നിര്‍ണായക തീരുമാനവുമായി കേന്ദ്രം? ടൂവീലര്‍ വില കുത്തനെ കുറഞ്ഞേക്കും

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയാണ് ഇന്ത്യ. നമ്മുടെ രാജ്യത്ത് ജനസംഖ്യ കൂടുന്നതിനൊപ്പം തന്നെ വാഹനങ്ങളും കൂടുന്നുണ്ട്. ഇന്നത്തെ കാലത്ത് ടൂവീലര്‍ എന്നത് ഒരു ആഢംബരമല്ല എന്നാല്‍ ആവശ്യമായി മാറി. അതുകൊണ്ടാണ് അടിക്കടിയുള്ള വിലക്കയറ്റത്തിനിടയിലും ചില്ലറ തിരിച്ചടികള്‍ ഉണ്ടായെങ്കിലും ടൂവീലര്‍ വ്യവസായം പിടിച്ചുനില്‍ക്കുന്നത്.

ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അത്യന്താപേക്ഷിതമായ ടൂവീലര്‍ സെഗ്‌മെന്റിനെ ആഡംബര ഇനമായി തരംതിരിക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഓട്ടോമൊബൈല്‍ ഡീലര്‍മാരുടെ അസോസിയേഷനായ FADA. ഇരുചക്ര വാഹനങ്ങളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കാനാണ് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ധനമന്ത്രി, ജിഎസ്ടി കൗണ്‍സില്‍ അധ്യക്ഷന്‍, ജിഎസ്ടി കൗണ്‍സില്‍ അംഗങ്ങള്‍, ഓട്ടോമൊബൈല്‍ മേഖലയുടെ മേല്‍നോട്ടം വഹിക്കുന്ന ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയം, ഗതാഗത മന്ത്രാലയം എന്നിവരോട് ഇതുസംബന്ധിച്ച് അഭ്യര്‍ഥന നടത്തിയതായി സംഘടന അറിയിച്ചു.

two wheeler

'ഇരുചക്ര വാഹന വ്യവസായം ഒരു നിര്‍ണായക ഘട്ടത്തിലാണ്. പണപ്പെരുപ്പം, കര്‍ശനമായ എമിഷന്‍ മാനദണ്ഡങ്ങള്‍, കോവിഡ് തീര്‍ത്ത വെല്ലുവിളികള്‍ എന്നിവയുമായി പൊരുതുകയാണ്. ജിഎസ്ടി കൗണ്‍സിലിന് ഇരുചക്രവാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. അത് വാഹനത്തെ സാധാരണക്കാര്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കും' FADA പ്രസിഡന്റ് മനീഷ് രാജ് സിംഗാനിയ പ്രസ്താവനയില്‍ പറഞ്ഞു.

ജിഎസ്ടി കുറച്ചാല്‍ അത് ഇരുചക്ര വാഹന വ്യവസായത്തിന് ആവശ്യമായ ഉത്തേജനം നല്‍കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇന്ത്യയുടെ മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമയോചിതവും നിര്‍ണായകവുമായ ഈ ഇടപെടല്‍ ഇരുചക്രവാഹനങ്ങള്‍ക്ക് വില കുറയാന്‍ കാരണമായേക്കും. കഴിഞ്ഞ കുറച്ച് നാളുകളായി ഫോര്‍വീലര്‍ വില്‍പ്പനയില്‍ കുതിച്ച്ചാട്ടമുണ്ടെങ്കിലും ഇരുചക്ര വാഹന വില്‍പ്പന മന്ദഗതിയിലായിരുന്നു.

