ഈ അള്‍ട്രാവയലറ്റ് ഇ-ബൈക്ക് വില്‍പ്പനക്കെത്തുന്നത് 10 യൂണിറ്റ് മാത്രം; പ്രത്യേകത അറിഞ്ഞാൽ സല്യൂട്ടടിക്കും!

ഹെപെര്‍ഫോമന്‍സ് ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റിനെ ചൊല്ലി നിരവധി ഊഹാപോഹങ്ങള്‍ എയറിലുണ്ടായിരുന്നു. അള്‍ട്രാവയലറ്റിന്റെ പുതിയ അഡ്വഞ്ചര്‍ ഇലക്ട്രിക് ബൈക്കിനെ കുറിച്ച് സൂചിപ്പിക്കുന്നതായിരുന്നു ടീസര്‍ എന്നായിരുന്നു ചില വാദങ്ങള്‍. എന്നാല്‍ ഇപ്പോള്‍ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് തന്നെ രംഗത്തിറങ്ങി.

അഡ്വഞ്ചര്‍ ഇലക്ട്രിക് ബൈക്ക് അല്ല മറിച്ച് F77 ഇലക്ട്രിക് ബൈക്കിന്റെ ഒരു സ്‌പെഷ്യല്‍ എഡിഷനാണ് കമ്പനി പുറത്തിറക്കിയത്. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3-നോടുള്ള ആദരസൂചകമായാണ് അള്‍ട്രാവയലറ്റ് F77 സ്പേസ് എഡിഷന്‍ എന്ന പേരില്‍ സ്പെഷ്യല്‍ എഡിഷന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയത്. 5.60 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയിലാണ് അള്‍ട്രാവയലറ്റ് F77 സ്‌പെഷ്യല്‍ എഡിഷന്‍ വിപണിയില്‍ എത്തുന്നത്.

ultraviolette f77 space edition

പുതിയ മോഡലിലൂടെ ഇന്ത്യയുടെ ഐതിഹാസികമായ ബഹിരാകാശ ചരിത്രത്തിന് ആദരമേകുകയാണെന്ന് കമ്പനി പറഞ്ഞു. എയ്റോസ്പേസ്-പ്രചോദിത എക്‌സ്‌ക്ലൂസീവ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് നാളെ (2023ഓഗസ്റ്റ് 22) വൈകുന്നേരം 6 മണിക്ക് ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ആരംഭിക്കും. എന്നാല്‍ സ്‌പെഷ്യല്‍ എഡിഷന്റെ വെറും 10 യൂണിറ്റുകള്‍ മാത്രമായിരിക്കും വില്‍പ്പനക്കെത്തുക.

ബഹിരാകാശ ഗവേഷണത്തിലെയും സാങ്കേതികവിദ്യയിലെയും ഇന്ത്യയുടെ യാത്രയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് F77 സ്‌പെഷ്യല്‍ എഡിഷന്‍ വരുന്നതെന്ന് അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് അവകാശപ്പെടുന്നു. F77 ഇലക്ട്രിക് ബൈക്കിന്റെ ഏറ്റവും അഡ്വാന്‍സ്ഡ് പതിപ്പിന്റെ ബോഡിയിലുടനീളം വിശാലമായ എയ്റോസ്പേസ്-ഗ്രേഡ് മെറ്റീരിയലുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതോടൊപ്പം എയര്‍ക്രാഫ്റ്റ് ഇലക്‌ട്രോണിക്‌സ് അധിഷ്ഠിത സാങ്കേതികവിദ്യയും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ultraviolette f77 space edition

കോറഷന്‍ പ്രൊട്ടക്ഷന്‍, യുവി-ഫേഡ് റെസിസ്റ്റന്‍സ്, കെമിക്കല്‍ റെസിസ്റ്റന്‍സ്, താപ സ്ഥിരത എന്നിവയ്ക്കൊപ്പം വരുന്ന എയ്റോസ്പേസ് ഗ്രേഡ് പെയിന്റാണ് ലിമിറ്റഡ് എഡിഷന്‍ മോഡല്‍ അവതരിപ്പിക്കുന്നത്. സിംഗിള്‍ പീസ് മെറ്റലില്‍ നിര്‍മിച്ച അലൂമിനിയം കീ ഉപയോഗിച്ചാണ് അള്‍ട്രാവയലറ്റ് F77 സ്‌പേസ് എഡിഷന്‍ വാഗ്ദാനം ചെയ്യുന്നത്. ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം, 9-ആക്‌സിസ് ഐഎംയു വഴി റോള്‍, പിച്ച്, യാവ് എന്നിവ അളക്കാന്‍ കഴിയുന്ന നൂതന എയര്‍ക്രാഫ്റ്റ് ഇലക്ട്രോണിക്‌സ് അധിഷ്ഠിത സാങ്കേതികവിദ്യയാണ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനുള്ളത്.

