ആക്ടിവയെ കെട്ടുകെട്ടിക്കാന്‍ പുത്തന്‍ തന്ത്രം; ടിവിഎസ് ജുപ്പിറ്ററിന്റെ ഈ വേരിയന്റ് വരെ ഇനി 'സ്മാര്‍ട്'

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ ഒന്നായ ടിവിഎസ് മോട്ടോര്‍ പുറത്തിറക്കുന്ന ജനപ്രിയ സ്‌കൂട്ടറാണ് ജുപ്പിറ്റര്‍. രാജ്യത്ത് ഹോണ്ട ആക്ടിവ കഴിഞ്ഞാല്‍ ജനപ്രീതിയുടെ കാര്യത്തില്‍ തൊട്ടുപിന്നിലുള്ള മോഡല്‍ എന്ന് വേണമെങ്കില്‍ ജുപ്പിറ്ററിനെ വിശേഷിപ്പിക്കാം. മോഡലിനെ കാലികമായി നിലനിര്‍ത്താന്‍ വേരിയന്റ് ലിസ്റ്റ് ഇടക്കിടെ പരിഷ്‌കരിക്കുന്ന ശീലം കമ്പനിക്കുണ്ട്.

ഇപ്പോള്‍ ടിവിഎസ് SmartXonnect ടെക്നോളജി സജ്ജീകരിച്ച ജുപ്പിറ്റര്‍ ZX ഡ്രം വേരിയന്റ് വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ടിവിഎസ് ഇപ്പോള്‍. നൂതന സാങ്കേതിക വിദ്യ ഏറ്റവും താങ്ങാവുന്ന വേരിയന്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുകയാണിപ്പോള്‍. 84,468 രൂപയാണ് പുതിയ ജുപ്പിറ്റര്‍ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില. ജുപ്പിറ്റര്‍ ZX ഡിസ്‌ക് വേരിയന്റിനേക്കാള്‍ 4520 രൂപ കുറവാണിതിന്. സ്റ്റാര്‍ലൈറ്റ് ബ്ലൂ, ഒലിവ് ഗോള്‍ഡ് എന്നീ രണ്ട് നിറങ്ങളില്‍ ഇത് വാങ്ങാന്‍ സാധിക്കും.

tvs jupiter zx drum smartxonnect

സൗന്ദര്യ വര്‍ധക മാറ്റങ്ങള്‍ മാത്രമല്ല ഒരുപിടി കണക്റ്റിവിറ്റി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് സ്‌കൂട്ടര്‍ അടിമുടി സ്മാര്‍ട്ടാക്കിയിരിക്കുകയാണ് ടിവിഎസ്. ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ ടിവിഎസ് SmartXonnect ടെക്നോളജി ഉപയോഗിച്ച് ബ്ലൂടൂത്ത് കണക്റ്റഡ് ഡിജിറ്റല്‍ ക്ലസ്റ്റര്‍ ശാക്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ടിവിഎസ് എന്‍ടോര്‍ഖില്‍ ഇതേ യൂണിറ്റ് മുമ്പ് കണ്ടിരുന്നു. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ തന്നെ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, വോയ്സ് അസിസ്റ്റ്, കോള്‍, എസ്എംഎസ് അലേര്‍ട്ടുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു.

യാത്രയ്ക്കിടയില്‍ തന്നെ കണക്ടഡായിരിക്കാന്‍ റൈഡര്‍മാരെ ഈ ടെക്‌നോളജി സഹായിക്കുന്നു. കൂടാതെ ഒരു ബില്‍റ്റ്-ഇന്‍ മൊബൈല്‍ ചാര്‍ജറും ഈ വേരിയന്റില്‍ വരുന്നുണ്ട്. സവാരി ചെയ്യുമ്പോള്‍ തന്നെ തങ്ങളുടെ ഗാഡ്ജറ്റുകള്‍ ചാര്‍ജ് ചെയ്യാന്‍ ഇതുവഴി റൈഡര്‍മാര്‍ക്ക് സാധിക്കുന്നത് വലിയ ഉപകാരമാണ്. രാജ്യത്തെ എല്ലാ ടിവിഎസ് മോട്ടോര്‍ കമ്പനി ഡീലര്‍ഷിപ്പുകളില്‍ നിന്നും ജുപ്പിറ്ററിന്റെ പുത്തന്‍ വേരിയന്റ് ഇപ്പോള്‍ വാങ്ങാവുന്നതാണ്.

tvs jupiter zx drum smartxonnect

ഫ്യുവല്‍ ഇഞ്ചക്ഷനോടുകൂടിയ അതേ 109.7 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ് സ്‌കൂട്ടറിന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 7,500 rpm-ല്‍ 7.7 bhp പവറും 5,500 rpmല്‍ 8.8 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്നു. CVT ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നു. കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റത്തിനൊപ്പം ZX ഡ്രം ബ്രേക്ക് വേരിയന്റിന് മുന്നിലും പിന്നിലും 130 mm ഡ്രം ബ്രേക്കുകള്‍ ആണ് ലഭിക്കുന്നു.

