100 സിസിയിൽ മത്സരിക്കാൻ ഹോണ്ട കച്ചക്കെട്ടി കഴിഞ്ഞു

ഹോണ്ട മോട്ടോർസൈക്കിൾ 2023 മാർച്ചിൽ തങ്ങളുടെ പുതിയ 100 സിസി മോട്ടോർസൈക്കിൾ പുറത്തിറക്കാനുളള ആലോചനയിലാണ്. എൻട്രി ലെവൽ വാഹനപ്രമേമികളെ തീർച്ചയായും ആകർഷിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഹീറോ മോട്ടോർകോർപ്പിൻ്റെ കുത്തക എന്ന് അവകാശപ്പെട്ടിരുന്ന 100 സിസി മേഖലയിലേക്കാണ് ഹോണ്ട മോട്ടോർസൈക്കിൾ കൈ കടത്താൻ ഒരുങ്ങുന്നത്.

ഒരു പുത്തൻ 100 സി സി മോട്ടോർസൈക്കിൾ ആരംഭിക്കുമെന്നത് ഹോണ്ട മോട്ടോർസ് 2021 ൽ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. നിലവിൽ, ഹോണ്ടയുടെ ലൈനപ്പിൽ എസ്പി 125, യൂണികോൺ എന്നിവയാണുളളത്. സിഡി 110 എന്ന മോഡൽ ഹോണ്ടയുടെ ഏറ്റവും താങ്ങാവുന്ന മോഡലിൽ ഏറ്റവും മികച്ച മോഡലാണ് ഇത്. 71,000 രൂപയാണ് ബൈക്കിൻ്റെ എക്സ്ഷോറൂം വില.

100 സിസിയിൽ മത്സരിക്കാൻ ഹോണ്ട കച്ചക്കെട്ടി കഴിഞ്ഞു

110 സിസി സിംഗിൾ-സിലിണ്ടർ എയർ കൂൾഡ് എഞ്ചിനാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. 7,500 ആർപിഎമ്മിൽ 9.3 എൻഎം ടോർക്കാണ് പുറപ്പെടുവിക്കുന്നത്. അടുത്ത വർഷം ആക്ടിവയെ അടിസ്ഥാനമാക്കി ഹോണ്ട തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടറുമായി ഇരുചക്ര വിപണിയിലേക്ക് കൂടുതലായി ശ്രദ്ധ തിരിക്കാനാണ് കമ്പനിയുടെ ഉദ്ദേശം. 110 സിസി ബൈക്ക് പ്രതിമാസ വിൽപ്പനയിൽ ഹോണ്ട ആക്ടിവയുമായി ഒരു മത്സരം തന്നെയുണ്ട്. ഹോണ്ട സിഡി 110 സ്പ്ലെൻഡറുമായി ഒരു തുറന്ന പോരാട്ടത്തിലാണ്. കാരണം ഹീറോ മോട്ടോകോർപ്പിൻ്റെ ഏറ്റവും ജനപ്രിയവും താങ്ങാനാകുന്ന മോഡലുമാണ് സ്പ്ലെൻഡർ.

ടിവിഎസ് എൻടോർക് 125 പോലുള്ള സ്പോർടി സ്കൂട്ടറുകളുമായി മത്സരിക്കാൻ ഹോണ്ട ഒരു പുതിയ 125 സിസി സ്കൂട്ടർ അവതരിപ്പിക്കണമെന്നാണാണ് ഇരുചക്രവാഹന പ്രേമികളുടെ അഭിലാഷം. സമീപഭാവിയിൽ റോയൽ എൻഫീൽഡിൻ്റെ 350 സിസി മോട്ടോർസൈക്കിളിന് എതിരെയുളള പോരാട്ടത്തിന് 350 സിസിയുടെ പോർട്ട്ഫോളിയോ അവതരിപ്പിക്കാൻ ഹോണ്ടയ്ക്ക് കഴിയുമെന്നാണ് കമ്പനിയുടെ വിശ്വാസം.

