റോണിനെ അടിസ്ഥാനമാക്കി 4 കസ്റ്റം ബൈക്കുകള്‍; ടിവിഎസ് മോട്ടോസോളിന് ഗംഭീര തുടക്കം
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ ഒരാളായ ടിവിഎസ് മോട്ടോാര്‍ 2023 ഓട്ടോ എക്‌സ്‌പോയില്‍ അവരുടെ സാന്നിധ്യം അറിയിച്ചിരുന്നില്ല. രാജ്യത്തെ ഏറ്റവും വലിയ മോട്ടോര്‍ ഷോയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അവര്‍ സ്വന്തമായി നടത്തുന്ന ഒരു ഇവന്റായ 'ടിവിഎസ് മോട്ടോസോള്‍' കഴിഞ്ഞ വര്‍ഷം മുതല്‍ ഗോവയില്‍ ആരംഭിച്ചിരുന്നു.
ഇപ്പോള്‍ ടിവിഎസ് മോട്ടോസോളിന്റെ രണ്ടാം പതിപ്പിന് ഗോവയിലെ വഗേറ്ററില്‍ വെള്ളിയാഴ്ച തുടക്കമായി. ബ്രാന്‍ഡ് കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തിച്ച റോണിന്‍ മോട്ടോര്‍സൈക്കിള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. അതിന്റെ പ്ലാറ്റ്ഫോമിന്റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി നാല് കസ്റ്റം മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിച്ചാണ് കമ്പനി ടിവിഎസ് മോട്ടോസോളിന്റെ തുടക്കം ഗംഭീരമാക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ നിര്‍മാതാക്കളുമായി സഹകരിച്ചാണ് റോണിന്‍ അടിസ്ഥാനമാക്കിയുള്ള കസ്റ്റം-ബില്‍ട്ട് മോഡലുകള്‍ ഒരുക്കിയിരിക്കുന്നത്.

ടിവിഎസ് മോട്ടോസോളിന്റെ ഒന്നാം ദിവസം ജര്‍മ്മനിയില്‍ നിന്നുള്ള ജെവിബി മോട്ടോ അഗോണ്ട എന്ന് പേരുള്ള ഒരു കസ്റ്റം ബില്‍ഡ് റോണിന്‍ കൊണ്ടുവന്നു. ഗോവയിലെ അഗോണ്ട ബീച്ചില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇത് വരുന്നത്. ഇന്തോനേഷ്യ ആസ്ഥാനമായുള്ള സ്‌മോക്ക്ഡ് ഗാരേജ് സമുറായ്, റോണിന്‍ എന്നിവയില്‍ നിന്ന് പ്രചോദം ഉള്‍ക്കൊണ്ട് കൊണ്ട് നിര്‍മിച്ച രണ്ടാമത്തെ മോഡലായ 'മുസാഷി' പ്രദര്‍ശിപ്പിച്ചു.
ഇന്ത്യയുടെ സ്വന്തം രജ്പുതാന കസ്റ്റംസ് ആണ് മൂന്നാമന്നെ കസ്റ്റമ മെയിഡ് റോണിന് പിന്നില്‍. അതിന്റെ സൃഷ്ടിക്ക് വാകിസാഷി എന്ന് പേരിട്ടു. ഒപ്പം തന്നെ ടിവിഎസ് മോട്ടോര്‍ കമ്പനി ഡിസൈന്‍ ടീമിന്റെ ഫാക്ടറി കസ്റ്റം യൂണിറ്റ് എസ്സിആറും ഇവന്റില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ഈ മോട്ടോര്‍സൈക്കിളുകള്‍ ഓരോന്നും റോണിന്റെ മിനിമലിസ്റ്റിക് റെട്രോ-മോഡേണ്‍ ചാം ഉള്‍ക്കൊണ്ടാണ് വരുന്നത്.

