മിസ്റ്റർ പോപ്പുലർ! 1.45 മില്യൺ വിൽപ്പന പിന്നിട്ട് ടിവിഎസ് എൻടോർഖ്
2018 ഫെബ്രുവരിയിൽ ലോഞ്ച് ചെയ്തതിന് ശേഷം ടിവിഎസ് എൻടോർഖ് 1.45 മില്യൺ (ദശലക്ഷം) വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. 2022 ഏപ്രിലിൽ എൻടോർഖ് ഒരു മില്യൺ വിൽപ്പന എന്ന മാർക്ക് പിന്നിട്ടു, 2023 മാർച്ച് അവസാനത്തോടെ മൊത്തം 12,89,171 യൂണിറ്റുകളുടെ വിൽപ്പനയും നേടി. ഇതോടൊപ്പം 2019 സാമ്പത്തിക വർഷം മുതൽ കയറ്റുമതി ചെയ്‌ത 165,947 യൂണിറ്റുകൾ കൂടെ ചേർക്കുമ്പോൾ വിൽപ്പന 1.45 മില്യൺ യൂണിറ്റ് കവിഞ്ഞിരിക്കുകയാണ്.
2023 സാമ്പത്തിക വർഷത്തിൽ, എൻടോർഖിന്റെ ഇന്ത്യയിലെ മൊത്തം വിൽപ്പന എന്നത് 290,539 യൂണിറ്റായിരുന്നു. പ്രതിവർഷ കണക്കിൽ 16.55 ശതമാനം വളർച്ചയാണ് മോഡൽ കൈവരിച്ചത്. വിപണിയിൽ എത്തി അഞ്ച് വർഷത്തിനുള്ളിൽ മോട്ടോർ സ്കൂട്ടർ ഒരു സാമ്പത്തിക വർഷത്തിൽ കൈവശപ്പെടുത്തിയ എക്കാലത്തെയും മികച്ച ആഭ്യന്തര വിൽപ്പനയാണിത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഈ പെഫോമെൻസോടെ, ഹോണ്ട ആക്ടിവ, ടിവിഎസ് ജൂപ്പിറ്റർ, സുസുക്കി ആക്‌സസ് എന്നിവയ്ക്ക് ശേഷം ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന നാലാമത്തെ സ്‌കൂട്ടർ എന്ന പദവി എൻടോർഖ് നിലനിർത്തി. ലോഞ്ച് ചെയ്‌തതുമുതൽ വളരെ ജനപ്രിയമായ ഒരു മോഡലാണ് ടിവിഎസ് എൻടോർഖ്. 2018 ഫെബ്രുവരിയിളെ അവതരണത്തിനേ ശേഷം രണ്ട് മാസത്തിനുള്ളിൽ, എൻടോർഖ് 19,809 -യൂണിറ്റ് വിൽപ്പന കൈക്കലാക്കുകയും 2019 സാമ്പത്തിക വർഷത്തിൽ 213,039 യൂണിറ്റ് വിൽപ്പന നേടുകയും ചെയ്തു.
2020 സാമ്പത്തിക വർഷത്തിൽ ഇത് 24 ശതമാനം വർധിച്ച് 265,016 യൂണിറ്റുകളുടെ വിൽപ്പനയും രേഖപ്പെടുത്തി. പിന്നീട്, കോവിഡ് മഹാമാരി രാജ്യത്തുടനീളം പിടിമുറുക്കിയപ്പോഴും, 2021 സാമ്പത്തിക വർഷത്തിൽ രാജ്യത്തുടനീളം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നിട്ടും, മോട്ടോർ സ്കൂട്ടർ 251,491 യൂണിറ്റുകൾ വിറ്റഴിച്ചു, കണക്കുകൾ പ്രകാരം പ്രതിമാസം ശരാശരി 20,957 യൂണിറ്റോളം എൻടോർഖ് നേടി.

