സാധാരണക്കാരെ കൈയ്യിലെടുക്കണം; താങ്ങാവുന്ന വിലയില്‍ അള്‍ട്രവയലറ്റിന്റെ ഇ-ബൈക്ക് വരുന്നു?

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ദുല്‍ഖര്‍ സല്‍മാന് മൂലധന നിക്ഷേപമുള്ള ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ്പാണ് അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ്. അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവിന്റെ ബെംഗളൂരുവിലെ ആദ്യത്തെ ഡീലര്‍ഷിപ്പ് ഉദ്ഘാടനം നിര്‍വഹിച്ച ദുല്‍ഖര്‍ ബ്രാന്‍ഡിനെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പ്രമോട്ട് ചെയ്യാറുമുണ്ട്. ബ്രാന്‍ഡ് ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിവെച്ച F77 പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഈ വര്‍ഷം നിരത്തിലെത്തിയിരുന്നു.

അള്‍ട്രാവയലറ്റിന്റെ പ്രഖ്യാപനം മുതല്‍ ജൈറ്റ് ഫൈറ്ററില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഇ-ബൈക്ക് വാങ്ങാനായി കൊതിച്ചവരെ നെറ്റിചുളിപ്പിക്കുന്ന തരത്തിലായിരുന്നു വില പ്രഖ്യാപനം. എന്നാല്‍ മുന്‍നിര മോഡലിന്റെ വിലയില്‍ അസംതൃപ്തരായ ഉപഭോക്താക്കളെ ഹാപ്പിയാക്കുന്ന തരത്തിലാണ് പുതിയ വാര്‍ത്തകള്‍. ബംഗളൂരു ആസ്ഥാനമായുള്ള കമ്പനി 'X44' എന്ന പേര് ട്രേഡ്മാര്‍ക്കിനായി അപേക്ഷിച്ചു. കമ്പനിയില്‍ നിന്ന് വരാനിരിക്കുന്ന അടുത്ത ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് അള്‍ട്രാവയലറ്റ് X44 എന്ന് പേരിടുമോ എന്ന കാര്യം വ്യക്തമല്ല.

ultraviolette hangar inauguration

ഈ വര്‍ഷം തുടക്കത്തില്‍ പുറത്തിറക്കിയ F77 പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ കമ്പനിയുടെ മുന്‍നിര ഓഫറാണ്. എന്നാല്‍ അള്‍ട്രാവയലറ്റ് X44 എന്താണെന്നോ ഏത് ബോഡിടൈപ്പില്‍ വരുമെന്നോ ഉള്ള കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ ഇത് ഇവി ബ്രാന്‍ഡില്‍ നിന്നുള്ള താങ്ങാവുന്ന വിലയിലുള്ള ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ആകാനാണ് സാധ്യത. 3.80 ലക്ഷം രൂപ മുതലാണ് അള്‍ട്രാവയലറ്റ് F77 ഇലക്ട്രിക് ബൈക്കിന്റെ വില ആരംഭിക്കുന്നത്.

റീകോണ്‍ വേരിയന്റ് സ്വന്തമാക്കാനായി 4.55 ലക്ഷം രൂപയാണ് എക്‌സ്ഷോറൂം വിലയായി മുടക്കേണ്ടത്. മുകളില്‍ പറഞ്ഞ പോലെ ഈ വില പലര്‍ക്കും ദഹിച്ചിട്ടില്ല. എന്നിരുന്നാലും ഇന്ത്യയിലെ ആദ്യത്തെ പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ അള്‍ട്രവയലറ്റ് F77 അതിന്റെ പെര്‍ഫോമന്‍സ് കൊണ്ട് ഒത്തിരി പേരെ കൈയ്യിലെടുത്തു. ഇന്ത്യന്‍ ഇരുചക്ര വാഹനങ്ങളില്‍ ഏറ്റവും വലിയ ബാറ്ററി ഉപയോഗിക്കുന്ന പ്രത്യേകതയും അള്‍ട്രവയലറ്റ് F77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് സ്വന്തമാണ്.

ultraviolette hangar inauguration

പാസിവ് കൂളിംഗ് ഫംഗ്ഷനുള്ള ഡെന്‍സര്‍ 10.7 kWh ബാറ്ററി പായ്ക്കാണ് അള്‍ട്രാവയലറ്റ് ഇവിക്ക് ശക്തിയേകുന്നത്. 40.2 bhp കരുത്തില്‍ പരമാവധി 100 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ ഇവിക്കാകും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 307 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 7.8 സെക്കന്റില്‍ 0-100 Kmph വേഗത കൈവരിക്കാനും ഇ-ബൈക്കിനാവും.

