ചാര്‍ജര്‍ റീഫണ്ട് എഫക്ട്; ഐക്യൂബിന്റെ വില കൂട്ടി ടിവിഎസ്
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വരെ രാജ്യത്തെ പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളോടൊപ്പം നല്‍കേണ്ട ചാര്‍ജറിന് വില ഈടാക്കി വന്നിരുന്നു. എന്നാല്‍ ഫെയിം പദ്ധതിക്ക് കീഴിലെ സബ്‌സിഡി നിര്‍ത്തലാക്കുമെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ കണ്ണുരുട്ടിയതോടെ ചാര്‍ജറിന് വാങ്ങിയ തുക തിരികെ നല്‍കാന്‍ പ്രമുഖര്‍ തീരുമാനിച്ചിരുന്നു.
ഓല ഇലക്ട്രിക്, ഏഥര്‍ എനര്‍ജി, ടിവിഎസ്, ഹീറോ തുടങ്ങിയ കമ്പനികള്‍ എല്ലാം ഇത്തരത്തില്‍ തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിനിടെ ഹീറോ വിഡ വില്‍പ്പന കൂട്ടാനായി ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില കുറച്ചു. എന്നാല്‍ പ്രമുഖ ഇലക്‌ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ ടിവിഎസ് തങ്ങളുടെ ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില ഉയര്‍ത്തിയിരിക്കുകയാണിപ്പോള്‍.

ചാര്‍ജറിന്റെ വില ഉള്‍പ്പെടെ ടിവിഎസ് ഐക്യൂബ് ഇപ്പോള്‍ ബെംഗളൂരുവില്‍ 1.21 ലക്ഷം രൂപ ഓണ്‍റോഡ് വിലയില്‍ ലഭ്യമാണ്. എന്നാല്‍ സംസ്ഥാന സബ്‌സിഡികള്‍ക്ക് അനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വില വ്യത്യാസപ്പെടും. 51,000 രൂപയാണ് ടിവിഎസ് ഐക്യൂബിന് ഫെയിം സബ്‌സിഡി ലഭിക്കുന്നത്. എന്നാല്‍ കേരളത്തിലും കര്‍ണാടകയിലുമൊന്നും സംസ്ഥാന സബ്‌സിഡികള്‍ ലഭ്യമല്ല. ഡല്‍ഹിയില്‍ ടിവിഎസ് ഐക്യൂബിന് 17,000 രൂപയുടെ സംസ്ഥാന സബ്സിഡി ലഭിക്കും.
സംസ്ഥാന സബ്‌സിഡി കൂടി ചേരുന്നതോടെ ഡല്‍ഹിയില്‍ ഐക്യൂബിന് 1.06 ലക്ഷം രൂപയാണ് ഓണ്‍റോഡ് വില വരുന്നത്. ചാര്‍ജര്‍ കൂടാതെ 1.56 ലക്ഷം രൂപയായിരുന്നു ടിവിഎസ് ഐക്യൂബിന്റെ പ്രാരംഭ വില. ഇപ്പോള്‍ ഇലക്ട്രിക് സ്‌കൂട്ടറിനൊപ്പം 650 വാട്ട് ചാര്‍ജര്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ടിവിഎസ് ഐക്യൂബിന്റെ അടിസ്ഥാന വേരിയന്റിന്റെ സബ്‌സിഡി കൂടാതെയുള്ള വില ഇപ്പോള്‍ 1.66 ലക്ഷം രൂപയായി (എക്‌സ്‌ഷോറൂം).