ഹോണ്ട കഴിഞ്ഞ ദിവസം താക്കോലുപയോഗിക്കാതെ വാഹനം ഓടിക്കുന്ന സംവിധാനം ഹോണ്ട അവതരിപ്പിച്ചിരിക്കുകയാണ്. H-സ്മാർട്ട് സാങ്കേതികവിദ്യയുമായാണ് പുതിയ മോഡൽ നിരത്തിലേക്ക് എത്തുന്നത്. അതായത് താക്കോലില്ലാതെ വണ്ടി കൊണ്ടുനടക്കാനാവുന്ന സ്മാർട്ട് കീ ഫീച്ചറാണ് സ്‌കൂട്ടറിൽ കൊണ്ടുവന്നിരിക്കുന്നതെന്ന് സാരം. ഫിസിക്കൽ കീ ഉപയോഗിക്കാതെ സ്‌കൂട്ടർ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സ്‌മാർട്ട് കീ കൊണ്ട് സാധിക്കും

ഈ സാങ്കേതികവിദ്യ ഇന്ത്യയിലെ ഇരുചക്ര വാഹന മേഖലയിൽ ഒരു വിപ്ലവമായി മാറിയേക്കാം. ആക്‌ടിവ H-സ്മാർട്ട് വേരിയന്റിലെ ഈ സംവിധാനം ആക്‌ടിവയിൽ ഒതുക്കില്ലെന്നതാണ് സന്തോഷം നൽകുന്ന കാര്യം. അതായത് കമ്പനിയുടെ ഗ്രാസിയ 125, ഡിയോ പോലുള്ള സ്‌കൂട്ടറുകളിലേക്കും ഹോണ്ട കൊണ്ടുവരുന്നു എന്നു സാരം. ഏകദേശം ഈ വർഷം ജൂൺ മാസത്തോടെ ഈ മോഡലുകളിലേക്കും സ്മാർട്ട് കീ ഫീച്ചർ അരങ്ങേറ്റം കുറിക്കും.

ഇതിനർഥം ആക്ടിവ 125, ഗ്രാസിയ 125, ഡിയോ എന്നിവയ്ക്ക് സ്മാർട്ട് കീയും H-സ്മാർട്ട് സവിശേഷതകളും ഉൾക്കൊള്ളുന്ന ഒരു പുതിയ സ്മാർട്ട് വേരിയന്റ് ലഭിക്കുമെന്നാണ്. കൂടാതെ ഈ മോഡലുകൾക്ക് ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടത്തിന് അനുസൃതമായ പരിഷ്ക്കാരങ്ങളും കമ്പനി കൊണ്ടുവരും. നൂതന എഞ്ചിനുകളുടെ പ്രവർത്തനം തുടരുമെന്ന് വെളിപ്പെടുത്തികൊണ്ടാണ് ഹോണ്ട ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സമയപരിധി പാലിക്കുന്നതിൽ പരാജയപ്പെട്ടാലും, കമ്പനിക്ക് ഉൽപ്പന്നം താൽക്കാലികമായി നിർത്തലാക്കാൻ സാധിക്കും. തുടർന്ന് നിയമവിധേയമാക്കി വീണ്ടും വാഹനം അവതരിപ്പിക്കാനുമാവും.

സ്‌മാർട്ട് സേഫ് ഫീച്ചറിൽ ആക്‌ടിവയിൽ മാപ്പ് ചെയ്‌ത സ്‌മാർട്ട് ഇസിയു ആണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതുവഴി ഇസിയുവും സ്‌മാർട്ട് കീയും തമ്മിൽ ഇലക്‌ട്രോണിക് ആയി പൊരുത്തപ്പെടുത്തിക്കൊണ്ട് (ID) ഒരു സുരക്ഷാ ഉപകരണമായി ഇത് പ്രവർത്തിക്കും. ഇങ്ങനെ വാഹന മോഷണം പോലെയുള്ള ഭീഷണിയിൽ നിന്നും ഉടമയെ രക്ഷിക്കുന്ന സവിശേഷതയാണിത്. ഇതുകൂടാതെ സ്‌മാർട്ട് കീയിൽ ഒരു ഇമോബിലൈസർ സംവിധാനവുമുണ്ട്. അത് രജിസ്റ്റർ ചെയ്യാത്ത കീയെ എഞ്ചിൻ സ്റ്റാർട്ട് ചെയ്യുന്നതിൽ നിന്ന് തടയുന്നു. സ്‌മാർട്ട് കീയുമായുള്ള സുരക്ഷിത കണക്ഷൻ ഇല്ലാതെ ഇമ്മൊബിലൈസർ സിസ്റ്റം സജീവമാകില്ലെന്ന് സാരം. ഹോണ്ട എന്തായാലും പുത്തൻ അടവുകളുമായി വിപണി പിടിക്കാനുളള ഒരുക്കത്തിലാണ്. കണ്ടറിയാം ഇനി എന്തൊക്കെ അടവുകളുമായി എതിരാളികൾ വരുമെന്ന്. 2023 ൽ ഒരുപാട് തന്ത്രങ്ങളും ടെക്നോളജികളും പ്രതീക്ഷിക്കാം

More from DriveSpark

Article Published On: Wednesday, January 25, 2023, 11:21 [IST]
English summary
Upcoming 100 cc bike from honda motorcycles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X