Metro Plus 110 അവതരിപ്പിച്ച് TVS; വില, എഞ്ചിന്‍, ഫീച്ചര്‍, മൈലേജ് വിവരങ്ങള്‍ അറിയാം

ആഭ്യന്തര നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍, ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖമായ ടൂ-വീലര്‍, ത്രീ-വീലര്‍ നിര്‍മ്മാതാക്കളില്‍ ഒന്നാണ്. വിപുലമായ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ ഉപയോഗിച്ച്, ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളില്‍ ടിവിഎസ് പ്രവര്‍ത്തിക്കുന്നു. അതിലൊന്നാണ് ബംഗ്ലാദേശ്.

ഇപ്പോഴിതാ ബംഗ്ലാദേശ് വിപണിയില്‍, നവീകരിച്ച ഫീച്ചറുകളും പുതിയ കൂട്ടിച്ചേര്‍ക്കലുകളുമുള്ള മെട്രോ പ്ലസ് 110 എന്ന പുതിയ മോട്ടോര്‍സൈക്കിള്‍ ടിവിഎസ് ഇന്ന് പുറത്തിറക്കി. ഇത് പൂര്‍ണ്ണമായും പുതിയ മോട്ടോര്‍സൈക്കിള്‍ അല്ല, ഇന്ത്യയിലും വില്‍ക്കുന്നുവെന്ന് വേണം പറയാന്‍. ഇന്ത്യന്‍ വിപണിയില്‍ ടിവിഎസിന്റെ മുഴുവന്‍ ലൈനപ്പും പരിശോധിച്ചിട്ടും മെട്രോ പ്ലസ് എന്ന മോഡല്‍ കണ്ടെത്താന്‍ സാധിച്ചെന്ന് വരില്ല.

Metro Plus 110 അവതരിപ്പിച്ച് TVS; വില, എഞ്ചിന്‍, ഫീച്ചര്‍, മൈലേജ് വിവരങ്ങള്‍ അറിയാം

എന്നാല്‍ നിങ്ങള്‍ക്ക് അത് സ്റ്റാര്‍ സിറ്റി പ്ലസ് എന്ന പേരില്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് വേണം പറയാന്‍. അതെ, രണ്ട് മോട്ടോര്‍സൈക്കിളുകളും ഏതാണ്ട് സമാനമാണ്. അവ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നുകൂടി ഈ ലേഖനത്തില്‍ നമ്മുക്ക് നോക്കാം. മെട്രോ പ്ലസ് 110 പട്ടികയിലേക്ക് കൊണ്ടുവരുന്ന നവീകരണങ്ങളെ ഈ സെഗ്മെന്റിലെ ഉപഭോക്തൃ ആവശ്യങ്ങള്‍ എന്ന് വേണം വിളിക്കാന്‍.

മെട്രോ പ്ലസിന്റെ പുതുക്കിയ സ്‌റ്റൈലിംഗും സുരക്ഷാ വശവും പുതിയ തലമുറയിലെ റൈഡര്‍മാരെ തൃപ്തിപ്പെടുത്തുമെന്നും ബംഗ്ലാദേശിലെ വര്‍ദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം തൃപ്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. മുമ്പ് ഓഫര്‍ ചെയ്തിരുന്നതിന്റെ ഒരു പുതുക്കല്‍ മാത്രമാണിതെന്ന് പറയപ്പെടുന്നു. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, പുതിയ ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍, സിന്‍ക്രൊണൈസ്ഡ് ബ്രേക്കിംഗ് ടെക്നോളജി എന്നിവയാണ് മോട്ടോര്‍സൈക്കിളിലെ പ്രധാന ഹൈലൈറ്റുകള്‍.

ഇവ കൂടാതെ അലൂമിനിയം ഗ്രാബ് റെയില്‍, ക്രോം മഫ്ളര്‍ ഗാര്‍ഡ്, സ്പോര്‍ട്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ കൂട്ടിച്ചേര്‍ക്കലുകളില്‍ ചിലതാണ്. 5 സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്ന 109.7 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫോര്‍-സ്‌ട്രോക്ക്, എയര്‍ കൂള്‍ഡ് എഞ്ചിനാണ് മെട്രോ പ്ലസ് 110-ന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 7,500 rpm-ല്‍ 8.29 bhp കരുത്തും 5,000 rpm-ല്‍ 8.7 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കും. ബ്രേക്കിംഗ് ചുമതലകള്‍ക്കായി, മോട്ടോര്‍സൈക്കിളിന് പിന്നില്‍ ഡ്രം ബ്രേക്കും മുന്‍വശത്ത് ഒരു ഡിസ്‌ക് അല്ലെങ്കില്‍ ഡ്രം യൂണിറ്റിന്റെ ഓപ്ഷനും ലഭിക്കുന്നു.

