ഇലക്ട്രിക് ബൈക്കിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ വിറ്റുതീര്‍ന്നത് 90 സെക്കന്‍ഡില്‍! പ്രത്യേകത എന്തെന്നല്ലേ?

ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3-ന് ആദരമര്‍പ്പിച്ച് ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ അള്‍ട്രാവയലറ്റ് കഴിഞ്ഞ ദിവസം F77 സ്‌പേസ് എഡിഷന്‍ പുറത്തിറക്കിയിരുന്നു. പ്രത്യേക പതിപ്പായ F77 സ്പേസ് എഡിഷന്‍ ഇലക്ട്രിക് ബൈക്കിന്റെ 10 യൂണിറ്റുകളും ബുക്കിംഗ് വിന്‍ഡോ തുറന്ന് 90 സെക്കന്‍ഡിനുള്ളില്‍ വിറ്റുതീര്‍ന്നതായി അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് ബുധനാഴ്ച അറിയിച്ചു.

5.6 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയിലെത്തിയ ഇലക്ട്രിക് ബൈക്കാണ് മിന്നല്‍ വേഗത്തില്‍ വിറ്റുതീര്‍ന്നതെന്നോര്‍ക്കണം. എയ്റോസ്പേസ് ഗ്രേഡ് അലുമിനിയം ഉപയോഗിച്ചാണ് അള്‍ട്രാവയലറ്റ് F77 സ്‌പേസ് എഡിഷന്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്നതിനാല്‍ തന്നെ ഇത് ഉയര്‍ന്ന ഈട് വാഗ്ദാനം ചെയ്യുന്നു. എയ്റോസ്പേസ് ഗ്രേഡ് നിലവാരമുള്ളതാണ് ഈ സ്‌പെഷ്യല്‍ എഡിഷന്‍ ബൈക്കിന്റെ പെയിന്റും.

ultraviolette f77 space edition

കോറഷന്‍ പ്രൊട്ടക്ഷന്‍, യുവി-ഫേഡ് റെസിസ്റ്റന്‍സ്, കെമിക്കല്‍ റെസിസ്റ്റന്‍സ്, താപ സ്ഥിരത എന്നിവയ്‌ക്കൊപ്പം വരുന്ന എയ്‌റോസ്‌പേസ് ഗ്രേഡ് പെയിന്റാണ് ലിമിറ്റഡ് എഡിഷന്‍ മോഡല്‍ അവതരിപ്പിക്കുന്നത്. പുതിയ മോഡലിലൂടെ ഇന്ത്യയുടെ ഐതിഹാസികമായ ബഹിരാകാശ ചരിത്രത്തിന് ആദരമേകുകയായിരുന്നു ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി. എയ്‌റോസ്‌പേസ്-പ്രചോദിത എക്സ്‌ക്ലൂസീവ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ഓഗസ്റ്റ് 22-ന് വൈകുന്നേരം 6 മണിക്കാണ്് ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ആരംഭിച്ചത്.

വില്‍പ്പനക്കെത്തിയ സ്പെഷ്യല്‍ എഡിഷന്റെ 10 യൂണിറ്റുകള്‍ മാത്രമായിരുന്നു. ഇതിന്റെ മുന്‍ഗാമിയായ F77 ലിമിറ്റഡ് എഡിഷന്‍ 2 മണിക്കൂറിനുള്ളില്‍ വിറ്റു്േപായിരുന്നു. ലിമിറ്റഡ് എഡിഷന്റെ വെറും 77 യൂണിറ്റായിരുന്നു വില്‍പ്പനക്ക് വെച്ചിരുന്നത്. ബഹിരാകാശ ഗവേഷണത്തിലെയും സാങ്കേതികവിദ്യയിലെയും ഇന്ത്യയുടെ യാത്രയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് F77 സ്പെഷ്യല്‍ എഡിഷന്‍ വരുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ultraviolette f77 space edition front

F77 ഇലക്ട്രിക് ബൈക്കിന്റെ സ്‌പേസ് എഡിഷന്റെ ബോഡിയിലുടനീളം വിശാലമായ എയ്‌റോസ്‌പേസ്-ഗ്രേഡ് മെറ്റീരിയലുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരു വിമാനത്തില്‍ കാണുന്നത് പോലെ അത്യാധുനിക എയര്‍ക്രാഫ്റ്റ് ഇലക്ട്രോണിക്‌സ് അധിഷ്ഠിത സാങ്കേതികവിദ്യയും റിയല്‍ ടൈം റോള്‍, പിച്ച്, യോ ഫീഡ്ബാക്ക് തുടങ്ങിയ ഇന്റര്‍ഫേസുകളും ഉപയോഗിക്കുന്നു. ബൈക്കിന്റെ എയ്റോസ്പേസ് ഡിഎന്‍എ മുന്നോട്ട് കൊണ്ടുപോകുന്ന എയ്റോസ്പേസ് ഗ്രേഡിലുള്ള ഒരു ലോഹക്കഷണം ഉപയോഗിച്ചാണ് ബൈക്കിന്റെ താക്കോല്‍ വികസിപ്പിച്ചിരിക്കുന്നത്.

