2020-ല്‍ പുറത്തിറങ്ങിയ ശേഷം ലക്ഷം യൂണിറ്റ് വിറ്റഴിക്കാന്‍ മൂന്ന് വര്‍ഷമെടുത്തു. 1 ലക്ഷത്തില്‍ നിന്ന് 2 ലക്ഷം യൂണിറ്റ് വില്‍പ്പനയിലേക്കെത്താന്‍ 10 മാസത്തില്‍ താഴെ സമയം മാത്രമാണെടുത്തത്. രാജ്യം പതുക്കെ ഇലക്ട്രിക് മൊബിലിറ്റിയോട് അടുക്കുന്ന സാഹചര്യത്തില്‍ ടിവിഎസ് ഐക്യൂബിന്റെ ഡിമാന്‍ഡ് റോക്കറ്റ് പോലെ കുതിച്ചുയരുകയായിരുന്നു.

 tvs iqube

റേഞ്ചും ഫീച്ചറുകളും മെച്ചപ്പെടുത്തി ഇലക്ട്രിക് സ്‌കൂട്ടറില്‍ കമ്പനി വരുത്തിയ പരിഷ്‌കാരങ്ങളാണ് ഐക്യൂബിന്റെ തലവര മാറ്റിയത്. കഴിഞ്ഞ മാസം ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ 20,356 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 4,923 യൂണിറ്റ് മാത്രമായിരുന്നു വില്‍പ്പന. അതായത് ഈ വര്‍ഷം സെപ്റ്റംബറില്‍ ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന നാല് മടങ്ങ് വര്‍ധിച്ചു

ഐക്യൂബ്, ഐക്യൂബ് S, ഐക്യൂബ് ST എന്നി മൂന്ന് വേരിയന്റുകളിലാണ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നത്. ടോപ്പ്-സ്‌പെക്ക് ഐക്യൂബ് ST വേരിയന്റിന് ഇപ്പോള്‍ ഒറ്റ ചാര്‍ജില്‍ 140 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. ആദ്യ തലമുറ മോഡലിനെ അപേക്ഷിച്ച് റേഞ്ച് ഇരട്ടിയോളമാണ് കൂടിയത്. പുതുക്കിയ ഐക്യൂബ് അതിന്റെ ഓള്‍ എല്‍ഇഡി ലൈറ്റിംഗും 12 ഇഞ്ച് വീലുകളും നിലനിര്‍ത്തുന്നു. TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുകളും നിരവധി കണക്റ്റിവിറ്റി സവിശേഷതകള്‍ ലഭിക്കുന്നു.

 tvs iqube

എന്‍ട്രി ലെവല്‍ ഐക്യൂബിന് ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനെ പിന്തുണയ്ക്കുന്ന 5-ഇഞ്ച് യൂണിറ്റ് ലഭിക്കുമ്പോള്‍ ഐക്യൂബ് S-ല്‍ മ്യൂസിക് നിയന്ത്രണങ്ങളും തീം കസ്റ്റമൈസേഷനും വാഗ്ദാനം ചെയ്യുന്ന വലിയ 7-ഇഞ്ച് TFT ക്ലസ്റ്റര്‍ സജ്ജീകരിച്ചിരിക്കുന്നു. ടോപ്പ്-എന്‍ഡ് ST വേരിയന്റില്‍ 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഫീച്ചര്‍ ചെയ്യുന്നു. ഇത് OTA അപ്ഡേറ്റുകളും വോയ്സ് അസിസ്റ്റന്‍സും വാഗ്ദാനം ചെയ്യുന്നു.

ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുറത്തിറക്കിയതിന് പിന്നാലെ ടിവിഎസ് അതിന്റെ റീട്ടെയില്‍ ശൃംഖല ക്രമേണ വിപുലീകരിക്കുന്നുണ്ട്. ഇത് നിലവില്‍ 140-ലധികം നഗരങ്ങളിലും ഇന്ത്യയിലുടനീളമുള്ള 310 ടച്ച് പോയിന്റുകളിലും ലഭ്യമാണ്. ഈ വര്‍ഷാവസാനത്തോടെ ഐക്യൂബ് ഷോറൂം ശൃംഖല 600 ടച്ച് പോയിന്റുകളിലേക്ക് വ്യാപിപ്പിക്കാന്‍ ടിവിഎസ് പദ്ധതിയിടുന്നു.

2023 ജൂണ്‍ ഒന്നിന്് മുമ്പ് ഈ ടിവിഎസ് ഐക്യൂബിന് 98,564 രൂപയും ഐക്യൂബ് S-ന് 108,690 രൂപയുമായിരുന്നു ഡല്‍റിയിലെ ഓണ്‍റോഡ് വില. ഫെയിം II സബ്‌സിഡി സര്‍ക്കാര്‍ വെട്ടിക്കുറച്ചതോടെ ഐക്യൂബ്, ഐക്യൂബ് S എന്നിവക്ക് 117,000 രൂപയ്ക്കും 124,000 രൂപയ്ക്കും ഇടയിലാണ് ഡല്‍ഹി ഓണ്‍റോഡ് വില.

ടിവിഎസ് മോട്ടോര്‍ കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ ആറ് ശതമാനത്തോളം വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിനെ അപേക്ഷിച്ച് തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഐക്യൂബിന്റ വില്‍പ്പന നാലിരട്ടി വര്‍ധിച്ചതായി കമ്പനി അറിയിച്ചു. കഴിഞ്ഞ മാസം 4.02 ലക്ഷം ബൈക്കുകളും സ്‌കൂട്ടറുകളുമാണ് ഹൊസൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 3.79 ലക്ഷം യൂണിറ്റ് മാത്രമായിരുന്നു വില്‍പ്പന.

ആഭ്യന്തര വിപണിയില്‍ ടിവിഎസ് കഴിഞ്ഞ മാസം 3.86 ലക്ഷം യൂണിറ്റുകളാണ് വിതരണം ചെയ്തത്. ബാക്കിയുള്ളവ കയറ്റി അയക്കുകയായിരുന്നു. ടിവിഎസ് മോട്ടോര്‍ കഴിഞ്ഞ മാസം കയറ്റുമതിയില്‍ 8 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ടിവിഎസ് ആധിപത്യം തുടരുകയാണ്. 10 ശതമാനം വളര്‍ച്ചയോടെ 1.86 ലക്ഷം യൂണിറ്റ് മോട്ടോര്‍സൈക്കിളുകളാണ് പോയമാസം ടിവിഎസ് വിറ്റത്. സ്‌കൂട്ടര്‍ വില്‍പ്പനയുട കാര്യത്തിലും ടിവിഎസ് കഴിഞ്ഞ മാസം എട്ട് ശതമാനം വളര്‍ച്ച കൈവരിച്ചു.

രാജ്യത്ത് 2023 സെപ്റ്റംബറില്‍ 1.55 ലക്ഷം യൂണിറ്റ് സ്‌കൂട്ടറുകളാണ് ടിവിഎസ് വിറ്റത്. കയറ്റുമതിയുടെ കാര്യത്തില്‍, ടിവിഎസ് മോട്ടോര്‍ സെപ്റ്റംബറില്‍ എട്ട് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ടിവിഎസ് മോട്ടോര്‍ 10 ലക്ഷത്തിലധികം യൂണിറ്റുകളുടെ വില്‍പ്പന നേടി. ആറ് ശതമാനമാണ് വളര്‍ച്ച കൈവരിച്ചിരിക്കുന്നത്. പുതിയ മോഡലുകള്‍ പുറത്തിറക്കുന്നതോടെ ഉത്സവ കാലത്ത് വില്‍പ്പന ഇനിയും ഉയരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Tuesday, October 3, 2023, 11:02 [IST]
English summary
Tvs iqube electric scooter sales jumped four times in september surpassed two lakh sales milestone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X