ഇനി ടിവിഎസ് ഭരിക്കും; രാജ്യം കാത്തിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുത്തന്‍ ടീസറും ട്രെന്‍ഡിംഗ്

ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി വളര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ അതിനൊപ്പം നടക്കുന്ന പരമ്പരാഗത ഇരുചക്ര വാഹന നിര്‍മ്മാതാക്കളില്‍ ഒരാളാണ് ടിവിഎസ്. 3 വേരിയന്റുകളുള്ള ഐക്യൂബ് എന്ന ഒറ്റ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബലത്തില്‍ ടിവിഎസ് തരക്കേടില്ലാത്ത വിപണി വിഹിതം ഇപ്പോള്‍ തന്നെ കൈയ്യടക്കി വെക്കുന്നുണ്ട്.

ഇക്കുറി ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളെല്ലാം പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുകയാണ്. ഏഥര്‍ എനര്‍ജി ഇന്ന് പുതിയ മൂന്ന് ഇവികള്‍ വിപണിയില്‍ എത്തിച്ചു. ഓല ഇലക്ട്രിക്കിന്റെ പുതിയ ഇവി ഈ മാസം തന്നെ എത്തും. ഈ സാഹചര്യത്തില്‍ ഒരു പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇറക്കി മത്സരം കൊഴുപ്പിക്കാന്‍ പോകുകയാണ് ടിവിഎസ്. അതിന്റെ ഭാഗമായി ടിവിഎസ് ഇപ്പോള്‍ വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ മറ്റൊരു ടീസര്‍ പുറത്തിറക്കി.

 tvs creon teaser

ഈ പുതിയ പ്രീമിയം ഇവി കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്നും രാജ്യത്ത് കൂടുതല്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വില്‍ക്കാന്‍ കമ്പനിയെ സഹായിക്കുമെന്നുമാണ് പ്രതീക്ഷ. ഓഗസ്റ്റ് 23-ന് യുഎഇയിലെ ദുബായില്‍ വെച്ച് നടക്കുന്ന വിപുലമായ ഇവന്റില്‍ വെച്ചാകും വരാനിരിക്കുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ടിവിഎസ് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക. ടിവിഎസിന്റെ ഈ പുതിയ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ 2018 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ക്രിയോണ്‍ കണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സെഗ്‌മെന്റില്‍ ഗെയിംചേഞ്ചര്‍ ആയി മാറാന്‍ പോകുന്ന ഒരു പെര്‍ഫോമന്‍സ് ഇലക്ട്രിക് സ്‌കൂട്ടറായേക്കും ക്രിയോണ്‍ കണ്‍സെപ്റ്റ്. ടിവിഎസ് നിലവില്‍ വില്‍ക്കുന്ന ഐക്യൂബ് ജുപ്പിറ്ററിനെ പോലെ പ്രധാനമായും ഫാമിലി കസ്റ്റമേഴ്‌സിനെയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഫീച്ചര്‍ പായ്ക്ക്ഡും സ്‌പോര്‍ട്ടിയറുമായ ക്രിയോണ്‍ അങ്ങനെയല്ല. ക്രിയോണ്‍ കണ്‍സെപ്റ്റില്‍ കാണപ്പെട്ട വെര്‍ട്ടിക്കലി സ്റ്റാക്ക്ഡ് എല്‍ഇഡി ടെയില്‍ ലാമ്പാണ് ടീസറില്‍ ദൃശ്യമാകുന്നത്.

 tvs creon

അതിന്റെ വ്യത്യസ്തമായ സമീപനത്തിലൂടെ ക്രിയോണ്‍ കണ്‍സെപ്റ്റ് ഓട്ടോ എക്‌സ്‌പോയുടെ മനംകവര്‍ന്നിരുന്നു. സ്പോര്‍ട്ടി സ്റ്റൈലിങ്ങുമായി വരുന്ന ടിവിഎസ് ക്രിയോണ്‍ കണ്‍സെപ്റ്റ് ഒരു സ്‌കൂട്ടറിന്റെയും മോട്ടോര്‍സൈക്കിളിന്റെയും ഡിസൈന്‍ ഘടകങ്ങളെ സുഗമമായി സംയോജിപ്പിച്ചിരിക്കുന്നു. അതിന്റെ ഫലമായി ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ വളരെ സ്‌പോര്‍ട്ടി ആയി കാണപ്പെടുന്നു. എന്നിരുന്നാലും ഇത് ദൈനംദിന ആവശ്യങ്ങള്‍ക്കും ഉപയോഗപ്രദമായിരിക്കും.

