172 രൂപ മാത്രം വിലയുള്ള ഈ സാധനം ഫിറ്റ് ചെയ്യൂ... സൈഡ് സ്റ്റാന്‍ഡ് തട്ടാന്‍ ഇനി മറക്കൂല!
ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്ക് പലപ്പോഴും സംഭവിക്കുന്ന അബദ്ധമാണ് സൈഡ് സ്റ്റാന്‍ഡ് തട്ടാതെ വണ്ടി ഓടിച്ച് പോകുന്നത്. നിരുപദ്രവകരമെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും പലപ്പോഴും ഇത് അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. മാത്രമല്ല ഇത്തരത്തില്‍ ഓടിച്ച് പോയാല്‍ സൈഡ് സ്റ്റാന്‍ഡ് റോഡിൽ ഉരഞ്ഞ് തകരാറിലാകുകയും മാറ്റിസ്ഥാപിക്കേണ്ടതായും വരും.
ചുരുക്കുപ്പറഞ്ഞാല്‍ നമ്മള്‍ ലാഘവത്തോടെ കാണുന്ന ഈ ഒരു പ്രവര്‍ത്തി ചില്ലറ പ്രശ്‌നങ്ങളൊന്നുമല്ല സൃഷ്ടിക്കുക. ഇതിന് പരിഹാരമായി മുന്‍നിര വാഹന നിര്‍മാതാക്കള്‍ പുത്തന്‍ സാങ്കേതികവിദ്യകള്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ കുറച്ച് വര്‍ഷം പഴക്കമുള്ള ടൂവീലറുകളില്‍ ഈ സംഗതി കാണില്ല. വാഹനം ഓടിക്കുമ്പോള്‍ സൈഡ് സ്റ്റാന്‍ഡ് തട്ടാന്‍ മറന്ന് പോകുക വഴിയുണ്ടാകുന്ന ഈ പ്രശ്നം ലഘൂകരിക്കാനും മോട്ടോര്‍ സൈക്കിള്‍ യാത്ര സുരക്ഷിതമാക്കാനുമായി വിപണിയിലെത്തിയ ഒരു ഉല്‍പ്പന്നം നിങ്ങള്‍ക്ക് ഇന്ന് പരിചയപ്പെടുത്തുകയാണ് ഞങ്ങള്‍ ഇന്ന്.

പ്രമുഖ വാഹന ഘടക നിര്‍മ്മാതാക്കളായ യുനോ മിന്‍ഡയാണ് സെഡ് സ്റ്റാന്‍ഡ് സെന്‍സറുകളുടെയും സ്വിച്ചുകളുടെയും പുതിയ ശ്രേണി പുറത്തിറക്കിയിരിക്കുന്നത്. ഈ ശ്രേണിയിലുള്ള സൈഡ് സ്റ്റാന്‍ഡ് സെന്‍സറുകളും സ്വിച്ചുകളും ഇന്ത്യയിലുടനീളം ആഫ്റ്റര്‍ മാര്‍ക്കറ്റ് ആക്സസറിയായി ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. നൂതനമായ മാഗ്‌നറ്റിക് സെന്‍സര്‍ സാങ്കേതികവിദ്യയാണ് പുതിയ സൈഡ് സ്റ്റാന്‍ഡ് സെന്‍സറുകളും സ്വിച്ചുകളും ഉപയോഗപ്പെടുത്തുന്നതെന്നാണ് യൂനോ മിന്‍ഡ് അവകാശപ്പെടുന്നത്.
സൈഡ് സ്റ്റാന്‍ഡ് സുരക്ഷിതമല്ലാത്ത സ്ഥാനത്തായിരിക്കുമ്പോള്‍ ഈ സാങ്കേതികവിദ്യ എഞ്ചിന്‍ സര്‍ക്യൂട്ട് യൂണിറ്റിന്റെ ബന്ധം വിച്ഛേദിക്കുന്നതിനാല്‍ ഇരുചക്ര വാഹനം ഓടിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതായി കമ്പനി പറയുന്നു. മാഗ്‌നറ്റിക് സെന്‍സര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് മോട്ടോര്‍സൈക്കിളിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് ഒരു എല്‍ഇഡി ലൈറ്റ് ഇന്‍ഡിക്കേറ്റര്‍ ലഭിക്കുന്നു. സൈഡ് സ്റ്റാന്‍ഡ് സുരക്ഷിതമായ സ്ഥാനത്ത് അല്ലാതിരിക്കുമ്പോള്‍ അത് പ്രകാശിക്കുകയും റൈഡര്‍ക്ക് വാണിംഗ് നല്‍കുകയും ചെയ്യുന്നു.

