ചൂടൻമാരല്ല, 'ലിക്വിഡ് കൂളാണ്'; ഓഫ് റോഡിന് പുത്തൻ മാനങ്ങളേകാൻ ഉടൻ എത്തുന്നത് അഡ്വഞ്ചർ ബൈക്കുകളുടെ നീണ്ടനിര

ഇന്ത്യൻ മോട്ടോർസൈക്കിൾ സ്പെയ്സ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ പുതിയ ഓഫ്-റോഡ് ഫോക്കസ്ഡ് മോഡലുകളുടെ ഒരു വൻ നിരയെ സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തിലാണ്. റോയൽ എൻഫീൽഡ് ഹിമാലയൻ 450, ട്രയംഫ് സ്‌ക്രാമ്പ്‌ളർ 400X എന്നിവ ഇന്ത്യയിൽ ഉടൻ എത്തും, അതേസമയം കെടിഎമ്മും ഹീറോ മോട്ടോകോർപും ഡ്യുവൽ പർപ്പസ് അഡ്വഞ്ചർ ടൂററുകൾ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ്.

1. റോയൽ എൻഫീൽഡ് ഹിമാലയൻ 450: റോയൽ എൻഫീൽഡ് 2023 നവംബറിൽ ഹിമാലയൻ 450 പുറത്തിറക്കും. ഒരു പുതിയ പ്ലാറ്റ്‌ഫോമിലായിരിക്കും ഈ അഡ്വഞ്ചർ മോഡലിനെ നിർമ്മാതാക്കൾ ഒരുക്കുന്നത്. 40 bhp മാക്സ് പവർ നൽകുന്ന 450 സിസി ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്.

ഓഫ് റോഡിന് പുത്തൻ മാനങ്ങളേകാൻ ഉടൻ എത്തുന്നു ഈ ഹോട്ട് മോഡലുകൾ

കൂടാതെ ഓൾ എൽഇഡി ലൈറ്റിംഗ്, USD ഫ്രണ്ട് ഫോർക്കുകൾ, ഡ്യുവൽ-ചാനൽ ABS, ഓഫ്‌സെറ്റ് മോണോഷോക്ക് റിയർ സസ്‌പെൻഷൻ, സ്പ്ലിറ്റ് സീറ്റുകൾ തുടങ്ങിയ സവിശേഷതകൾ മോട്ടോർസൈക്കിളിൽ ഉണ്ടാവും. ഏകദേശം 2.6 ലക്ഷം രൂപയാണ് ഓഫ് റോഡ് സ്പെക്ക് മോട്ടോർസൈക്കിളിന് പ്രതീക്ഷിക്കുന്ന എക്സ്-ഷോറൂം വില.

2. ട്രയംഫ് സ്ക്രാമ്പ്ളർ 400X: 2023 ഒക്ടോബറിൽ, ബജാജ്/ട്രയംഫ് സ്ക്രാമ്പ്ളർ 400X ഇന്ത്യയിൽ അവതരിപ്പിക്കും. കുറച്ച് നാൾ മുമ്പ് സ്പീഡ് 400 -നൊപ്പം ഈ മോഡലിനെ നിർമ്മാതാക്കൾ അനാച്ഛാദനം ചെയ്തിരുന്നു. 398 സിസി ലിക്വിഡ്-കൂൾഡ് എഞ്ചിൻ അതിന്റെ റോഡ്‌സ്റ്റർ സഹോദരങ്ങളുമായി ഈ മോഡൽ പങ്കിടും. എന്നിരുന്നാലും, ലോംഗ് സസ്പെൻഷൻ ട്രാവൽ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ലോംഗ് വീൽബേസ്, ഓഫ്-റോഡിംഗ് ആവശ്യങ്ങൾക്ക് അനുയോജ്യമായ ബ്ലോക്ക് പാറ്റേൺ ടയറുകൾ എന്നിവ ഇതിലുണ്ടാകും.