സമാനതകളില്ലാത്ത പെര്‍ഫോമന്‍സിന്റെയും വിട്ടുവീഴ്ചയില്ലാത്ത ഡിസൈന്‍ ഭാഷയുടെയും മികച്ച സംയോജനമാണ് അള്‍ട്രാവയലറ്റ് എ77 സ്പേസ് എഡിഷന്‍. പെര്‍ഫോമന്‍സിന്റെ കാര്യമെടുത്താല്‍ സ്പെഷ്യല്‍ എഡിഷന്‍ ഇലക്ട്രിക് ബൈക്ക് 30.2 kW അല്ലെങ്കില്‍ 40.5 hp പീക്ക് പവറും 100 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. വെറും 2.9 സെക്കന്‍ഡിനുള്ളില്‍ 0-60 kmph വേഗത കൈവരിക്കാനും ഇലക്ട്രിക് ബൈക്കിനാകും.

ultraviolette f77 space edition rear

മണിക്കൂറില്‍ 152 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. ഇന്ത്യന്‍ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ ഒറ്റ ചാര്‍ജില്‍ 307 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഗ്ലൈഡ്, കോംപാറ്റ്, ബാലിസ്റ്റിക് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും ഇലക്ട്രിക് ബൈക്കില്‍ ലഭിക്കുന്നു. 2016 മുതല്‍ F77 മോട്ടോര്‍സൈക്കിളിന്റെ പണിപ്പുരയിലാണ് അള്‍ട്രാവയലറ്റ്. ഇലക്ട്രിക് ബൈക്കിന്റെ ആദ്യ ആവര്‍ത്തനം കമ്പനി 2019-ല്‍ പ്രദര്‍ശിപ്പിച്ചു.

എന്നാല്‍ കോവിഡ് മഹാമാരി ലോകത്തെയാകെ പിടിച്ചുകുലുക്കിയതോടെ ബൈക്കിന്റെ ലോഞ്ച് നീണ്ടു. ഇതിനിടെ വലിയ നവീകരണങ്ങള്‍ക്ക് വിധേയമായ ബൈക്ക് ഈ വര്‍ഷം തുടക്കത്തിലാണ് വിപണിയില്‍ എത്തിയത്. കമ്പനിയുടെ ബെംഗളൂരുവിലെ പ്ലാന്റിലാണ് F77 നിര്‍മ്മിക്കുന്നത്. 3.8 ലക്ഷം മുതലാണ് അള്‍ട്രാവയലറ്റിന്റെ ഈ ഫ്‌ലാഗ്ഷിപ്പ് മോഡലിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. റീകോണ്‍ വേരിയന്റ് സ്വന്തമാക്കാനായി 4.55 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വിലയായി മുടക്കേണ്ടത്.

തുടക്കത്തില്‍ ഇലക്ട്രിക് ബൈക്കിന്റെ വില കണ്ട് പലരും നെറ്റി ചുളിച്ചെങ്കിലും രാജ്യത്തെ ആദ്യത്തെ പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പെര്‍ഫോമന്‍സ് കൊണ്ട് ഒത്തിരി പേരെ കൈയ്യിലെടുത്തു. ഇന്ത്യന്‍ ഇരുചക്ര വാഹനങ്ങളില്‍ ഏറ്റവും വലിയ ബാറ്ററി ഉപയോഗിക്കുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ആണ് അള്‍ട്രാവയലറ്റ് F77.

പാസിവ് കൂളിംഗ് ഫംഗ്ഷനുള്ള ഡെന്‍സര്‍ 10.7 kWh ബാറ്ററി പായ്ക്കാണ് അള്‍ട്രാവയലറ്റ് ഇവിക്ക് ശക്തിയേകുന്നത്. X44 എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്തിരിക്കുന്ന അള്‍ട്രവയലറ്റ് അധികം വൈകാതെ ഒരു പുത്തന്‍ ഉല്‍പ്പന്നം വിപണിയില്‍ ഇറക്കുമെന്നാണ് സൂചന. അതൊരു ഇലക്ട്രിക് അഡ്വഞ്ചര്‍ ബൈക്ക് ആകുമോ അല്ലെങ്കില്‍ ഒരു താങ്ങാവുന്ന വിലയിലുള്ള മോഡല്‍ ആകുമോ എന്നാണ് ബൈക്ക് പ്രേമികള്‍ ഉറ്റുനോക്കുന്നത്.

More from DriveSpark

Article Published On: Wednesday, August 23, 2023, 13:46 [IST]
English summary
Ultraviolette f77 space edition electric bike sold out in 90 seconds details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X