ഇത് ഇലക്ട്രിക്ക് ബൈക്ക് തന്നെയല്ലേ; 190+ kmph ഞങ്ങൾക്ക് ഒരു വിഷയമേ അല്ലെന്ന് അൾട്രാവയലറ്റ്

ഇനിയുളള ദിവസങ്ങളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളേയും ആരാധകരേയും ചൂട് പിടിപ്പിക്കാൻ കച്ചക്കെട്ടിയിറങ്ങിരിക്കുകയാണ് അൾട്രാവയലറ്റ്. അതിനുളള കിടിലൻ ടീസറാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. സ്റ്റാൻഡേർഡ് അൾട്രാവയലറ്റ് F77-ന് 147kmph എന്ന് അവകാശപ്പെടുന്ന ഉയർന്ന വേഗതയുണ്ട്, അത് വീഡിയോയിൽ കാണിച്ചിരിക്കുന്നതിനേക്കാൾ 50kmph കുറവാണ്. 2023-ൽ, അൾട്രാവയലറ്റ് 200kmph+ എന്ന ഉയർന്ന വേഗതയുള്ള F99 എന്ന റേസ് കൺസെപ്റ്റ് പ്രദർശിപ്പിച്ചിരുന്നു.

ടീസറിൽ കാണുന്നത് f77 ആണെങ്കിലും f99 -ൽ നിന്ന് കടമെടുത്തിരിക്കുന്ന കുറച്ച് ഘടകങ്ങൾ കാണാൻ സാധിക്കുന്നുണ്ട്. ഇറ്റലിയിൽ നടക്കാൻ പോകുന്ന മോട്ടോർ ഷോയിൽ അൾട്രാവയലറ്റ് തങ്ങളുടെ വാഹനവും പ്രദർശിപ്പിക്കുന്നുണ്ട്. അതിനുളള സാമ്പിൾ വെടിക്കെട്ടാണ് ടീസറിൻ്റെ രൂപത്തിൽ ഇപ്പോൾ പൊട്ടിച്ചിരിക്കുന്നത്.

ഇത് ഇലക്ട്രിക്ക് ബൈക്ക് തന്നെയല്ലേ; 190+ kmph ഞങ്ങൾക്ക് ഒരു വിഷയമേ അല്ലെന്ന് അൾട്രാവയലറ്റ്

ഒരു ഇന്ത്യന്‍ ഇലക്ട്രിക് ടൂ വീലറില്‍ ഇതുവരെ ഘടിപ്പിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ രണ്ട് ബാറ്ററി പായ്ക്കുകള്‍ F77 ലൈനപ്പില്‍ കാണപ്പെടുന്നു. ഇവയില്‍ ചെറിയ 7.1 kWh പായ്ക്ക് F77 ന്റെ സാധാരണ വേരിയന്റില്‍ നല്‍കിയിരിക്കുന്നു. F77-ന്റെ ബാറ്ററി പായ്ക്ക് ഐഡിസി സൈക്കിളില്‍ 206 കിലോമീറ്റര്‍ ആണ് റേഞ്ച് നല്‍കുന്നത്. ഇത് സാധാരണ ഡ്രൈവിംഗ് സാഹചര്യത്തില്‍ 176 കിലോമീറ്റര്‍ (ഗ്ലൈഡ് മോഡില്‍) റേഞ്ച് നല്‍കുമെന്നാണ് അള്‍ട്രാവയലറ്റ് അവകാശപ്പെടുന്നത്.

F77-ന്റെ ബാറ്ററി പായ്ക്ക് 36.2 bhp പവറും 85 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മിഡ്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു. F77 ന് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ എത്താന്‍ 3.4 സെക്കന്‍ഡ് മതിയെന്നാണ് അള്‍ട്രാവയലറ്റ് അവകാശപ്പെടുന്നത്. നിശ്ചലാവസ്ഥയില്‍ നിന്ന് 8.3 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്ക് കുതിക്കുമെന്നും പറയുന്നു. മണിക്കൂറില്‍ 140 ആണ് ടോപ് സ്പീഡ്. മറുവശത്ത്, F77 റീകണിന് വലിയ 10.3 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു.