ഓഫ് റോഡിന് പുത്തൻ മാനങ്ങളേകാൻ ഉടൻ എത്തുന്നു ഈ ഹോട്ട് മോഡലുകൾ

3. ഹീറോ എക്സ്പൾസ് 420: ഹീറോ മോട്ടോകോർപ് 2025 -ൽ ഒരു പുതിയ മുൻനിര അഡ്വഞ്ചർ ടൂറർ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ പുതിയ 420 സിസി ലിക്വിഡ് കൂൾഡ് എഞ്ചിൻ നിർമ്മാതാക്കൾ ഇതിൽ അവതരിപ്പിക്കും. കെടിഎം 390 അഡ്വഞ്ചർ, വരാനിരിക്കുന്ന ട്രയംഫ് സ്‌ക്രാംബ്ലർ 400 X, റോയൽ എൻഫീൽഡ് ഹിമാലയൻ 450 എന്നിവയ്‌ക്കെതിരെ ഇത് മത്സരിക്കും. ഏകദേശം 2.7 ലക്ഷം രൂപയായിരിക്കും മോട്ടോർസൈക്കിളിന് പ്രതീക്ഷിക്കുന്ന എക്സ്-ഷോറൂം വില.

4. നെക്സ്റ്റ് ജെൻ കെടിഎം 390 അഡ്വഞ്ചർ: കെടിഎം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുതിയ തലമുറ 390 ഡ്യൂക്ക് അനാച്ഛാദനം ചെയ്തിരുന്നു, അതേസമയം ഫെയർഡ് 390 RC വിദേശത്ത വിപണികളിലും വലിയ മാറ്റങ്ങളോടെ നിർമ്മാതാക്കൾ പുറത്തിറക്കിയിരുന്നു. ഇന്ത്യയിലെ ജനപ്രീതി കണക്കിലെടുത്ത് 2024 -ൽ 390 അഡ്വഞ്ചറിന് പുതിയ തലമുറ ട്രീറ്റ്മെന്റ് കെടിഎം നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഓഫ് റോഡിന് പുത്തൻ മാനങ്ങളേകാൻ ഉടൻ എത്തുന്നു ഈ ഹോട്ട് മോഡലുകൾ

മോട്ടോർസൈക്കിളിന് പുതിയ 398 സിസി ലിക്വിഡ് കൂൾഡ് എഞ്ചിൻ ഉപയോഗിക്കും, കൂടാതെ നിരവധി മെക്കാനിക്കൽ പരിഷ്‌ക്കരണങ്ങൾ നൽകാനും സാധ്യതയുണ്ട്. ഇന്ത്യൻ വിപണിയിൽ വളരെ റാപ്പിഡ് ഫേസിൽ പ്രചാരം ഏറി വരുന്ന ഈ സെഗ്മെന്റിൽ ഉയർന്നു വരുന്ന കോംപറ്റീഷനെ നേരിടാൻ ഈ അപ്പ്ഡേറ്റ് സഹായകമാവും എന്നതും ശ്രദ്ധേയമാണ്.

5. റോയൽ എൻഫീൽഡ് സ്‌ക്രാമ്പ്ളർ 450: ഹിമാലയൻ 450 -ക്ക് പിന്നാലെ, പുതിയ 450 സിസി ശ്രേണിയിൽ ഒരു റോഡ്‌സ്റ്ററും സ്‌ക്രാംബ്ലറും ഉൾപ്പെടെ നിരവധി മോട്ടോർസൈക്കിളുകൾ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് റോയൽ എൻഫീൽഡ്. 2024 -ന്റെ തുടക്കത്തിൽ ഹണ്ടർ 450 -യും വിപണിയിൽ എത്തും.

അടുത്ത വർഷത്തിന്റെ രണ്ടാം പകുതിയിലോ 2025 -ലോ സ്‌ക്രാംബ്ലർ മോഡലുകൾക്കുള്ള മികച്ച സ്വീകാര്യത കണക്കിലെടുത്ത് സ്‌ക്രാം പതിപ്പും ലോഞ്ച് ചെയ്‌തേക്കാം. സ്‌ക്രാംബ്ലറിന്റെ 650 സിസി പതിപ്പും നിർമ്മാതാക്കളുടെ അണിയറയിൽ ഒരുങ്ങുകയാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. അഡ്വഞ്ചർ ഓഫ് റോഡ് മോട്ടോർസൈക്കിൾ സെഗ്മെന്റിൽ കാര്യമായ ഒരു വിഹിതം പിടിച്ചടക്കാനുള്ള ബ്രാൻഡിന്റെ പദ്ധതിയുടെ ഭാഗമാണിത്.

More from DriveSpark

Article Published On: Friday, September 1, 2023, 15:34 [IST]
English summary
Upcoming 5 hot off road motorcyles to be launched in india soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X