ഓലയെ പൂട്ടണം, ഐക്യൂബിന്റെ ബജറ്റ് മോഡലിനെ കളത്തിലിറക്കാൻ ടിവിഎസ്
ഐക്യൂബ് എന്നത് നിലവിൽ ഇന്ത്യൻ വാഹന നിർമ്മാതാക്കളായ ടിവിഎസിൽ നിന്നുള്ള ഏക ഇലക്ട്രിക് സ്‌കൂട്ടർ മോഡലാണ്. ഇപ്പോൾ പ്രീമിയം ടൂവീലർ ഇവി വിഭാഗത്തിലെ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന രണ്ടാമത്തെ മോഡലായി ഇത് വളർന്നിരിക്കുകയാണ്. ഇന്ത്യൻ വിപണിയ്ക്കായി ഇവിയുടെ കുറഞ്ഞ ചെലവിൽ വരുന്ന ഒരു പതിപ്പ് ടിവിഎസ് വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2023 ജൂണിൽ FAME II സബ്‌സിഡി 50 ശതമാനത്തിലധികം വെട്ടിക്കുറച്ചതിനെ തുടർന്ന് ഇവി വിൽപ്പന സംഖ്യയിൽ വലിയ ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്. മത്സരാധിഷ്ഠിത പ്രൈസ് ടാഗാണ് മുൻഗണന എങ്കിൽ വളരെ ചെറിയ സബ്‌സിഡിയോടെ, വലിയ ബാറ്ററികളുള്ള ഇലക്ട്രിക് സ്‌കൂട്ടറുകൾ വാഗ്ദാനം ചെയ്യുന്നത് മേലിൽ ബിസിനസ്സ് നേട്ടങ്ങൾ കൊണ്ടുവരുന്നില്ല എന്നുവേണം പറയാൻ.

ഇക്കാര്യം മനസ്സിൽ വെച്ചുകൊണ്ട്, നിലവിൽ വിൽപനയ്ക്ക് എത്തുന്ന പല ഇവികളും അധികം താമസിയാതെ തന്നെ ചെറിയ കപ്പാസിറ്റി ബാറ്ററികൾ വാഗ്ദാനം ചെയ്യാൻ തുടങ്ങുന്നത് കാണാനാവും, ഒന്നുകിൽ ഒരു സ്പെഷ്യൽ ലോവർ വേരിയന്റായി ഇത് എത്തിച്ചേക്കാം അല്ലെങ്കിൽ പൊതുവേ എല്ലാ വേരിയന്റുകൾക്കും ബാറ്ററി കപ്പാസിറ്റി കുറയ്ച്ചേക്കാം.
ടിവിഎസിന്റെ അണിയറയിൽ നിലവിൽ ഒരുങ്ങുന്ന ജനപ്രിയ ഐക്യൂബ് പതിപ്പിന്റെ ചെലവ് കുറഞ്ഞ പതിപ്പിന്റെ വിശദാംശങ്ങൾ ഇപ്പോൾ വിരളമാണ്. ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിന് ഏഥർ, ബജാജ്, ഓല എന്നിവയിൽ നിന്നുള്ള പ്രധാന എതിരാളികളേക്കാൾ വില കുറവാണ്, അതിനാൽ തന്നെ ചെലവ് കുറയ്ക്കാനുള്ള ഏറ്റവും എളുപ്പ മാർഗം ഒരു കുഞ്ഞൻ ബാറ്ററി പായ്ക്ക് ഉപയോഗിക്കുക എന്നതാണ്.

നിലവിലെ ഐക്യൂബ് മോഡൽ ലൈനപ്പിൽ നോർമൽ ഐക്യൂബ്, ഐക്യൂബ് S എന്നിവ അടങ്ങിയിരിക്കുന്നു, ഇവ രണ്ടും ഒരേ 3.04 kWh ബാറ്ററി പായ്ക്കാണ് വാഗ്ദാനം ചെയ്യുന്നത്. വലിയ 4.56 kWh ബാറ്ററിയുമായി വരും എന്ന് റിപ്പോർട്ട് ചെയ്ത ഐക്യൂബ് ST, ഇനിയും വിപണിയിൽ എത്തിയിട്ടില്ല, എന്നാൽ പുതിയ കുറഞ്ഞ സബ്‌സിഡി നിരക്ക് കാരണം, ഈ സ്‌കൂട്ടറിന്റെ ഭാവി ആശങ്കയിലാണ്.
ബാറ്ററി പായ്ക്ക് ഒരു ഇലക്ട്രിക് സ്കൂട്ടറിന്റെ ഏറ്റവും ചെലവേറിയ ഘടകമായതിനാൽ, ടിവിഎസ് ഇവയുടെ വലുപ്പം കുറയ്ക്കും, പക്ഷേ എത്രത്തോളം എന്നുള്ളത് വ്യക്തമല്ല. ടിവിഎസ് ഐക്യൂബ് ഇക്കോ മോഡിൽ ഏകദേശം 107.2 കിലോമീറ്ററും പവർ മോഡിൽ 96 കിലോമീറ്ററും റേഞ്ച് വാഗ്ദാനം ചെയ്തു.

ടിവിഎസിന് ചെലവ് ലാഭിക്കാൻ കഴിയുന്ന മറ്റൊരു ഡിപ്പാർട്ട്മെന്റ് എന്നത് ഫീച്ചർ വിഭാഗത്തിലാണ്. ഐക്യൂബ് അത്ര ഫങ്കി ഫീച്ചറുകൾ ഒന്നുമില്ലാത്ത താരതമ്യേന ലളിതമായ ഒരു ഇലക്ട്രിക് സ്കൂട്ടറാണ്, എന്നാൽ വാഹനത്തിന്റെ ബേസ് രൂപത്തിൽ പോലും ഇത് TFT ഡിസ്പ്ലേയോടെയാണ് വരുന്നത്. വരാനിരിക്കുന്ന ലോ സ്പെക്ക് മോഡലിൽ ഇത് കൂടുതൽ സിമ്പിളായ എന്തെങ്കിലും ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാം.
കൂടുതൽ താങ്ങാനാവുന്ന ടിവിഎസ് ഐക്യൂബിന് ഇതുവരെ വ്യക്തമായ ലോഞ്ച് ടൈംലൈൻ കമ്പനി നൽകിയിട്ടില്ല, എന്നാൽ കൂടുതൽ പ്രീമിയം, സ്പോർട്ടി ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കുന്നതിനുള്ള തീയതി ടിവിഎസ് വെളിപ്പെടുത്തിയിരുന്നു. 2018 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ടിവിഎസ് ക്രിയോൺ കൺസെപ്‌റ്റിനെ അടിസ്ഥാനമാക്കിയായിരിക്കാം ഈ പുത്തൻ പ്രീമിയം ഇ-സ്‌കൂട്ടർ. 2023 ഓൾസ്റ്റ് 23 -ന് ദുബായിലാവും ഇലക്ട്രിക് സ്കൂട്ടറിന്റെ അവതരണം നടക്കുക. ഓൾസ്റ്റിൽ റിവർ ഇവിയും തങ്ങളുടെ ഇൻഡി എന്ന മോഡൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.


Click it and Unblock the Notifications








