ടിവിഎസിന്റെ കളികള്‍ ഇനി യൂറോപ്പില്‍; കൈപിടിക്കുന്നത് വമ്പന്‍ കമ്പനിയുമായി

ഇന്ത്യയിലെ നിരവധി ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഇപ്പോള്‍ ഇന്റര്‍നാഷണലാകുന്നത്. പ്രമുഖ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ അള്‍ട്രാവയലറ്റ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സമാപിച്ച EICMA ഓട്ടോ ഷോയിലൂടെ തങ്ങളുടെ യൂറോപ്യന്‍ എന്‍ട്രി പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ രാജ്യത്തെ മുന്‍നിര ടൂവീലര്‍ നിര്‍മാതാക്കളായ ടിവിഎസ് മോട്ടോറും തങ്ങളുടെ പ്രവര്‍ത്തനം യൂറോപ്പിലേക്ക് വ്യാപിപ്പിക്കുകയാണ്.

യൂറോപ്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിന്റെ ഭാഗമായി ടിവിഎസ് മോട്ടോര്‍ ഇറക്കുമതിക്കും വിതരണത്തിനുമായി എമില്‍ ഫ്രെയുമായി കരാറില്‍ ഒപ്പുവച്ചു. ഹൊസൂര്‍ ആസ്ഥാനമായുള്ള ഇരുചക്ര, മുച്ചക്ര വാഹന നിര്‍മ്മാതാക്കള്‍ എമില്‍ ഫ്രെയുടെ വിപുലമായ വിതരണ ശൃംഖലയും യൂറോപ്പിലെ ആഴത്തിലുള്ള വിപണി വിവരങ്ങളും ഉപയോഗിക്കും. വന്‍കരയില്‍ നൂറ്റാണ്ട് കാലം പയറ്റിത്തെളിഞ്ഞ എമില്‍ ഫ്രെയുമായി കൈകോര്‍ക്കുന്നത് ടിവിഎസിന് വന്‍ മുന്നേറ്റമുണ്ടാക്കും.

tvs ronin special edition

യൂറോപ്പിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ ഇറക്കുമതിക്കാരും റീട്ടെയിലര്‍മാരുമാണ് എമില്‍ ഫ്രേ. മേഖലയിലുടനീളം നിരവധി പ്രമുഖ വാഹന ബ്രാന്‍ഡുകള്‍ക്ക് ഇവര്‍ സേവനം നല്‍കുന്നു. യൂറോപ്യന്‍ യൂണിയനിലെ തെരഞ്ഞെടുത്ത വിപണികള്‍ക്കായി വിതരണ ക്രമീകരണങ്ങളില്‍ ഏര്‍പ്പെടുന്നതിന് അവരുടെ സഹകരണ ശ്രമങ്ങള്‍ ഉപയോഗിക്കാനും ഇരുചക്രവാഹന ഡിമാന്‍ഡുള്ള രാജ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും നിലവിലുള്ള എമില്‍ ഫ്രെ ഇന്‍ഫ്രാസ്ട്രക്ചറും വിതരണ ശൃംഖല കെട്ടിപ്പടുക്കാനും ഇരു കമ്പനികളും പദ്ധതിയിടുന്നു.

ഈ കരാറിന്റെ ഫലമായി ഐസിഇ, ഇവി മോഡലുകള്‍ ഉള്‍പ്പെടെ ടിവിഎസ് മോട്ടോര്‍ ഉല്‍പ്പന്നങ്ങളുടെ മുഴുവന്‍ മോഡലുകളും 2024 ജനുവരി മുതല്‍ ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതികള്‍. ഫ്രാന്‍സിലായിരിക്കും ടിവിഎസിന്റെ ഉല്‍പ്പന്നങ്ങള്‍ ആദ്യം ലോഞ്ച് ചെയ്യുക. ഈ പങ്കാളിത്തത്തിന്റെ ഭാഗമായി അവരുടെ വില്‍പ്പന, വിപണനം, സേവന ശൃംഖലകള്‍ എന്നിവ പ്രയോജനപ്പെടുത്തി തിരഞ്ഞെടുത്ത രാജ്യങ്ങളിലെ ടിവിഎസ് ഉല്‍പ്പന്നങ്ങളുടെ വിതരണത്തിന്റെ ചുമതല എമില്‍ ഫ്രെ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ ഏറ്റെടുക്കും.