ടിവിഎസ് ഐക്യൂബ് S വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില 9,000 രൂപയോളം വര്‍ധിച്ച് 1.68 ലക്ഷം രൂപയായി. ഫെയിം സബ്‌സിഡിയോടെ 1.32 ലക്ഷം രൂപ വിലയില്‍ ഐക്യൂബ് S വാങ്ങാം. എന്നാല്‍ 9,440 രൂപ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ഇനത്തില്‍ ഐക്യൂബ് S ഉപഭോക്താക്കള്‍ അധികം മുടക്കേണ്ടി വരും. സാങ്കേതികമായി വില വര്‍ധിച്ചിട്ടുണ്ടെങ്കിലും ഉപഭോക്താക്കള്‍ നല്‍കേണ്ട തുകയില്‍ കാര്യമായ മാറ്റമില്ല.
കാരണം ചാര്‍ജറിന്റെ വില ഇപ്പോള്‍ ഇവിയുടെ വിലയില്‍ ഉള്‍പ്പെടുത്തിയെന്നതാണ് മാറ്റം. അല്ലാതെ ഉപഭോക്താക്കളുടെ ചുമലില്‍ അധിക ചിലവിന്റെ ഭാരം വരുന്നില്ല. 2020 -ലാണ് ടിവിഎസ് ഐക്യൂബ് പുറത്തിറങ്ങിയത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ലക്ഷം യൂണിറ്റ് വില്‍പ്പന സ്വന്തമാക്കാന്‍ ഐക്യൂബിനായിരുന്നു. ടിവിഎസ് ഐക്യൂബ്, ഐക്യൂബ് S വേരിയന്റുകള്‍ 3.4 kWh ബാറ്ററി പായ്ക്കാണ് വാഗ്ദാനം ചെയ്യുന്നത്.

ഒറ്റ ചാര്‍ജില്‍ സ്‌കൂട്ടര്‍ 100 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 7.0 ഇഞ്ച് TFT ഡിസ്പ്ലേ, റിവേഴ്സ് പാര്‍ക്കിംഗ്, HMI കണ്‍ട്രോള്‍ എന്നിവയാണ് ഐക്യൂബിന്റെ പ്രധാന സവിശേഷതകള്‍. 17 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജുമായാണ് ഐക്യൂബ് എത്തുന്നത്. 6.0 bhp പവറും 140 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള BLDC ഇലക്ട്രിക് മോട്ടോറാണ് ഐക്യൂബിന്റെ രണ്ട് വേരിയന്റുകള്‍ക്കും തുടിപ്പേകുന്നത്. മണിക്കൂറില്‍ 78 കിലോമീറ്ററാണ് പരമാവധി വേഗത.
തുടക്കത്തില്‍ പറഞ്ഞ പോലെ ടിവിഎസ്, ഏഥര്‍ എനര്‍ജി, ഓല ഇലക്ട്രിക്, ഹീറോ മോട്ടോകോര്‍പ്പ് തുടങ്ങിയ കമ്പനികള്‍ ചാര്‍ജറിന് ഈടാക്കിയ തുക മടക്കി നല്‍കാന്‍ തീരുമാനിച്ചിരുന്നു. 1.50 ലക്ഷം രൂപയില്‍ കൂടുതല്‍ ഈടാക്കിയ തുക തിരികെ നല്‍കാനാണ് കമ്പനികള്‍ തീരുമാനിച്ചത്. എക്‌സ്‌ഷോറൂം വില എതിരാളികളേക്കാള്‍ കുറവായതിനാല്‍ ടിവിഎസ് തിരികെ നല്‍കാനുള്ള തുകയും താരതമ്യേന കുറവാണ്.
എതിരാളികളുമായി തട്ടിച്ച് നോക്കുമ്പോള്‍ ടിവിഎസ് ഐക്യൂബിന്റെ എക്സ്‌ഷോറൂം വില കുറവായിരുന്നു. മിക്ക ഇടങ്ങളിലും ഐക്യൂബിന്റെ വില 1.50 ലക്ഷം രൂപയ്ക്ക് മുകളിലായിരുന്നു. കണക്കുപ്രകാരം ശരാശരി ഒരു സ്‌കൂട്ടറിന് ഏകദേശം 1,700 രൂപയാണ് മടക്കി നല്‍കേണ്ടത്. ഇത്തരത്തില്‍ ടിവിഎസ് മൊത്തമായി ഏകദേശം 15 മുതല്‍ 16 കോടി രൂപ വരെയാണ് ഉപഭോക്താക്കള്‍ക്ക് തിരിച്ച് നല്‍കാനുണ്ടാവുക.


Click it and Unblock the Notifications








