കാടും മേടും ഇനി കുറഞ്ഞ ചെലവില്‍ താണ്ടാം; അള്‍ട്രാവയലറ്റ് ഇലക്ട്രിക് അഡ്വഞ്ചര്‍ ബൈക്ക് വരുന്നു?

ഇന്ത്യയിലെ പ്രീമിയം ഇലക്ട്രിക് ബൈക്ക് ആരാധകര്‍ക്ക് ഇതിനോടകം സുപരിചിതമായ നാമമാണ് അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ്. F77 എന്ന സൂപ്പര്‍ സ്പോര്‍ട് ഇലക്ട്രിക് ബൈക്ക് കമ്പനി ഇതിനകം ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അള്‍ട്രാവയലറ്റ് തങ്ങളുടെ കന്നി ഉല്‍പ്പന്നം ലോഞ്ച് ചെയ്തപ്പോള്‍ വിലയെ കുറിച്ചായിരുന്നു പരാതി. എന്നാല്‍ ഇപ്പോള്‍ കമ്പനി തങ്ങളുടെ ഉല്‍പ്പന്ന നിര വിപുലീകരിക്കാന്‍ പോകുകയാണ്.

പലതരം ബോഡിടൈപ്പുകളിലായി ഇലക്ട്രിക്ക് ബൈക്കുകള്‍ എത്തിച്ച് വിപണി പിടിക്കാനാണ് ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ പ്ലാന്‍. ഇതിന്റെ ഭാഗമായി കമ്പനി താങ്ങാവുന്ന വിലയില്‍ ഇ-ബൈക്കുകള്‍ വിപണിയില്‍ എത്തിക്കാന്‍ പോകുകയാണെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഓല ഇലക്ട്രിക് കഴിഞ്ഞ ദിവസം 4 ഇലക്ട്രിക് ബൈക്കുകളുടെ പ്രോട്ടോടൈപ്പുകള്‍ തങ്ങളുടെ കസ്റ്റമര്‍ ഇവന്റില്‍ പ്രദര്‍ശിപ്പിച്ചതിനാല്‍ ഇനിയും മടിച്ച് നിന്നുകൂടെന്ന തിരിച്ചറിവില്‍ അള്‍ട്രാവയലറ്റ് എത്തിയെന്നാണ് തോന്നുന്നത്.

ultraviolette adventure

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അള്‍ട്രാവയലറ്റ് X44 എന്ന് പേര് ട്രേഡ്മാര്‍ക്ക് ചെയ്തിരുന്നു. ഇപ്പോള്‍ ഒരു മാസത്തിന് ശേഷം അള്‍ട്രാവയലറ്റ് 'ട്രാന്‍സന്‍സിംഗ് ഹൊറൈസണ്‍സ്' എന്ന് പറയുന്ന ഒരു ടീസര്‍ പുറത്തിറക്കിയത് ഇവി ആരാധകരില്‍ ആവേശമുണര്‍ന്നിരിക്കുകയാണ്. അള്‍ട്രാവയലറ്റിന്റെ പുതിയ ഉല്‍പ്പന്നം ഒരു പുതിയ അഡ്വഞ്ചര്‍ ബൈക്കോ അല്ലെങ്കില്‍ കമ്പനി ഇതിനകം വില്‍ക്കുന്ന F77 ബൈക്കിന്റെ പുതിയ വേരിയന്റോ ആകാനാണ് സാധ്യത.

നല്ല അഡ്വഞ്ചര്‍ ബൈക്കുകള്‍ക്ക് എന്തിനേയും മറികടക്കാന്‍ കഴിയുമെന്നതിനാല്‍, ഈ ടീസര്‍ വരാനിരിക്കുന്ന അള്‍ട്രാവയലറ്റ് അഡ്വഞ്ചര്‍ ബൈക്കിനെ കുറിച്ചാണെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. F77 ഇലക്ട്രിക് ബൈക്കിനെ അടിസ്ഥാനപ്പെടുത്തിയുള്ള മോഡല്‍ ആയിരിക്കാം ഇത്. ഇതില്‍ കമ്പനി ഒരു പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ദുര്‍ഘടമായ പാതകളിലൂടെ F77 ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ തന്നെ കമ്പനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അപ്പോള്‍ സൂപ്പര്‍സ്പോര്‍ട്ട് അതിശയകരമാം വിധം മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നതായാണ് തോന്നിയത്. അതിനാല്‍ ബെംഗളൂരു ആസ്ഥാനമായ ഇവി ബ്രാന്‍ഡില്‍ നിന്ന് ഒരു അഡ്വഞ്ചര്‍ ബൈക്കിന്റെ വരവ് നമുക്ക് പ്രതീക്ഷിക്കാം.