എന്നാൽ 2022 സാമ്പത്തിക വർഷം 249,277 യൂണിറ്റുകളുടെ വിൽപ്പനയോടെ, ഒരു ശതമാനം നേരിയ ഇടവ് വാഹനത്തിന് നേരിടേണ്ടി വന്നു . എന്നാൽ 2023 സാമ്പത്തിക വർഷത്തിൽ മുമ്പത്തെ ഇടിവിന്റെ ആ ക്ഷീണം തീർത്തുകോണ്ട് 290,539 യൂണിറ്റുകളുടെ വിൽപ്പനയുമായി സ്കൂട്ടർ വീണ്ടും നേട്ടത്തിന്റെ പാതയിൽ തന്നെയാണ്.
ഇന്ത്യൻ വിപണിയിൽ 125 സിസി കപ്പാസിറ്റിയുള്ള സ്‌കൂട്ടറുകൾക്ക് ഉപഭോക്താക്കൾക്കിടയിൽ മുൻഗണന രൂപം കൊള്ളുന്ന സമയത്താണ് ടിവിഎസ് മോട്ടോർ എൻടോർഖ് അവതരിപ്പിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, മോഡലിന്റെ ഫ്രഷ്‌നെസ് നിലനിർത്തുന്നതിനും വിൽപ്പന വർധിപ്പിക്കുന്നതിനും ടിവിഎസ് കൃത്യമായ ഇടവേളകളിൽ പുതിയ വേരിയന്റുകൾ അവതരിപ്പിച്ചിട്ടുണ്ട്.

എൻടോർഖിന്റെ ലുക്കിനൊപ്പം, റൈഡറുടെ മൊബൈൽ ഫോണുമായി ബ്ലൂടൂത്ത് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന ടിവിഎസ് SmartXonnect ഉൾപ്പെടെയുള്ള നിരവധി സെഗ്‌മെന്റ് ഫസ്റ്റ് സവിശേഷതകളും ഫീച്ചറുകളുമാണ് മോഡലിനെ വിപണിയിൽ വേറിട്ട് നിർത്തുന്നത് എന്ന് പറയാം.
എൻടോർഖ്, റേസ് എഡിഷൻ, സൂപ്പർ സ്ക്വാഡ് എഡിഷൻ, റേസ് XP, റേസ് XT എന്നിങ്ങനെ മോട്ടോർ സ്കൂട്ടർ ഇപ്പോൾ ആകെ അഞ്ച് വേരിയന്റുകളിൽ ലഭ്യമാണ്. റേസ് XP -ക്കും റേസ് XT -ക്കും 10.2 bhp മാക്സ് പവറും 10.8 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന അല്പം കൂടുതൽ ശക്തമായ എഞ്ചിൻ ലഭിക്കുമ്പോൾ, ബാക്കിയുള്ളവ 9.4 bhp പവറും 10.5 Nm torque ഉം സൃഷ്ടിക്കുന്ന യൂണിറ്റുകളാൽ സജ്ജമാക്കിയിരിക്കുന്നു.
മോഡലിലെ ഡിസ്‌ക്, റേസ് എഡിഷൻ, സൂപ്പർ സ്ക്വാഡ് എഡിഷൻ എന്നിവ തമ്മിലുള്ള വ്യത്യാസങ്ങൾ തികച്ചും കോസ്മെറ്റിക്കാണ്. ഏറ്റവും താങ്ങാനാവുന്ന ഡ്രം ബ്രേക്ക് വേരിയന്റിന് 77,300 രൂപയിൽ ആരംഭിക്കുന്ന വില ടോപ്പ് സ്പെക്ക് XT -ക്ക് 103,000 രൂപ വരെ ഉയരുന്നു.
2023 സാമ്പത്തിക വർഷത്തിൽ വിപണി വിഹിതം വർധിപ്പിച്ച പ്രധാന സ്കൂട്ടർ നിർമ്മാതാക്കൾ ടിവിഎസ് മോട്ടോർ മാത്രമാണ്. HMSI, സുസുക്കി, ഹീറോ മോട്ടോകോർപ്, ഇന്ത്യ യമഹ മോട്ടോർ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന 44 ശതമാനം വാർഷിക വളർച്ചാ നിരക്കാണ് കമ്പനി രേഖപ്പെടുത്തിയത് എന്ന് സ്കൂട്ടർ വ്യവസായ വോൾസെയിൽ ഡാറ്റ വെളിപ്പെടുത്തുന്നു.


Click it and Unblock the Notifications








