390 അഡ്വഞ്ചർ അരമുറുക്കിക്കോ; ഹിമാലയൻ 452 ഉടനെത്തും- വലിപ്പവും പവറും ഇത്രത്തോളം

റോയൽ എൻഫീൽഡ് ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹിമാലയൻ 450 സിസി വരും ആഴ്ചകളിൽ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ്. ഈ മാസം ആദ്യം പുതിയ തലമുറ ബുള്ളറ്റ് 350 കമ്പനി പുറത്തിറക്കിയിരുന്നു. ഡ്യുവൽ പർപ്പസ് അഡ്വഞ്ചർ ടൂറർ ഇന്ത്യയിലും വിദേശത്തും നിരവധി തവണ പരീക്ഷണയോട്ടം നടത്തിയിട്ടുണ്ട്, റോയൽ എൻഫീൽഡിന്റെ പുതിയ 450 സിസി സീരീസിൽ നിന്ന് വിൽപ്പനയ്ക്ക് എത്തുന്ന ആദ്യ മോട്ടോർസൈക്കിളായി ഇത് മാറും.

റോയൽ എൻഫീൽഡ് ഹിമാലയൻ 450 നിലവിലുള്ള ഹിമാലയൻ 411 -ന് മുകളിലായി സ്ഥാനം പിടിക്കും, പുതിയ പവർട്രെയിനൊപ്പം ഒരു പുതിയ പ്ലാറ്റ്ഫോം മോട്ടോർസൈക്കിളിന് ലഭിക്കും. ഇൻറർനെറ്റിൽ പരക്കുന്ന സമീപകാല റിപ്പോർട്ട് അനുസരിച്ച്, 451.65 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ്, ഫ്യൂവൽ ഇഞ്ചക്റ്റഡ് എഞ്ചിനാണ് അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ ഹൃദയം.

ഹിമാലയൻ 452 ഉടനെത്തും- വലിപ്പവും പവറും ഇത്രത്തോളം

ഇത് 650 സിസി റേഞ്ചിനെ മാറ്റി നിർത്തിയാൽ വരാനിരിക്കുന്ന ഹിമാലയനെ ഏറ്റവും ശക്തമായ റോയൽ എൻഫീൽഡ് മോഡലാക്കി മാറ്റും. പവർട്രെയിൻ ആറ് സ്പീഡ് ട്രാൻസ്മിഷനുമായി കണക്ട് ചെയ്യും. പീക്ക് പവർ 8,000 rpm -ൽ പുറപ്പെടുവിക്കും എന്നാണ് റിപ്പോർട്ട്. റോയൽ എൻഫീൽഡ് ഹിമാലയൻ 452 എന്ന് വിളിക്കപ്പെടുന്ന ഇതിന് 1,510 mm വീൽബേസ് ലെംഗ്ത്തും മൊത്തത്തിൽ 852 mm വീതിയും ഉണ്ടായിരിക്കും.

റോയൽ എൻഫീൽഡ് ഹിമാലയൻ 452 -ന് ഏകദേശം 2.6 ലക്ഷം രൂപയായിരിക്കും എക്സ്-ഷോറൂം വില. ഇത് കെടിഎം 390 അഡ്വഞ്ചർ X, ബിഎംഡബ്ല്യു G310 GS, യെസ്‌ഡി അഡ്വഞ്ചർ, വരാനിരിക്കുന്ന ട്രയംഫ് സ്‌ക്രാമ്പ്ളർ 400 X എന്നിവയ്‌ക്കെതിരെ മത്സരിക്കും. Adv മോട്ടോർസൈക്കിൾ അടുത്ത മാസം അവസാനമോ നവംബർ ആദ്യമോ റോയൽ എൻഫീൽഡ് അവതരിപ്പിക്കും. ഓൾ LED ലൈറ്റിംഗും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ഇതിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും.

