നാല് ലക്ഷം ബജറ്റിൽ ഇന്ത്യയ്ക്കായി ഒരുങ്ങുന്ന പ്രീമിയം മോട്ടോർസൈക്കിൾ മോഡലുകൾ

കമ്മ്യൂട്ടർ, ക്വാട്ടർ ലിറ്റർ മോഡലുകളിൽ നിന്നും ജനങ്ങൾ ഇപ്പോൾ കൂടുതൽ പവർഫുള്ളും മികവുറ്റതുമായ ഓപ്ഷനുകളിലേക്ക് നീങ്ങുകയാണ്. അതിനാൽ തന്നെ
ഇന്ത്യയിലെ എൻട്രി ലെവൽ പ്രീമിയം ബൈക്ക് സെഗ്മെന്റും വളരുകയാണ്. ഈ പ്രീമിയം സ്‌പേസ് വരും മാസങ്ങളിൽ അന്താരാഷ്ട്ര നിർമ്മാതാക്കളിൽ നിന്നും പ്രാദേശിക വാഹന ഭീമന്മാരിൽ നിന്നും നിരവധി പുതി ലോഞ്ചുകൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ഈ വിഭാഗത്തിലേക്ക് ഉടൻ വരാൻ പോകുന്ന ബൈക്കുകളുടെയും ഒരു ലിസ്റ്റ് ഇതാ.

നെക്സ്റ്റ്-ജെൻ കെടിഎം 390 ഡ്യൂക്ക്: 2013 -ൽ വിപണിയിൽ എത്തിയപ്പോൾ താങ്ങാനാവുന്ന പെർഫോമൻസ് ബൈക്കുകളുടെ ഒരു യുഗത്തിന് തുടക്കമിട്ടു എന്നതാണ് 390 ഡ്യൂക്ക് ഇത്രയധികം ജനപ്രീതിയാർജ്ജിച്ചതിന്റെ ഒരു കാരണം. ഈ കുട്ടി ഫയർ ക്രാക്കർ മോട്ടോർ സൈക്കിളിൽ 10 വർഷത്തിന് ശേഷം ഏറ്റവും സമഗ്രമായ അപ്‌ഡേറ്റാവും ഉടൻ വരുന്നത്.

നാല് ലക്ഷം ബജറ്റിൽ ഒരുങ്ങുന്ന പ്രീമിയം മോട്ടോർസൈക്കിളുകൾ

യമഹ R3, MT-03: ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം യമഹ വീണ്ടും രാജ്യത്തെ പ്രീമിയം ബൈക്ക് സെഗ്മെന്റിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച് ധാരാളം ആരവങ്ങൾ ഉയരുന്നുണ്ട്, എന്നാൽ Iwata -യിൽ നിന്ന് വരുന്ന മെഷീനുകളിൽ YZF-R3, MT-03 എന്നിവയാണ് വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവ.

ബജാജ്/ട്രയംഫ് ബൈക്കുകൾ: ട്രയംഫിന്റെ ആദ്യ ആധുനിക സിംഗിൾ-സിലിണ്ടർ എഞ്ചിൻ ഒരു മാസത്തിനുള്ളിൽ അരങ്ങേറ്റം കുറിക്കും എന്നാണ് റിപ്പോർട്ടുകൾ. അരങ്ങേറ്റത്തിന് ശേഷം രണ്ട് വ്യത്യസ്ത മോഡലുകളിൽ യൂണിറ്റ് ഇടം കണ്ടെത്തും. ആഭ്യന്തര, കയറ്റുമതി ആവശ്യങ്ങൾക്കായി ബജാജ് ഓട്ടോ ഇന്ത്യയിൽ തന്നെ ഈ ബൈക്ക് നിർമ്മിക്കും.

