ഇന്ത്യൻ ടു വീലർ വിപണിയ്ക്കായി വമ്പൻ പ്ലാൻ; ഹോണ്ടയുടെ ആവനാഴിയിലെ പുത്തൻ അസ്ത്രങ്ങൾ

ഇന്ത്യൻ വിപണിയിൽ ഹോണ്ട മോട്ടോസൈക്കിൾസ് ഒരു അയഞ്ഞ സമീപനമാണ് സ്വീകരിക്കുന്നത് എന്ന് ആരോപിക്കാനാവില്ല, എന്നിരുന്നാലും ജാപ്പനീസ് ടു വീലർ ഭീമൻ രാജ്യത്തെ തങ്ങളുടെ പ്രൊഡക്ട് ലൈനപ്പ് മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഗൗരവമായ പ്ലാനിംഗിലാണ്. വളരെയധികം കടുത്ത മത്സം നടക്കുന്ന 100 സിസി സെഗ്‌മെന്റിൽ ഹീറോയ്ക്കെതിരെ മത്സരിക്കുന്നതിനായി ബ്രാൻഡ് തങ്ങളുടെ ആദ്യത്തെ 100 സിസി കമ്മ്യൂട്ടർ മോഡലാണ് ഷൈൻ 100 അടുത്തിടെ പുറത്തിറക്കിയിരുന്നു.

ഇത് കൂടാതെ വലിയ പദ്ധതികളും വരാനിരിക്കുന്ന ഒട്ടനേകം ലോഞ്ചുകളുമുണ്ട്. ഷൈൻ 100 -ന്റെ ലോഞ്ച് സമയത്ത്, ഒന്നിലധികം ഇലക്ട്രിക് സ്കൂട്ടറുകൾ ഉൾപ്പെടെ നിരവധി പുതിയ മോഡലുകൾ ഹോണ്ട ഇന്ത്യയ്ക്കായി പ്രഖ്യാപിച്ചിരുന്നു. ജാപ്പനീസ് നിർമ്മാതാക്കളിൽ നിന്ന് ഇന്ത്യയ്ക്കായി ഒരുങ്ങുന്ന മോഡലുകളുടെ പൂർണ്ണമായ ലിസ്റ്റ് ഇതാ:

ഹോണ്ടയുടെ ആവനാഴിയിലെ പുത്തൻ അസ്ത്രങ്ങൾ

ഹോണ്ട 350 സിസി ക്രൂയിസർ ബൈക്ക്: ഹോണ്ടയുടെ CB350 പ്ലാറ്റ്‌ഫോം നിലവിൽ ഹൈനനെസ് റെട്രോ മോട്ടോർസൈക്കിളിലും, ഒരു കഫേ റേസർ വൈബ് സ്‌പോർട്‌സ് ചെയ്യുന്ന CB350RS -ലും വാഗ്ദാനം ചെയ്യുന്നു. റോയൽ എൻഫീൽഡ് ക്ലാസിക് 350, ഹണ്ടർ 350 എന്നിവയ്ക്കെതിരെ മത്സരിക്കാൻ ഈ ബൈക്കുകൾ ഹോണ്ടയെ അനുവദിക്കുന്നു.

എന്നാൽ ബ്രാൻഡിന് നിലവിൽ മീറ്റിയോർ 350-യ്ക്ക് എതിരെ മത്സരിക്കാൻ ഒരു ഓപ്ഷനില്ല, എന്നാൽ ഈ സാഹചര്യം ഉടൻ തന്നെ മാറും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ദീപാവലിയോടെ പുതിയ 350 സിസി മോട്ടോർസൈക്കിൾ പുറത്തിറക്കുമെന്ന് ഹോണ്ട വ്യക്തമാക്കി, ഇത് മീറ്റിയോറിന് എതിരാളിയാകുന്ന ഒരു ക്രൂയിസർ മോഡൽ ആയിരിക്കുമെന്നാണ് കരുതുന്നത്.

ഹോണ്ടയുടെ ആവനാഴിയിലെ പുത്തൻ അസ്ത്രങ്ങൾ

അല്പ സ്വല്പ മാറ്റങ്ങളോടെയാണെങ്കിലും, നിലവിലുള്ള ബൈക്കുകളുടെ അതേ 348 സിസി ലോംഗ് സ്ട്രോക്ക് സിംഗിൾ സിലിണ്ടർ യൂണിറ്റുമായി വരും എന്ന് പ്രതീക്ഷിക്കുന്നു. ഒരു ക്രൂയിസറിൽ നിന്ന് നാം പ്രതീക്ഷിക്കുന്ന ബോട്ടം എൻഡ് ഗ്രണ്ട് ഈ എഞ്ചിന്റെ ഒരു ട്രേഡ്മാർക്ക് ആയിരിക്കണമെന്നില്ല, കൂടാതെ ഹോണ്ടയ്ക്ക് ഗിയറിംഗും സ്‌പ്രോക്കറ്റിംഗും ഉപയോഗിച്ച് ഇതിന് ഒരു പരിഹാരം കണ്ടെത്താൻ ശ്രമിക്കാം.