ലംബമായി സ്ഥാപിച്ചിരിക്കുന്ന എല്‍ഇഡി ലൈറ്റുകള്‍, ഫ്‌ലോട്ടിംഗ് ഡിജിറ്റല്‍ ഡിസ്‌പ്ലേയുള്ള തുറന്ന ഹാന്‍ഡില്‍ബാര്‍, ഓഫ്-സെറ്റ് മോണോ സസ്‌പെന്‍ഷനോടുകൂടിയ റിയര്‍ സെക്ഷന്‍ എന്നിവയാണ് ടിവിഎസ് ക്രിയോണ്‍ ഇലക്ട്രിക് സ്‌കൂട്ടറിലെ ശ്രദ്ധേയമായ ഡിസൈന്‍ എലമെന്റുകള്‍. പക്ഷേ ടിവിഎസ് ക്രിയോണിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം അതിന്റെ പെരിമീറ്റര്‍ ഫ്രെയിം ആണ്. ഒരു ഇന്‍േറണല്‍ കംബസ്ഷന്‍ എഞ്ചിന് പകരം ടിവിഎസ് ക്രിയോണ്‍ കണ്‍സെപ്റ്റിലെ പെരിമീറ്റര്‍ ഫ്രെയിമില്‍ ബാറ്ററി പായ്ക്ക് സ്ഥാനം പിടിക്കുന്നു.

 tvs creon

ടിവിഎസ് ഐക്യൂബ് ST ഇലക്ട്രിക് സ്‌കൂട്ടറിലെ 5.1kWh ബാറ്ററി പായ്ക്കിനെക്കാള്‍ വലിയ ബാറ്ററി ആയിരിക്കും ഇതില്‍ സജ്ജീകരിക്കുകയെന്നാണ് തോന്നുന്നത്. അങ്ങനെ വരുമ്പോള്‍ ക്രിയോണ്‍ കണ്‍സെപ്റ്റിലെ ബാറ്ററി പായ്ക്ക് കുറഞ്ഞത് 7kWh ശേഷിയുള്ളതായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. 15.7 bhp കരുത്തുള്ള 11.76 kW മോട്ടോറായിരിക്കും ഇലക്ട്രിക് സ്‌കൂട്ടറിന് തുടിപ്പേകുക.

വെറും 5.1 സെക്കന്‍ഡില്‍ നിശ്ചലാവസ്ഥയില്‍ നിന്ന് ഇവി മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കും. എന്നാല്‍ പ്രൊഡക്ഷന്‍ മോഡല്‍ ഇതേ പെർഫോമൻസ് കണക്കുകള്‍ നല്‍കുമോ എന്ന കാര്യം വ്യക്തമല്ല. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ 150 സിസി ബൈക്കുകളോട് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ കിടപിടിക്കും.

ഈ വര്‍ഷം ആദ്യം അവതരിപ്പിച്ച ബിഎംഡബ്ല്യു മോട്ടോറാഡ് CE 02 കണ്‍സെപ്റ്റ് അര്‍ബന്‍ ബൈക്കുമായി വരാനിരിക്കുന്ന ടിവിഎസ് ഇലക്ട്രിക് സ്‌കൂട്ടറിന് സാമ്യതകള്‍ ഉണ്ടാകുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. 11 kW ബെല്‍റ്റ്-ഡ്രൈവ് മോട്ടോര്‍ ആണ് ബിഎംഡബ്ല്യു CE 02 കണ്‍സെപ്റ്റില്‍ ഉള്‍ക്കൊള്ളുന്നത്. മണിക്കൂറില്‍ 90 വേഗതയില്‍ പായുന്ന ഈ ഇവിക്ക് 90 കിലോമീറ്റര്‍ ആണ് റൈഡിംഗ് റേഞ്ച് പറയുന്നത്. ബിഎംഡബ്ല്യുവുമായുള്ള സഹകരണത്തിന്റെ ഭാഗമായി ബൈക്കിന്റെ നിര്‍മാണച്ചുമതല ടിവിഎസിനായിരിക്കും.

ടിവിഎസ് മുറതെറ്റാതെ ടീസറുകള്‍ പുറത്തുവിടുന്നതല്ലാതെ വരാന്‍ പോകുന്ന ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. ഏതായാലും സൂചകങ്ങളില്‍ നിന്ന് അത് ക്രിയോണ്‍ കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള മോഡലായിരിക്കുമെന്നാണ് ഓട്ടോ പണ്ഡിറ്റുമാരുടെ വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ നിലവില്‍ വിപണിയിലുള്ള സ്‌പോര്‍ട്ടിയര്‍ ഇലക്ട്രിക് സ്‌കൂട്ടറുകളെയാല്ലാം ഈ പുതുമുഖ താരം തൂക്കിയെറിഞ്ഞേക്കും.

More from DriveSpark

Article Published On: Friday, August 11, 2023, 16:42 [IST]
English summary
Tvs teases upcoming electric scooter based on creon concept details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X