വെറും 2 മണിക്കൂറിനുള്ളില്‍ വിറ്റഴിഞ്ഞ 77 ലിമിറ്റഡ് എഡിഷന്‍ പിന്‍ഗാമിയായാണ് അള്‍ട്രാവയലറ്റ് F77 സ്പേസ് എഡിഷന്‍ എത്തുന്നത്. നൂതന ഫീച്ചര്‍ സെറ്റുകളും ശ്രദ്ധേയമായ പെര്‍ഫോമന്‍സ് മെട്രിക്സും ഈ ഇലക്ട്രിക് ബൈക്ക് വാഗ്ദാനം ചെയ്യുന്നു. 30.2 kW (40.5 hp) പീക്ക് പവറും 100 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള PMS ഇലക്ട്രിക് മോട്ടോറും പാസീവ് കൂളിംഗ് ഫംഗ്ഷനുള്ള 10.7 kWh ബാറ്ററി പായ്ക്കുമാണ് ഇലക്ട്രിക് ബൈക്കിന് തുടിപ്പേകുന്നത്.

പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ ഗേതയിലെത്താന്‍ വെറും 2.9 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 152 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. സമാനതകളില്ലാത്ത പെര്‍ഫോമന്‍സിന്റെയും വിട്ടുവീഴ്ചയില്ലാത്ത ഡിസൈന്‍ ഭാഷയുടെയും മികച്ച സംയോജനമാണ് അള്‍ട്രാവയലറ്റ് F77 സ്‌പേസ് എഡിഷനില്‍ കാണാനാകുക. ഗ്ലൈഡ്, കോംപാറ്റ്, ബാലിസ്റ്റിക് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും ഇലക്ട്രിക് ബൈക്കില്‍ ലഭിക്കുന്നു.

വമ്പന്‍ ബാറ്ററി പായ്ക്കിന്റെ ബലത്തില്‍ ഒറ്റ ചാര്‍ജില്‍ 307 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇലക്ട്രിക് ബൈക്കിനാകും. ഇന്ത്യയിലെ ഏതൊരു ഇലക്ട്രിക് ഇരുചക്ര വാഹനത്തിലും ലഭ്യമായതില്‍ വെച്ച് ഏറ്റവും വലിയ ബാറ്ററിയാണ് അള്‍ട്രാവയലറ്റ് F77 ഇലക്ട്രിക് ബൈക്കിന്റെ കരുത്ത്. 5 ഇഞ്ച് TFT സ്‌ക്രീന്‍, അപ്സൈഡ് ഡൗണ്‍(USD) ഫ്രണ്ട് ഫോര്‍ക്കുകള്‍, പിന്നില്‍ മോണോഷോക്ക്, ഡിസ്‌ക് ബ്രേക്കുകള്‍, ബോഷില്‍ നിന്നുള്ള ഡ്യുവല്‍-ചാനല്‍ എബിഎസ് എന്നിവയാണ് അള്‍ട്രവയലറ്റ് എ77 ഇലക്ട്രിക് ബൈക്കിന്റെ മറ്റ് സവിശേഷതകള്‍.

ultraviolette f77 space edition

അള്‍ട്രാവയലറ്റിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 3.80 ലക്ഷം രൂപയാണ് വില. അതേസമയം റീകണ്‍ പതിപ്പിന് 4.50 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കണം. F77 സ്പേസ് എഡിഷന്റെ വരവോടെ അള്‍ട്രാവയലറ്റ് പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ പുതിയ ചവിട്ടുപടികള്‍ സ്ഥാപിക്കുകയാണ്. അന്താരാഷ്ട്ര വിപണികളിലേക്ക് കണ്ണെറിയുന്ന ഇലക്ട്രിക് സ്റ്റാര്‍ട്ടപ്പ് കമ്പനി ഏറ്റവും ഉയര്‍ന്ന പെര്‍ഫോമന്‍സ് നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണ്.

More from DriveSpark

Article Published On: Monday, August 21, 2023, 16:32 [IST]
English summary
Ultraviolette f77 space edition launched production limited to 10 units only
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X