ആഹാ എന്താ ലുക്ക്! ഉത്സവകാലം കളറാക്കാൻ ടിവിഎസ് റോണിന്‍ സ്‌പെഷ്യല്‍ എഡിഷന്‍ വിപണിയില്‍

ഇന്ത്യയില്‍ ഇപ്പോള്‍ ഉത്സവ സീസണാണ്. അതായത് വാഹന നിര്‍മാതാക്കളുടെ 'ചാകരക്കാലം'. ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് പ്രമുഖ ടൂവീലര്‍ നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി പുതിയ റോണിന്‍ സ്‌പെഷ്യല്‍ എഡിഷന്‍ രാജ്യത്ത് അവതരിപ്പിച്ചു.

1.73 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് മോഡേണ്‍ റെട്രോ മോട്ടോര്‍സൈക്കിളിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. റേഞ്ച് ടോപ്പിംഗ് TD വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ റോണിന്‍ സ്പെഷ്യല്‍ എഡിഷന്‍ പതിപ്പ് സ്വന്തമാക്കാന്‍ 4,000 രൂപ മാത്രം അധികം മുടക്കിയാല്‍ മതി. ടിവിഎസ് കുടുംബത്തില്‍ നിന്നുള്ള ആദ്യത്തെ പ്രീമിയം ലൈഫ്സ്റ്റൈല്‍ സെഗ്മെന്റ് മോട്ടോര്‍സൈക്കിളായ ടിവിഎസ് റോണിന്‍ കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്.

tvs ronin special edition

ടിവിഎസ് റോണിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡലുകളെ അപേക്ഷിച്ച് സ്പെഷ്യല്‍ എഡിഷന്‍ പതിപ്പിന് ചില സൗന്ദര്യ വര്‍ധക മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. മോഡേണ്‍ റെട്രോ മോട്ടോര്‍സൈക്കിളിന്റെ ടോപ് സ്‌പെക് വേരിയന്റിന് സമാനമാണ് സ്‌പെഷ്യല്‍ എഡിഷന്റെ സ്‌പെക്കും ഫീച്ചറുകളും. പുത്തന്‍ ലോഞ്ച് വഴി ഉത്സവ കാലത്തെ ആവേശം വര്‍ധിപ്പിക്കാനാണ് തമിഴ്‌നാട്ടിലെ ഹൊസൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ലക്ഷ്യമിടുന്നത്.

സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനെ അപേക്ഷിച്ച് ടിവിഎസ് റോണിന്‍ സ്‌പെഷ്യല്‍ എഡിഷന് വ്യത്യസ്ത ബോഡി ഗ്രാഫിക്‌സോട് കൂടിയ പുതിയ നിംബസ് ഗ്രേ ഷേഡ് ലഭിക്കുന്നു. ടോപ് സ്‌പെക്ക് റോണിന്‍ TD-യും ഇപ്പോള്‍ നിംബസ് ഗ്രേയില്‍ ലഭ്യമാണ്.ഗ്രേ കളര്‍ ബേസ് ആയിട്ടുള്ള ട്രിപ്പിള്‍-ടോണ്‍ കളര്‍ സ്‌കീമാണ് ബൈക്കിന് ലഭിക്കുന്നത്. ഫ്യുവല്‍ ടാങ്കിലും സൈഡ് പാനലുകളിലും വെള്ളയും ചുവപ്പും നിറത്തിലുള്ള സ്‌ട്രൈപ്പുകള്‍ നല്‍കിയിരിക്കുന്നു. റോണിന്‍ സ്‌പെഷ്യല്‍ എഡിഷന്റെ 'R' ലോഗോ പാറ്റേണ്‍ സൂക്ഷ്മമായ ഡീറ്റെയിലിംഗിന് വിധേയമായിട്ടുണ്ട്.

tvs ronin special edition

അതേസമയം വീല്‍ റിമുകളും ഹെഡ്ലാമ്പ് ബെസലും കറുപ്പ് നിറത്തിലാണ് കാണപ്പെടുന്നത്. ടിവിഎസ് റോണിന് സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പില്‍ യുഎസ്ബി ചാര്‍ജര്‍, ഒരു ഫ്ലൈ സ്‌ക്രീന്‍, അതുല്യമായി രൂപകല്‍പ്പന ചെയ്ത ഇഎഫ്‌ഐ കവര്‍ എന്നിവയയടക്കമുള്ള പ്രീ-ഫിറ്റഡ് ആക്‌സസറികളും ലഭിക്കുന്നുണ്ട്. ടിവിഎസ് റോണിന്‍ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പില്‍ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും കാണാനാകില്ല.

