പോക്കറ്റ് കീറാതെയുള്ള സുഖയാത്രക്ക് ഇലക്ട്രിക് ബൈക്കിലേക്ക് മാറിയാലോ? വാങ്ങാവുന്ന കിടിലന്‍ മോഡലുകള്‍ ഇതാ...

ഇന്ന് ലോകം മൊത്തം ഇലക്ട്രിക് വാഹന ദിനം ആചരിക്കുകയാണ്. ഇലക്ട്രിക് മൊബിലിറ്റിക്ക് വേണ്ടി ഈ ഒരു ദിനം സമര്‍പ്പിച്ചിരിക്കുന്നു. വായു മലിനീകരണത്തിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത് ഓട്ടോമൊബൈല്‍ രംഗമാണ്. പൊതുജന അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഗതാഗതത്തിലേക്കുള്ള നീക്കത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഈ ഒരു ദിനം കൊണ്ടാടുന്നത്.

വാഹനമോടിക്കുന്നവര്‍ക്കിടയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഗുണങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യവും ഇവി ദിനത്തിന് പിന്നിലുണ്ട്. ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് പറയുമ്പോള്‍ നമ്മള്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്നത് ഇലക്ട്രിക് സ്‌കൂട്ടറുകളാണ്. വിപണിയില്‍ ഏറ്റവും കൂടുതല്‍ ഓപ്ഷനുകള്‍ ഉള്ളത് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കാണ്. ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ കാര്യത്തില്‍ സ്ഥിതി അങ്ങനെ അല്ല. ചില ഇവി സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമാണ് നിലവില്‍ ഇന്ത്യയില്‍ ഇലക്ട്രിക് ബൈക്കുകള്‍ ഓഫര്‍ ചെയ്യുന്നുള്ളൂ.

Hop OXO

നമ്മള്‍ നിലവില്‍ ഒരു ഇലക്ട്രിക് ബൈക്ക് വാങ്ങാന്‍ ലക്ഷ്യമിട്ടാല്‍ അവയുടെ എണ്ണം കുറവാണെങ്കിലും സ്പോര്‍ട്ബൈക്കുകള്‍, ക്രൂയിസറുകള്‍, കമ്മ്യൂട്ടറുകള്‍ തുടങ്ങി വിവിധ സെഗ്‌മെന്റുകളിലായി അവ വ്യാപിച്ചുകിടക്കുന്നതായി കാണാം. ഡിസൈന്‍, ഫീച്ചറുകള്‍, പെര്‍ഫോമന്‍സ് എന്നിവയുടെ കാര്യത്തില്‍ ഇതിനോടകം മികച്ച അഭിപ്രായം സ്വന്തമാക്കിയ മികച്ച മോഡലുകള്‍ ഇന്ന് വിപണിയിലുണ്ട്. നിങ്ങള്‍ ഒരു ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പറ്റിയ ചില ഓപ്ഷനുകള്‍ പരിചയപ്പെടുത്താം.

റിവോള്‍ട്ട് RV400: ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് റിവോള്‍ട്ട് RV400. റൈഡറുടെ പ്രായോഗിക അടിസ്ഥാനപ്പെടുത്തി ഒരുക്കിയ ഒരു നേക്കഡ് സ്ട്രീറ്റ്‌ഫൈറ്റര്‍ ലുക്കിലുള്ള ഇലക്ട്രിക് ബൈക്കാണ് റിവോള്‍ട്ട് RV400. ഇലക്ട്രിക് ബൈക്ക് ഒറ്റ ചാര്‍ജില്‍ 80 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

Revolt RV400

മണിക്കൂറില്‍ 85 കിലോമീറ്റര്‍ ആണ് റിവോള്‍ട്ട് RV400 ഇവിയുടെ പരമാവധി വേഗത. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ ഏകദേശം 4.5 മണിക്കൂര്‍ എടുക്കും. രാജ്യത്തെ ആദ്യത്തെ AI പവര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഓള്‍-എല്‍ഇഡി ലൈറ്റിംഗ്, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്‌പോര്‍ട്ടി റൈഡിംഗ് സ്റ്റാന്‍സ് എന്നിവ ഇതിന് ലഭിക്കുന്നു. 1.62 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില.

ഒബെന്‍ റോര്‍: സ്ട്രീറ്റ് ഫൈറ്റര്‍ ലുക്കിലുള്ള ഈ ഇലക്ട്രിക് ബൈക്ക് മോഡേണ്‍ സാങ്കേതികവിദ്യക്കും സവിശേഷതകള്‍ക്കുമൊപ്പം ചില റെട്രോ സ്‌റ്റൈലിംഗ് ഘടകങ്ങളും വഹിച്ചാണ് എത്തുന്നത്. 4.4 kWh ബാറ്ററി പായ്ക്കുമായി വരുന്ന ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഒറ്റ ചാര്‍ജില്‍ 200 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

Oben Rorr

മണിക്കൂറില്‍ 100 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. ഫാസ്റ്റ് ചാര്‍ജിംഗ് ഉപയോഗിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ ഈ ബൈക്ക് ചാര്‍ജ് ചെയ്യാന്‍ കഴിയും. മൂന്ന് സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇലക്ട്രിക് ബൈക്കിന് സാധിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. 1.03 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

ഹോപ് OXO: ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന ഒരു കമ്മ്യൂട്ടര്‍ ഇലക്ട്രിക് ബൈക്കാണ് ഹോപ് OXO. 1.65 ലക്ഷം മുതല്‍ 1.80 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. 3.75 kWh ബാറ്ററി പായ്ക്കിന്റെ ബലത്തില്‍ ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍ ഓടാന്‍ ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് സാധിക്കും.

