നൂതന സാങ്കേതികവിദ്യകളുമായി മിഹോസ് ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി ജോയ് ഇ-ബൈക്ക്; വില വിവരങ്ങള്‍ അറിയാം

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന് കൊണ്ടിരിക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയില്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ മിന്നിത്തിളങ്ങുകയാണ്. ഒരുപിടി മികച്ച ഇലക്ട്രിക് കാറുകളുടെ അവതരത്തിന് ഓട്ടോ എക്‌സ്‌പോ വേദിയായി. ഒപ്പം തന്നെ ഇലക്ട്രിക് ടൂവീലര്‍ സ്റ്റാര്‍ട്ടപ്പുകളും തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ലോഞ്ചിനും അവതരണത്തിനുമായി ഓട്ടോ എക്‌സ്‌പോ വിനിയോഗിച്ചിട്ടുണ്ട്.

ഓട്ടോ എക്‌സ്‌പോ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്റെ മാതൃകമ്പനിയായ വാര്‍ഡ് വിസാര്‍ഡ് ഒരു പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. ഓട്ടോ എക്സ്പോയുടെ 16-ാം പതിപ്പില്‍ 1.49 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയില്‍ മിഹോസ് എന്ന പുതിയ ഇലക്ട്രിക് സ്‌കൂട്ടറാണവര്‍ പുറത്തിറക്കിയത്. ഇത് ഒരു ഹൈ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറാണെന്ന് കമ്പനി അറിയിച്ചു.

നൂതന സാങ്കേതികവിദ്യകളുമായി മിഹോസ് ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി ജോയ് ഇ-ബൈക്ക്; വില വിവരങ്ങള്‍ അറിയാം

ദീഘകാലം ഈട് നില്‍ക്കുന്നതിനായി പോളി ഡിസൈക്ലോപെന്റഡൈന്‍ (പിഡിസിപിഡി) വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. വിവിധ റോഡ് സാഹചര്യങ്ങളിലുടനീളം ഉയര്‍ന്ന നിലവാരത്തിലുള്ള ഈടും സുഖസൗകര്യങ്ങള്‍ എന്നിവയ്ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് അധിക സുരക്ഷയും മിഹോസ് നല്‍കുമെന്ന് വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യതിന്‍ ഗുപ്ത ഇവി ലോഞ്ച് വേളയില്‍ പറഞ്ഞു. മെറ്റാലിക് ബ്ലൂ, സോളിഡ് ബ്ലാക്ക് ഗ്ലോസി, സോളിഡ് യെല്ലോ ഗ്ലോസി, പേള്‍ വൈറ്റ് എന്നീ നിറങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാകും.

ഉപയോക്താക്കള്‍ക്ക് സുഖപ്രദമായ യാത്ര വാഗ്ദാനം ചെയ്യുന്ന ഒരു റെട്രോ ശൈലിയിലാണ് ജോയ് ഇ-ബൈക്ക് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒരുക്കിയിരിക്കുന്നത്. എര്‍ഗണോമിക് ആകൃതിയുള്ളതിനാല്‍ തന്നെ തിരക്കേറിയ റോഡുകളിലൂടെ എളുപ്പം സഞ്ചരിക്കാന്‍ മിഹോസ് ഇവിക്ക് സാധിക്കും. 1,360 എംഎം വീല്‍ബേസുള്ള ഈ ഇലക്ട്രിക് സ്‌കൂട്ടറിന് മുന്‍വശത്ത് ടെലിസ്‌കോപിക് സസ്‌പെന്‍ഷന്‍ സജ്ജീകരണവും പിന്നില്‍ മോണോ റിവേര്‍സിബിള്‍ സ്പ്രിംഗ് സസ്‌പെന്‍ഷനുമുണ്ട്. 2.5 kWh എനര്‍ജി കപ്പാസിറ്റിയുള്ള 74V40Ah ലിഥിയം അയേണ്‍ അധിഷ്ഠിത ബാറ്ററിയാണ് മിഹോസ് ഇലക്ട്രിക് സ്‌കൂട്ടറില്‍ വരുന്നത്.