പുതിയ ബൈക്ക് മീറ്റിയോർ വിൽപ്പനയിൽ കോട്ടം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെങ്കിൽ, ഹോണ്ട മോട്ടോർസൈക്കിൾ സമാനമായ വിലയ്ക്ക് നൽകേണ്ടിവരും. അതിനാൽ ഏകദേശം 2.0 ലക്ഷം മുതൽ 2.2 ലക്ഷം വരെ എക്സ്-ഷോറൂം വില വാഹനത്തിന് പ്രതീക്ഷിക്കാം. നവംബറോടെ ബൈക്ക് വിപണിയിൽ എത്തുമെന്ന് ഹോണ്ട പറയുന്നു, എന്നാൽ ഉത്സവ സീസണിൽ അല്പം നേരത്തെ മോട്ടോർസൈക്കിളിന്റെ ലോഞ്ച് പ്രതീക്ഷിക്കാം.

ഹോണ്ടയുടെ ആവനാഴിയിലെ പുത്തൻ അസ്ത്രങ്ങൾ

രണ്ട് പുതിയ ഹോണ്ട ഇലക്ട്രിക് സ്‌കൂട്ടറുകൾ: ഒന്നല്ല രണ്ട് പുതിയ മോഡലുകളുമായി വളർന്ന് വരുന്ന ഇലക്ട്രിക് ടു വീലർ വിഭാഗത്തിൽ ബിഗ് റെഡ് FY24 -ൽ അരങ്ങേറ്റം കുറിക്കും. ഇരു സ്കൂട്ടറുകളും ഇലക്ട്രിക് രൂപഭാവത്തിൽ വരും, എങ്കിലു, അവയുടെ പവർട്രെയിനിൽ വ്യത്യാസമുണ്ടായിരിക്കും. ആദ്യ മോഡൽ ഫ്ലോർബോർഡിൽ സ്ഥാപിച്ചിരിക്കുന്ന ഒരു പെർമെനൻന്റ് ബാറ്ററി പായ്ക്ക് സപ്പോർട്ട് ചെയ്യും, രണ്ടാമത്തേത് നീക്കം ചെയ്യാവുന്ന/ റിമൂവബിൾ ബാറ്ററി പായ്ക്ക് ഉപയോഗിക്കും.

രാജ്യത്തുടനീളമുള്ള സ്വാപ്പിംഗ് സ്റ്റേഷനുകളിൽ ക്രമേണ വിന്യസിച്ചുകൊണ്ടിരിക്കുന്ന ഹോണ്ട മൊബൈൽ പവർ പാക്ക് ബാറ്ററിയെ റിമൂവബിൾ ബാറ്ററി പായ്ക്കുമായി വരുന്ന മോഡൽ പ്രയോജനപ്പെടുത്താം. ആക്ടിവയുടെ വൻ തോതിലുള്ള ബ്രാൻഡ് മൂല്യം പ്രയോജനപ്പെടുത്താനും ഈ സ്കൂട്ടറുകളിൽ ഒന്നിനെയോ അല്ലെങ്കിൽ രണ്ടിനേയും ആക്ടിവ ഇലക്ട്രിക്, ഇ-ആക്ടീവ എന്ന് ഹോണ്ട വിളിക്കാനും സാധ്യതയുണ്ട്. അടുത്തിടെ വെളിപ്പെടുത്തിയ ഇ-ബർഗ്‌മാൻ ഇലക്ട്രിക് സ്‌കൂട്ടറുമായി സുസുക്കി സമാനമായ തരത്തിൽ ബ്രാൻഡ് നെയിം ഉപയോഗപ്പെടുത്തിയത് നാം കണ്ടിട്ടുണ്ട്.

പുതിയ 125 സിസി സ്കൂട്ടറും 160 സിസി ബൈക്കും: ഈ വർഷവും പെട്രോളിൽ പവർഡ് വിഭാഗത്തിൽ ഹോണ്ടയ്ക്ക് കൂടുതൽ പ്ലാനുകളുഉണ്ട്. പുതിയ 125 സിസി സ്‌കൂട്ടറും 160 സിസി മോട്ടോർസൈക്കിളും FY24 -ലെ കമ്പനിയുടെ പ്ലാനുകളിൽ ഉണ്ട്. സ്കൂട്ടർ മോഡൽ ആക്ടിവ 125 -മായി അതിന്റെ അണ്ടർ പിന്നിംഗുകൾ പങ്കിടാൻ സാധ്യതയുണ്ട്, ഒരുപക്ഷേ ടിവിഎസ് എൻ‌ടോർക്ക്, സുസുക്കി അവെനിസ് എന്നിവയ്ക്കെതിരെ മത്സരിക്കാൻ സ്‌പോർട്ടിയർ രൂപഭാവത്തിൽ വന്നേക്കാം.

മോട്ടോർസൈക്കിൾ മോഡൽ എക്‌സ്-ബ്ലേഡിൽ നിന്നും യൂണികോണിൽ നിന്നും എഞ്ചിൻ കടമെടുക്കാനാണ് സാധ്യത, എന്നിരുന്നാലും ഹോണ്ട ഈ ബൈക്കിനെ ഏത് വിഭാഗത്തിലേക്ക് കൊണ്ടുപോകും എന്നതിനെക്കുറിച്ച് സൂചനകളൊന്നുമില്ല. ഹോർനെറ്റ് 2.0 അടിസ്ഥാനമാക്കിയുള്ള CB200X -ൽ ഹോണ്ട ചെയ്തതുപോലെ, ഒരുപക്ഷേ ഒരു ADV -പരിവേഷം മോട്ടോർസൈക്കിളിന് ലഭിച്ചേക്കാം.

More from DriveSpark

Article Published On: Wednesday, May 31, 2023, 14:48 [IST]
English summary
Upcoming honda models in india 300 cc cruiser to evs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X