തുടക്കത്തില്‍ സൂചിപ്പിച്ച പോലെ സമീപകാലത്ത് വിപണിയില്‍ എത്തിയ പല ടൂവീലറുകള്‍ക്കും സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട് ഓഫ് ഫീച്ചര്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ നൂതന സാങ്കേതികവിദ്യയില്‍ സജ്ജീകരിച്ചിട്ടില്ലാത്ത പഴയ ഇരുചക്ര വാഹനങ്ങള്‍ക്ക് യുനോ മിന്‍ഡയുടെ പുതിയ ശ്രേണിയിലുള്ള സൈഡ് സ്റ്റാന്‍ഡ് സെന്‍സറുകള്‍ ഘടിപ്പിക്കുക വഴി സുരക്ഷ വര്‍ധിപ്പിക്കാനാകും.
ബെക്കുകള്‍ സാധാരണയായി മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത സൈഡ് സ്റ്റാന്‍ഡ് സെന്‍സറുമായാണ് വരുന്നതെങ്കിലും യുനോ മിന്‍ഡ സൈഡ് സ്റ്റാന്‍ഡ് സെന്‍സറുകള്‍ ഇന്ത്യയുടെ പാറകളും കല്ലുമെല്ലാം നിറഞ്ഞ പാതകളില്‍ ഈടുനില്‍ക്കുന്ന തരത്തിലാണ് നിര്‍മ്മിച്ചിരിക്കുതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മാത്രമല്ല ഈ സൈഡ് സ്റ്റാന്‍ഡ് സെന്‍സറുകളുടെ വിലയും വളരെ കുറവാണെന്നതാണ് ശ്രദ്ധേയം.

വെറും 172 രൂപ മുതലാണ് യൂനോ മിന്‍ഡ സൈഡ് സ്റ്റാന്‍ഡ് സെന്‍സറുകളുടെ വില ആരംഭിക്കുന്നത്. ഇന്ത്യയുലടനീളമുള്ള റീട്ടെയില്‍ ഷോപ്പുകളില്‍ നിന്ന് മാത്രമല്ല ഓണ്‍ലൈനായും ഈ ഉല്‍പ്പന്നം വാങ്ങാന്‍ സാധിക്കും. മാത്രമല്ല ഈ സൈഡ് സ്റ്റാന്‍ഡ് സെന്‍സറുകള്‍ക്കും സ്വിച്ചുകള്‍ക്കും കമ്പനി വാറണ്ടിയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഉത്പാദന തീയതി മുതല്‍ രണ്ട് വര്‍ഷം വരെയാണ് ഈ ഉല്‍പ്പന്നങ്ങള്‍ക്ക് കമ്പനി വാറണ്ടി നല്‍കുന്നത്.
നിങ്ങള്‍ വാഹനം ഓടിക്കുമ്പോള്‍ ഇത്തരത്തില്‍ സൈഡ് സ്റ്റാന്‍ഡ് പൂര്‍വസ്ഥിതിയിലാക്കാന്‍ മറന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ?. അല്ലെങ്കില്‍ സ്ഥിരമായി സൈഡ് സ്റ്റാന്‍ഡ് തട്ടാന്‍ മറന്ന് പോകുന്ന ഏതെങ്കിലും സുഹൃത്ത് നിങ്ങള്‍ക്കുണ്ടോ?. ഉണ്ടെങ്കില്‍ ഈ ലേഖനം അദ്ദേഹത്തിന് അയച്ച് കൊടുക്കുക. മാത്രമല്ല ഈ പുത്തന്‍ ഉല്‍പ്പന്നത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കുകയും ചെയ്യുമല്ലോ.


Click it and Unblock the Notifications