ടിവിഎസ് മെട്രോ പ്ലസ് 110-ന്റെ ആദ്യ ലോഞ്ച് മുതല്‍ കമ്പനി 1.2 ലക്ഷം യൂണിറ്റുകള്‍ ബംഗ്ലാദേശില്‍ വിറ്റു. ഇവയ്ക്കൊപ്പം, എല്ലാ ഗിയറുകളിലും പ്രവര്‍ത്തിക്കുന്ന ഒരു ഇലക്ട്രിക് സ്റ്റാര്‍ട്ട് ഫീച്ചറും രണ്ട് പുതിയ ഡ്യുവല്‍-ടോണ്‍ കളര്‍ സ്‌കീമുകളും. ഫ്രണ്ട് ഡിസ്‌ക് ബ്രേക്കോടുകൂടിയ ബ്ലൂ സില്‍വര്‍ ഡ്യുവല്‍ ടോണ്‍ ഷേഡ് ഇന്ത്യയിലും വാഗ്ദാനം ചെയ്യുന്നു. 86 kmpl എന്ന മികച്ച ഇന്‍-ക്ലാസ് മൈലേജാണ് ടിവിഎസ് വാഗ്ദാനം ചെയ്യുന്നത്. ബംഗ്ലാദേശിലെ കമ്പനിയില്‍ നിന്നുള്ള മറ്റെല്ലാ ഉല്‍പ്പന്നങ്ങളെയും പോലെ ടിവിഎസ് മെട്രോ പ്ലസ് 110-നൊപ്പം സ്റ്റാന്‍ഡേര്‍ഡ് രണ്ട് വര്‍ഷത്തെ വാറന്റിയും ആറ് സൗജന്യ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയില്‍ സ്റ്റാര്‍ സിറ്റി പ്ലസ് വില ആരംഭിക്കുന്നത് 73,500 രൂപ മുതലാണ് (എക്‌സ്‌ഷോറൂം) വില ആരംഭിക്കുന്നത്. 2023 ടിവിഎസ് മെട്രോ പ്ലസ് 110 സിസിയുടെ ബംഗ്ലാദേശില്‍ ഡ്രം ബ്രേക്ക് വേരിയന്റിന് BDT 1.25 ലക്ഷം (INR 1 ലക്ഷം) മുതലും ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് BDT 1.3 ലക്ഷം (INR 1.05 ലക്ഷം) മുതലും ആരംഭിക്കുന്നു. തങ്ങളുടെ പ്രധാന അന്താരാഷ്ട്ര വിപണികളിലൊന്നായ ബംഗ്ലാദേശില്‍ പുതിയ ടിവിഎസ് മെട്രോ പ്ലസ് അവതരിപ്പിക്കുന്നതില്‍ അതിയായ സന്തുഷ്ടരാണെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഈ മോട്ടോര്‍സൈക്കിള്‍ 335 സെയില്‍സ് ഔട്ട്ലെറ്റുകളില്‍ വില്‍ക്കുകയും 328 സര്‍വീസ് ടച്ച് പോയിന്റുകളില്‍ സര്‍വീസ് ചെയ്യുകയും ബംഗ്ലാദേശിലുടനീളമുള്ള ഏറ്റവും വിശാലമായ സേവന ശൃംഖലയാക്കുകയും ചെയ്യുമെന്നും കമ്പനി അറിയിച്ചു.

രാജ്യത്തെ ടിവിഎസ് മോട്ടോറിന്റെ പോര്‍ട്ട്ഫോളിയോയെ ശക്തിപ്പെടുത്തുന്ന ഫീച്ചറുകളുള്ള ഏറ്റവും ജനപ്രിയ മോട്ടോര്‍സൈക്കിളാണ് ടിവിഎസ് മെട്രോ പ്ലസ് എന്ന് ടിവിഎസ് ഓട്ടോ ബംഗ്ലാദേശ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജെ. എക്റാം ഹുസൈന്‍ പറഞ്ഞു. ടിവിഎസ് മോട്ടോര്‍ കമ്പനിയുമായുള്ള തങ്ങളുടെ 15 വര്‍ഷത്തെ നീണ്ടതും പ്രതിബദ്ധതയുള്ളതുമായ സഹകരണം മോപെഡ്, മോട്ടോര്‍സൈക്കിള്‍, സ്‌കൂട്ടര്‍ വിഭാഗങ്ങളിലെ ഉപഭോക്താക്കള്‍ക്കായി ജനപ്രിയ ഓഫറുകള്‍ വാഗ്ദാനം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More from DriveSpark

Article Published On: Monday, January 9, 2023, 19:06 [IST]
English summary
Tvs metro plus 110 launched in bangladesh price features engine mileage details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X