ആക്ടീവ സൈഡാകും; ഉത്സവകാല വിപണി പിടിക്കാൻ ടിവിഎസ് ജുപ്പിറ്റര്‍ 125 സ്മാര്‍ട്ടായി എത്തി

സ്‌കൂട്ടര്‍ എന്നാല്‍ ഹോണ്ട ആക്ടിവയെന്ന സ്ഥിതിയില്‍ നിന്ന് ഇന്ത്യക്കാരെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ച മോഡലാണ് ടിവിഎസ് ജുപ്പിറ്റര്‍. വില്‍പ്പനയുടെ കാര്യത്തില്‍ ആക്ടിവയുടെ പിറകിലാണെങ്കിലും സ്വന്തമായി ഫാന്‍ബേസ് സൃഷ്ടിക്കാന്‍ ജുപ്പിറ്ററിനും സാധിച്ചിരുന്നു. ഇപ്പോള്‍ ഉത്സവകാലത്ത് ഉല്‍പ്പന്ന പോര്‍ട്‌ഫോളിയോ വൈവിധ്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ടിവിഎസ് മോട്ടോര്‍ കമ്പനി SmartXonnect സാങ്കേതികവിദ്യയോടെ ടിവിഎസ് ജൂപ്പിറ്റര്‍ 125 സ്‌കൂട്ടര്‍ പുറത്തിറക്കി.

SmartXonnect സാങ്കേതികവിദ്യയുള്ള ടിവിഎസ് ജുപ്പിറ്റര്‍ 125 സ്‌കൂട്ടറില്‍ അത്യാധുനിക കണക്റ്റഡ് ഫീച്ചറുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ഫസ്റ്റ്-ഇന്‍-ക്ലാസ് സവിശേഷതകളോടെ സെഗ്മെന്റില്‍ ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കാനാണ് ടിവിഎസ് ഉദ്ദേശിക്കുന്നത്. 96,855 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ടിവിഎസ് മോട്ടോര്‍ കമ്പനി ജുപ്പിറ്റര്‍ 125-ന്റെ പുതിയ SmartXonnect വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഡിസ്‌ക് ബ്രേക്കും അലോയി വീലുകളുമുള്ള മുമ്പത്തെ ടോപ്പ് എന്‍ഡ് വേരിയന്റിനേക്കാള്‍ 6,200 രൂപ കൂടുതലാണ് ഇതിന്.

tvs jupiter smartxonnect

എലഗന്റ് റെഡ്, മാറ്റ് കോപ്പര്‍ ബ്രോണ്‍സ് എന്നിങ്ങനെ രണ്ട് പുത്തന്‍ നിറങ്ങളില്‍ സ്‌കൂട്ടര്‍ വാങ്ങാന്‍ സാധിക്കും. ടിവിഎസിന്റെ SmartXonnect സാങ്കേതികവിദ്യ ജുപ്പിറ്റര്‍ 125-ല്‍ നിരവധി കണക്റ്റിവിറ്റി ഫീച്ചറുകള്‍ കൊണ്ടുവന്നതായി കാണാം. TFT സ്‌ക്രീനുള്ള പുത്തന്‍ നിറത്തിലുള്ള ഹൈബ്രിഡ് കണ്‍സോള്‍ റൈഡറുടെ സ്മാര്‍ട്ട്‌ഫോണുമായി കണക്ട് ചെയ്ത് കോള്‍, മെസേജ് നോട്ടിഫിക്കേഷനുകളും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, വോയ്‌സ് അസിസ്റ്റഡ് ഫീച്ചറുകള്‍ എന്നിവയിലേക്ക് ആക്‌സസ് നല്‍കുന്നു.

സോഷ്യല്‍ മീഡിയ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷനുളും പുതിയ TFT സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുമെന്നതും മറ്റൊരു മെച്ചമാണ്. കാലാവസ്ഥാ പ്രവചനങ്ങള്‍, കായിക മത്സരങ്ങളുടെ തത്സമയ സ്‌കോര്‍ വിവരങ്ങള്‍, വാര്‍ത്തകള്‍ എന്നിവ അറിയാനുള്ള സൗകര്യം ഇതിലൂടെ സാധ്യമാകുന്നുണ്ട്. പിന്‍സീറ്റില്‍ യാത്രചെയ്യുന്നവര്‍ക്കുള്ള സൗകര്യത്തിനായി ഒരു പുതിയ ബാക്ക്റെസ്റ്റും ഉണ്ട്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തത്സമയ ഇന്ധനക്ഷമത, ഇന്ധനം തീരാനുള്ള ദൂരം, ശരാശരി ഇന്ധനക്ഷമത എന്നിവയും പ്രദര്‍ശിപ്പിക്കും.

