ഇലക്ട്രിക് സ്‌കൂട്ടറുകളിലെ രാജാവാര്? ടിവിഎസ് X ഇവിയും ഓല S1 പ്രോയും തമ്മില്‍ മാറ്റുരക്കാം

ടിവിഎസ് അടുത്തിടെയാണ് 'X' എന്ന പേരില്‍ ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. ദുബൈയില്‍ കഴിഞ്ഞ ദിവസം നടന്ന ഇവന്റില്‍ വെച്ചാണ് ഏറെ നാളായി കാത്തിരുന്ന ഇവിയുടെ മൂടുപടമഴിച്ചത്. ഇന്ത്യന്‍ വിപണി ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ഒരു പെര്‍ഫോമന്‍സ് ഇലക്ട്രിക് സ്‌കൂട്ടറുമായി രംഗത്തെത്തിയ ടിവഎസ് പ്രീമിയം കസ്റ്റമേഴ്‌സിനെയാണ് ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്നത്.

ഫ്‌ലാഗ്ഷിപ്പ് മോഡലായ X ഐക്യൂബിന്റെ മുകളിലായാണ് സ്ഥാനം പിടിക്കുന്നത്. പ്രീമിയം ഫീച്ചറുകളുള്ള ഇലക്ട്രിക് സ്‌കൂട്ടറിന് ഇന്ത്യയില്‍ നേരിട്ടുള്ള എതിരാളിയില്ലെന്ന് പറയാം. എന്നിരുന്നാലും ചിലരെങ്കിലും ഇതിനെ ഓല S1 പ്രോ രണ്ടാം തലമുറ പതിപ്പുമായി താരതമ്യം ചെയ്യും. അതിനാല്‍ ടിവിഎസ് X ഇലക്ട്രിക് സ്‌കൂട്ടറും ഓല S1 പ്രോ ജെന്‍ 2-വും തമ്മിലുള്ള താരതമ്യമാണ് നമ്മള്‍ നടത്താന്‍ പോകുന്നത്.

tvs x vs ola s1 pro

ഡിസൈന്‍: മുന്‍ഗാമിയെ പോലെ തന്നെയാണ് ഓല S1 പ്രോ ജെന്‍2 കാണപ്പെടുന്നത്. ഹെഡ്‌ലാമ്പില്‍ നോക്കിയാല്‍ നമുക്ക് ഇത് ഒരു ഓല ഇവിയാണെന്ന് എളുപ്പം തിരിച്ചറിയാം. ടിവിഎസ് X-ന് വ്യത്യസ്ത തലത്തിലുള്ള സ്പോര്‍ട്ടി ലുക്കാണുള്ളത്. അതിന്റെ മുന്‍ഭാഗം പൂര്‍ണമായും പരുക്കന്‍ ലുക്കിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. 2018 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ക്രിയോണ്‍ കണ്‍സെപ്റ്റ് മോഡലിന്റെ ശൈലിയില്‍ അഗ്രസീവ് ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് ടിവിഎസ് മാക്‌സി സ്‌കൂട്ടറിന് നല്‍കിയിരിക്കുന്നത്.

ഫീച്ചറുകള്‍: Move OS4 സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന 7 ഇഞ്ച് ടച്ച്സ്‌ക്രീനാണ് ഓല S1 പ്രോയുടെ പ്രധാന സവിശേഷത. ഇതോടൊപ്പം, മള്‍ട്ടിപ്പിള്‍ റൈഡിംഗ് മോഡുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍, വെക്കേഷന്‍ മോഡ്, പാര്‍ട്ടി മോഡ്, പ്രോക്‌സിമിറ്റി അണ്‍ലോക്ക് തുടങ്ങി നിരവധി ഫീച്ചറുകളുമുണ്ട്.ടില്‍റ്റ് അഡ്ജസ്റ്റ്‌മെന്‍േറാട് കൂടിയ 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ടിവിഎസ് X ഇവിയില്‍ വരുന്നത്.

