ഇക്കുറി സമ്മാനം ഇലക്ട്രിക് സ്‌കൂട്ടര്‍ ആക്കിയാലോ? വമ്പന്‍ വാലന്റൈന്‍സ് ഡേ ഡിസ്‌കൗണ്ടുമായി ഒകിനാവ
വാലന്റൈന്‍സ് ദിനത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നാണ് സമ്മാനം. അന്നേ ദിവസം പ്രണയ ജോടികള്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറി ആ ദിവസം അവിസ്മരണീയമാക്കാന്‍ ശ്രമിക്കാറുണ്ട്. ഈ വര്‍ഷത്തെ വാലന്‍ൈറന്‍സ് ദിനം അന്ത്യത്തോട് അടുക്കുകയാണ്. ഇനിയും പ്രണയദിന സമ്മാനം കൊടുക്കാന്‍ സാധിക്കാത്തവരാണ് നിങ്ങളെങ്കില്‍ ഒരു സന്തോഷവാര്‍ത്ത.
രാജ്യത്തെ പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഒകിനാവ വാലന്‍ൈറന്‍സ് ദിനത്തോട് അനുബന്ധിച്ച് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് 12,500 രൂപ വരെ ഡിസ്‌കൗണ്ട് ഉണ്ട്. ഈ ഡിസ്‌കൗണ്ട് ഓഫര്‍ ബുധനാഴ്ച ( 2023 ഫെബ്രുവരി 15) വരെ ബാധകമായിരിക്കും. മൂന്ന് ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും രണ്ട് ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കുമാണ് ഓഫറുള്ളത്.

ഇന്ത്യന്‍ വിപണിയില്‍ മികച്ച ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഇറക്കി പേരെടുത്തവരാണ് ഒകിനാവ. ഐപ്രെയിസ് പ്ലസ് (iPraise+), പ്രെയിസ് പ്രോ (Praise Pro), റിഡ്ജ് പ്ലസ് (Ridge+) എന്നീ ഹൈ സ്പീഡ് മോഡലുകള്‍ക്കാണ് കിഴിവുള്ളത്. ഒപ്പം തന്നെ ഒകിനാവ R30, ലൈറ്റ് എന്നീ ലോ സ്പീഡ് ഇ സ്‌കൂട്ടറുകള്‍ക്കും ഡിസ്‌കൗണ്ട് ഓഫറുണ്ട്. താങ്ങാവുന്ന വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഓഫര്‍ ചെയ്താണ് ഒകിനാവ ഇന്ത്യന്‍ വിപണിയില്‍ കാലൂന്നിയത്.
ഒകിനാവ കമ്പനി ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന എന്‍ട്രി ലെവല്‍ സ്‌കൂട്ടറിന് 61,998 രൂപയാണ് വില. എന്നാല്‍ 1.86 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഒകിനാവ വിപണിയില്‍ ഇറക്കുന്നുണ്ട്. ഒകിനാവ രാജ്യത്ത് മൊത്തം എട്ട് ഇരുചക്രവാഹനങ്ങളാണ് വില്‍പ്പനക്കെത്തിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മികച്ച റേഞ്ചും വാഗ്ദാനം ചെയ്യുന്നതിനാല്‍ ജനങ്ങള്‍ പെട്ടെന്ന് അവരുമായി അടുക്കുന്നു.

ഒകിനാവയുടെ നിലവിലെ ഫ്‌ലാഗ്ഷിപ്പ് മോഡലായ ഐപ്രെയ്‌സ്+ സ്‌കൂട്ടറിന് ഒകിനാവ വാലന്‍ൈറന്‍സ് ദിനത്തിന്റെ ഭാഗമായി 12,500 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 1.46 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം) ഇതിന്റെ വില. ഒരു വേരിയന്റിലും മൂന്ന് കളര്‍ ഓപ്ഷനുകളിലും ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാം. BLDC ഇലക്ട്രിക് മോട്ടോറാണ് ഇതിന് ശക്തിയേകുന്നത്. 4-5 മണിക്കൂറിനുള്ളില്‍ ബാറ്ററി പായ്ക്ക് പൂര്‍ണമായി ചാര്‍ജ് ചെയ്യപ്പെടും.
ഫുള്‍ ചാര്‍ജില്‍ ഇ-സ്‌കൂട്ടര്‍ 139 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മണിക്കൂറില്‍ 58 കിലോമീറ്റര്‍ ആണ് ഉയര്‍ന്ന വേഗത. ഒകിനാവ പ്രെയ്‌സ് പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ 10,500 രൂപ കിഴിവില്‍ ഇപ്പോള്‍ വാങ്ങാം. 99,645 രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. 2.0 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് രണ്ട് മുതല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 88 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് കമ്പനി പറയുന്നത്. മണിക്കൂറില്‍ 58 കിലോമീറ്ററാണ് ഈ ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടേപ് സ്പീഡ്.

എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, ഡിജിറ്റല്‍ എല്‍സിഡി കണ്‍സോള്‍, ആന്റി-തെഫ്റ്റ് അലാറം, കീലെസ് എന്‍ട്രി, യുഎസ്ബി പോര്‍ട്ട് എന്നിവയുള്‍പ്പെടെ ഡസന്‍ കണക്കിന് ഫീച്ചറുകള്‍ ഇത് ഓഫര്‍ ചെയ്യുന്നു. ഓഫര്‍ ലിസ്റ്റിലുള്ള ഏറ്റവും അവസാന ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറാണ് ഒകിനാവ റിഡ്ജ് പ്ലസ്. 69,783 രൂപയാണ് (എക്‌സ്‌ഷോറൂം) ഇതിന്റെ വില. റിഡ്ജ് പ്ലസിന് 5,000 രൂപയാണ് വാലന്‍ൈറന്‍സ് ദിന ഓഫര്‍.
ആഷ് ഗ്രേ, ക്ലൗഡ് സില്‍വര്‍, മാജിക് ബ്ലൂ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഒകിനാവ റിഡ്ജ് പ്ലസ് സ്വന്തമാക്കാം. 2-3 മണിക്കൂറിനുള്ളില്‍ ഒകിനാവ റിഡ്ജ് പ്ലസിന്റെ ബാറ്ററി പായ്ക്ക് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യും. ഫുള്‍ ചാര്‍ജില്‍ 84 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മണിക്കൂറില്‍ 45 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. ഒകിനാവ ഓഫര്‍ ചെയ്യുന്ന വില കുറഞ്ഞ സ്‌കൂട്ടറുകളില്‍ ഒന്നാണ് R30. ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില 61,515 രൂപയാണ്. 1.34 KWH ശേഷിയുള്ള ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് ആണ് ഇതില്‍ നല്‍കിയിരിക്കുന്നത്.

4-5 മണിക്കൂറിനുള്ളില്‍ ബാറ്ററി പായ്ക്ക് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാം. ഫുള്‍ചാര്‍ജില്‍ 60 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മണിക്കൂറില്‍ 25 കിലോമീറ്റര്‍ ആണ് ടോപ് സ്പീഡ്. മികച്ച നിരവധി ഫീച്ചറുകളും കമ്പനി ഈ ഇലക്ട്രിക് സ്‌കൂട്ടറില്‍ നല്‍കിയിട്ടുണ്ട്. 67,079 രൂപ മുതല്‍ (എക്‌സ്‌ഷോറൂം) വിലയ്ക്ക് ഒകിനാവ ലൈറ്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാം. 60 കിലോമീറ്റര്‍ ആണ് റൈഡിംഗ് റേഞ്ച്. 4-5 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം.
മണിക്കൂറില്‍ 25 കിലോമീറ്റര്‍ ആണ് ടോപ് സ്പീഡ്. പ്രണയ ദിനത്തില്‍ മറ്റ് കമ്പനികള്‍ ഒന്ന് ഇത്തരമൊരു ഓഫര്‍ നല്‍കിയതായി അറിയില്ല. കുറഞ്ഞ വിലയില്‍ വാലന്‍ൈറന്‍സ് ഡേ ഓഫറില്‍ ഒകിനാവ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരം നാളെ അവസാനിക്കും.


Click it and Unblock the Notifications