two wheeler

ജിഎസ്ടി കുറച്ചാല്‍ അത് ഡിമന്‍ഡ് കൂടാനും ഒപ്പം സെഗ്‌മെന്റിന്റെ പുനരുജ്ജീവിപ്പിക്കാനും പറ്റുമെന്നാണ് FADA പറയുന്നത്. ഇന്ത്യയിലെ ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് താങ്ങാനാവുന്ന യാത്രാസംവിധാനമാണ് ഇരുചക്രവാഹനങ്ങള്‍. പൊതുഗതാഗത സംവിധാനം ദുര്‍ബലമായ പ്രദേശങ്ങളില്‍ ഏറെ ഉപകാരമാണ് ഇവ. ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് അത്യന്താപേക്ഷിതമായ ഇരുചക്രവാഹനങ്ങളെ ആഡംബര വസ്തുക്കളായി തരംതിരിക്കരുതെന്നാണ് FADA വാദിക്കുന്നത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടൂവീലറുകളുടെ വില കുതിച്ചുയരുകയാണ്. അതിനാല്‍ തന്നെ ഇത് സാധാരണക്കാരന് അപ്രാഭ്യമാകുന്ന നിലയിലേക്ക് വളര്‍ന്നുവെന്നും FADA നിരീക്ഷിക്കുന്നു. നികുതി മാത്രമല്ല അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം, കര്‍ശനമായ എമിഷന്‍ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെ ഒന്നിലധികം ഘടകങ്ങളാണ് ടൂവീലറുകളുടെ വിലവര്‍ധനവിന് പിന്നിലെ കാരണങ്ങള്‍.

two wheeler

ചില ഉദാഹരണങ്ങള്‍ എടുത്ത നമ്മള്‍ക്ക് ഇക്കാര്യം വിശദീകരിക്കാം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ടൂവീലറുകളില്‍ ഒന്നാണ് ഹോണ്ട ആക്ടീവ. 2016-ല്‍ സ്‌കൂട്ടറിന് 52,000 രൂപ മാത്രമായിരുന്നു എക്‌സ്‌ഷോറൂം വില. എന്നാല്‍ 2023-ല്‍ എത്തുമ്പോള്‍ ആക്ടിവക്കായി മുടക്കേണ്ടത് 88,000 രൂപയാണ്. 2016-ല്‍ 72,000 രൂപയുണ്ടായിരുന്ന മറ്റൊരു ജനപ്രിയ മോഡലായ ബജാജ് പള്‍സറിന്റെ വില 1.5 ലക്ഷം രൂപയിലേക്കാണ് കുതിച്ച് ചാടിയത്.

തുടര്‍ച്ചയായി വില കൂടുന്നത് കാരണം വില്‍പ്പനയില്‍ ഇടിവുണ്ടായതായും ഇന്‍ഡസ്ട്രിയുടെ വളര്‍ച്ചക്കായി ജിഎസ്ടി നിരക്ക് കുറക്കാന്‍ അധികൃതര്‍ തയാറാകണമെന്നും FADA ഊന്നിപ്പറഞ്ഞു. 2016ല്‍ ഇന്ത്യയിലെ മൊത്തം വാഹന വില്‍പ്പനയുടെ 78 ശതമാനവും ഇരുചക്രവാഹനങ്ങളായിരുന്നു. 2020 മുതല്‍ അടിക്കടി വിലവര്‍ധിച്ചതോടെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 72 ശതമാനമായി കുറഞ്ഞു.

ഇത് വില വര്‍ധനവ് വ്യവസായത്തെ എങ്ങനെ ബാധിച്ചുവെന്ന് കൃത്യമായി വരച്ച് കാണിക്കുന്നു. ഏതായാലും ഡീലര്‍മാരുടെ ആവശ്യം സര്‍ക്കാര്‍ ചെവികൊണ്ടാല്‍ അത് ഇരുചക്ര വാഹനങ്ങളുടെ വില കുറയാന്‍ കാരണമാകും. അങ്ങനെ സംഭവിച്ചാല്‍ ജനങ്ങള്‍ വീണ്ടും പുതിയ വാഹനങ്ങളിലേക്ക് അടുക്കുമെന്ന് നമുക്ക് ഉറപ്പിച്ച് പറയാം.

More from DriveSpark

Article Published On: Friday, May 19, 2023, 11:30 [IST]
English summary
Two wheelers are not luxury item fada seeks to reduce gst rate
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X