അതേ 225.9 സിസി സിംഗിള്‍ സിലിണ്ടര്‍, ഓയില്‍-കൂള്‍ഡ് എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 7,750 rpm-ല്‍ 20.1 bhp പവറും 3,750 rpm-ല്‍ 19.93 Nm ടോര്‍ക്കും നല്‍കുന്ന രീതിയില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചോട് കൂടിയ 5 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

മുമ്പില്‍ 41 mm അപ്‌സൈഡ് ഡൗണ്‍ (USD) ഫോര്‍ക്കുകളും പിന്നില്‍ 7-സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. 300 mm ഫ്രണ്ട് ഡിസ്‌കും ഡ്യുവല്‍ ചാനല്‍ എബിഎസ് പിന്തുണയുള്ള 240 mm റിയര്‍ ഡിസ്‌കും ബ്രേക്കിംഗ് ഡ്യൂട്ടി ചെയ്യുന്നു. റെയിന്‍, അര്‍ബന്‍ എന്നിങ്ങനെ രണ്ട് റൈഡ് മോഡുകള്‍ ബൈക്കിന് ലഭിക്കുന്നു.

ഫീച്ചറുകളുടെ കാര്യമെടുത്താല്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സൈലന്റ് സ്റ്റാര്‍ട്ടര്‍, ഗ്ലൈഡ് ത്രൂ ടെക്നോളജി, റെയിന്‍, അര്‍ബന്‍ എബിഎസ് മോഡുകള്‍, ബ്ലൂടൂത്ത് കണക്റ്റുചെയ്ത SmartXonnect ആപ്ലിക്കേഷൻ, വോയ്‌സ് അസിസ്റ്റ്, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ഇന്‍കമിംഗ് കോള്‍ അലേര്‍ട്ട്/റിസീവ് എന്നിവയും മോഡേൺ റെട്രോ ബൈക്കിൽ ടിവിഎസ് ഒരുക്കിയിട്ടുണ്ട്.

shubman gill tvs ronin campaign

റോണിനുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത നോക്കിയാല്‍ ബൈക്കിന്റെ പുത്തന്‍ ക്യാമ്പയിന്‍ ചിത്രത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യംഗ് സെന്‍സേഷന്‍ ശുഭ്മാന്‍ ഗില്ലിനെ ടിവിഎസ് സ്വന്തം പാളയത്തിലെത്തിച്ചിരുന്നു. മാത്രമല്ല ഇന്ത്യ പുരുഷന്‍മാരുടെ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തില്‍ മോഡേണ്‍ റെട്രോ മോട്ടോര്‍സൈക്കിളിന് ലോകകപ്പ് സ്പെഷ്യല്‍ എഡിഷന്‍ പതിപ്പും ടിവിഎസ് സമ്മാനിച്ചിരുന്നു.

എന്നാല്‍ എല്ലാവര്‍ക്കും റോണിന്റെ ലോകകപ്പ് എഡിഷന്‍ സ്വന്തമാക്കാന്‍ കഴിയില്ല. ഒരു റോണിന്‍ ബൈക്ക് ടെസ്റ്റ് റൈഡ് നടത്തുന്ന ഉപഭോക്താക്കളോട് ഡീലര്‍ഷിപ്പില്‍ നിന്ന് ക്രിക്കറ്റുമായി ബന്ധപ്പെട്ട കുറച്ച് ചോദ്യങ്ങള്‍ ചോദിക്കും. കൃത്യമായ ഉത്തരങ്ങള്‍ നല്‍കിയാല്‍ മാത്രം പോര. ഒപ്പം ടിവിഎസ് മോട്ടോര്‍സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളെ ടാഗ് ചെയ്ത് അനുഭവം പങ്കുവെക്കുക കൂടി ചെയ്യുന്നവര്‍ക്കാണ് പുതിയ റോണിന്‍ ലോകകപ്പ് എഡിഷന്‍ സ്വന്തമാക്കാന്‍ സാധിക്കുക.

More from DriveSpark

Article Published On: Friday, October 27, 2023, 18:44 [IST]
English summary
Tvs ronin special edition launched in india price spec features details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X