നൂതന സാങ്കേതികവിദ്യകളുമായി മിഹോസ് ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി ജോയ് ഇ-ബൈക്ക്; വില വിവരങ്ങള്‍ അറിയാം

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ വരെ മിഹോസ് ഇലക്ട്രിക് സ്‌കൂട്ടറിന് സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇവിക്ക് വെറും 7 സെക്കന്‍ഡ് മതി. സാധ്യമായ ഏറ്റവും കുറഞ്ഞ ദൂരത്തില്‍ ഇവി നിര്‍ത്താന്‍ ഒരു ഇലക്ട്രോണിക് ബ്രേക്കിംഗ് സിസ്റ്റത്തോടൊപ്പം സംയോജിപ്പിച്ചിരിക്കുന്ന ട്വിന്‍-ഡിസ്‌ക് ബ്രേക്ക് ഇതിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന് കൂടിയാണ്.

ബ്ലൂടൂത്ത് വഴി സ്‌കൂട്ടര്‍ നിയന്ത്രിക്കാന്‍ ജോയ് ഇ-കണക്ട് ആപ്പ് ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് കണക്റ്റിവിറ്റിയാണ് ഇവിയുടെ മറ്റൊരു സവിശേഷത. റിമോട്ട് ആപ്ലിക്കേഷനുകള്‍ വഴി, ഒരു ഉപയോക്താവിന് മറ്റെവിടെയെങ്കിലും നിന്ന് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി നില ട്രാക്ക് ചെയ്യാനും പരിശോധിക്കാനും കഴിയും. റിവേഴ്‌സ് മോഡ്, ജിപിഎസ് സിസ്റ്റം, ആന്റി തെഫ്റ്റ് തുടങ്ങിയ പ്രവര്‍ത്തനങ്ങളും മിഹോസ് ഇലക്ട്രിക് സ്‌കൂട്ടറില്‍ ലഭ്യമാണ്. ജോയ് ഇ-ബൈക്ക് റോക്ക്‌ഫെല്ലര്‍ എന്ന സെമി-ഇലക്ട്രിക് ബൈക്കും 2023 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു.

നൂതന സാങ്കേതികവിദ്യകളുമായി മിഹോസ് ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി ജോയ് ഇ-ബൈക്ക്; വില വിവരങ്ങള്‍ അറിയാം

ജിയോ ഫെന്‍സിങ്, ഹൈഡ്രോളിക് ബ്രേക്ക്, ഓഡിയോ പ്ലേബാക്ക്, വെഹിക്കിള്‍ ട്രാക്കിംഗ് ഫങ്ഷനുകള്‍ ഈ ഇവിയില്‍ ജോയ് ഇ ബൈക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മണിക്കൂറില്‍ 70 കിലോമീറ്ററാണ് ഈ ഇലക്ട്രിക് ബൈക്കിന്റെ പരമാവധി വേഗത. വളര്‍ച്ചാ പദ്ധതികളുടെ ഭാഗമായി ഇക്കഴിഞ്ഞ വര്‍ഷം ജോയ് ഇ-ബൈക്ക് തങ്ങളുടെ ഡീലര്‍ഷിപ്പ് ശൃംഖല വിപുലീകരിച്ചിരുന്നു.

ജോയ് ഇ-ബൈക്ക് 2022 ഡിസംബറില്‍ 5,400 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2021 ഡിസംബറിലെ (3,860 യൂണിറ്റ്) വില്‍പ്പനയുമായി തട്ടിച്ച് നോക്കുമ്പോള്‍ 40 ശതമാനം വളര്‍ച്ചയാണ് കമ്പനിക്ക് നേടാനായത്. 2022-ല്‍ മൊത്തം 43,914 യൂണിറ്റ് വില്‍പ്പനയാണ് ജോയ് ഇ-ബൈക്ക് സ്വന്തമാക്കിയത്. 2021-നെ അപേക്ഷിച്ച് 131.6 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. അതേ വര്‍ഷം 18,963 യൂണിറ്റുകളായിരുന്നു വില്‍പ്പന.

More from DriveSpark

Article Published On: Friday, January 13, 2023, 11:56 [IST]
English summary
Wardwizard s joy e bike launched mihos electric scooter at auto expo 2023 know full details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X