എഞ്ചിനിയർമാർ ഡിസൈനർമാരോടു നീതി പുലർത്തിയിട്ടുണ്ടോ? ടിവിഎസ് X vs ക്രിയോൺ
കൺസെപ്റ്റ് വാഹനങ്ങളിൽ പലതും പ്രൊഡക്ഷനിലേക്ക് വരുമ്പോൾ പലപ്പോഴും വലിയ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. കൺസെപ്റ്റിനോട് നീതി പുലർത്തുന്ന പ്രൊഡക്ഷൻ മോഡലുകളുടെ എണ്ണം ഇന്നും കുറവ് തന്നെയാണ് എന്ന് നിസംശയം പറയാം. 2018 ഓട്ടോ എക്‌സ്‌പോയിലാണ് ടിവിഎസ് വളരെ റാഡിക്കലായ ക്രിയോൺ കൺസെപ്റ്റ് ആദ്യമായി അവതരിപ്പിച്ചത്.
അടുത്തിടെ ബ്രൻഡ് പുറത്തിറക്കിയ പുതിയ ടിവിഎസ് X ഇലക്ട്രിക് സ്കൂട്ടറിന്റെ രൂപത്തിൽ വർഷങ്ങൾക്കു മുമ്പിറങ്ങിയ ഈ കൺസെപ്റ്റ് യാഥാർത്ഥ്യമായിരിക്കുകയാണ്. പതിവിലും വ്യത്യസ്തമായി ഒറ്റനോട്ടത്തിൽ, ഇരു മോഡലികൾക്കുമിടയിൽ വളരെ ശക്തമായ സാമ്യമുണ്ട്, ബോഡി പാനലിന് കീഴിലും സമാനതകളുണ്ട്. എന്നാൽ അതുപോലെ തന്നെ ശ്രദ്ധേയമായ ചില വ്യത്യാസങ്ങളും ഇവയ്ക്കിടയിൽ ഉണ്ട്. അവ എന്തെല്ലാം എന്ന് നമുക്ക് ഒന്നു പരിശോധിക്കാം.

മോട്ടോറും പെർഫോമെൻസും: സമാനതകളുടെ കാര്യത്തിൽ, ക്രിയോൺ കൺസെപ്റ്റ് മോഡലും X ഇ-സ്കൂട്ടറും മിഡ് മൗണ്ടഡ് മോട്ടോർ സെറ്റപ്പ് ഉപയോഗിക്കുന്നു. ക്രിയോണിന്റെ കാര്യത്തിൽ, ഇത് 12 kW യൂണിറ്റായിരുന്നു എങ്കിൽ X -ൽ വരുമ്പോൾ ഇത് 11 kW പവറും 40 Nm torque ഉം ഉത്പാദിപ്പിക്കുന്ന യൂണിറ്റായി മാറ്റം വരുത്തിയിട്ടുണ്ട്.
ഈ അല്പം താഴ്ന്ന പവർ & ടോർക്ക് കണക്കുകൾ യൂറോപ്യൻ A1 ലൈസൻസിംഗ് മാനദണ്ഡങ്ങളുടെ പരിധിയ്ക്കുള്ളിൽ വരുന്നതാണ്. പല യൂറോപ്യൻ രാജ്യങ്ങളിലും, ഒരു ക്ലാസ് B കാർ ലൈസൻസ് ഉള്ളവർക്കും അടിസ്ഥാന ട്രെയിനിംഗ് കോഴ്‌സ് പൂർത്തിയാക്കിയ ശേഷം X ഇ-സ്കൂട്ടർ ഓടിക്കാനാവും.

ബാറ്ററിയും റേഞ്ചും: കൺസെപ്റ്റ് മോഡലും പ്രൊഡക്ഷൻന പതിപ്പും തമ്മിലുള്ള പ്രധാന വ്യത്യാസം വ്യക്തമാക്കുന്ന ഒരു മേഖലയാണിത്. 2018 ഓട്ടോ എക്‌സ്‌പോയിൽ, ക്രിയോൺ മൂന്ന് വ്യത്യസ്ത ലിഥിയം-അയോൺ ബാറ്ററി പായ്ക്കുകൾ അവതരിപ്പിച്ചു, അതേസമയം X -ന് 4.44 kWh കപ്പാസിറ്റിയുള്ള ഒരൊറ്റ പായ്ക്കാണ് ഉള്ളത്, ഇതിൽ 3.8 kWh ഉപയോഗിക്കാനാവും. ഈ സജ്ജീകരണം ക്രിയോൺ അവകാശപ്പെടുന്ന 80 കിലോമീറ്റർ റേഞ്ചുമായി താരതമ്യപ്പെടുത്തുമ്പോൾ 140 കിലോമീറ്റർ എന്ന IDC റേഞ്ച് നൽകുന്നു.
ചാർജിംഗിന്റെ നിരക്ക് അല്ലെങ്കിൽ റേറ്റ് എന്നത് ഇരു മോഡലുകളും തമ്മിലുള്ള വ്യത്യാസത്തിന്റെ ഒരു പ്രധാന മേഖലയാണ്, 60 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 80 ശതമാനം സൂപ്പർ ഫാസ്റ്റ് ചാർജിംഗ് സമയം ക്രിയോൺ അവകാശപ്പെടുന്നു, അതേസമയം X -ന് 50 മിനിറ്റിനുള്ളിൽ ഓപ്ഷണൽ 3.0 kW ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് പൂജ്യത്തിൽ നിന്ന് 50 ശതമാനം കൂടുതൽ റിയലിസ്റ്റിക് എന്നാൽ ആകർഷകമായ ചാർജിംഗ് നിരക്ക് ലഭിക്കുന്നു.

