ദുൽഖറിൻ്റെ ബൈക്ക് സ്വന്തമാക്കി സൂപ്പർ താരം; വൈറൽ ചിത്രങ്ങൾ കാണാം
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3-നോടുള്ള ആദരസൂചകമായിട്ടായിരുന്നു അള്‍ട്രാവയലറ്റ് F77 സ്പേസ് എഡിഷന്‍ എന്ന പേരില്‍ സ്പെഷ്യല്‍ എഡിഷന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയത്. 5.60 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയിലാണ് അള്‍ട്രാവയലറ്റ് F77 സ്‌പെഷ്യല്‍ എഡിഷന്‍ വിപണിയില്‍ എത്തിയത്.
ബഹിരാകാശ ഗവേഷണത്തിലെയും സാങ്കേതികവിദ്യയിലെയും ഇന്ത്യയുടെ യാത്രയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് F77 സ്‌പെഷ്യല്‍ എഡിഷന്‍ വരുന്നതെന്ന് അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് അന്ന് പറഞ്ഞത്. F77 ഇലക്ട്രിക് ബൈക്കിന്റെ ഏറ്റവും അഡ്വാന്‍സ്ഡ് പതിപ്പിന്റെ ബോഡിയിലുടനീളം വിശാലമായ എയ്റോസ്പേസ്-ഗ്രേഡ് മെറ്റീരിയലുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതോടൊപ്പം എയര്‍ക്രാഫ്റ്റ് ഇലക്ട്രോണിക്സ് അധിഷ്ഠിത സാങ്കേതികവിദ്യയും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ജനപ്രിയ ടെലിവിഷൻ, ചലച്ചിത്ര നടനായ രോഹിത് റോയ് പുതിയ അൾട്രാവയലറ്റ് എഫ് 77 ഇലക്ട്രിക് ബൈക്ക് വാങ്ങിയിരിക്കുകയാണ്. അദ്ദേഹം സ്വന്തമാക്കിയതും സ്പേസ് എഡീഷനാണ്. കോറഷന്‍ പ്രൊട്ടക്ഷന്‍, യുവി-ഫേഡ് റെസിസ്റ്റന്‍സ്, കെമിക്കല്‍ റെസിസ്റ്റന്‍സ്, താപ സ്ഥിരത എന്നിവയ്ക്കൊപ്പം വരുന്ന എയ്റോസ്പേസ് ഗ്രേഡ് പെയിന്റാണ് ലിമിറ്റഡ് എഡിഷന്‍ മോഡല്‍ അവതരിപ്പിക്കുന്നത്. സിംഗിള്‍ പീസ് മെറ്റലില്‍ നിര്‍മിച്ച അലൂമിനിയം കീ ഉപയോഗിച്ചാണ് അള്‍ട്രാവയലറ്റ് F77 സ്പേസ് എഡിഷന്‍ വാഗ്ദാനം ചെയ്യുന്നത്.
ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം, 9-ആക്‌സിസ് ഐഎംയു വഴി റോള്‍, പിച്ച്, യാവ് എന്നിവ അളക്കാന്‍ കഴിയുന്ന നൂതന എയര്‍ക്രാഫ്റ്റ് ഇലക്ട്രോണിക്സ് അധിഷ്ഠിത സാങ്കേതികവിദ്യയാണ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനുള്ളത്. വെറും 2 മണിക്കൂറിനുള്ളില്‍ വിറ്റഴിഞ്ഞ 77 ലിമിറ്റഡ് എഡിഷന്‍ പിന്‍ഗാമിയായാണ് അള്‍ട്രാവയലറ്റ് F77 സ്പേസ് എഡിഷന്‍ എത്തുന്നത്.