ഇത് ഇലക്ട്രിക്ക് ബൈക്ക് തന്നെയല്ലേ; 190+ kmph ഞങ്ങൾക്ക് ഒരു വിഷയമേ അല്ലെന്ന് അൾട്രാവയലറ്റ്

ഇത് ഒരു ഇന്ത്യന്‍ ഇരുചക്രവാഹനത്തില്‍ ഇതുവരെ ഘടിപ്പിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലുതാണ്. ഇതിന് 307 കിലോമീറ്റര്‍ ഐഡിസി റേഞ്ച് പറയുന്നു. എന്നാല്‍ യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ ഏകദേശം 261 കിലോമീറ്റര്‍ (ഗ്ലൈഡ് മോഡില്‍) റേഞ്ച് കിട്ടുമെന്നാണ് അള്‍ട്രാവവയലറ്റ് അവകാശപ്പെടുന്നത്. F77 റീകണിന്റെ വലിയ ബാറ്ററി പായ്ക്ക് ചെയിന്‍ ഡ്രൈവ് വഴി പിന്‍ ചക്രത്തിലേക്ക് പവര്‍ അയക്കുന്ന കൂടുതല്‍ ശക്തമായ ഒരു ഇലക്ട്രിക് മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് 38.8 bhp പവറും 95 Nm പീക്ക് ടോര്‍ക്കും നല്‍കും.

ഓപ്ഷണലായ ഫാസ്റ്റ് ചാര്‍ജര്‍ ചാര്‍ജിംഗ് വേഗതയെ ഇരട്ടിയാക്കുന്നു. ഇത് മണിക്കൂറില്‍ 75 കി.മീ ആയി ഉയര്‍ത്തും. എന്നാല്‍ ഇതിന് അധിക ചിലവുകള്‍ വരും. അള്‍ട്രാവയലറ്റ് ഇതിലും വേഗതയേറിയ ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബെക്കിന് 3 ലെവല്‍ റീജെന്‍ ഉണ്ടെങ്കിലും ഒടിഎ അപ്ഡേറ്റ് വഴി ഇത് 10-ലെവല്‍ സജ്ജീകരണത്തിലേക്ക് ഉടന്‍ അപ്ഗ്രേഡ് ചെയ്യപ്പെടും. വലിയ ബാറ്ററി പാക്ക് F77, F77 റീകണ്‍ പതിപ്പുകളുടെ വലിപ്പത്തിലും പ്രതിഫലിക്കുന്നു.

ഗ്ലൈഡ്, കോംബാറ്റ്, ബാലിസ്റ്റിക് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളാണ് F77 വാഗ്ദാനം ചെയ്യുന്നത്. റോള്‍-ഓണ്‍ ആക്‌സിലറേഷന്റെ കാര്യത്തില്‍ ഗ്ലൈഡും കോംബാറ്റും തമ്മിലുള്ള വ്യത്യാസം അത്ര വലുതല്ലെങ്കിലും, ബൈക്കുമായി പൊരുത്തപ്പെടാനുള്ള ഏറ്റവും നല്ല മാര്‍ഗം ഗ്ലൈഡാണെന്ന് ഞങ്ങള്‍ കണ്ടെത്തി. കോംബാറ്റ് പെര്‍ഫോമന്‍സ് ചെറുതായി ഉയര്‍ത്തുന്നതിനാല്‍ നഗരയാത്രകള്‍ക്ക് ഏറ്റവും അനുയോജ്യമായ റൈഡ് മോഡ് കോംബാറ്റ് ആണ്.

സസ്പെന്‍ഷന്‍ സജ്ജീകരണവും പിന്‍വശത്തെ ഫുട്പെഗുകളും സപ്പോര്‍ട്ടീവ് ഫെയറിംഗും ഫ്യുവല്‍ ടാങ്ക് പാഡുകളുമുള്ള സ്പോര്‍ട്സ് ബൈക്ക് റൈഡിംഗ് പൊസിഷനും ബൈക്കിനെ അനായാസ ഡൈിംഗ് സാധ്യമാക്കുന്നതിനാല്‍ ഓട്ടത്തിനിടയില്‍ നിങ്ങള്‍ക്ക് F77 റെക്കോണിന്റെ ഭാരം അനുഭവപ്പെടുന്നില്ല. F77 സസ്‌പെന്‍ഷന്റെ സ്വഭാവ സവിശേഷതകള്‍ നഗര യാത്രകള്‍ക്ക് ഉചിതമല്ലെന്ന് ചിന്തിക്കരുത്. സാധാരണഗതിയില്‍ ഇതിന് കുഴികളും ഗട്ടറുകളും നിറഞ്ഞ നഗരങ്ങളിലെ റോഡുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയും. അള്‍ട്രാവയലറ്റ് F77-ലെ ബ്രേക്കുകള്‍ ഉയര്‍ന്ന സ്പീഡില്‍ ബ്രേക്കിംഗിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഒപ്പം തന്നെ എബിഎസ് ഓഫ് ചെയ്യാനുള്ള ഫീച്ചറുമുണ്ട്.

More from DriveSpark

Article Published On: Tuesday, November 7, 2023, 11:07 [IST]
English summary
Ultraviolette f77 trending teaser video ready for eicma details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X