രണ്ടറ്റത്തും 12 ഇഞ്ച് ട്യൂബ്ലെസ് ടയറാണ് സ്‌കൂട്ടറില്‍ ഘടിപ്പിച്ചിരിക്കുന്നത്. 73,240 രുപ മുതലാണ് രാജ്യത്തെ ജനപ്രിയ സ്‌കൂട്ടര്‍ ശ്രേണിയില്‍ ഒന്നായ ജുപ്പിറ്ററിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ജുപ്പിറ്റര്‍ ക്ലാസിക് വേരിയന്റ് സ്വന്തമാക്കാന്‍ 89,648 രൂപ മുടക്കണം. ഹോണ്ട ആക്ടിവയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ സ്‌കൂട്ടറാണ് ടിവിഎസ് ജുപ്പിറ്റര്‍. പുതിയ അപ്‌ഡേറ്റ് മുടക്കുന്ന പണത്തിനൊത്ത മൂല്യം നല്‍കുന്നതിനാല്‍ ജനപ്രിയന്‍ കൂടുതല്‍ കസ്റ്റമേഴ്‌സിനെ ഷോറൂമിലേക്ക് ആകര്‍ഷിക്കും.

മറ്റ് വാര്‍ത്തകള്‍ നോക്കുമ്പോള്‍ കമ്പനി കഴിഞ്ഞ ദിവസം ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ 1.5 ലക്ഷം യൂണിറ്റ് വിറ്റ് നാഴികക്കല്ല് താണ്ടിയിരുന്നു. ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് ടിവിഎസ് ഈ മാസം ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. പുതിയ ഇവിയുടെ ടീസര്‍ പങ്കുവെച്ച് ടിവിഎസ് ഓളം തീര്‍ത്തിട്ടുണ്ട്. ലംബമായി സ്ഥാപിച്ചിരിക്കുന്ന എല്‍ഇഡി ഹെഡ്ലാമ്പ്, സ്‌പോര്‍ട്ടി ലുക്കിംഗ് ഫ്രണ്ട് ആപ്രോണ്‍, ടേണ്‍ സിഗ്‌നലുകള്‍ എന്നിവയുടെ സാന്നിധ്യമാണ് ടീസര്‍ സൂചിപ്പിക്കുന്നു.

2018 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ക്രിയോണ്‍ കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പായിരിക്കാം ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെയുള്ള രണ്ട് ടീസറുകളും കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ലാത്തതിനാല്‍ 2023 ഓഗസ്റ്റ് 23-ന് നടക്കാന്‍ പോകുന്ന ഇവന്റില്‍ സംഭവം അറിയാം. ദുബൈ ആണ് ഇവിയുടെ ആഗോള അരങ്ങേറ്റത്തിന് ആതിഥേയത്വം വഹിക്കാന്‍ പോകുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ടിവിഎസ് ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ക്രിയോണ്‍ കണ്‍സെപ്റ്റ് ഏവരുടെയും മനംകവര്‍ന്നിരുന്നു.

11.76 kW ഇലക്ട്രിക് മോട്ടോര്‍ ശക്തിപകരുന്ന ഈ മോഡല്‍ 5.1 സെക്കന്‍ഡിനുള്ളില്‍ 0-60 kmph വേഗത കൈവരിക്കുമെന്നായിരുന്നു അവകാശവാദം. ഏതായാലും വരാന്‍ പോകുന്ന പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് 150 കിലോമീറ്ററിന് മുകളില്‍ റൈഡിംഗ് റേഞ്ച് ഉണ്ടായിരിക്കാനാണ് സാധ്യത. ഐക്യൂബിന്റെ മുകളില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ ഓല S1 പ്രോ, ഏഥര്‍ 450X, ഹീറോ വിഡ V1, സിമ്പിള്‍ വണ്‍ എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകളുമായി പോരാടും.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ടിവിഎസ് മോട്ടോര്‍ കമ്പനി ലിമിറ്റഡിന്റെ അറ്റാദായത്തില്‍ വര്‍ധനയുണ്ടായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 46% വര്‍ധനവാണുണ്ടായത്. കമ്പനിയുടെ PAT (പ്രോഫിറ്റ് ആഫ്റ്റര്‍ ടാക്‌സ്) 46% വര്‍ധിച്ച് 468 കോടി രൂപയിലെത്തി. മുന്‍വര്‍ഷത്തെ ഇതേകാലയളവുമായി തട്ടിച്ച് നോക്കുമ്പോള്‍ 46 ശതമാനമാണ് വര്‍ധനവ്.

More from DriveSpark

Article Published On: Thursday, August 3, 2023, 14:30 [IST]
English summary
Tvs jupiter zx drum with smartxonnect tech launched price features and specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X