ത്രില്ലടിപ്പിക്കാന്‍ ഏപ്രില്‍; വിപണി പിടിക്കാന്‍ എത്തുന്ന ടൂവീലറുകള്‍

ഇന്ത്യന്‍ വാഹന വിപണിയെ സംബന്ധിച്ച് 2023 ഏപ്രില്‍ മാസം വളരെ സുപ്രധാനമാണ്. കാരണം ബിഎസ് VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ ഘട്ടം രണ്ട് ഏപ്രില്‍ 01 മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുകയാണ്. ഇരുചക്ര വാഹനങ്ങള്‍ക്കും ഫോര്‍വീലറുകളും അതിന് അനുസരിച്ച് അപ്‌ഗ്രേഡ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഒപ്പം തന്നെ വാഹന പ്രേമികള്‍ കാത്തിരിക്കുന്ന ചില ലോഞ്ചുകള്‍ക്ക് കൂടി ഏപ്രില്‍ സാക്ഷ്യം വഹിക്കും. ഓണ്‍ബോര്‍ഡ് ഡയഗനോസ്റ്റിക് 2 (OBD2) അനുസൃതമായ മെക്കാനിക്കല്‍ മാറ്റങ്ങളോടെയാണ് ഇരുചക്ര വാഹനങ്ങള്‍ വിപണിയില്‍ എത്തുന്നത്. അടുത്ത മാസം ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ സാധ്യതയുള്ള ചില ടൂവീലറുകളെ കുറിച്ചാണ് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

ത്രില്ലടിപ്പിക്കാന്‍ ഏപ്രില്‍; വിപണി പിടിക്കാന്‍ എത്തുന്ന ടൂവീലറുകള്‍

ഹോണ്ട ആക്ടിവ 125 H സ്മാര്‍ട്: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറായ ആക്ടിവയുടെ പുതിയ പതിപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. അതിനാല്‍ തന്നെ ഹോണ്ട ആക്ടിവ H-സ്മാര്‍ട് ഉടന്‍ തന്നെ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുറത്തിറക്കിയേക്കും. ഏപ്രില്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ വിപണിയില്‍ എത്താന്‍ പോകുന്ന മോഡലാകും ഹോണ്ട ആക്ടിവ H-സ്മാര്‍ട്.

ഓട്ടോ ലോക്ക്/അണ്‍ലോക്ക്, റിമോട്ട് എഞ്ചിന്‍ സ്റ്റാര്‍ട്ട്, കീലെസ്സ് ഇഗ്‌നിഷന്‍ എന്നിവയടക്കമുള്ള സ്മാര്‍ട്ട് ഫംഗ്ഷനുകള്‍ ഉള്‍ക്കൊള്ളിച്ചാകും പുത്തന്‍ സ്‌കൂട്ടര്‍ എത്തുക. പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് തങ്ങളുടെ ഇരുചക്ര വാഹന നിര പരിഷ്‌കരിക്കുന്നതിനൊപ്പം ചില കൂട്ടിച്ചേര്‍ക്കലുകളും ഹോണ്ട വാഹനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഡിസൈന്‍ വശം എടുത്താല്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത കാണുന്നില്ല.

ത്രില്ലടിപ്പിക്കാന്‍ ഏപ്രില്‍; വിപണി പിടിക്കാന്‍ എത്തുന്ന ടൂവീലറുകള്‍

സിമ്പിള്‍ വണ്‍: ഇന്ത്യന്‍ വാഹന രംഗം ആവേശത്തോടെ കാത്തിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് സിമ്പിള്‍ വണ്‍. സിമ്പിള്‍ എനര്‍ജിയുടെ കന്നി ഉല്‍പ്പന്നം ഏപ്രില്‍ അവസാനത്തോടെ വില്‍പ്പനയ്ക്കെത്തുമെന്നാണ് സൂചന. തമിഴ്‌നാട്ടില്‍ ആരംഭിച്ച വമ്പന്‍ ഫാക്ടറിയില്‍ സിമ്പിള്‍ വണിന്റെ നിര്‍മാണം തകൃതിയായി നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നര വര്‍ഷം മുമ്പ് അവതരിപ്പിച്ച വാഹനം ഇതുവരെ ഡെലിവറി ആകാത്തതിനാല്‍ ഉപഭോക്താക്കള്‍ അക്ഷമരായി കാത്തിരിക്കുകയാണ്.