Hop OXO EV

മണിക്കൂറില്‍ 95 കിലോമീറ്റര്‍ ആണ് കമ്മ്യൂട്ടര്‍ ഇലക്ട്രിക് ബൈക്കിന്റെ പരമാവധി വേഗത. ബാറ്ററിക്ക് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാവ് നാല് വര്‍ഷത്തെ വാറണ്ടി വാഗ്ദാനം ചെയ്യുന്നു. നാല് മണിക്കൂറും 45 മിനിറ്റും കൊണ്ട് ബാറ്ററി പൂജ്യത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകും.

ടോര്‍ക്ക് ക്രാറ്റോസ് R: പട്ടികയിലുള്ള മറ്റൊരു സ്ട്രീറ്റ് ഫൈറ്ററാണ് ടോര്‍ക്ക് ക്രാറ്റോസ് R. ഒറ്റ ചാര്‍ജില്‍ 180 കിലോമീറ്റര്‍ റേഞ്ചും 105 കിലോമീറ്റര്‍ വേഗവും ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വാഗ്ദാനം ചെയ്യുന്നു. സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് 20 ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ബൈക്കിന് മൂന്ന് മണിക്കൂര്‍ ആവശ്യമുണ്ട്.

Tork Kratos

അതേസമയം ഫാസ്റ്റ് ചാര്‍ജര്‍ ആണെങ്കില്‍ ടോര്‍ക്ക് ക്രാറ്റോസ് R ഒരു മണിക്കൂറിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാമെന്നും ഇവി നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. 4 kWh ബാറ്ററി പായ്ക്കാണ് ബൈക്കിന് കരുത്ത് പകരുന്നത്. 1.37 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്.

കോമാകി റേഞ്ചര്‍: ഒരു റെട്രോ-സ്‌റ്റൈല്‍ ക്രൂയിസര്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് കൊമാകി റേഞ്ചര്‍. ബജാജ് അവഞ്ചര്‍ മോട്ടോര്‍സൈക്കിളുകളില്‍ നിന്ന് ഡിസൈന്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇതിന്റെ നിര്‍മാണമെന്ന് ഒറ്റനോട്ടത്തില്‍ തോന്നിയാല്‍ തെറ്റുപറയാനാകില്ല. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ റേഞ്ചാണ് കോമാകി റേഞ്ചര്‍ വാഗ്ദാനം ചെയ്യുന്നത്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ ആണ് ടോപ് സ്പീഡ്. 1.86 ലക്ഷം രൂപയാണ് ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ എക്‌സ്‌ഷോറൂം വില.

ultraviolette-f77

അള്‍ട്രാവയലറ്റ് F77: ഇന്ത്യയില്‍ ഇന്ന് വില്‍പ്പനക്കെത്തുന്നതില്‍ ഏറ്റവും വില കൂടിയതും ഏറ്റവും വേഗതയേറിയതുമായ ഇലക്ട്രിക് ബൈക്കാണ് അള്‍ട്രാവയലറ്റ് F77. കൂടാതെ രാജ്യത്ത് ലഭ്യമായ ഏതൊരു ഇലക്ട്രിക് ഇരുചക്രവാഹനത്തിലും ഏറ്റവും വലിയ ബാറ്ററി പായ്ക്കും ഘടിപ്പിച്ചാണ് ഇതിന്റെ വരവ്. 10.34 kWh ബാറ്ററി പായ്ക്കുമായി വരുന്ന ഈ ബൈക്കിന് 207 കിലോഗ്രാമാണ് ഭാരം. ഒറ്റ ചാര്‍ജില്‍ 307 കിലോമീറ്റര്‍ ഓടാമെന്നാണ് കമ്പനി പറയുന്നത്.

ജെറ്റ് വിമാനങ്ങളില്‍ നിന്നാണ് ബൈക്കിന്റെ ഡിസൈന്‍ പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത്. ഷാര്‍പ്പ് ലുക്കിലുള്ള ഈ ഇലക്ട്രിക് സ്പോര്‍ട്സ് ബൈക്ക് 38.8 bhp പവറും 95 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 152 കിലോമീറ്റര്‍ ആണ് ടോപ് സ്പീഡ്. വെറും 2.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് ഇത് അവകാശപ്പെടുന്നു. 3.80 ലക്ഷം മുതല്‍ 5.60 ലക്ഷം വരെയാണ് അള്‍ട്രാവയലറ്റ് F77 ഇലക്ട്രിക് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

More from DriveSpark

Article Published On: Saturday, September 9, 2023, 10:30 [IST]
English summary
World ev day 2023 best electric bikes in india revolt rv400 to ultraviolette f77
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X