ഷാസിയും അണ്ടർപിന്നിംഗുകളും: ക്രിയോൺ കൺസെപ്‌റ്റിലെ വലിയ സംസാര വിഷയങ്ങളിലൊന്ന് സ്‌പോർട്‌ബൈക്ക് ശൈലിയിലുള്ള അലുമിനിയം ട്വിൻ-സ്പാർ ഫ്രെയിമിന്റെ ഉപയോഗമായിരുന്നു. ഇത് പ്രൊഡക്ഷൻ സ്‌കൂട്ടറിലേക്കും കൈമാറാൻ കമ്പനിക്ക് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. നന്നായി ഫിനിഷ് ചെയ്തതും ഭംഗിയുള്ളതുമായ അലുമിനിയം ഫ്രെയിം എന്ന നിലയിൽ X -ന് ഒരു പ്രധാന സ്പൈൻ സെക്ഷൻ ഇത് നൽകുന്നു.
സിംഗിൾ സൈഡഡ് സ്വിംഗ് ആർമും ഓഫ്‌സെറ്റ് റിയർ മോണോഷോക്കും മുൻവശത്തെ ടെലിസ്കോപ്പിക് ഫോർക്കും ആണ് മാറ്റങ്ങളില്ലാതെ വന്നിരിക്കുന്ന മറ്റ് ഷാസി ഘടകങ്ങൾ. ക്രിയോൺ കൺസെപ്റ്റിന് ഇരു വശത്തും ഡിസ്‌ക് ബ്രേക്കുകൾ ഉണ്ടായിരുന്നു, എന്നാൽ X ഒരു പടി കൂടി മുന്നോട്ട് സഞ്ചരിച്ച് സിംഗിൾ-ചാനൽ ABS ഉം വാഗ്ദാനം ചെയ്യുന്നു. ഈ സവിശേഷത വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ ഇ-സ്‌കൂട്ടർ എന്ന പട്ടവും സ്വന്തമാക്കുന്നു.

ഡിസൈനും ഫീച്ചറുകളും: ക്രിയോണും X -ഉം തമ്മിലുള്ള ഏറ്റവും വലിയ കോമൺ ലിങ്കാണ് ഡിസൈൻ, രണ്ടും പരസ്പരം വളരെ ശക്തമായ സാമ്യം വഹിക്കുന്നു എന്ന് ഒറ്റ നോട്ടത്തിൽ പറയാനാവും. ഫ്രണ്ടിൽ, വെർട്ടിക്കൽ സ്ലിറ്റ്-സ്റ്റൈൽ ഹെഡ്‌ലൈറ്റ് വളരെ വ്യത്യസ്തമായ ഒരു എലമെന്റാണ്, കൂടാതെ ഏപ്രണിലെ ഷാർപ്പ് സ്റ്റൈലിംഗും കമ്പനി നിലനിർത്തിയിട്ടുണ്ട്.
ഇനി പിന്നിലേക്ക് നീങ്ങുമ്പോൾ കൂടുതൽ വ്യത്യാസങ്ങളുണ്ട്, X അതിന്റെ പിൻ സബ്ഫ്രെയിമിന്റെ ഭാഗങ്ങൾ പുറത്തു കാണിക്കുന്നു, അതേസമയം ക്രിയോൺ അവ ബോഡി വർക്കിന് കീഴിൽ മറച്ചിരുന്നു. ഇതൊരു കൺസെപ്റ്റ് ആയിരുന്നതിനാൽ, ക്രിയോണിന് സിംഗിൾ സീറ്റ് സെറ്റപ്പ് മാത്രമാണ് ഉണ്ടായിരുന്നത്, അതേസമയം X -ന് കൂടുതൽ ന്യായമായ ട്വിൻ സീറ്റ് ലേയൗട്ട് ലഭിക്കുന്നു.
എക്‌സ്‌പോയിൽ പോലും, ക്രിയോൺ ഒരു കളർ TFT ഡിസ്‌പ്ലേ ഫീച്ചർ ചെയ്‌തിരുന്നു, എന്നാൽ X -ന്റെ കാര്യത്തിൽ, ഇത് ഇപ്പോൾ വളരെ വലിയ 10.25 ഇഞ്ച് സ്‌ക്രീനും ടച്ച് കംപാറ്റിബിളിറ്റിയും വിപുലമായ ഫംഗഷനുകളും അടങ്ങിയതാണ്. ഫോണിലേക്കും സ്‌മാർട്ട് വാച്ചിലേക്കും സ്‌കൂട്ടർ ഹുക്ക് ചെയ്യാൻ അനുവദിക്കുന്ന കണക്റ്റഡ് സവിശേഷതകൾ ഇതിൽ ഉൾപ്പെടുന്നു. ഓൺ-ബോർഡ് നാവിഗേഷൻ, നിശ്ചലമായിരിക്കുമ്പോൾ ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ഫേസ്ബുക്ക് എന്നിവ ബ്രൗസ് ചെയ്യാൻ കഴിയുന്നത് പോലുള്ള സൗകര്യങ്ങൾ ഇത് നൽകുന്നു.


Click it and Unblock the Notifications