ഗ്ലൈഡ്, കോംബാറ്റ്, ബാലിസ്റ്റിക് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും ബൈക്കിലുണ്ട്. അള്‍ട്രവയലറ്റ് F77-ന്റെ ആദ്യ സ്പെഷ്യല്‍ എഡിഷന്‍ മോഡല്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് കമ്പനി കൈമാറിയത്. 75.50 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ ലഭ്യമാകുന്ന ഇ-ബൈക്കിന്റെ 77 യൂണിറ്റുകള്‍ മാത്രമായിരുന്നു വില്‍പ്പനക്കെത്തിയത്.

ultraviolette hangar inauguration

ഇന്ത്യയില്‍ ബഹുഭൂരിപക്ഷം വരുന്ന ഇടത്തരക്കാര്‍ ഇത്രയും ഉയര്‍ന്ന തുക മുടക്കി ഇലക്ട്രിക് ബൈക്ക് വാങ്ങാന്‍ സാധ്യത വിരളമാണെന്നതിനാല്‍ കൂടുതല്‍ താങ്ങാനാവുന്ന ഒരു മോഡല്‍ പുറത്തിറക്കിയാല്‍ മാത്രമേ കമ്പനിക്ക് പിടിച്ച് കയറാന്‍ സാധിക്കൂ എന്ന തിരിച്ചറിവില്‍ ഒരുപക്ഷേ അവര്‍ എത്തിയിട്ടുണ്ടാകാം. ഒരു ചെറിയ ബാറ്ററി പാക്കും മോട്ടോറും കരുത്ത് പകരുന്ന ഒരു ഇലക്ട്രിക് ബൈക്കുമായി മാസ്മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാനാകും ശ്രമങ്ങള്‍.

പുതിയ ഇ-ബൈക്കിന്റെ വില 2 ലക്ഷം മുതല്‍ 2.25 ലക്ഷം രൂപയില്‍ പിടിച്ചു നിര്‍ത്താനാകും കമ്പനിയുടെ ശ്രമം. അങ്ങനെ വന്നാല്‍ ഇത് വിപണിയിലെ മറ്റ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രീമിയം പൊസിഷന്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ F77-നെ അപേക്ഷിച്ച് കുറഞ്ഞ വിലയില്‍ ഓഫര്‍ ചെയ്യാവുന്ന സ്ഥിതി വരും. അള്‍ട്രവയലറ്റ് X44 ഒരു ഇലക്ട്രിക് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന്റെ പേരായിരിക്കാം എന്നും അഭ്യൂഹങ്ങളുണ്ട്.

F77-ന്റെ അതേ മെക്കാനിക്കല്‍സ് ഉപയോഗിച്ച് പുതിയ ബോഡി വര്‍ക്ക്, സ്‌റ്റൈലിംഗ്, ലോംഗ് ട്രാവല്‍ സസ്‌പെന്‍ഷന്‍, സ്‌പോക്ക്ഡ് വീലുകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച് അള്‍ട്രവയലറ്റ് X44 അഡ്വഞ്ചര്‍ ലുക്കില്‍ വന്നാലും അതിശയിക്കാനില്ല. നമ്മള്‍ ഇതുവരെ പറഞ്ഞതെല്ലാം വെറും ഊഹങ്ങള്‍ മാത്രമാണെങ്കിലും അള്‍ട്രാവയലറ്റിന്റെ ഭാവി പദ്ധതികളെക്കുറിച്ച് കൂടുതലറിയാന്‍ കുറച്ച് സമയം കാത്തിരിക്കേണ്ടിവരും. ഏതായാലും അള്‍ട്രവയലറ്റ് കാര്യമായി എന്തോ ഒരുക്കിവെക്കുന്നതായി നമുക്ക് X44 ട്രേഡ്മാര്‍ക്ക് അപേക്ഷയില്‍ നിന്ന് മനസ്സിലാകും.

More from DriveSpark

Article Published On: Sunday, July 23, 2023, 14:00 [IST]
English summary
Ultraviolette x44 name trademarked could be brands affordable electric bike
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X