നാല് ലക്ഷം ബജറ്റിൽ ഒരുങ്ങുന്ന പ്രീമിയം മോട്ടോർസൈക്കിളുകൾ

ഹീറോ/ഹാർലി 4XX: ഐക്കണിക് അമേരിക്കൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ ഹാർലി-ഡേവിഡ്‌സൺ ഇന്ത്യൻ ടു വീലർ ഭീമനായ ഹീറോ മോട്ടോകോർപുമായി കൈകോർത്തിരിക്കുകയാണ്. ഈ പങ്കാളിത്തത്തിന്റെ ആദ്യ ഉൽപ്പന്നം ഉടൻ തന്നെ അരങ്ങേറ്റം കുറിക്കും. '4XX' എന്ന് വിളിക്കപ്പെടുന്ന ഈ ബൈക്ക് പരമ്പരാഗത ക്രൂയിസറിനേക്കാൾ കൂടുതലാണ് റോഡ്‌സ്റ്റർ പതിപ്പാണ്, മുകളിൽ പറഞ്ഞ ട്രയംഫ് മോഡലുകളെ പോലെ, ഹീറോ മോട്ടോകോർപ് ഈ ഹാർലികൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കും.

റോയൽ എൻഫീൽഡ് ഹിമാലയൻ 450, 450 സിസി റോഡ്‌സ്റ്റർ: റോയൽ എൻഫീൽഡിന്റെ ആദ്യത്തെ ലിക്വിഡ് കൂൾഡ് എഞ്ചിൻ ഹിമാലയൻ 450 -ൽ അരങ്ങേറ്റം കുറിക്കും (ഈ വർഷം ലോഞ്ച് ചെയ്യുമെന്നാണ് ഊഹാപോഹങ്ങൾ) തുടർന്ന്, 450 സിസി റോഡ്‌സ്റ്ററിലും സ്ഥാനം പിടിക്കും. ഈ രണ്ട് ബൈക്കുകളും ഇന്ത്യൻ നിരത്തുകളിലും വിദേശത്തും പലതവണ ടെസ്റ്റ് ചെയ്യുന്നത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നാല് ലക്ഷം ബജറ്റിൽ ഒരുങ്ങുന്ന പ്രീമിയം മോട്ടോർസൈക്കിളുകൾ

റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650, 650 സിസി സ്‌ക്രാംബ്ലർ: റോയൽ എൻഫീൽഡിന് നിലവിൽ ട്വിൻ സിലിണ്ടർ 650 സിസി എഞ്ചിനുമായി വരുന്ന മൂന്ന് മോഡലുകൾ ഉണ്ട്, എന്നാൽ നിർമ്മാതാക്കളുടെ പദ്ധതിയിൽ ഇനിയും ധാരാളം മോഡലുകളുണ്ട്. ലെയ്ഡ്ബാക്ക് സൂപ്പർ മീറ്റിയോർ 650 -യേക്കാൾ സ്‌പോർട്ടിയർ ക്രൂയിസർ ആഗ്രഹിക്കുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഷോട്ട്ഗൺ 650 -യും, കൂടാതെ 650 സിസി സ്‌ക്രാംബ്ലറുമാണ് ബ്രാൻഡിന്റെ അണിയറയിലുള്ളത്.

അപ്രീലിയ RS 440: അപ്രീലിയ RS 440 ബ്രാൻഡിന് നിലവിൽ വളരെ ആവശ്യമുള്ള ഒരു മോഡലാണ്. നോലെ അടിസ്ഥാനമാക്കിയുള്ള ബ്രാൻഡ് വിൽക്കുന്ന എൻട്രി ലെവൽ സ്‌കൂട്ടറുകൾക്കും അൾട്രാ പ്രീമിയം സൂപ്പർബൈക്കുകൾക്കും ഇടയിലുള്ള വലിയ ഗ്യാപ്പ് ഫിൽ ചെയ്യാൻ ഇത് സഹായിക്കും. പൂർണമായും ഇന്ത്യയിൽ നിർമിക്കുന്ന ആദ്യത്തെ അപ്രീലിയ മോട്ടോർസൈക്കിൾ കൂടെയാവും ഇത്. വരും മാസങ്ങളിൽ ഈ ബൈക്ക് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ വില നാല് ലക്ഷത്തിന് മുകളിൽ പോയെക്കാം.

More from DriveSpark

Article Published On: Friday, May 26, 2023, 8:30 [IST]
English summary
Upcoming premium bike models in india around 4 lakh budget
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X