tvs jupiter smartxonnect

പുതിയ കണക്ടിവിറ്റി ഫീച്ചറുകള്‍ മാത്രമല്ല ടിവിഎസ് ജുപ്പിറ്ററിന്റെ പ്രസ്തുത വേരിയന്റില്‍ രണ്ട് സേഫ്റ്റി ഫീച്ചറുകളും നിര്‍മാതാക്കള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഫോളോ-മീ ഹെഡ്ലാമ്പും ഹസാര്‍ഡ് ലൈറ്റുകളുമാണ് പുത്തന്‍ സുരക്ഷ സവിശേഷതകള്‍. എഞ്ചിന്‍ ഓഫാക്കിയതിന് ശേഷം 20 സെക്കന്‍ഡ് നേരത്തേക്ക് ഹെഡ്ലാമ്പ് പ്രകാശിപ്പിക്കുന്നതാണ് ഫോളോ മി ഹെഡ്‌ലാമ്പ്. ഇതല്ലാതെ ജുപ്പിറ്റര്‍ 125 SmartXonnect പതിപ്പിന് സ്‌കൂട്ടറിന്റെ മറ്റ് വേരിയന്റുകളുമായി തട്ടിച്ച് നോക്കുമ്പോള്‍ മാറ്റങ്ങളില്ല.

124.8 സിസി എഞ്ചിനാണ് ഈ പതിപ്പിനും തുടിപ്പേകുന്നത്. ഒരു CVT ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ എഞ്ചിന്‍ 8.04 bhp പവറും 10.5 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 108 കിലോഗ്രാം ആണ് ടിവിഎസ് ജുപ്പിറ്ററിന്റെ ഭാരം. ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. 12 ഇഞ്ച് അലോയ് വീലുകളുമായിട്ടാണ് ഇത് വരുന്നതെങ്കിലും സ്റ്റീല്‍ വീലുകള്‍ ഓപ്ഷനായി ലഭ്യമാണ്.

ഡ്യുവല്‍ ഡ്രം, ഡിസ്‌ക്-ഡ്രം കോമ്പിനേഷനുകളില്‍ സ്‌കൂട്ടര്‍ വാങ്ങാന്‍ സാധിക്കും. 33 ലിറ്റര്‍ അണ്ടര്‍ സീറ്റ് കപാസിറ്റിയാണ് എതിരാളികളില്‍ നിന്ന് ജുപ്പിറ്റര്‍ 125-നെ വേറിട്ട് നിര്‍ത്തുന്ന ഘടകങ്ങളില്‍ ഒന്ന്. മുന്‍വശത്താണ് ഇതിന്റെ ഫ്യൂവല്‍ ഫില്ലര്‍ നല്‍കിയിരിക്കുന്നതെന്നതും ജുപ്പിറ്റര്‍ 125 സ്‌കൂട്ടറിന്റെ ഒരു മേന്‍മയാണ്. ഇന്ധനം നിറക്കാനായി റൈഡര്‍ വണ്ടിയില്‍ നിന്ന് ഇറങ്ങേണ്ടതില്ല.

'അതിവേഗതയില്‍ പായുന്ന ഇന്നത്തെ ലോകത്ത് കണക്ടഡായിരിക്കുകയെന്നത് ഒരു സൗകര്യത്തേക്കാള്‍ അനിവാര്യമായിരിക്കുന്നു. നിങ്ങള്‍ കണക്റ്റുചെയ്തിട്ടില്ലാത്ത ഒരു സമയം ഇരുചക്രവാഹനത്തിലായിരിക്കുമ്പോള്‍ ആണ്. യാത്രകള്‍ക്കിടയിലും തടസ്സങ്ങളില്ലാതെ കണക്ടഡായിരിക്കാന്‍ സാധിക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത SmartXonnect സഹിതമുള്ള പുതിയ ടിവിഎസ് ജുപ്പിറ്റര്‍ 125 സ്‌കൂട്ടറിന്റെ വരവ് നിങ്ങളെ സഹായിക്കും' ടിവിഎസിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് അനിരുദ്ധ ഹാള്‍ഡര്‍ പറഞ്ഞു.

ടിവിഎസിന്റെ തന്നെ എന്‍ടോര്‍ഖ് 125, ഹോണ്ട ആക്ടിവ 125, സുസുക്കി ആക്‌സസ് 125 എന്നിവയ്ക്കെതിരെയാണ് ജുപ്പിറ്റര്‍ 125 SmartXonnect മത്സരിക്കുന്നത്. ജനപ്രിയ സ്‌കൂട്ടറിന് ന്യൂജെന്‍ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഫീച്ചറുകള്‍ നല്‍കിയത് ഉത്സവ സീസണില്‍ ടിവിഎസിന് വില്‍പ്പന ഉയര്‍ത്താന്‍ സഹായിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Tuesday, October 17, 2023, 13:48 [IST]
English summary
Tvs jupiter 125 smartxonnect variant launched price specs feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X