ഹിമാലയൻ 452 -ന്റെ പീക്ക് torque എന്നത് ഏകദേശം 37-38 Nm ആയിരിക്കുമെന്നും ഒരു സ്ലിപ്പർ ക്ലച്ച് സ്റ്റാൻഡേർഡായി ഇതിൽ സ്ഥാനം പിടിച്ചേക്കാമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ചെന്നൈ ആസ്ഥാനമായുള്ള നിർമ്മാതാക്കൾ ഡ്യുവൽ ചാനൽ ABS സിസ്റ്റത്തിന്റെ സഹായത്തോടെ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾ, അപ്പ്സൈഡ്‌ഡൗൺ ഫ്രണ്ട് ഫോർക്കുകൾ, ഓഫ്‌സെറ്റ് മോണോഷോക്ക് റിയർ സസ്‌പെൻഷൻ എന്നിവ ഉൾപ്പെടുന്ന ലോംഗ് ട്രാവൽ സസ്പെൻഷൻ സജ്ജീകരണവും പുതിയ മോഡലിൽ വാഗ്ദാനം ചെയ്യും.

മോട്ടോർസൈക്കിൾ ഹിമാലയൻ 411 -നെ അപേക്ഷിച്ച് രൂപകല്പനയിൽ പരിണാമപരമായ ഒരു സമീപനം സ്വീകരിക്കുന്നു എന്ന് പറയാം. കൂടാതെ സിഗ്നേച്ചർ മെറ്റൽ ടാങ്ക് ബ്രേസുകളും ഫ്രണ്ട് ബീക്കും നിലനിർത്തുന്നു. മുകളിൽ സൂചിപ്പിച്ചതു പോലെ ഇത് ഒരു പുതിയ പ്ലാറ്റ്‌ഫോമിൽ വരും, സ്പ്ലിറ്റ് സീറ്റുകളും സ്പ്ലിറ്റ് ഗ്രാബ് റെയിലുകളും, 21 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ വയർ-സ്‌പോക്ക്ഡ് വീലുകൾ, ബ്ലോക്ക് പാറ്റേൺ ടയറുകൾ, മസ്‌കുലർ ഫ്യൂവൽ ടാങ്ക്, കൂടാതെ ഓപ്‌ഷണൽ ടൂറിംഗ് സ്പെക്ക് ആക്‌സസറികൾ എന്നിവയും വാഹനത്തിൽ ഉണ്ടാവും.

ഹിമാലയൻ 452 ഉടനെത്തും- വലിപ്പവും പവറും ഇത്രത്തോളം

മറ്റ് അനുബന്ധ വാർത്തകളിൽ അടുത്തിടെ ബ്രാൻഡ് പുറത്തിറക്കിയ പുതിയ തലമുറ ബുള്ളറ്റ് 350 കാര്യമായ കോളിളക്കം തന്നെയാണ് വിപണിയിൽ സൃഷ്ടിച്ചിരിക്കുന്നത്. അപ്പ്ഡേറ്റ് ചെയ്ത എഞ്ചിനും ഷാസിക്കുമൊപ്പം ബുള്ളറ്റിന്റെ പൈതൃകം കാത്തു സൂക്ഷിക്കുന്ന തരത്തിൽ ഒരുക്കിയിരിക്കുന്ന പുതിയ മോഡലിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

പുതിയ ബുള്ളറ്റ് 350, ഹിമാലയൻ 452 എന്നിവയ്ക്ക് പുറമേ 650 സിസി സെഗ്മെന്റിൽ പുതിയ സ്ക്രാംബ്ലർ, റോഡ്സ്റ്റർ മോലുകളും നിർമ്മാതാക്കളുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. പുതിയ 650 സിസി മോഡലുകളുടെ ലോഞ്ചും മറ്റ് വിശദ്ധ വിവരങ്ങളും നിലവിൽ ലഭ്യമല്ലെങ്കിലും അധികം താമസിയാതെ തന്നെ ഇവയെ കമ്പനി വെളിപ്പെടുത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവയുടെ പരീക്ഷണയോട്ടം പല തവണ ക്യാമറ കണ്ണിൽ പെട്ടിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, September 21, 2023, 8:30 [IST]
English summary
Upcoming royal enfield himalayan 452 power outputs leaked ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X