എന്നാല്‍ ഓഗസ്റ്റ് 21-ന് പുതിയ ഉല്‍പ്പന്നം എത്തുമോ എന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നവരും കുറവല്ല. കാരണം വളരെ ചുരുങ്ങിയ സമയം കൊണ്ട് അത് സാധ്യമായേക്കില്ലെന്നും ഇത് F77-ന്റെ പുതിയ വേരിയന്‍േറാ അല്ലെങ്കില്‍ പുതിയ കളര്‍ സ്‌കീമിന്റെ വരവോ ആകാമെന്നും കരുതപ്പെടുന്നുണ്ട്. രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ -3 ഈ മാസം 23-ന് ചന്ദ്രനില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ മൂണ്‍ഡസ്റ്റ് സില്‍വര്‍ കളര്‍ ഇ-ബൈക്കിന് ലഭിക്കുമെന്നും ചിലര്‍ സാധ്യത കല്‍പ്പിക്കുന്നു.

ഏതായാലും മൂന്ന് ദിവസത്തിനുള്ളില്‍ അള്‍ട്രാവയലറ്റ് ഈ ഊഹാപോഹങ്ങള്‍ക്കെല്ലാം വിരാമമിടുമെന്നതിനാല്‍ നമുക്ക് കാത്തിരിക്കാം. അള്‍ട്രാവയലറ്റ് ബ്രാന്‍ഡിന്റെ ആദ്യ മോഡലാണ് F77. സ്റ്റാന്‍ഡേര്‍ഡ്, റീക്കണ്‍, ലിമിറ്റഡ് എഡിഷന്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് മോഡല്‍ വിപണിയില്‍ എത്തുന്നത്. പവര്‍ട്രെയിന്‍ വശങ്ങള്‍ നോക്കുമ്പോള്‍ PMS ഇലക്ട്രിക് മോട്ടോറും പാസിവ് കൂളിംഗ് ഫംഗ്ഷനുള്ള ഡെന്‍സര്‍ 10.7 kWh ബാറ്ററി പായ്ക്കുമാണ് അള്‍ട്രാവയലറ്റ് F77 സ്‌പോര്‍ട്സ് ബൈക്കിന്റെ ചാലകശക്തികള്‍.

ഇലക്ട്രിക് മോട്ടോര്‍ 40.2 bhp പവറില്‍ പരമാവധി 100 Nm ടോര്‍ക്ക് വരെ സൃഷ്ടിക്കുന്നു. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ഇ-ബൈക്കിന് വെറും 7.8 സെക്കന്‍ഡ് സമയം മാത്രം മതി. മണിക്കൂറില്‍ 152 കിലോമീറ്റര്‍ ആണ് പരമാവധി വേഗത.

അള്‍ട്രവയലറ്റ് F77 ഇലക്ട്രിക് ബൈക്കില്‍ 10.3 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് അള്‍ട്രവയലറ്റ് നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ ഏതൊരു ഇലക്ട്രിക് ഇരുചക്ര വാഹനത്തിലും ലഭ്യമായതില്‍ വെച്ച് ഏറ്റവും വലിയ ബാറ്ററിയാണിത്. ഒറ്റ ചാര്‍ജില്‍ ഇലക്ട്രിക് ബൈക്ക് 307 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം.

5 ഇഞ്ച് TFT സ്‌ക്രീന്‍, ഗ്ലൈഡ്, കോംബാറ്റ്, ബാലിസ്റ്റിക് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകള്‍ അപ്‌സൈഡ് ഡൗണ്‍(USD) ഫ്രണ്ട് ഫോര്‍ക്കുകള്‍, പിന്നില്‍ മോണോഷോക്ക്, ഡിസ്‌ക് ബ്രേക്കുകള്‍, ബോഷില്‍ നിന്നുള്ള ഡ്യുവല്‍-ചാനല്‍ എബിഎസ് എന്നിവയാണ് അള്‍ട്രവയലറ്റ് F77 ഇലക്ട്രിക് ബൈക്കിന്റെ മറ്റ് സവിശേഷതകള്‍. വിലകള്‍ നോക്കിയാല്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 3.80 ലക്ഷം രൂപ മുതലാണ് മുടക്കേണ്ടത്. അതേസമയം റീകണ്‍ പതിപ്പിന് 4.50 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

More from DriveSpark

Article Published On: Friday, August 18, 2023, 18:20 [IST]
English summary
Ultraviolette adventure electric bike to debut on august 21 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X