ഇതിനോടകം ലക്ഷത്തിലേറെ ബുക്കിംഗുകള്‍ ഇലക്ട്രിക് സ്‌കൂട്ടറിന് ലഭിച്ചു കഴിഞ്ഞു. ഓപ്ഷണല്‍ ബാറ്ററി പാക്കിനൊപ്പം 300 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിനൊപ്പം നിരവധി നൂതന ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചെത്തുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്‌മെന്റ് ലീഡേഴ്‌സിന് വലിയ വെല്ലുവിളിയാകും. ലോഞ്ചാകുമ്പോള്‍ മുമ്പ് പ്രഖ്യാപിച്ചതിനേക്കാള്‍ വില കൂടുമെന്നാണ് സൂചന.

ത്രില്ലടിപ്പിക്കാന്‍ ഏപ്രില്‍; വിപണി പിടിക്കാന്‍ എത്തുന്ന ടൂവീലറുകള്‍

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ R, RS: മാര്‍ച്ച് മാസത്തിലായിരുന്നു ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ സ്ട്രീറ്റ് ട്രിപ്പിള്‍ R, RS മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം കമ്പനി ലോഞ്ച് മാറ്റുകയായിരുന്നു. എന്നാല്‍ ലോഞ്ച് എന്നായിരിക്കുമെന്ന കാര്യം അവര്‍ വ്യക്തമാക്കിയതുമില്ല. എന്നിരുന്നാലും ഏപ്രില്‍ മധ്യത്തോടെ മോട്ടോര്‍സൈക്കിളുകള്‍ വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്. മുന്‍ഗാമികളെ അപേക്ഷിച്ച് കരുത്ത് കൂട്ടി കൂടുതല്‍ പ്രായോഗികതകളോട് കൂടിയാകും ഇവ രണ്ടും ഉപഭോക്താക്കളിലേക്ക് എത്തുക.

ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ SP: ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള ആദ്യ ഡ്യുക്കാട്ടി മോഡല്‍ ആയിരിക്കുക്കും ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ SP. 2023-ല്‍ ഒമ്പത് മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയിലെത്തിക്കുമെന്ന് ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കള്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. സ്ട്രീറ്റ്ഫൈറ്ററിന്റെ പെര്‍ഫോമന്‍സിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന പതിപ്പായിരിക്കും ഇത്. സ്റ്റാന്‍ഡേര്‍ഡ് ഡ്യൂക്കാട്ടി മോണ്‍സ്റ്ററിനേക്കാള്‍ ഇതിന് ഏകദേശം 2 കിലോ ഭാരം കുറവായിരിക്കും.

ബ്രെംബോ സ്‌റ്റൈല്‍മ ബ്രേക്ക് കാലിപ്പറുകള്‍, ഫുള്ളി അഡ്ജസ്റ്റബ്ള്‍ ഓഹ്ലിന്‍സ് സസ്‌പെന്‍ഷന്‍, റോഡ്-ഹോമോലോഗേറ്റഡ് ടെര്‍മിഗ്‌നോണി സ്ലിപ്പ്-ഓണ്‍ എക്സ്ഹോസ്റ്റ് എന്നിവയടക്കം മികച്ച ഹാര്‍ഡ്വെയറുകളും പുതിയ മോഡലില്‍ ഡ്യുക്കാട്ടി സജ്ജീകരിക്കും. മോട്ടോര്‍സൈക്കിളിന്റെ വില ഇറ്റാലിയന്‍ ബ്രാന്‍ഡ് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. 15.95 ലക്ഷം രൂപ മുതലാണ് ഡ്യുക്കാട്ടി മോണ്‍സ്റ്ററിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുക. നിങ്ങള്‍ ഏതെങ്കിലും ബൈക്കോ സ്‌കൂട്ടറോ ഇലക്ട്രിക് സ്‌കൂട്ടറോ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഏപ്രില്‍ വരെ കാത്തിരിക്കാം.

More from DriveSpark

Article Published On: Monday, March 27, 2023, 8:30 [IST]
English summary
Upcoming two wheeler launches in april 2023 from honda activa h smart to simple one ev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X