നൂതന ഫീച്ചര്‍ സെറ്റുകളും ശ്രദ്ധേയമായ പെര്‍ഫോമന്‍സ് മെട്രിക്സും ഈ ഇലക്ട്രിക് ബൈക്ക് വാഗ്ദാനം ചെയ്യുന്നു. 30.2 kW (40.5 hp) പീക്ക് പവറും 100 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള PMS ഇലക്ട്രിക് മോട്ടോറും പാസീവ് കൂളിംഗ് ഫംഗ്ഷനുള്ള 10.7 kWh ബാറ്ററി പായ്ക്കുമാണ് ഇലക്ട്രിക് ബൈക്കിന് തുടിപ്പേകുന്നത്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ ഗേതയിലെത്താന്‍ വെറും 2.9 സെക്കന്‍ഡ് മതി.
മണിക്കൂറില്‍ 152 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. സമാനതകളില്ലാത്ത പെര്‍ഫോമന്‍സിന്റെയും വിട്ടുവീഴ്ചയില്ലാത്ത ഡിസൈന്‍ ഭാഷയുടെയും മികച്ച സംയോജനമാണ് അള്‍ട്രാവയലറ്റ് F77 സ്‌പേസ് എഡിഷനില്‍ കാണാനാകുക. ഗ്ലൈഡ്, കോംപാറ്റ്, ബാലിസ്റ്റിക് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും ഇലക്ട്രിക് ബൈക്കില്‍ ലഭിക്കുന്നു.

വമ്പന്‍ ബാറ്ററി പായ്ക്കിന്റെ ബലത്തില്‍ ഒറ്റ ചാര്‍ജില്‍ 307 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇലക്ട്രിക് ബൈക്കിനാകും. ഇന്ത്യയിലെ ഏതൊരു ഇലക്ട്രിക് ഇരുചക്ര വാഹനത്തിലും ലഭ്യമായതില്‍ വെച്ച് ഏറ്റവും വലിയ ബാറ്ററിയാണ് അള്‍ട്രാവയലറ്റ് F77 ഇലക്ട്രിക് ബൈക്കിന്റെ കരുത്ത്. 5 ഇഞ്ച് TFT സ്‌ക്രീന്‍, അപ്സൈഡ് ഡൗണ്‍(USD) ഫ്രണ്ട് ഫോര്‍ക്കുകള്‍, പിന്നില്‍ മോണോഷോക്ക്, ഡിസ്‌ക് ബ്രേക്കുകള്‍, ബോഷില്‍ നിന്നുള്ള ഡ്യുവല്‍-ചാനല്‍ എബിഎസ് എന്നിവയാണ് അള്‍ട്രവയലറ്റ് എ77 ഇലക്ട്രിക് ബൈക്കിന്റെ മറ്റ് സവിശേഷതകള്‍.
അള്‍ട്രാവയലറ്റിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 3.80 ലക്ഷം രൂപയാണ് വില. അതേസമയം റീകണ്‍ പതിപ്പിന് 4.50 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കണം. F77 സ്പേസ് എഡിഷന്റെ വരവോടെ അള്‍ട്രാവയലറ്റ് പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ പുതിയ ചവിട്ടുപടികള്‍ സ്ഥാപിക്കുകയാണ്. അന്താരാഷ്ട്ര വിപണികളിലേക്ക് കണ്ണെറിയുന്ന ഇലക്ട്രിക് സ്റ്റാര്‍ട്ടപ്പ് കമ്പനി ഏറ്റവും ഉയര്‍ന്ന പെര്‍ഫോമന്‍സ് നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണ്.
പ്രത്യേക പതിപ്പായ F77 സ്പേസ് എഡിഷന്‍ ഇലക്ട്രിക് ബൈക്കിന്റെ 10 യൂണിറ്റുകളും ബുക്കിംഗ് വിന്‍ഡോ തുറന്ന് 90 സെക്കന്‍ഡിനുള്ളില്‍ വിറ്റുതീര്‍ന്നിരുന്നു. മണിക്കൂറില്‍ 152 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. ഇന്ത്യന്‍ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ ഒറ്റ ചാര്‍ജില്‍ 307 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഗ്ലൈഡ്, കോംപാറ്റ്, ബാലിസ്റ്റിക് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും ഇലക്ട്രിക് ബൈക്കില്‍ ലഭിക്കുന്നു. 2016 മുതല്‍ F77 മോട്ടോര്‍സൈക്കിളിന്റെ പണിപ്പുരയിലാണ് അള്‍ട്രാവയലറ്റ്. ഇലക്ട്രിക് ബൈക്കിന്റെ ആദ്യ ആവര്‍ത്തനം കമ്പനി 2019-ല്‍ പ്രദര്‍ശിപ്പിച്ചു.


Click it and Unblock the Notifications