tvs raider

ജുപ്പിറ്റര്‍ 125, എന്‍ടോര്‍ഖ്, റെയ്ഡര്‍, ഐക്യൂബ്, എക്‌സ്, റോണിന്‍, അപ്പാച്ചെ RR 310, അപ്പാച്ചെ RTR 310 എന്നിവ ഉള്‍പ്പെടെയുള്ള ടിവിഎസ് മോഡലുകള്‍ യൂറോപ്പില്‍ വില്‍പ്പനക്കെത്തും. 'എമില്‍ ഫ്രെയുമായുള്ള തന്ത്രപരമായ സഖ്യം ഞങ്ങളുടെ ആഗോള വിപുലീകരണ തന്ത്രത്തിലെ നിര്‍ണായക ചുവടുവെപ്പാണ്. യൂറോപ്പ് ഞങ്ങള്‍ക്ക് ഒരു പ്രധാന വിപണിയായിരിക്കും. ഈ പങ്കാളിത്തത്തിലൂടെ ഞങ്ങളുടെ മികച്ച ഉല്‍പ്പന്നങ്ങള്‍ യൂറോപ്യന്‍ ഉപഭോക്താക്കളിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ ലക്ഷ്യമിടുന്നു' ടിവിഎസ് മാനേജിംഗ് ഡയറക്ടറായ സുദര്‍ശന്‍ വേണു പറഞ്ഞു.

ടിവിഎസിന് നിലവില്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ വിപണികളില്‍ കാര്യമായ സ്വാധീനമുണ്ട്. പുത്തന്‍ നീക്കം വഴി ടിവിഎസ് ശരിക്കും ഗ്ലോബലാകാനും അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയുണ്ടാക്കാനും സഹായിക്കും. ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലുമായി 80-ലധികം രാജ്യങ്ങളില്‍ ഇപ്പോള്‍ ടിവിഎസ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. 2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതി അവസാനിക്കുമ്പോള്‍ കമ്പനിയുടെ ബിസിനസിന്റെ നാലിലൊന്ന് ഭാഗവും കയറ്റുമതിയാണ്.

tvs jupiter

2023 ഒക്‌ടോബറില്‍ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തിയിരുന്നു. ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ ചേര്‍ത്ത് 2023 ഒക്ടോബറില്‍ 4,34,714 യൂണിറ്റുകളാണ് ടിവിഎസ് വിറ്റത്. ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും അടക്കമുള്ള കണക്കാണിത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 3,60,288 യൂണിറ്റുകളായിരുന്നു വില്‍പ്പന. വളര്‍ച്ച 20.66 ശതമാനം. 2023 സെപ്റ്റംബറില്‍ വിറ്റ 4,02,553 യൂണിറ്റുകളേക്കാള്‍ 7.99 ശതമാനം വളര്‍ച്ചയും നേടിയിട്ടുണ്ട്.

ടൂ വീലര്‍ സെഗ്മെന്റ് മാത്രമെടുക്കുമ്പോള്‍ മോട്ടോര്‍സൈക്കിള്‍ വില്‍പ്പന സ്‌കൂട്ടറുകളേക്കാള്‍ വളരെ കൂടുതലാണ്. അതേസമയം ഇലക്ട്രിക് സ്‌കൂട്ടറായ ടിവിഎസ് ഐക്യൂബിന്റെ ഡിമാന്‍ഡില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തി. പോയമാസം 2,01,965 യൂണിറ്റായിരുന്നു മോട്ടോര്‍സൈക്കിള്‍ വില്‍പ്പന. 2022 ഒക്ടോബറില്‍ വിറ്റ 1,64,568 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 22.72 ശതമാനമാണ് വളര്‍ച്ച. 2023 സെപ്റ്റംബറില്‍ വിറ്റ 1,86,438 യൂണിറ്റുകള്‍ അപേക്ഷിച്ച് 8.33 ശതമാനവും വില്‍പ്പന മെച്ചപ്പെട്ടു.

2023 ഒക്‌ടോബറില്‍ ടിവിഎസ് 1,65,135 യൂണിറ്റ് സ്‌കൂട്ടറുകളാണ് നിരത്തിലെത്തിച്ചത്. 2022 ഒക്ടോബറില്‍ വിറ്റ 1,35,190 യൂണിറ്റുകള്‍ അപേക്ഷിച്ച് 22.15 ശതമാനം വളര്‍ച്ച നേടി. 2023 സെപ്റ്റംബറില്‍ വിറ്റ 1,55,526 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ 6.18 ശതമാനം വളര്‍ച്ചയുണ്ട്. ഉത്സവകാലത്ത് ജനങ്ങള്‍ കൂടുതലായി ഷോറൂമുകളിലേക്കെത്തിയത് വില്‍പ്പനയില്‍ പ്രതിഫലിച്ചു. ദീപാവലി ആഘോഷങ്ങള്‍ അരങ്ങേറിയ നവംബറിലും മികച്ച വില്‍പ്പന രേഖപ്പെടുത്താനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

More from DriveSpark

Article Published On: Sunday, November 19, 2023, 8:30 [IST]
English summary
Tvs motor company entering european market signed agreement with emil fray details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X