റിവേഴ്‌സ് അസിസ്റ്റന്റ്, ലൈവ് വീഡിയോ സ്ട്രീമിംഗ്, ഗെയിം കളിക്കാനുള്ള സൗകര്യം, എന്നിവയും നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ, ഗൂഗിള്‍ സെര്‍ച്ച്, എബിഎസ്, ക്രൂയിസ് കണ്‍ട്രോള്‍, ടിവിഎസ് സ്മാര്‍ട്ട് എക്‌സ് കണക്ട്, ആന്റി തെഫ്റ്റ് ടെക്‌നോളജി, കീലെസ് റൈഡ്, മള്‍ട്ടിപ്പിള്‍ റൈഡിംഗ് മോഡുകള്‍ തുടങ്ങിയ ഫീച്ചറുകളും പുതിയ ടിവിഎസ് X ഇലക്ട്രിക് സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റേഞ്ചും പവര്‍ട്രെയിനും: ഓല S1 പ്രോ ജെന്‍ 2 ഇലക്ട്രിക് സ്‌കൂട്ടറിന് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 140 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. 5.5 kW ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മണിക്കൂറില്‍ 120 കിലോമീറ്ററാണ് ഇതിന്റെ ഉയര്‍ന്ന വേഗത. വെറും 2.6 സെക്കന്‍ഡില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും.

tvs x vs ola s1 pro rear profile

അതേസമയം ഒറ്റ ചാര്‍ജില്‍ 140 കിലോമീറ്റര്‍ ആണ് ടിവിഎസ് X ഇലക്ട്രിക് സ്‌കൂട്ടറിന്റെ റേഞ്ച് പറയുന്നത്. 7 kW മോട്ടോറാണ് ഇതിന്റെ കരുത്ത്. മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാകും. വെറും 2.6 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പെര്‍ഫോമന്‍സ് ഇലക്ട്രിക് സ്‌കൂട്ടറിനാകും.

വില: പുതിയ X ഇലക്ട്രിക് സ്‌കൂട്ടറിന് 2.5 ലക്ഷം രൂപയാണ് ടിവിഎസ് വിലയിട്ടിരിക്കുന്നത്. ഫെയിം II പദ്ധതിക്ക് കീഴില്‍ വരാത്തതിനാലാണ് ഇലക്ട്രിക് സ്‌കൂട്ടറിന് ഉയര്‍ന്ന വിലയാകുന്നത്. മറുവശത്ത് 1.40 ലക്ഷം രൂപയാണ് ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന്റെ രണ്ടാം തലമുറ പതിപ്പിന്റെ വില. രണ്ടും ബാംഗ്ലൂര്‍ എക്‌സ്‌ഷോറൂം വിലയാണ്. ഓല S1 പ്രോയേക്കാള്‍ വില കൂടുതലാണ് ടിവിഎസ് X ഇവിക്കെങ്കിലും അത് ലക്ഷ്യമിടുന്ന ഉപഭോക്താക്കള്‍ വേറെ തന്നെയാണ്.

മാത്രമല്ല ക്വാളിറ്റിയുടെ കാര്യത്തിലും ഇരുവാഹനങ്ങളും തമ്മില്‍ നല്ല വ്യത്യാസമുണ്ടെന്നതും ചേര്‍ത്ത്‌വായിക്കണം. ഫെയിം സബ്‌സിഡി വെട്ടിക്കുറച്ച സാഹചര്യത്തിലും നിരവധി പുത്തന്‍ ഇവികളാണ് വിപണിയില്‍ എത്തുന്നത്. നിരവധി പ്രീമിയം സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചെത്തുന്ന ടിവിഎസിന്റെ ഈ മുന്‍നിര മോഡല്‍ പെര്‍ഫോമന്‍സ് ഇവി ആരാധകരെ ഷോറൂമിലേക്ക് ആകര്‍ഷിക്കും. ഉയര്‍ന്ന് വില മാറ്റി നിര്‍ത്തിയാല്‍ വേറെ ലെവലാണ് ടിവിഎസ് X. ഇതിനെ രാജ്യത്തെ ഉപഭോക്താക്കള്‍ എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാം.

More from DriveSpark

Article Published On: Saturday, August 26, 2023, 13:51 [IST]
English summary
Tvs x vs ola s1 pro gen2 comparison of specs range features and price
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X