എങ്കില്‍ കൂടി കൂടുതല്‍ അതിരുകള്‍ ഭേദിച്ച് മുന്നോട്ട് പോകാനായി അവയുടെ നിര്‍മാതാക്കള്‍ വ്യത്യസ്ത ഉദ്ദേശ്യങ്ങള്‍ വിഭാവനം ചെയ്യുകയും ചെയ്തു. ഞങ്ങളുടെ മുന്‍നിര ബ്രാന്‍ഡുകളായ ടിവിഎസ് അപ്പാച്ചെ, ടിവിഎസ് റോണിന്‍ എന്നിവയും അവരുടെ 5 ദശലക്ഷം വരുന്ന ഉപഭോക്്തൃ സമൂഹവുമാണ് ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ വളര്‍ച്ചയുടെ പ്രധാന സ്തംഭങ്ങളിലൊന്ന് എന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി എംഡി സുദര്‍ശന്‍ വേണു പറഞ്ഞു.
'ടിവിഎസ് മോട്ടോസോള്‍ 2023 എഡിഷനുമായി തിരിച്ചെത്തിയതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇത് ഞങ്ങളുടെ റൈഡര്‍മാരുടെ കമ്മ്യൂണിറ്റിയെയും പെര്‍ഫോമന്‍സ് പ്രേമികളെയും ഒരുമിച്ച് കൊണ്ടുവരാനും അവരുടെ സൗഹൃദവും മോട്ടോര്‍ സൈക്കിളിംഗിനോടുള്ള അഭിനിവേശവും ആഘോഷിക്കാനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണ്' സുദര്‍ശന്‍ വേണു പറഞ്ഞു. 2023 മോട്ടോസോള്‍ ഇവന്റ് ഫ്‌ലാറ്റ് ട്രാക്കര്‍ പ്രോഗ്രാം പ്രഖ്യാപിക്കാനുള്ള അവസരമായും ടിവിഎസ് മോട്ടോര്‍ ഉപയോഗപ്പെടുത്തി.
ടിവിഎസ് റേസിംഗിന്റെ 40 വര്‍ഷത്തെ സമ്പന്നമായ പാരമ്പര്യത്തിന്റെ പിന്‍ബലത്തില്‍ റേസിംഗ് പ്രേമികളുടെ ഒരു പുതിയ ഇനം നിര്‍മ്മിക്കുന്നതിനാണ് ഈ ഫോര്‍മാറ്റ് ക്യൂറേറ്റ് ചെയ്തിരിക്കുന്നതെന്ന് തമിഴ്‌നാട്ടിലെ ഹൊസൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടിവിഎസ് വ്യക്ഷതമാക്കി. ടിവിഎസ് മോട്ടോസോളിന്റെ ആദ്യദിനം ലക്കി അലിയുടെയും നിഖില്‍ ചിന്നപ്പയുടെ പരിപാടികളും അരങ്ങേറി. ഇതോടൊപ്പം ഡെര്‍ട്ട് റേസ്, മോട്ടോ ക്രോസ്ഫിറ്റ്, ഒബ്സ്റ്റാക്കിള്‍ റേസ്, സ്റ്റണ്ട് ഷോ, മോട്ടോര്‍ സൈക്കിള്‍ ജിംഖാന, സ്ലോ റേസ് എന്നിവയുള്‍പ്പെടെ ഒന്നിലധികം ഇവന്റുകള്‍ കമ്പനി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
ഇന്ന് ഇന്ത്യന്‍ വിപണിയിലുള്ള ടിവിഎസ് റോണിന് ഏകദേശം 1.50 ലക്ഷം രൂപ പ്രാരംഭ വിലയുണ്ട്. ഡ്യുവല്‍-ചാനല്‍ എബിഎസ് സിസ്റ്റം, വോയ്സ് അസിസ്റ്റന്റോടുകൂടിയ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, റൈഡ് മോഡുകള്‍, അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍, വിശാലമായ ഹാന്‍ഡില്‍ബാര്‍, ഫുള്‍-ഡിജിറ്റല്‍ ഓഫ്സെറ്റ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങി ഒരുപിടി ഫീച്ചറുകളാല്‍ സമ്പന്നമാണ് ഈ മോട്ടോര്‍സൈക്കിള്‍. ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ (ISG) ഉള്ള സെഗ്മെന്റിലെ മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ഏക ബൈക്കും റോണിന്‍ തന്നെയാണ്.

225.9 സിസി, ഫ്യുവല്‍ ഇഞ്ചക്റ്റഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ടിവിഎസിന്റെ പുതിയ പ്രീമിയം ബൈക്കിന് തുടിപ്പേകുന്നത്. അപ്പാച്ചെ TR 200 4V പതിപ്പില്‍ കാണുന്ന അതേ യൂണിറ്റാണെങ്കിലും റോണിന് ആവശ്യമായ രീതിയില്‍ ഇത് നവീകരിച്ചിട്ടുണ്ട്. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുള്ള അഞ്ചു സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയ എഞ്ചിന് 7,750 rpm-ല്‍ 20 bhp പവറും 3,750 rpm-ല്‍ 20 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാനാവും.


Click it and Unblock the Notifications








